നി​യ​ന്ത്ര​ണംവി​ട്ട കാ​ർ വൈ​ദ‍്യു​ത തൂ​ണി​ലി​ടി​ച്ച് അ​പ​ക​ടം: നാ​ല് പേ​ർ​ക്ക് പ​രി​ക്ക്
Friday, March 29, 2024 5:41 AM IST
വി​ഴി​ഞ്ഞം :കോ​വ​ളം ബി​ച്ചി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

മൂ​ന്ന് പേ​ർ പ​രി​ക്കേ​ല്ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ബാ​ലു, അ​ജ​യ്, പ്രി​തി​ൻ, ഗോ​ഡ്‌​വി​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത് . ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​യി​രു​ന്നു അ​പ​ക​ടം . ഗ്രോ​വ് ബി​ച്ചി​ൽ നി​ന്ന് കോ​വ​ളം ജം​ഗ്ഷ​നി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഏ​ഴം​ഗ സം​ഘം സ​ഞ്ച​രി​ച്ച കാ​റാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് എ​തി​ർ​വ​ശ​ത്തെ വൈ​ദ‍്യു​ത തൂ​ണി​ലി​ടി​ച്ച് ക​യ​റി​യ​ത്.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും അ​പ​ക​ടം സൃ​ഷ്ടി​ച്ച കാ​ർ കോ​വ​ളം സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യ​താ​യും കോ​വ​ളം പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ വൈ​ദ‍്യു​ത തൂ​ണി​നും കേ​ടു​പാ​ടു​ക​ൾ പ​റ്റി.