ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രിച്ചു
Tuesday, May 7, 2024 10:41 PM IST
മു​ക്കം: മു​ക്ക​ത്ത് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു.

അ​ഗ​സ്ത്യ​ൻ​മു​ഴി ഇ​രു​ൽ​കു​ന്നു​മ്മ​ൽ (കു​നി​യി​ൽ) സൈ​നീ​ഷ് കു​മാ​റാ (37)ണ് ​മ​രി​ച്ച​ത്. മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി 12 ഓ​ടു കൂ​ടി​യാ​യി​രു​ന്നു അ​പ​ക​ടം.

മു​ക്കം ഭാ​ഗ​ത്തു നി​ന്നു അ​ഗ​സ്ത്യ​ൻ മു​ഴി ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന സൈ​നീ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ എ​തി​ർ​ദി​ശ​യി​ൽ നി​ന്നു വ​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ സൈ​നി​ഷി​നെ മു​ക്കം പോ​ലീ​സാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സൈ​നീ​ഷ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ചു. ര​മേ​ശ​ൻ - ഷൈ​ല​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് സൈ​നീ​ഷ്. സ​ഹോ​ദ​ര​ൻ: ഷൈ​മേ​ഷ്.