• Logo

Allied Publications

Delhi
ഫ​രീ​ദാ​ബാ​ദ് സെന്‍റ് ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യ​ത്തിന്‍റെ​ കൂ​ദാ​ശ ​നി​ർ​വ​ഹി​ച്ചു
Share
ഫ​രീ​ദാ​ബാ​ദ്: ഫ​രീ​ദാ​ബാ​ദ് സെ​ക്ട​ർ 28 ൽ ​പു​തു​താ​യി നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ ക​ർ​മം ഡ​ൽ​ഹി അ​തി​രൂ​പ​ത​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്താ അ​നി​ൽ കൂ​ട്ടോ ഓ​ഗ​സ്റ്റ് 15 നു ​പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ സ്വ​ർ​ഗ​രോ​പ​ണ ദി​ന​ത്തി​ൽ നി​ര​വ​ധി വൈ​ദി​ക​രെ​യും സ​ന്യ​സ്ഥ​രെ​യും നൂ​റു ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളെ സാ​ക്ഷി​നി​ർ​ത്തി നി​ർ​വ​ഹി​ച്ചു.

ഡ​ൽ​ഹി അ​തി​രൂ​പ​ത​യു​ടെ മു​ൻ മെ​ത്രാ​പ്പോ​ലി​ത്ത വി​ൻ​സെ​ന്‍റ് ക​ൺ​സ​സ്‌​സ​വോ, ഫ​രീ​ദാ​ബാ​ദ് ഡീ​ൻ റ​വ. ഫാ. ​ജോ​ർ​ജ് മ​ണി​മ​ല, ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​മാ​ത്യു കോ​യി​ക്ക​ൽ, അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ റ​വ. ഫാ. ​അ​ൽ​ഫോ​ൺ​സ് ഷാ, ​സ്ഥാ​പ​ക വി​കാ​രി റ​വ. ഫാ. ​തോ​മ​സ് ച​മ്പ​ക്ക​ട്ടു ഇ​ട​വ​ക​യി​ലെ മു​ൻ വി​കാ​രി​മാ​ർ, അ​തി​രൂ​പ​ത​യി​ലെ മ​റ്റു വൈ​ദി​ക​ർ എന്നിവർ കൂ​ദ​ശാ​ ക​ർ​മ​ത്തി​ൽ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

മ​നോ​ഹ​ര​മാ​യ ഈ ​ദൈ​വാ​ല​യ​ത്തി​ന്‍റെ ശി​ൽപി ഏ​റ്റ​വും കൂ​ടു​ത​ൽ ദൈ​വാ​ല​യ​ങ്ങ​ൾ രൂ​പ​കൽപ​ന ചെ​യ്ത​തി​നു ലിം​കാ ബു​ക്കി​ൽ പേ​രു​ള്ള ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നു​ള്ള ഡ​ൽ​ഹി​യി​ലെ കെ​ട്ടി​ടശി​ല്പി​ക​ളി​ൽ പ്ര​ശ​സ്തു​നു​മാ​യ ​ര​ഞ്ജി​ത് ജോ​ൺ പ​റ​മ്പ​ത്ത് ആ​ണ്.

ഈ ​ദേവാലയ​ത്തി​ന്‍റെ അ​തി​മ​നോ​ഹ​ര​മാ​യ മ​ദു​ബ​ഹ ആ​രാ​ധ​നാ ക​ത്തോ​ലി​ക്കാ ആ​രാ​ധ​നാ ദൈ​വ​ശ​സ്ത്ര​ത്തി​ന് അ​നു​സ​രി​ച്ച് ഇ​ട​വ​ക വി​കാ​രി കോ​യി​ക്ക​ൽ അ​ച്ച​ൻ രൂ​പ​ക​ൽപ​ന ചെ​യ്ത​ത് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ആ​രാ​ധ​ന​ക​ല​യി​ൽ പ്രാ​വ​ണ്യം നേ​ടി​യി​ട്ടു​ള്ള ദി​വ്യ​കാ​രു​ണ്യ സ​ഭാ വൈ​ദി​ക​ൻ സാ​ബു മ​ണ്ണ​ട​യു​ടെ നി​ർ​ദേ​ശ​നു​സ​ര​ണം കൊ​ച്ചി കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​സ്ഡം ഫൈ​ൻ ആ​ർ​ട്സ് ഡ​യ​റ​ക്ട​ർ സെ​ബിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ലാ​കാ​ര​ന്മാ​രാ​ണ് പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഡ​ൽ​ഹി അ​തി​രൂ​പ​ത​യി​ൽ കോ​യി​ക്ക​ൽ അ​ച്ച​ൻ പ​ണി ക​ഴി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ദൈ​വാ​ല​യ​മാ​ണ്. വ​ട​ക്കേ ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ നാ​മ​ത്തി​ൽ 2006ൽ ​ഡ​ൽ​ഹി​യി​ൽ വ​സ​ന്തു​കു​ഞ്ചി​ൽ സ്ഥാ​പി​ത​മാ​യി​രി​ക്കു​ന്ന ദൈ​ല​യ​മാ​ണ് അ​ച്ച​ന്‍റെ ആ​ദ്യ ദേവാലയം.

കോ​യി​ക്ക​ൽ അ​ച്ച​ൻ പാ​ലാ രൂ​പ​ത​യി​ലെ ക​രി​മ്പ​നി ഇ​ട​വ​ക​യി​ലെ കോ​യി​ക്ക​ൽ ജോ​സ​ഫ് മേ​രി ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​നാ​ണ്.

ടി.​ഒ. ആ​ന്‍റ​ണി അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: തൃ​ശൂ​ർ പ​ര​പ്പു​ർ തെ​ക്കേ​ക്ക​ര വീ​ട്ടി​ൽ പ​രേ​ത​നാ​യ ടി.​സി. ജോ​സ​ഫി​ന്‍റെ മ​ക​ൻ ടി. ​ഒ.
ക​രോ​ൾ ബാ​ഗ് സെ​ന്‍റ് ആ​ഗ​സ്റ്റി​ൻ ഫെ​റോ​ന പ​ള്ളി​ സി​ന്ധു സ​മാ​ജ് മ​ന്ദി​റി​ൽ ഓ​ണാ​ഘോ​ഷ​മൊ​രു​ക്കി.
ന്യൂഡ​ൽ​ഹി: ക​രോ​ൾ ബാ​ഗ് സെ​ന്‍റ് ആ​ഗ​സ്റ്റി​ൻ ഫെ​റോ​ന പ​ള്ളി​യു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ പി​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ൾ​ഡ് ര​ജീ​ന്ദ​ർ ന​ഗ​റി​ലെ സ
ഓ​ണ​ക്കി​റ്റു​ക​ൾ ന​ൽ​കി ഡി​എം​എ.
ന്യൂ​ഡ​ൽ​ഹി: സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് സാ​ന്ത്വ​ന​മാ​യി ഓ​ണ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണ​വു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ശ്രം ശ്രീ​നി​വാ​സ്‌
ഫോ​ർ​ട്ടി​സ് എ​സ്കോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഫോ​ർ​ട്ടി​സ് എ​സ്കോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ൽ മ​ല​യാ​ളി ന​ഴ്സു‌​മാ​രു​ടെ നേ​തൃ​ത്വത്തി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു.
സെന്‍റ് സ്റ്റീഫൻസ് ഇടവകയിലെ എംജിഒസിഎസ്എം അംഗങ്ങളെ അനുമോദിച്ചു.
ന്യൂ​ഡ​ൽ​ഹി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ എം​ജി​ഒ​സി​എ​സ്എം ന‌​ട​ത്തി​യ "ഒ​ലി​വ് 2024' പ​രി​പാ​ടി​യി​ൽ ഓ​വ​റോ​ൾ മ​ത്സ​ര​ത്തി​ൽ