കു​പ്വാ​ര​യി​ൽ ഏ​റ്റു​മു​ട്ട​ൽ; ര​ണ്ടു ഹി​സ്ബു​ൾ തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ടു
Sunday, May 14, 2017 2:56 PM IST
ശ്രീ​ന​ഗ​ർ: ക​ശ്മീ​രി​ലെ കു​പ്വാ​ര ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ഹ​ന്ദ്വാ​ര​യി​ലെ വാ​രി​പോ​റ മേ​ഖ​ല​യി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ.

കൊ​ല്ല​പ്പെ​ട്ട ര​ണ്ടു തീ​വ്ര​വാ​ദി​ക​ളും ഹി​സ്ബു​ൾ മു​ജാ​ഹു​ദീ​ൻ സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളാ​ണെ​ന്നാ​ണു സൂ​ച​ന. ഇ​വ​രി​ൽ​നി​ന്ന് ആ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് സൈ​ന്യം തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. കൂ​ടു​ത​ൽ തീ​വ്ര​വാ​ദി​ക​ൾ പ്ര​ദേ​ശ​ത്ത് ഒ​ളി​വി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്നാ​ണു സൂ​ച​ന. ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ദ​ക്ഷി​ണ കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ, കു​ൽ​ഗാം, ഷോ​പി​യാ​ൻ മേ​ഖ​ല​യി​ൽ സൈ​ന്യ​ത്തി​നെ​തി​രാ​യ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് സൈ​ന്യം തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.