ജി​ല്ലാ മേ​ള​ക​ളു​ടെ സം​ഘാ​ട​നം: പ​ണം ല​ഭി​ച്ചി​ല്ല; ക​ൺ​വീ​ന​ർ​മാ​ർ ധ​ർ​ണ ന​ട​ത്തി
Friday, May 10, 2024 3:41 AM IST
തി​രു​വ​ല്ല: വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ വി​വി​ധ മേ​ള​ക​ൾ ഏ​റ്റെ​ടു​ത്ത് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ ക​ൺ​വീ​ന​ർ​മാ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. മേ​ള​ക​ൾ പൂ​ർ​ത്തി​യാ​യി മൂ​ന്നു മു​ത​ൽ ആ​റു​മാ​സം വ​രെ ക​ഴി​ഞ്ഞി​ട്ടും സാ​മ്പ​ത്തി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ മാ​ത്ര​മാ​ണെ​ന്ന് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

അ​ധ്യാ​പ​ക​രി​ൽ​നി​ന്നും വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും കൃ​ത്യ​മാ​യി തു​ക പി​രി​ച്ചെ​ടു​ത്തി​ട്ടും സം​സ്ഥാ​ന വി​ഹി​തം ല​ഭ്യ​മാ​യി​ട്ടും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​ത് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ​യും ഓ​ഫീ​സ് ജീ​വ​ന​ക്കാ​രു​ടേ​യും അ​നാ​സ്ഥ​യാ​ണെ​ന്നും ക​ൺ​വീ​ന​ർ​മാ​ർ പ​റ​ഞ്ഞു. തീ​രു​മാ​നം ഉ​ട​ൻ ഉ​ണ്ടാ​കാ​ത്ത പ​ക്ഷം ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ൽ​സ​വം അ​ട​ക്കം വ​രും വ​ർ​ഷ​ത്തെ മേ​ള​ക​ൾ ബ​ഹി​ഷ്ക​രി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്. പ്രേം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ​മാ​രാ​യ ഹ​ബീ​ബ് മ​ദ​നി, വി.​ജി. കി​ഷോ​ർ, ഫ്രെ​ഡി ഉ​മ്മ​ൻ, അ​ജി​ത്ത് ഏ​ബ്ര​ഹാം, ജി​ജി വ​ർ​ഗീ​സ്, ടി.​എ​ച്ച്. ഹാ​ഷിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.