വ​നി​താ തൊ​ഴി​ലാ​ളി​ക​ൾ അ​ഭി​ന​യി​ച്ച ടെ​ലിഫി​ലിം ശ്ര​ദ്ധേ​യ​മാ​കു​ന്നു
Wednesday, May 1, 2024 6:30 AM IST
ക​റു​ക​ച്ചാ​ൽ: തൊ​ഴി​ലു​റ​പ്പു വ​നി​താ തൊ​ഴി​ലാ​ളി​ക​ൾ മു​ഖ്യ​വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച ടെ​ലി​ഫി​ലിം ആ​സ്വാ​ദ​ക ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു. ലാ​ലാ ക​റു​ക​ച്ചാ​ൽ ക​ഥ​യെ​ഴു​തി, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ന്നി​വ നി​ർ​വ​ഹി​ച്ച് സം​വി​ധാ​നം ചെ​യ്ത “ക​മ്മ​ൽ’’ എ​ന്ന ടെ​ലി​ഫി​ലിം ആ​ണ് ഇ​തി​നോ​ട​കം സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ യൂ​ട്യൂ​ബി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

സ​മൂ​ഹി​ക വി​പ​ത്താ​യ മ​ദ്യ​പാ​ന​ത്തി​ന് അ​ടി​മ​യാ​യ കു​ടും​ബ​നാ​ഥ​ന്‍റെ പ്ര​വൃ​ത്തി​ക​ൾ മൂ​ലം ദു​രി​ത​ത്തി​ലാ​യ യു​വ​തി​യാ​യ ഒ​രു വീ​ട്ട​മ്മ​യു​ടെ​യും ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളു​ടെ​യും ക​ഥ പ്ര​മേ​യ​മാ​യി എ​ടു​ത്തി​രി​ക്കു​ന്ന ക​മ്മ​ൽ ടെ​ലി​ഫി​ലി​മി​ൽ തൊ​ഴി​ലു​റ​പ്പ് സ്ത്രീ​ക​ളാ​ണ് മു​ഖ്യ​വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്.

ത​ങ്ങ​ളോ​ടൊ​പ്പം ജോ​ലി ചെ​യ്യു​ന്ന യു​വ​തി​യാ​യ വീ​ട്ട​മ്മ​യ്ക്ക് അ​വ​രു​ടെ പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ കൂ​ടെ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലു​റ​പ്പ് സ്ത്രീ​ക​ൾ ന​ൽ​കു​ന്ന പി​ന്തു​ണ​യും അ​ന​ന്ത​ര സം​ഭ​വ​ങ്ങ​ളു​മാ​ണ് ഈ ​ടെ​ലി​ഫി​ലി​മി​ന്‍റെ പ്ര​മേ​യം. ക​റു​ക​ച്ചാ​ൽ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ലെ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ ജോ​ലി ചെ​യ്യു​ന്ന വ​നി​ത​ക​ളാ​യ പൊ​ന്ന​മ്മ, ബി​ന്ദു, സു​ജ, ശു​ഭ, സു​ധ, സ​ര​സ​മ്മ, സ​ര​ള, ജെ​യി​ൻ, ലീ​ല തു​ട​ങ്ങി​യ​വ​രാ​ണ് ഇ​തി​ലെ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ജീ​വ​ൻ ന​ല്കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ സീ​രി​യ​ൽ താ​രം വി​നീ​ത ക​ല്യാ​ണി , അ​നീ​ഷ് കു​മാ​ർ നെ​ടും​കു​ന്നം, ബേ​ബി അ​മൃ​ത അ​നി​ൽ, ബേ​ബി ആ​ഷി​ജ ആ​ഷ് തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു.