ഷിബുവിന്റെ മോഡി സന്ദര്‍ശനം: മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കണെമെന്നു കോടിയേരി
Sunday, April 21, 2013 12:16 AM IST
കാഞ്ഞിരപ്പള്ളി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ മന്ത്രി ഷിബു ബേബി ജോണ്‍ സന്ദര്‍ശിച്ചതു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണോയെന്നും അല്ലെങ്കില്‍ മന്ത്രി ഷിബുവിനെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയാറാകുമോയെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിനു സമാപനംകുറിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതിയുടെ അധികാരത്തില്‍ ആഭ്യന്തരമന്ത്രി കടന്നുകയറുകയാണെന്നും കോടിയേരി പറഞ്ഞു. കോര്‍പറേറ്റുകള്‍ക്കു സഹായം നല്‍കുന്ന സര്‍ക്കാരാണു കേന്ദ്രം ഭരിക്കുന്നതെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസിനും ബിജെപിക്കും ബദലായുള്ള മുന്നണി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്നും കോടിയേരി പറഞ്ഞു.