സച്ചിൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Friday, May 19, 2017 3:11 AM IST
ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. തന്‍റെ ജീവചരിത്രം ആധാരമാക്കിയുള്ള 'സച്ചിൻ: എ ബില്ല്യൺ ഡോളർ ഡ്രീംസ്' എന്ന ചിത്രത്തെക്കുറിച്ച് അറിയിക്കുന്നതിനാണ് സച്ചിൻ പ്രധാനമന്ത്രിയേ കണ്ടത്. സച്ചിൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഏറെ ആകാംഷയോടെയാണ് മോദി ചിത്രത്തേക്കുറിച്ച് കേട്ടതെന്നും ചിത്രത്തിന് എല്ലാ ഭാവുകങ്ങളും പ്രധാനമന്ത്രി നേർന്നെന്നും മാസ്റ്റർബ്ലാസ്റ്റർ ട്വിറ്ററിൽ കുറിച്ചു. തന്‍റെ ക്രിക്കറ്റ് ജീവിതത്തിലെ നല്ല നിമിഷങ്ങൾ മാത്രമല്ല മോശം അവസ്ഥകളും ചിത്രത്തിൽ വിവരിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ കോഴ വിവാദമടക്കമുള്ള വിഷയങ്ങളും ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ടെന്നും സച്ചിൻ പറഞ്ഞു. കൂടിക്കാഴ്ച ഏറെ നേരം നീണ്ടു നിന്നു. ഭാര്യ അഞ്ജലിക്കൊപ്പമാണ് സച്ചിൻ പ്രധാനമന്ത്രിയെ സന്ദർശിച്ചത്.

ചിത്രത്തിന്‍റെ ട്രെയിലറും ആദ്യഗാനവും പുറത്തിറങ്ങി ദിവസങ്ങൾക്കകം തന്നെ വൻ ഹിറ്റായിരുന്നു. ലക്ഷകണക്കിനാളുകളാണ് ട്രെയിലറും ഗാനവും ഇതുവരെ കണ്ടത്. ചിത്രം മെയ് 26 ന് തീയേറ്ററുകളിലെത്തും. അതിനിടെ, കേരളം, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ ചിത്രത്തിന് നികുതി ഒഴിവാക്കിയിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും മന്ത്രിസഭാ യോഗങ്ങലാണ് ഈ തീരുമാനം എടുത്തത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.