സ്‌കൂള്‍കുട്ടികളുടെ കൂട്ടയോട്ടം, ചിരിയടക്കാന്‍ പാടുപെട്ട് സോഷ്യല്‍ മീഡിയ - വിഡിയോ കാണാം


കുട്ടികളുടെ കുറുമ്പും കൗതുകമാണ് അല്ലേ. നമ്മള്‍ പറഞ്ഞു കൊടുക്കുന്ന കാര്യം അവര്‍ക്ക് എത്രമാത്രം മനസിലാകുമെന്ന് ഒരുറപ്പും ഇല്ല. കാരണം അവര്‍ നമ്മള്‍ ചിന്തിക്കുന്നതു പോലെ അല്ലല്ലോ ചിന്തിക്കുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ് ഒരു ചെറിയ വിഡിയോ.

ഒരു സ്‌കൂളിലെ കുട്ടികളുടെ ഓട്ടമല്‍സരത്തില്‍ എല്ലാ നിര്‍ദേശങ്ങളും നല്‍കി അധ്യാപകര്‍ വിസിലെടുത്തു. മല്‍സരം തുടങ്ങുകയാണെന്നും വിസില്‍ കേള്‍ക്കുമ്പോള്‍ ഓടണമെന്നും നിര്‍ദേശം നല്‍കി അധ്യാപകര്‍ വിസില്‍ ഊതി.


വിസിലടിച്ചതു കേട്ടപാതി കേള്‍ക്കാത്ത പാതി കുട്ടികള്‍ ഓട്ടം തുടങ്ങി. എന്തു ചെയ്യണമെന്നറിയാതെ അധ്യാപകര്‍ ഒരു നിമിഷത്തേക്ക് തരിച്ചിരുന്നുപോയി. പിന്നെയത് നിമിഷങ്ങള്‍ക്കകം കൂട്ടച്ചിരിയിയായി മാറി.

വിസിലടി കേട്ടിട്ട് കുട്ടികള്‍ ഓടിയതിനു ചിരിക്കാനെന്തിരിക്കുന്നു എന്നാണോ ചിന്തിക്കുന്നത്? ചിരിപൊട്ടിച്ചതു കുട്ടികളുടെ ഓട്ടമാണ്. കാരണം മല്‍സരിക്കാന്‍ നിന്ന കുട്ടികളല്ല വിസില്‍ കേട്ട് ഓടിയത്. മറിച്ച് മല്‍സരം കാണാനെത്തിയ കൊച്ചുകുരുന്നുകളായിരുന്നു. എന്തായാലും വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിക്കഴിഞ്ഞിരിക്കുകയാണിപ്പോള്‍.