പശ്ചിമ ബംഗാളിൽ ട്രെയിൻ പാളം തെറ്റി; 10 പേർക്ക് പരിക്ക്
Tuesday, January 10, 2017 12:48 PM IST
കോൽക്കത്ത: പശ്ചിമ ബംഗാളിലെ കുസ്രിയാംഗിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ഡാർജിലിംഗിൽനിന്നും സിലിഗുരിയിലേക്കുള്ള ട്രെയിനാണ് പാളം തെറ്റിയത്. യാത്രാ ട്രെയിനായിരുന്നില്ല പാളം തെറ്റിയത്. വിനോദയാത്രയ്ക്കായുള്ള ട്രെയിനാണ് അപകടത്തിൽപെട്ടത്.

ചൊവ്വാഴ്ച ഉച്ചക്ക് 2.30 ന് മഹാനദി സ്റ്റേഷനും ഗയാബരിക്കും ഇടയിലായിരുന്നു സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.