മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്‌​ടി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ൽ
Wednesday, May 1, 2024 6:45 AM IST
ചി​ങ്ങ​വ​നം: വീ​ടി​നു​ള്ളി​ല്‍ ക​യ​റി മ​ധ്യ​വ​യ​സ്‌​ക​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്‌​ടി​ച്ച കേ​സി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​മ​ര​കം ആ​ശാ​രി​ശേ​രി ല​ക്ഷം​വീ​ട് കോ​ള​നി​യി​ല്‍ പീ​ടി​ക​ച്ചി​റ ആ​ര്‍. അ​നീ​ഷി​നെ (കു​ട​ക്ക​മ്പി അ​നീ​ഷ്- 39) യാ​ണു ചി​ങ്ങ​വ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ള്‍ ക​ഴി​ഞ്ഞ ര​ണ്ടി​നു വൈ​കു​ന്നേ​രം 5.30നു ​പ​ന​ച്ചി​ക്കാ​ട് സാ​യി​പ്പു​ക​വ​ല ഭാ​ഗ​ത്തു​ള്ള മ​ധ്യ​വ​യ​സ്‌​ക​ന്‍റെ വീ​ട്ടി​ല്‍ ക​യ​റി ഹാ​ളി​ല്‍ ക​സേ​ര​യി​ല്‍ വ​ച്ചി​രു​ന്ന 30,000 രൂ​പ വി​ല വ​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ചു​ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് ചി​ങ്ങ​വ​നം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും തു​ട​ര്‍ന്ന് ന​ട​ത്തി​യ ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന​യി​ല്‍ മോ​ഷ്‌​ടാ​വി​നെ തി​രി​ച്ച​റി​യു​ക​യും തു​ട​ര്‍ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ഇ​യാ​ളെ അ​മ്പ​ല​പ്പു​ഴ ഭാ​ഗ​ത്തു​നി​ന്നു പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ള്‍ കു​മ​ര​കം സ്റ്റേ​ഷ​നി​ലെ ആ​ന്‍റി സോ​ഷ്യ​ല്‍ ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട​യാ​ളാ​ണ്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍ഡ് ചെ​യ്തു.