ബോ​ധ​വ​ത്ക​ര​ണ പ്ര​ദ​ർ​ശ​ന​വും മ​ല​മ്പ​നി ദി​നാ​ച​ര​ണ​വും
Thursday, April 25, 2024 11:41 PM IST
ആ​ല​പ്പു​ഴ: ലോ​ക മ​ല​മ്പ​നി ദി​ന​മാ​യ ഇ​ന്ന​ലെ ജ​ന​റ​ൽ ആ​ശു​പ​ത്രി, ജി​ല്ലാ വെ​ക്ട​ർ ക​ൺ​ട്രോ​ൾ യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ പ്ര​ദ​ർ​ശ​ന​വും മ​ല​മ്പ​നി ദി​നാ​ച​ര​ണ​വും ന​ട​ത്തി. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന പ്ര​ദ​ർ​ശ​നം സൂ​പ്ര​ണ്ട് സ​ന്ധ്യ. ആ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ടു​ത​ൽ നീ​തി​യു​ക്ത​മാ​യ ലോ​ക​ത്തി​നാ​യി മ​ല​മ്പ​നി​ക്കെ​തി​രാ​യ പോ​രാ​ട്ടം ത്വ​രി​ത​പ്പെ​ടു​ത്തു​ക എ​ന്ന ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഈ ​വ​ർ​ഷ​ത്തെ പ്ര​മേ​യം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു ദി​നാ​ച​ര​ണം.

സ​മ്മേ​ള​ന​ത്തി​ൽ ആ​ർ​എം​ഒ ആ​ശ.​എം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സ​ർ​വൈ​ല​ൻ​സ് ഓ​ഫീ​സ​ർ ഡോ.​ ജീ​ന മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. ബി​നു​ക്കു​ട്ട​ൻ. പി ​ബോ​ധ​വ​ത്കര​ണ ക്ലാ​സ് ന​യി​ച്ചു. പ്രി​യ​ദ​ർ​ശ​ൻ സി.​പി, ഡോ. ​അ​നു​പ​മ.​ആ​ർ, ഡോ.​അ​രു​ൺ.​ജി, ഡോ. ​സം​ഗീ​ത ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ആ​ല​പ്പു​ഴ നേ​ഴ്സിം​ഗ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ്ലാ​ഷ് മോ​ബും അ​ര​ങ്ങേ​റി.