Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
Back to Home
ജിഎസ്ടി: ഒന്നാം ദിവസം ആശങ്ക, വ്യാപാരമാന്ദ്യം
ഏ​കീ​കൃ​ത പ​രോ​ക്ഷ നി​കു​തി​യാ​യ ച​ര​ക്കു സേ​വ​ന നി​കു​തി (ജി​എ​സ്ടി) ന​ട​പ്പാ​ക്കി​യ ശനിയാഴ്ച രാ​ജ്യ​ത്തു വ്യാ​പാ​രം മ​ന്ദ​ഗ​തി​യി​ലാ​യി. വ്യാ​പാ​രമേ​ഖ​ല​യി​ൽ നി​കു​തി ബാ​ധ്യ​ത സം​ബ​ന്ധി​ച്ചു നി​ല​നി​ന്ന അ​വ്യ​ക്ത​ത​യാ​ണ് ഒ​രു കാ​ര​ണം. വി​ല കു​റ​യു​മെ​ന്ന ധാ​ര​ണ​യി​ൽ വ്യാ​പാ​രം നീ​ട്ടി​വ​യ്ക്കു​ന്ന​വ​രു​മു​ണ്ട്. ഇ​തി​നി​ടെ വാ​ഹ​നവി​പ​ണി​യി​ൽ പ്ര​മു​ഖ ക​ന്പ​നി​ക​ൾ വി​ല കു​റ​ച്ചു.

കാ​റി​നു കു​റ‍ഞ്ഞു

മാ​രു​തി, ടൊ​യോ​ട്ട, ജ​ഗ്വാ​ർ ലാ​ൻ​ഡ് റോ​വ​ർ, ബി​എം​ഡ​ബ്ല്യു തു​ട​ങ്ങി​യ കാ​ർ ക​ന്പ​നി​ക​ൾ വി​ല കു​റ​ച്ചു. മൂ​ന്നു ശ​ത​മാ​നം വ​രെ​യാ​ണു മാ​രു​തി കാ​റു​ക​ൾ​ക്കു കു​റ​ഞ്ഞ​ത്. ആ​ൾ​ട്ടോ​യ്ക്ക് 2,300 മു​ത​ൽ 5,400 രൂ​പ വ​രെ​യും സ്വി​ഫ്റ്റി​ന് 6,700 മു​ത​ൽ 10,700 വ​രെ​യും വാ​ഗ​ൺ ആ​റി​ന് 5,300 മു​ത​ൽ 8,300 വ​രെ​യും വി​ല കു​റ​ഞ്ഞു.

ടൂ ​വീ​ല​റി​നും

ഹീ​റോ സൂ​പ്പ​ർ സ്പ്ലെ​ൻ​ഡ​ർ 2,600 രൂ​പ​യും ഹോ​ണ്ട ആ​ക്‌​ടീ​വ 3,400 രൂ​പ​യും കു​റ​ച്ചു.

ഇ​റ​ക്കു​മ​തി​ച്ചു​ങ്കം

ജി​എ​സ്ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണി​നും അ​തി​ന്‍റെ ഘ​ട​ക​ങ്ങ​ൾ​ക്കും 10 ശതമാ​നം ഇ​റ​ക്കു​മ​തി​ച്ചു​ങ്കം ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ന്ന​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണി​ത്. ചാ​ർ​ജ​ർ, ഹെ​ഡ്സെ​റ്റ്, ബാ​റ്റ​റി, യു​എ​സ്ബി കേ​ബി​ൾ എ​ന്നി​വ​യാ​ണ് ഘ​ട​ക​ങ്ങ​ൾ. എ​ന്നാ​ൽ, മൊ​ബൈ​ൽ പ്രി​ന്‍റ​ഡ് സ​ർ​കീ​ട്ട് ബോ​ർ​ഡ് അ​സം​ബ്ലി, കാ​മ​റ മൊ​ഡ്യൂ​ൾ, ക​ണ​ക്‌​ട​ർ ഡി​സ്പ്ലേ അ​സം​ബ്ലി, ട​ച്ച് പാ​ന​ൽ, ക​വ​ർ ഗ്ലാ​സ് അ​സം​ബ്ലി, വൈ​ബ്രേ​റ്റ​ർ മോ​ട്ടോ​ർ, റിം​ഗ​ർ എ​ന്നി​വ​യ്ക്കു​ള്ള ചു​ങ്ക ഒ​ഴി​വ് തു​ട​രും.

മ​രു​ന്നു ക​യ്ക്കി​ല്ല

വി​ല​നി​യ​ന്ത്ര​ണ​മു​ള്ള 761 അ​വ​ശ്യമ​രു​ന്നു​ക​ളി​ൽ 78 ശ​ത​മാ​ന​ത്തി​നും വി​ല കൂ​ടു​ക​യി​ല്ലെ​ന്നു നാ​ഷ​ണ​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ പ്രൈ​സിം​ഗ് അ​ഥോ​റി​റ്റി (എ​ൻ​പി​പി​എ)അറിയിച്ചു. ഇ​ൻ​സു​ലി​നും മെ​റ്റ്ഫോ​ർ​മി​നു​മ​ട​ക്കം കു​റേ എ​ണ്ണ​ത്തി​നു വി​ല കു​റ​ച്ചി​ട്ടു​മു​ണ്ട്.

വി​ല കു​റ​യ്ക്കു​മെ​ന്ന്

രാ​ജ്യാ​ന്ത​ര ക​ന്പ​നി നെ​സ്‌​ലെ​യു​ടെ നി​ര​വ​ധി ഉ​ത്​പ​ന്ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യി​ൽ വി​ല കു​യും. മാ​ഗി, കെ​ച്ച​പ്, സെ​റി​ലാ​ക് ബേ​ബി ഫു​ഡ്, എ​വ​രി​ഡേ ഡെ​യ​റി വൈ​റ്റ്ന​ർ തു​ട​ങ്ങി​വ​യ്ക്കും വി​ല കു​റ​യ്ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലി​വ​റും ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല കു​റ​യ്ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു.

ആ​പ്പി​ൾ വി​ല താ​ഴ്ത്തി

ആ​പ്പി​ൾ ഐ ​ഫോ​ണി​നും മാ​റ്റി​നും വി​ല കു​റ​ച്ചു. ഐ ​ഫോ​ൺ 7 (32 ജി​ബി) പു​തി​യ വി​ല 56,200 രൂ​പ (പ​ഴ​യ​വി​ല 60,000) ആ​യി. 128 ജി​ബി 65,200 (70,000), 256 ജി​ബി 74,400 (80,000) എ​ന്നി​ങ്ങ​നെ​യാ​ണു പു​തി​യ വി​ല. ഐ ​ഫോ​ൺ 7 പ്ല​സ് 32 ജി​ബി 67,300 (72,000), 128 ജി​ബി 76,200(82,000), 256 ജി​ബി 85,400 (92,000) എ​ന്നി​ങ്ങ​നെ​യാ​ണു പു​തി​യ വി​ല. മ​റ്റു മോ​ഡ​ലു​ക​ൾ​ക്കും സ​മാ​ന രീ​തി​യി​ൽ വി​ല കു​റ​ച്ചു.

ഐ ​പാ​ഡ് പ്രൊ 10.5 ​ഇ​ഞ്ച് വൈ ​ഫൈ 64 ജി​ബി 50,800 രൂ​പ​യ്ക്കും 256 ജി​ബി 58,300 രൂ​പ​യ്ക്കും 512 ജി​ബി 73,900 രൂ​പ​യ്ക്കും വാ​ങ്ങാം.

ആ​പ്പി​ൾ വാ​ച്ച് സീ​രീ​സ് ഒ​ന്ന് വി​ല 23,900 ൽ ​നി​ന്ന് 22900 ആ​യി താ​ണു. സീ​രീ​സ് ര​ണ്ട് 31600 ലേ​ക്കു താ​ണു.

സ്വ​ർ​ണം വ്യ​ക്ത​മാ​യി​ല്ല

സ്വ​ർ​ണ​ത്തി​നു മൂ​ന്നു​ശ​ത​മാ​നം നി​കു​തി ചേ​ർ​ത്തു​ള്ള വി​ല ദി​വ​സ​വും പ്ര​ഖ്യാ​പി​ക്ക​ണോ, നി​കു​തി ചേ​രാ​ത്ത വി​ല പ്ര​ഖ്യാ​പി​ക്ക​ണോ എ​ന്നു ചൊ​വ്വാ​ഴ്ച തീ​രു​മാ​നി​ക്കു​മെ​ന്നു കേ​ര​ള​ത്തി​ലെ സ്വ​ർ​ണ വ്യാ​പാ​രീ സം​ഘ​ട​ന.

സു​ഗ​ന്ധ വ്യ​ഞ്ജ​ന​ങ്ങ​ൾ

ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങി​യ​പ്പോ​ൾ ന​ല്കി​യ വാ​റ്റ് എ​ങ്ങ​നെ ഈ​ടാ​ക്കു​മെ​ന്ന സം​ശ​യം സു​ഗ​ന്ധവ്യ​ഞ്ജ​ന വി​പ​ണ​ന​ത്തെ ബാ​ധി​ച്ചു.

കാ​ഷ്മീ​രി​ൽ

കാ​ഷ്‌​മീ​രി​ൽ വ്യാ​പാ​രി​ക​ൾ ജി​എ​സ്ടി​ക്ക് എ​തി​ര്. കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി ഇ​ല്ലാ​താ​ക്കു​മെ​ന്നു​ വാദം. കാ​ഷ്‌​മീ​രി​ൽ എ​ട്ടി​ന​കം ജി​എ​സ്ടി ന​ട​പ്പാ​ക്കു​മെ​ന്ന് സർക്കാർ. ശനിയാഴ്ച വ്യാ​പാ​രി​ക​ൾ ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചു. ഡ​ൽ​ഹി​യി​ൽ പ​ല പ്ര​ധാ​ന ക​ന്പോ​ള​ങ്ങ​ളി​ലെ​യും വ്യാ​പാ​രി​ക​ൾ ശനിയാഴ്ച ഹ​ർ​ത്താ​ലാ​ച​രി​ച്ചു.
Other News
 
ജി​എ​സ്ടി നിരക്കുകൾ
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.