പു​തുത​ല​മു​റ മ​ഹാ​സം​ഗീ​ത​ജ്ഞരെ അ​റി​യ​ണം: ന​ളി​നി നെ​റ്റോ
Friday, April 26, 2024 6:46 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വാ​തി തി​രു​നാ​ൾ മ​ഹാ​രാ​ജാ​വി​നെ പോ​ലെ സം​ഗീ​ത​പ്ര​തി​ഭ​യാ​യ ഒ​രു ഭ​ര​ണാ​ധി​കാ​രി​യെ​ക്കു​റി​ച്ച് പു​തി​യ ത​ല​മു​റ എ​ത്ര​ത്തോ​ളം അ​റി​യു​ന്നു​ണ്ടെ​ന്ന് സം​ശ​യ​മാ​ണെന്നു മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ന​ളി​നി നെ​റ്റോ.

ശ്രീ ​സ്വാ​തി തി​രു​നാ​ൾ മ​ഹാ​രാ​ജാ​വി​ന്‍റെ 211-ാമ​ത് ജ​യ​ന്തി​യും ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത​സ​ഭ​യു​ടെ 82-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യ സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ന​ളി​നി നെ​റ്റോ. ന​മ്മു​ടെ നാ​ടി​ന്‍റെ അ​ഭി​മാ​ന​ങ്ങ​ളാ​യ മ​ഹാ​സം​ഗീ​ത​ജ്ഞന്മാരെ അ​റി​യു​വാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​ക​ണം എ​ന്നും ന​ളി​നി നെ​റ്റോ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ശ്രീ ​കാ​ർ​ത്തി​ക തി​രു​നാ​ൾ തീ​യ​റ്റ​റി​ലാ​യി​രു​ന്നു ച​ട​ങ്ങ്. സ്വാ​തി തി​രു​നാ​ളി​നെ​ക്കു​റി​ച്ച് സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് പ​ഠി​ച്ച​ത്, സം​ഗീ​ത​ജ്ഞന്മാ​രി​ലെ ച​ക്ര​വ​ർ​ത്തി​യെ​ന്നും ച​ക്ര​വ​ർ​ത്തി​മാ​രി​ലെ സം​ഗീ​ത​ജ്ഞ​നു​മെ​ന്നാ​ണ്-ന​ളി​നി നെ​റ്റോ പ​റ​ഞ്ഞു. ആ ​വ​രി​യി​ൽ സ്വാ​തി തി​രു​നാ​ളി​ന്‍റെ മ​ഹ​ത്വം അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ളം​ത​ല​മു​റ സ്വാ​തി തി​രു​നാ​ളി​നെ അ​റി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ൽ അ​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ന​ളി​നി നെ​റ്റോ പ​റ​ഞ്ഞു. പ്ര​ഫ. ജി. ​ഉ​ണ്ണി​കൃ​ഷ്ണ പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ ഹിച്ചു. സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത​സ​ഭ സെ​ക്ര​ട്ട​റി ഇ. ​വേ​ലാ​യു​ധ​ൻ സ്വാ​ഗ​ത​വും വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്. സൂ​ര്യ​നാ​രാ​യ​ണ​ൻ അ​യ്യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.