കൊട്ടിയം: കൊല്ലം ജില്ലയിലെ ആദ്യത്തെ ഫാറ്റി ലിവർ ക്ലിനിക്കിന്റെ പ്രവർത്തനം കൊട്ടിയം ഹോളി ക്രോസ് ആശുപതിയിൽ തുടങ്ങി. ഫാറ്റി ലിവർ ക്ലിനിക്കിന്റെ ഉദ്ഘാടനവും കരൾ രോഗ ബോധവത്കരണ സെമിനാറും 11 ന് രാവിലെ 10ന് ഹോളി ക്രോസ് ഹോസ്പിറ്റൽ മെഡിക്കൽ ഗ്യാസ്ട്രോ ഓ പി വിഭാഗത്തിൽ നടത്ത ും.
ഫാറ്റി ലിവർ ഡിസീസ്, സിറോസിസ് ഓഫ് ലിവർ , കരൾ രോഗത്തിനുള്ള ആരോഗ്യകരമായ ഭക്ഷണക്രമങ്ങൾ, ഫാറ്റി ലിവറും വ്യായാമങ്ങളും എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ധഡോക്ടർമാർ, ക്ലിനിക്കൽ ന്യൂട്രീഷൻ, ഫിസിയോതെറാപ്പിസ്റ്റ് എന്നിവർ നേതൃത്വം നൽകുന്ന സെമിനാറുകൾ നടക്കും.
ഫാറ്റി ലിവർ ക്ലിനിക്കിൽ ലഭ്യമാകുന്ന സേവനങ്ങൾ അൾട്രാസൗണ്ട് സ്കാനിംഗ് ഓഫ് ലിവർ, ഫൈബ്രോ സ്കാൻ, ഫുൾ ലിവർ ഫംങ്ഷൻ ടെസ്റ്റ്, ഫാസ്റ്റിംഗ് ലിപിഡ് പ്രൊഫൈൽ, ആന്റി എച്ച്സിവി, ഹെപറ്റോളജി കൺസൾട്ടേഷൻ, ആഹാരക്രമങ്ങളെ പറ്റിയും വ്യായാമങ്ങളെ പറ്റിയുമുള്ള കൗൺസിലിംഗ് കൂടാതെ വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. അമിതവണ്ണം, പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ, മദ്യപാനം, പാരമ്പര്യമായുള്ള കരൾ രോഗങ്ങൾ എന്നിവയുള്ളവർക്കും ഹെപ്പറ്റൈറ്റിസ് ബാധിതർക്കും ഫാറ്റി ലിവർ ക്ലിനിക്കിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.
ഫാറ്റി ലിവർ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സൗജന്യ പരിശോധനയും ഫൈബ്രോ സ്കാനിഗും ഉണ്ടായിരിക്കുന്നതാണ്. രജിസ്റ്റർ ചെയ്യേണ്ട നമ്പർ :7736169222.