പാ​റ​ശാ​ല മ​ണ്ഡ​ല​ത്തി​ലെ മാ​തൃ​കാ ബൂ​ത്ത് കു​ന്ന​ത്തു​കാ​ല്‍ ശ്രീ​ചി​ത്തി​ര തി​രു​നാ​ള്‍ സ്‌​കൂ​ളി​ല്‍
Friday, April 26, 2024 6:46 AM IST
പാ​റ​ശാ​ല: പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഒ​രേ​യൊ​രു മാ​തൃ​കാ ബൂ​ത്ത് കു​ന്ന​ത്തു​കാ​ല്‍ ശ്രീ​ചി​ത്തി​ര തി​രു​നാ​ള്‍ സ്‌​കൂ​ളി​ല്‍ സ​ജ്ജ​മാ​ക്കി.

കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ വ​ണ്ടി​ത്ത​ടം വാ​ര്‍​ഡി​ലെ 165-ാം ന​മ്പ​ര്‍ ബൂ​ത്താ​ണ് മാ​തൃ​കാ ബൂ​ത്താ​യി പ്ര​വ​ര്‍​ത്തി​ക്കു​ക. കു​ന്ന​ത്തു​കാ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ റെ​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

മാ​തൃ​കാ ബൂ​ത്തി​ല്‍ വോ​ട്ട് ചെ​യ്യാ​നെ​ത്തു​ന്ന അ​മ്മ​മാ​ര്‍​ക്ക് ഫീ​ഡിം​ഗ് റൂം, ​വോ​ട്ട​ര്‍​മാ​ര്‍​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യം, പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹെ​ല്‍​പ്പ് ഡെ​സ്‌​ക്, എ​ന്നി​വ​യ്‌​ക്കൊ​പ്പം വോ​ട്ട് ചെ​യ്യാ​നെ​ത്തു​ന്ന​വ​ര്‍​ക്ക് മ​ധു​ര​വും ന​ല്‍​കും. കൂ​ടാ​തെ ഹ​രി​ത പ​ന്ത​ലും ബോ​ര്‍​ഡു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.