ധോണി വിരമിക്കുമോ? ചര്‍ച്ച കൊഴുക്കുന്നു
ഏറ്റവുമധികം വിജയം സമ്മാനിച്ച നായകനും ഇന്ത്യന്‍ ടീമിന് മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള താരവുമായിട്ടും എംഎസ് ധോണിയെ വിരമിപ്പിക്കാനാണ് വിമര്‍ശകരുടെ ശ്രമം. ഏറ്റവുമധികം വിമര്‍ശനങ്ങളേറ്റു വാങ്ങിയ താരവും ഒരുപക്ഷേ ധോണിയാകണം. ധോണി ഏകദിനത്തില്‍ നിന്നു വിരമിക്കുമോ? എന്ന ചോദ്യം വീണ്ടും സജീവമാകുമ്പോള്‍ നാം ആ കളിക്കാരനോടു കാട്ടുന്നത് നീതിയോ....?