Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
Back to Home
ഇനി വിലമാറ്റത്തിന്‍റെ നാളുകൾ
ച​ര​ക്കു സേ​വ​ന നി​കു​തി (ജി​എ​സ്ടി) ന​ട​പ്പാ​യ​തോ​ടെ രാ​ജ്യ​ത്ത് ചി​ല പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ വ​ലി​യ വി​ല​മാ​റ്റം നി​ല​വി​ൽ വ​ന്നി​ട്ടു​ണ്ട്. മൊ​ബൈ​ൽ ഫോ​ണു​ക​ൾ, അ​വ​ശ്യ​വ​സ്തു​ക്ക​ൾ, കാ​ർ, ബൈ​ക്ക് തു​ട​ങ്ങി പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലെ​ല്ലാം വി​ല​മാ​റ്റം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു.

മൊ​ബൈ​ൽ ഫോ​ൺ

ഐ ​ഫോ​ൺ, ഐ​പാ​ഡ്, മാ​ക്, ആ​പ്പി​ൾ വാ​ച്ച് തു​ട​ങ്ങി​യ​വ​യ്ക്കൊ​ക്കെ വി​ല കു​റ​ച്ചെ​ന്ന് ആ​പ്പി​ൾ ക​മ്പ​നി ശ​നി​യാ​ഴ്ച​ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ആ​പ്പി​ൾ ഫോ​ണു​ക​ൾ​ക്ക് വി​ല​യി​ൽ ഏ​ക​ദേ​ശം 7.5 ശ​ത​മാ​ന​മാ​ണ് കു​റ​വു​ണ്ടാ​യ​ത്.

കാ​റു​ക​ൾ

ആ​ഡം​ബ​ര കാ​റാ​യ ഡി​സ്ക​വ​റി സ്പോ​ർ​ട് (5+2 സീ​റ്റ്) ആ​ണ് വി​ല​ക്കു​റ​വി​ൽ മു​ന്നി​ൽ. ഈ ​മോ​ഡ​ലി​ന്‍റെ വി​ല​യി​ൽ നാ​ലു ല​ക്ഷ​ത്തോ​ളം രൂ​പ കു​റ​ഞ്ഞു. ഡീ​സ​ൽ, പെ​ട്രോ​ൾ മോ​ഡ​ലു​ക​ൾ​ക്ക് ഈ ​വി​ല​ക്കു​റ​വു​ണ്ട്. ചെ​റുകാ​റു​ക​ളു​ടെ നി​ർ​മാ​താ​ക്ക​ളാ​യ മാ​രു​തി​യു​ടെ വാ​ഗ​ൺ ആ​ർ, ആ​ൾ​ട്ടോ 800 തു​ട​ങ്ങി​യ മോ​ഡ​ലു​ക​ൾ​ക്ക് ചി​ല ആ​യി​ര​ങ്ങ​ൾ മാ​ത്ര​മേ കു​റ​ഞ്ഞി​ട്ടു​ള്ളൂ.
ഫോ​ർ​ഡ് ഇ​ന്ത്യ ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് 4.5 ശ​ത​മാ​നം വ​രെ വി​ല കു​റ​ച്ചു. ക​മ്പ​നി​യു​ടെ എ​സ്‌​യു​വി മോ​ഡ​ലാ​യ എ​ൻ​ഡ​വ​റി​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ല കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്; മൂ​ന്നു ല​ക്ഷം രൂ​പ.

ഹോ​ണ്ട കാ​റു​ക​ൾ​ക്ക് 1.31 ല​ക്ഷം രൂ​പ വ​രെ​യാ​ണു വി​ല​യി​ൽ കു​റ​വ്. അ​തേ​സ​മ​യം, ക​മ്പ​നി​യു​ടെ ഹൈ​ബ്രി​ഡ് വാ​ഹ​ന​മാ​യ അ​ക്കോ​ർ​ഡി​നു വി​ല ക​യ​റും.

ഹോണ്ട കാർസ് ഇന്ത്യ (മോഡലുകൾക്ക് കുറച്ച തുക രൂപയിൽ)

ബ്രി​യോ 12,279
അ​മേ​സ് 14,825
ജാ​സ് 10,031
ഡ​ബ്ല്യു​ആ​ർ​വി 10,064
സിറ്റി 16,510 - 28,005
ബി​ആ​ർ​വി 30,387
സി​ആ​ർ​വി 1,31,663

ബൈ​ക്ക്

മു​ൻ​നി​ര ഇ​രു​ച​ക്ര വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ടി​വി​എ​സ് മോ​ട്ടോ​ർ ലി​മി​റ്റ​ഡ് വാ​ഹ​ന​ങ്ങ​ളു​ടെ വി​ല കു​റ​ച്ചു. ക​മ്യൂ​ട്ട​ർ സെ​ഗ്‌​മെ​ന്‍റി​ൽ 350 രൂ​പ മു​ത​ൽ 1,500 രൂ​പ വ​രെ​യാ​ണ് കു​റ​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം പ്രീ​മി​യം സെ​ഗ്‌​മെ​ന്‍റി​ൽ 4,150 രൂ​പ വ​രെ​യാ​ണ് കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്.
ഹീ​റോ മോ​ട്ടോ കോ​ർ​പ്പാ​ക​ട്ടെ ജി​എ​സ്ടി പ്ര​മാ​ണി​ച്ച് 400നും 1,800 ​രൂ​പ​യ്ക്കും ഇ​ട​യി​ൽ വി​ല കു​റ​ച്ചു.

നി​ത്യോ​പ​യോഗ ​ഉത്പ​ന്ന​ങ്ങ​ൾ

നി​ത്യോ​പ​​യോ​ഗ ഉ​ത്പ​ന്ന​ങ്ങ​ളാ​യ സോ​പ്പ്, ഡി​റ്റ​ർ​ജ​ന്‍റ് ബാ​റു​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് വി​ല കു​റ​യും. ജി​എ​സ്ടി നി​ര​ക്ക് 18 ശ​ത​മാ​ന​മാ​യ​താ​ണ് വി​ല കു​റ​യാ​ൻ കാ​ര​ണം. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ നി​ത്യോ​പ​​യോ​ഗ ഉ​ത്പ​ന്നനി​ർ​മാ​താ​ക്ക​ളാ​യ ഹി​ന്ദു​സ്ഥാ​ൻ യു​ണി​ലി​വ​ർ വി​ല​ക്കു​റ​വ് പ്ര​ഖ്യാ​പി​ച്ചു. ക​മ്പ​നി​യു​ടെ റി​ൻ ഡി​റ്റ​ർ​ജെ​ന്‍റ് ബാ​റു​ക​ൾ​ക്കു വി​ല കു​റ​ച്ച​പ്പോ​ൾ സ​ർ​ഫ് എ​ക്സ​ൽ ബാ​റു​ക​ളു​ടെ തൂ​ക്കം കൂ​ട്ടു​ക​യാ​ണു ചെ​യ്ത​ത്. അ​തേ​സ​മ​യം പിയേഴ്​സ്, ഡോ​വ് സോ​പ്പു​ക​ൾ​ക്ക് 33 ശ​ത​മാ​നം തൂ​ക്കം കൂ​ടും.
Other News
 
ജി​എ​സ്ടി നിരക്കുകൾ
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.