പെരുവന്താനം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ പെരുവന്താനം സെന്റ് ആന്റണീസ് കോളജും മുണ്ടക്കയം സെന്റ് ജോസഫ് സെന്‍ട്രല്‍ സ്കൂളും കുന്നുംഭാഗം സെന്റ് ജോസഫ് പബ്ലിക് സ്കൂളും സംയുക്തമായി പൊതുജനങ്ങൾക്കും രക്ഷാകർത്താക്കൾക്കും വിദ്യാർഥികൾക്കുമായി സംഘടിപ്പിക്കുന്ന ഡിഗ്രി ഓണേഴ്സ് അവബോധന ക്ലാസുകളും സംശയനിവാരണവും എഐ പ്രദർശനവും നടക്കും. എട്ടിന് രാവിലെ 9.30ന് കുന്നുംഭാഗം സെന്റ് ജോസഫ് പബ്ലിക് സ്കൂൾ ഹാളിൽ നടക്കുന്ന പരിപാടി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് മെംബർ അഡ്വ. റെജി സക്കറിയാസ് ഉദ്ഘാടനം നിർവഹിക്കും.
പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ റോസ് അധ്യക്ഷത വഹിക്കും. കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി ആമുഖപ്രഭാഷണം നടത്തും. 13ന് രാവിലെ 10ന് മുണ്ടക്കയം സെന്റ് ജോസഫ് സെന്‍ട്രല്‍ സ്കൂളിൽ പ്രിൻസിപ്പൽ ഫാ. തോമസ് നലന്നാടിയിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് മെംബർ പ്രഫ. പി. ഹരികൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യ മുഴുവൻ ഉന്നത വിദ്യാഭ്യാസ രംഗത്ത് കാതലായി പരിഷ്കാരങ്ങൾ വരുത്തി ആരംഭിക്കുന്ന നാലുവർഷ ബിരുദ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ടുള്ള മാറ്റങ്ങള്‍ സംബന്ധിച്ച സംശയ നിവാരണവും മുഖാമുഖ പരിപാടിയില്‍ നടക്കും.
മേജർ കോഴ്സുകൾ, മൈനർ കോഴ്സുകൾ, പ്രിഫേഡ് മൈനർ കോഴ്സുകൾ, സിഗ്നേച്ചർ കോഴ്സുകൾ, അവയുടെ ഗ്രേഡിംഗ്, മൂല്യനിര്‍ണയം, ഇന്റേണല്‍ മാർക്കുകൾ, ഒരു ബിരുദ പ്രോഗ്രാമില്‍ നിന്നു മറ്റൊരു ബിരുദ പ്രോഗ്രാമിലേക്കുള്ള മാറ്റം ഇവയുമായി ബന്ധപ്പെട്ട ക്രെഡിറ്റ് പോയിന്റുകൾ, മൂന്നു വർഷംകൊണ്ട് ഡിഗ്രി പൂർത്തീകരിക്കൽ, മൂന്നര വർഷം കൊണ്ട് ഓണേഴ്സ് പൂർത്തീകരിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളും യൂണിവേഴ്സിറ്റി ചട്ടങ്ങളും, പരിഷ്കരിച്ച അഡ്മിഷൻ രീതികളും വിശദമായി പ്രതിപാദിക്കുന്നതാണ്. തുടർന്ന് സെന്റ് ആന്റണീസ് കോളജിലെ കംപ്യൂട്ടര്‍ വിഭാഗം അവതരിപ്പിക്കുന്ന എഐ റോബോട്ടിക്സ് പ്രദർശനവും ഫാഷൻ ടെക്നോളജി, ഹോട്ടൽ മാനേജ്മെന്റ്, കൊമേഴ്സ്, എവിയേഷന്‍ ഡിപ്പാർട്ട്മെന്റുകളുടെ നേതൃത്വത്തിൽ വിവിധ പ്രദേര്ശനങ്ങളും സംഘടിപ്പിക്കും.
പ്രവേശനം സൗജന്യമായിരിക്കും. പ്രോഗ്രാമിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി കോളജ് സെക്രട്ടറി റ്റിജോമോന്‍ ജേക്കബ് കൺവീനറായും ബോബി കെ. മാത്യു, പി.ആര്. രതീഷ്, അക്ഷയ് മോഹൻദാസ്, എസ്. ഷാന്റിമോൾ, ജിനു തോമസ്, പ്രയിസി ആന്റണി, ജസ്റ്റിന് ജോസ് എന്നിവർ അംഗങ്ങളായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ഫോൺ: 9746712239, 9895380625, 9847725246.