ഭർത്താവിനെ ബന്ദിയാക്കിയ ശേഷം യുവതിയെ തോക്കിൻ മുനയിൽ നിർത്തി മാനഭംഗപ്പെടുത്തി
Saturday, October 7, 2017 9:47 AM IST
മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ഭർത്താവിനെ ബന്ദിയാക്കിയശേഷം യുവതിയെ തോക്കിൻ മുനയിൽ നിർത്തി മാനഭംഗപ്പെടുത്തിയതായി പരാതി. വെള്ളിയാഴ്ച രാവിലെ മൂന്നു മാസം പ്രായമുള്ള കുഞ്ഞുമായി ദന്പതികൾ മുസാഫർനഗറിനു സമീപമുള്ള ബസേര ഗ്രാമത്തിൽ പോയശേഷം മോട്ടോർ സൈക്കിളിൽ മടങ്ങുന്പോഴായിരുന്നു സംഭവമുണ്ടായത്.

കാറിലെത്തിയ അക്രമികൾ മോട്ടോർ സൈക്കിളിൽനിന്ന് ദന്പതികളെ തള്ളിയിട്ടശേഷം കരിന്പിൻ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. തടയാൻ ശ്രമിച്ച ഭർത്താവിനെ മർദിച്ചശേഷം കെട്ടിയിട്ടു. പിന്നീടാണ് യുവതിയെ തോക്കിൻ മുനയിൽ നിർത്ത മാനഭംഗപ്പെടുത്തിയത്. കുട്ടിയെ കൊല്ലുമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. നാട്ടുകാരാണ് പിന്നീട് ഇവരെ രക്ഷപ്പെടുത്തിയത്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഉയർന്ന പോലസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.