താ​മ​ര​ശേ​രി​യി​ൽ യു​വാ​വി​ന് വെ​ട്ടേ​റ്റു: ബ​ന്ധു അ​റ​സ്റ്റി​ൽ
Friday, May 10, 2024 5:09 AM IST
താ​മ​ര​ശേ​രി: പ​ര​പ്പ​ൻ​പൊ​യി​ലി​ൽ യു​വാ​വി​നെ കൊ​ടു​വാ​ൾ കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു. പ​ര​പ്പ​ൻ പൊ​യി​ൽ മേ​ടോ​ത്ത് അ​ജ്നാ​സി​നാ​ണ് വെ​ട്ടേ​റ്റ​ത്.

കൈ​യ്ക്ക് പ​രി​ക്കേ​റ്റ അ​ജ്നാ​സ് താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ന്ധു​വാ​യ മേ​ടോ​ത്ത് ഷാ​ജി​യെ താ​മ​ര​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ​തു.

ദു​ബൈ​യി​ൽ ബി​സി​ന​സ് ന​ട​ത്തു​ന്ന അ​ജാ​നാ​സി​ന്‍റെ​യും ബ​ന്ധു​ക്ക​ളു​ടെ​യും പ​ക്ക​ൽ നി​ന്നും അ​ഞ്ചു വ​ർ​ഷം മു​ന്പ് 54 ല​ക്ഷം രൂ​പ വ്യാ​പാ​രം തു​ട​ങ്ങാ​നെ​ന്ന് പ​റ​ഞ്ഞ് ക​ട​മാ​യി ഷാ​ജി വാ​ങ്ങി​യി​രു​ന്നെ​ന്നും തി​രി​കെ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ജി​നാ​സ് പ​റ​യു​ന്നു.

സാ​ന്പ​ത്തി​ക പ്ര​ശ്നം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​ജ്നാ​സി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​നെ​യും മ​ക​ളെ​യും ട്യൂ​ഷ​ന് പോ​കു​ന്പോ​ഴും പ​ള്ളി​യി​ൽ പോ​കു​ന്പോ​ഴും ഷാ​ജി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും വാ​ഹ​നം ഇ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യും കാ​ണി​ച്ച് ര​ക്ഷി​താ​ക്ക​ൾ ഇ​ന്ന​ലെ താ​മ​ര​ശേ​രി ഇ​ൻ​സ്പെ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് ഷാ​ജി​യ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ത്രി​യി​ൽ പ​ര​പ്പ​ൻ പൊ​യി​ലി​ൽ വ​ച്ച്അ​ജ്നാ​സി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.