|
Delhi |
|
|
|
|
ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വാർഷിക സെമിനാർ ശനിയാഴ്ച മുതൽ
ന്യൂഡൽഹി: ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വാർഷിക സെമിനാർ ശനി, ഞായർ ദിവസങ്ങളിൽ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ലക്നോയിൽ നടക്കും. സെമിനാറിന്റെ ഉദ്ഘാടനം രാവിലെ 10ന് യുവജനപ്രസ്ഥാന വൈസ് പ്രസിഡന്റ് ഫാ. ജെയിൻ സി. മാത്യു നിർവഹിക്കും
"സ്വാതന്ത്ര്യത്തിനായിട്ട് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി.. ആകയാൽ അത് ഉറച്ചുനിൽപ്പിൻ.. അടിമ നുകത്തിൽ പിന്നെയും കുടുങ്ങി പോകരുത്' എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. ആരോൺ മാത്യൂസ് ജോഷുവ, റീന ചാൾസ് (ഇഇഎഫ് ചെയർപേഴ്സൺ) എന്നിവർ ക്ലാസുകൾ നയിക്കും.
ഡൽഹി ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ നിന്നു വൈദികർ, പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
|
കൊടിമരം അടിസ്ഥാനശിലാസ്ഥാപന ചടങ്ങ്
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയുടെ മുൻവശത്തു കൊടിമരം സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള കൊടിമരത്തിന്റെ അടിസ്ഥാനശിലാസ്ഥാപന ചടങ്ങ് ഇടവകയുടെ വികാരി റവ. ഫാ. ജോയ്സൺ തോമസ് പ്രാർഥനയോടുകൂടി നിർവഹിച്ചു.
ഇടവകയുടെ എക്സിക്യൂട്ടീവ് മാനേജിംഗ് അംഗങ്ങളായ വൈസ് ചെയർമാൻ ചെറിയാൻ ബേബി, സെക്രട്ടറി സി.ഐ. ഐപ്പ്, ട്രസ്റ്റി സാബു അബ്രഹാം, കൺസ്ട്രക്ഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായി.
|
ഓണാഘോഷവും പ്രവേശനോത്സവവും സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ കിദ്വായ് നഗർ ഏരിയ ഓണാഘോഷവും മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവവും സംഘടിപ്പിച്ചു. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടന്ന ചടങ്ങുകൾ ഭാഷാ പ്രതിജ്ഞയോടെയാണ് ആരംഭിച്ചത്.
ഏരിയ ചെയർമാൻ സുനിൽ കുമാർ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി സിവിൽ വ്യോമയാന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി എം.എസ്. സ്മിതമോൾ ഐഎഎസ് ചടങ്ങുകൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ്, വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ചീഫ് ട്രഷറർ മാത്യു ജോസ്, അഡിഷണൽ ഇന്റേണൽ ഓഡിറ്റർ ലീന രമണൻ, കേന്ദ്ര നിർവാഹക സമിതി അംഗവും മലയാളം മിഷൻ ജോയിന്റ് സെക്രട്ടറിയുമായ സുജാ രാജേന്ദ്രൻ, ഏരിയ സെക്രട്ടറി നോവൽ ആർ. തങ്കപ്പൻ, ഏരിയ വൈസ് ചെയർപേഴ്സൺ സുകന്യ അമൻ, ഏരിയ ട്രെഷറർ അജി ചെല്ലപ്പൻ,ഏരിയ വിമൻസ് വിംഗ് കൺവീനറും ഭാഷാധ്യാപികയുമായ സുതില ശിവ, ഏരിയ ജോയിന്റ് സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ ഗിരീഷ് മുള്ളങ്കണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് ഏരിയയിലെ കലാകാരന്മാർ അവതരിപ്പിച്ച കവിതകൾ, ഗാനങ്ങൾ, സിനിമാറ്റിക് ഡാൻസ്, മോഹിനിയാട്ടം, തിരുവാതിര, നാടോടി നൃത്തം എന്നിവ അരങ്ങേറി. 202425 അധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയ 10, 12 ക്ലാസുകളിലെയും മലയാളം മിഷൻ "കണിക്കൊന്ന' വിജയികളെയും കലാപരിപാടികളിൽ പങ്കെടുത്ത കുട്ടികളെയും ചടങ്ങിൽ ആദരിച്ചു.
കൂടാതെ ഓണാഘോഷത്തോടനുബന്ധിച്ചു കേന്ദ്രക്കമ്മിറ്റി നടത്തിയ പൂക്കളം, തിരുവാതിരകളി മത്സരങ്ങളിൽ ഏരിയയിൽ നിന്നും പങ്കെടുത്ത ടീം അംഗങ്ങളെയും സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ചിങ്ങനിലാവിൽ നാടോടി നൃത്തം അവതരിപ്പിച്ച ടീം അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.
ലക്കി ഡ്രോയുടെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. വിഭവ സമൃദ്ധമായ ഓണസദ്യയോടെയാണ് പരിപാടികൾ സമാപിച്ചത്.
|
മർത്ത മറിയം വനിതാ സമാജം ഏകദിന സമ്മേളനം സംഘടിപ്പിച്ചു
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ മർത്ത മറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം ചണ്ഡീഗഡിലെ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ നടന്നു.
രാവിലെ ഏഴിന് ഡൽഹി ഭദ്രാസന മെത്രാപ്പോലീത്തയും മർത്ത മറിയം വനിതാ സമാജം ഡൽഹി ഭദ്രാസനത്തിന്റെ പ്രസിഡന്റുമായ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ട പ്രഭാത നമസ്കാരത്തിനും വിശുദ്ധ കുർബാനയ്ക്കുശേഷം ഡൽഹി ഭദ്രാസനം മർത് മറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് ഉദ്ഘാടനം നിർവഹിച്ച് മുഖ്യ പ്രഭാഷണം നടത്തി.
ചണ്ഡീഗഢ് ഇടവക വികാരി റവ.ഫാ. അജി ചാക്കോ ഏകദിന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ അംഗങ്ങൾക്ക് സ്വാഗതം പറഞ്ഞു. നാഗ്പുർ വൈദിക സെമിനാരി പ്രഫ.റവ.ഫാ. യൂഹാനോൻ ജോൺ സമാജത്തിന്റെ ഈ വർഷത്തെ തീം ആയ വീണ്ടെടുപ്പുകാരനായ ക്രിസ്തു എന്നതിനെ ആസ്പദമാക്കി ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകി.
മർത്ത മറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് റവ. ഫാ. യാക്കോബ് ബേബി, പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
മർത്ത മറിയം വനിതാ സമാജം ട്രസ്റ്റി ബീന ബിജു, ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ് എന്നിവരും ഇടവക വികാരി റവ.ഫാ. അജി കെ. ചാക്കോ, ഇടവക സെക്രട്ടറി, ട്രസ്റ്റി, വൈസ് ചെയർമാൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മർത്ത മറിയം വനിതാ സമാജത്തിന്റെ ഭാരവാഹികളുടെയും നേതൃത്വത്തിൽ ഏകദിന സമ്മേളനത്തിന്റെ ക്രമീകരണങ്ങൾ ഏകോപിപ്പിച്ചു. ഏകദിന സമ്മേളനത്തിൽ 400 ഓളം ആളുകൾ പങ്കെടുക്കുത്തു.
|
"കാൻക്ലേവ് 2025' കാൻസർ ബോധവത്കരണ കാമ്പയിന് ഡൽഹിയിൽ തുടക്കം
ന്യൂഡൽഹി: കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്ത് ഒരു പുതിയ അധ്യായം കുറിച്ചുകൊണ്ട് കാൻകെയർ ഇന്ത്യ ഫൗണ്ടേഷനും ബത്ര ഹോസ്പിറ്റൽ & മെഡിക്കൽ റിസർച്ച് സെന്ററും(ബിഎച്ച്എംആർസി) സംയുക്തമായി സംഘടിപ്പിച്ച "കാൻക്ലേവ് 2025' കാൻസർ അവബോധ സമ്മേളനത്തിന് ഡൽഹിയിൽ തുടക്കമായി.
ശനിയാഴ്ച ഡൽഹി ലക്ഷ്മി ബായി ബത്ര നഴ്സിംഗ് സെന്ററിലാണ് സമ്മേളനം നടന്നത്. സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും കാൻ കെയർ ഫൗണ്ടേഷൻ വിദ്യാർഥികൾക്കായി ആരംഭിച്ച സ്റ്റുഡന്റ് പ്രിവിലേജ് കാർഡിന്റെ വിതരണോദ്ഘാടനവും അഡ്വ. ഹാരിസ് ബീരാൻ എംപി നിർവഹിച്ചു.
ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പദ്മശ്രീ ഡോ. രാജേഷ് കുമാർ ഗ്രോവർ, ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റ് റൊണാക് ഖത്രി, ഹംദാർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡീൻ ഡോ. മുഷറഫ് ഹുസൈൻ, ഐഐഎസ് ഡെപ്യൂട്ടി ഡയറക്ടർ ഷാഹിദ് തിരുവല്ലൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
"Together We Can Overcome' എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ ഡൽഹിയിലെ ആതുര സേവന രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. ഡൽഹി യൂണിവേഴ്സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ, ഹരിയാന സർവകലാശാലകളിൽ നിന്നായി നിരവധി വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽ കാൻസർ പ്രതിരോധത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും ഭാഗമായി വിവിധ സെഷനുകൾ നടന്നു.
|
ഡൽഹി സെന്റ് മേരീസ് കത്തീഡ്രൽ 75ാം വാർഷിക നിറവിലേക്ക്
ന്യൂഡൽഹി: സുറിയാനി ക്രൈസ്തവ സത്യവിശ്വാസത്തിന്റെ പൗരാണികതയുടെ പ്രതീകവും ചരിത്രപരതയുടെ മാതൃസ്ഥാനീയതയും ഉൾകൊള്ളുന്ന പരിശുദ്ധ ദേവാലയമായ ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ 75ാം വർഷത്തിലേക്ക് പ്രവേശിക്കുന്നു.
ഈ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി ലോഗോയും ക്യാപ്ഷനും ക്ഷണിക്കുന്നു. ഡൽഹിയിലെയും സമീപ ഇടവകകളിലെയും അംഗങ്ങൾക്കും ഈ ദേവാലയത്തിൽ മുമ്പ് അംഗങ്ങളായിരുന്നവർക്കും കത്തീഡ്രൽ ഉടമസ്ഥതയിലുള്ള ഹോസ്ഖാസ്, ആയാനഗർ, സോനാ റോഡ് എന്നിവിടങ്ങളിലെ സ്കൂൾ കുടുംബത്തിലെ അംഗങ്ങൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
ഇമെയിൽ: [email protected]
|
ഡിഎംഎ കലോത്സവം: ശനിയാഴ്ച തിരിതെളിയും
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ നടത്തുന്ന കലോത്സവത്തിന് ശനിയാഴ്ച തിരിതെളിയും. രാവിലെ എട്ടിന് ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ദൂരദർശൻ ഡയറക്ടർ ജനറൽ കെ. സതീഷ് നമ്പൂതിരിപ്പാട് ഉദ്ഘാടന കർമം നിർവഹിക്കും.
ശനിയാഴ്ച സ്റ്റേറ്റ് ലെവൽ സാഹിത്യ കലാ മത്സരങ്ങളാണ് അരങ്ങേറുക. 19ന് സെൻട്രൽ മേഖലയുടെ സോണൽ ലവൽ മത്സരങ്ങൾ ഡിഎംഎയുടെ ആർകെ പുരത്തെ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറും.
26ന് സൗത്ത് മേഖലയുടെയും ഈസ്റ്റ് മേഖലയുടെയും മത്സരങ്ങൾ കാനിംഗ് റോഡ് കേരള സ്കൂളിലും സൗത്ത് വെസ്റ്റ് മേഖലയുടെയും വെസ്റ്റ് മേഖലയുടെയും മത്സരങ്ങൾ വികാസ്പുരി കേരള സ്കൂളിലും അരങ്ങേറും. നവംബർ എട്ട്, ഒമ്പത് തീയതികളിൽ സ്റ്റേറ്റ് ലെവൽ മത്സരങ്ങളും ഗ്രാൻഡ് ഫിനാലെയും വികാസ്പുരി കേരള സ്കൂളിൽ അരങ്ങേറും.
തുടർന്നു ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക, സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും. കൂടുതൽ ഗ്രേഡും പോയിന്റുകളും നേടുന്നവർക്ക് കലാതിലകം, കലാപ്രതിഭ എന്നിവയും കൂടാതെ ഈ വർഷം മുതൽ ആരംഭിക്കുന്ന "ഡിഎംഎ നാട്യശ്രീ', "ഡിഎംഎ സംഗീത ശ്രീ', "ഡിഎംഎ കലാശ്രീ' എന്നീ അവാർഡുകളും കൂടുതൽ പോയിന്റുകൾ നേടുന്ന ഏരിയയ്ക്ക് "ഏരിയ ചാമ്പ്യൻ' പട്ടവും സമാപന ദിവസം സമ്മാനിക്കും.
കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ജനറൽ കൺവീനർ കെ.ജി. രാഘുനാഥൻ നായർ, കോഓർഡിനേറ്റർ ജെ. സോമനാഥൻ എന്നിവരുമായി 78388 91770, 9212635200, 9717999482 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
സാന്തോം ബൈബിൾ കൺവൻഷൻ നവംബർ ഒന്ന് മുതൽ
ന്യൂഡൽഹി: ഫരീദാബാദ് അതിരൂപത ഒരുക്കുന്ന സാന്തോം ബൈബിൾ കൺവൻഷൻ നവംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ന്യൂഡൽഹിയിലെ തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് കൺവൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.
നവംബർ രണ്ടിന് നടക്കുന്ന പ്രത്യേക ചടങ്ങിൽ ഫരീദാബാദ് രൂപതയെ അതിരൂപതയായി പ്രഖ്യാപിക്കും. ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര അതിരൂപതയുടെ പ്രഥമ മെട്രോപ്പോളിറ്റൻ ആർച്ച്ബിഷപ്പായി സ്ഥാനാരോഹണം ചെയ്യും.
സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. കൺവൻഷന്റെ ആദ്യ ദിനമായ നവംബർ ഒന്നിന് വൈകുന്നേരം അഞ്ച് മുതൽ 8.30 വരെ യുവജനങ്ങൾക്കായി മ്യൂസിക്കൽ യൂത്ത് ഇവന്റ് "Kiran 2K25' നടക്കും.
ഷംസാബാദ് അതിരൂപതയുടെ ആർച്ച്ബിഷപ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ, റവ.ഫാ. സാജു ഇലഞ്ഞിയിൽ എംഎസ്ടി എന്നിവർ കൺവൻഷന് നേതൃത്വം നൽകും.
|
വാർഷിക പൊതുയോഗവും കുടുംബ സംഗമവും സംഘടിപ്പിച്ച് കലാകേരളം
ന്യൂഡൽഹി: ഡൽഹിയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ കലാകേരളത്തിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി. മയൂർവിഹാർ ഫേസ് വണിലെ കാർത്യായനി ഓഡിറ്റോറിയത്തിൽ രക്ഷാധികാരി ഡോ. രമേശ് നമ്പ്യാർ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. പൊതുയോഗത്തിൽ അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുത്തു.
പ്രസിഡന്റ് സി. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി സജികുമാർ, ജോയിന്റ് സെക്രട്ടറിമാർ ഡോ. ഷിറിൻ ബാലൻ, പ്രദീപ് സദാനന്ദൻ, ട്രഷറർ എം.സി. ശശികുമാർ എന്നിവരും നിർവാഹക സമിതി അംഗങ്ങളായി ബാബു നമ്പ്യാർ, സുധീഷ് കുമാർ, പി.കെ. ഹരി, എം.വി. ദിനേശ് കുമാർ, എ.ആർ. ഉണ്ണിക്കൃഷ്ണൻ, ശ്രീരേഖ പ്രിൻസ്, ഷീല ഉദയ്, വി. രഘുനാഥൻ, ശ്രീനി നായർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ അരങ്ങേറി. വിഭവ സമൃദ്ധമായ അത്താഴ വിരുന്നിനു ശേഷം പരിപാടികൾ സമാപിച്ചു.
|
ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം 12ന്
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിലെ മർത്തമറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം ഈ മാസം 12ന് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക ചണ്ഡിഗഡ് വച്ചു നടത്തപ്പെടുന്നു.
രാവിലെ ഏഴിന് ഡൽഹി ഭദ്രാസന മെത്രാപ്പോലീത്തയും മർത്തമറിയം വനിതാ സമാജത്തിന്റെ ഡൽഹി ഭദ്രാസനത്തിന്റെ പ്രസിഡന്റുമായ അഭി.ഡോ.യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്ന പ്രഭാത നമസ്കാരത്തിനും വിശുദ്ധ കുർബാനയ്ക്കുശേഷം ഡൽഹി ഭദ്രാസനം മർത്തമറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം തുടക്കം കുറിക്കും.
ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി സമ്മേളനം ഉദ്ഘാടനം നിർവഹിച്ച് മുഖ്യ പ്രഭാഷണം നടത്തും. ചണ്ഡിഗഡ് ഇടവക വികാരി റവ. ഫാ.അജി ചാക്കോ ഏകദിന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ മർത് മറിയം എല്ലാം അംഗങ്ങളെയും സ്വാഗതം ചെയ്യും, നാഗ്പൂർ വൈദിക സെമിനാരി പ്രൊഫസർ റവ. ഫാ. യൂഹാനോൻ ജോൺ സമാജത്തിന്റെ ഈ വർഷത്തെ തീം ആയ വീണ്ടെടുപ്പുകാരനായ ക്രിസ്തു എന്നതിനെ ആസ്പദമാക്കി ബൈബിൾ ക്ളാസുകൾക്ക് നേതൃത്വം നൽകും.
ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, മർത്തമറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് റവ. ഫാ.യാക്കോബ് ബേബി, പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറി ജെസ്സി ഫിലിപ്പ് എന്നിവർ പ്രസംഗിക്കും.
മർത്തമറിയം വനിതാ സമാജം ജനറൽ സെക്രട്ടറി ജെസ്സി ഫിലിപ്പ്, ട്രസ്റ്റി ബീന ബിജു, ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ് എന്നിവരും, ഇടവക വികാരി റവ. ഫാ. അജി കെ ചാക്കോ ഇടവക സെക്രട്ടറി, ട്രസ്റ്റി, വൈസ് ചെയർമാൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മർത്ത് മറിയം വനിതാ സമാജത്തിന്റെ ഭാരവാഹികളുടെയും നേതൃത്വത്തിൽ ഏകദിന സമ്മേളനത്തിന്റെ ക്രമീകരണങ്ങൾ ഏകോപിപ്പിക്കും.
ഏകദിന സമ്മേളനത്തിൽ 400 ഓളം ആളുകൾ പങ്കെടുക്കുന്നതായിരിക്കും.
|
ഡൽഹി കൊറേൽ ഓഫ് മെൻ 25ാം വാർഷികം ആഘോഷിച്ചു
ന്യൂഡൽഹി: ഡൽഹി കൊറേൽ ഓഫ് മെൻ (ഡിസിഎം) 25ാം വാർഷികം ആഘോഷിച്ചു. രാഷ്ട്രപതി ഭവന് എതിർവശത്തുള്ള റിഡംപ്ഷൻ കത്തീഡ്രലിലാണ് രജത ജൂബിലി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. രാജ്യത്തിനകത്തും പുറത്തും നിലനിൽക്കുന്ന വർത്തമാനകാല സാഹചര്യങ്ങളെക്കുറിച്ച് ഓർമിക്കുന്ന "ഹീൽ ദി വേൾഡ്' എന്ന ആശയമായിരുന്നു രജതജൂബിലിയുടെ തീമായി തെരഞ്ഞെടുത്തിരുന്നത്.
മൈക്കൽ ജാക്സന്റെ പഴയതും നിത്യഹരിതവുമായ രചനയായ ഹീൽ ദി വേൾഡ് പോലുള്ള ഗാനങ്ങളിലൂടെ ഡിസിഎം കാഴ്ചക്കാരുടെ ഹൃദയം കീഴടക്കി. "വീ ഷാൽ ഓവർകം' എന്ന ഗാനത്തിലെ വരികൾ ഉൾക്കൊള്ളുന്ന പീസ് സോംഗ്, ലോകത്തെ സുഖപ്പെടുത്തൂ, നിങ്ങൾക്കും എനിക്കും മുഴുവൻ മനുഷ്യവർഗത്തിനും ഇത് ഒരു മികച്ച സ്ഥലമാക്കൂ, ജീവിച്ചിരിക്കുന്നവരെ നാം വേണ്ടത്ര പരിപാലിക്കേണ്ടതുണ്ട്, നമ്മുടെ ഹൃദയങ്ങളിൽ സമാധാനം, നമ്മുടെ ദേശങ്ങളിൽ സമാധാനം, നിങ്ങൾക്കും എനിക്കും സമാധാനം, ലോകത്തിലെ എല്ലാ കുടുംബങ്ങൾക്കും സമാധാനം, ഡിസിഎം കൊൺസേർട്ടിനായി തെരഞ്ഞെടുത്ത മനോഹരമായ ഗാനശേഖരത്തിലെ ശക്തവും ആത്മാവിനെ സ്പർശിക്കുന്നതുമായ വരികളായിരുന്നു ശ്രദ്ധേയം.
ആവോ നാഗ ഫെലോഷിപ്പ് പള്ളിയിലെ ഗായക സംഘമായിരുന്നു മറ്റൊരു ആകർഷണം. അവരുടെ ആദിവാസി നാടോടി ഗാനവും ഒരു മാവോറി നാടോടി ഗാനവും ഉൾപ്പെടെ വിവിധ ഗാനങ്ങളുടെ മനോഹരമായ ആലാപനവും പ്രേക്ഷകർക്ക് മികച്ച അനുഭവം നൽകി.
|
മാർഗം കളി സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവകദിന ആഘോഷം സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി ഷാലിമാർ ഗാർഡൻ സെന്റ് തോമസ് പ്രാർഥനാ ഗ്രൂപ്പ് അംഗങ്ങൾ മാർഗം കളി സംഘടിപ്പിച്ചു.
|
കൈരളി മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: കൈരളി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷം ഗംഭീരമായി. സെൻട്രൽ ഗവൺമെന്റ് റസിഡൻഷ്യൽ കോംപ്ലക്സ് (സിജിആർസി) മുഹമ്മദ്പുർ ആർകെ പുരത്താണ് ആഘോഷം സംഘടിപ്പിച്ചത്.
|
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ഇടവകദിനം ആഘോഷിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവകദിന ആഘോഷം സെപ്റ്റംബർ 28ന് രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം 10ന് തുടക്കം കുറിച്ചു. പ്രഫ. ജോൺ വർഗീസ് (പ്രിൻസിപ്പൾ സെന്റ് സ്റ്റീഫൻസ് കോളജ്, ഡൽഹി) മുഖ്യാതിഥിയായി ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് എംജിഒസിഎസ്എം അംഗമായ അലൻ കെ. സജിയുടെ സോളോ സോംഗ്, മാർ ഗ്രിഗോറിയോസ് പ്രാർഥനാ ഗ്രൂപ്പിന്റെ അംഗമായ ജൂനാ മേരി നിബുവിന്റെ സോളോ ഡാൻസ്, സെന്റ് ജോൺസ് പ്രാർഥനാ ഗ്രൂപ്പിന്റെ അംഗങ്ങളുടെ സംഘഗാനം, സൺഡേ സ്കൂൾ വിദ്യാർഥികളുടെ മ്യൂസിക്കൽ കച്ചേരി,
സെന്റ് മേരിസ് പ്രാർഥനാ ഗ്രൂപ്പ് അംഗമായ സ്റ്റീവ് ജോർജ് വർഗീസിന്റെ കീബോർഡ് വായന, മർത്ത മറിയം വനിത സമാജത്തിന്റെ സ്കിറ്റ്, സെന്റ് തോമസ് പ്രാർഥനാ ഗ്രൂപ്പ് അംഗങ്ങളുടെ മാർഗംകളി, സെന്റ് ഡയനേഷ്യസ് പ്രാർഥനാ ഗ്രൂപ്പ് അംഗങ്ങളുടെ മൈം ആക്ട്, ഗ്രൂപ്പ് സോംഗ്സ്, സെന്റ് ജോർജ് പ്രാർഥനാ ഗ്രൂപ്പ് അംഗങ്ങളുടെ സ്കിറ്റ്, യുവജന പ്രസ്ഥാന അംഗങ്ങളുടെ ഗ്രൂപ്പ് സോംഗ്സ് എന്നിവ ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെട്ടു.
ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, കൺവീനർമാരായ എബി മാത്യു, ജോബിൻ ടി. മാത്യു എന്നിവർ പ്രസംഗിച്ചു.
|
ഡൽഹി മലയാളി കൂട്ടായ്മയുടെ വാർഷികം ആഘോഷിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി കൂട്ടായ്മയുടെ ആറാമത് വാർഷികവും ഓണാഘോഷ ചടങ്ങുകളുടെ ഉദ്ഘാടനവും അഡ്വ. കെ.വി. അരുൺ നിർവഹിച്ചു.
ജയചന്ദ്രൻ, സിനു കാട്ടണം, ഷീല മാലൂർ, ഷാജിമോൻ, സുരേഷ് കുമാർ,ഡോ. എന്നിവർ സന്നിഹിതരായി.
|
ഫാ. പോൾ പൂവത്തിങ്കളിന്റെ കച്ചേരി അരങ്ങേറുന്നു
ന്യൂഡൽഹി: ബുധനാഴ്ച കേരള ക്ലബ് കൊണാട്ട് പ്ലേസിൽ പാടും പാതിരി എന്നറിയപ്പെടുന്ന ഫാ. പോൾ പൂവത്തിങ്കളിന്റെ കച്ചേരി അരങ്ങേറുന്നു. കർണാടക സംഗീതത്തിൽ പിഎച്ച്ഡി നേടിയ ആദ്യ വൈദികനാണ് ഫാ. പോൾ.
|
കുഞ്ഞമ്മ ആന്റണി ഡൽഹിയിൽ അന്തരിച്ചു
ന്യൂഡൽഹി: ഹരിനഗർ ജെഎ 45 എയിൽ താമസിക്കുന്ന കുഞ്ഞമ്മ ആന്റണി(84) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച നാലിന് ഡൽഹി കന്റോൺമെന്റ് ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭർത്താവ് പരേതനായ ജോസഫ് ആന്റണി. മക്കൾ: ഡിറ്റി കുര്യാക്കോസ്(ആലപ്പുഴ), ആൻസൺ ആന്റണി, വിൽസൺ ആന്റണി, ജോൺസൻ ആന്റണി(മൂവരും ഡൽഹി).
മരുമക്കൾ: കുര്യാക്കോസ് (ആലപ്പുഴ), ഷീല ആൻസൺ, സാല്യമ്മ വിൽസൺ, സീന ജോൺസൻ.
പരേത ആലപ്പുഴ തായങ്കരി വടക്കേടം കുടുംബാംഗമാണ്.
|
മലയാളി വിദ്യാർഥികൾക്ക് നേരെ ക്രൂര മർദനം: അമിത് ഷായ്ക്ക് നിവേദനം നൽകി ഡിഎംഎ
ന്യൂഡൽഹി: ഡൽഹി സാക്കിര്‍ ഹുസൈന് കോളജിലെ മലയാളി വിദ്യാർഥികളെ അക്രമികളും പോലീസുകാരും ചേർന്ന് അതിക്രൂരമായി മർദിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഡൽഹി മലയാളി അസോസിയേഷൻ നിവേദനം നൽകി.
സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക, കേസിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുക, വിദ്യാർഥികൾക്ക് പഠനം തുടരാൻ ആവശ്യമായ പിന്തുണ നൽകുക, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഡിഎംഎ ആവശ്യപ്പെട്ടിരിക്കുന്നത്.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ ഒപ്പിട്ടിരിക്കുന്ന നിവേദനത്തിന്റെ പകർപ്പ് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കും കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യനും ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്കും അയച്ചിട്ടുണ്ട്.
|
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ഇടവകദിനാഘോഷം ഞായറാഴ്ച
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവകദിന ആഘോഷം ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം 10ന് തുടക്കം കുറിക്കും. പ്രഫ. ജോൺ വർഗീസ് (പ്രിൻസിപ്പാൾ സെന്റ് സ്റ്റീഫൻസ് കോളജ്, ഡൽഹി) മുഖ്യാതിഥിയായിരിക്കും.
തുടർന്ന് എംജിഒസിഎസ്എം അംഗമായ അലൻ കെ. സജിയുടെ സോളോ സോംഗ്, മാർ ഗ്രിഗോറിയോസ് പ്രാർഥനാ ഗ്രൂപ്പിന്റെ അംഗമായ ജൂനാ മേരി നിബുവിന്റെ സോളോ ഡാൻസ്, സെന്റ് ജോൺസ് പ്രാർഥനാ ഗ്രൂപ്പിന്റെ അംഗങ്ങളുടെ സംഘഗാനം, സൺഡേ സ്കൂൾ വിദ്യാർഥികളുടെ മ്യൂസിക്കൽ കച്ചേരി, സെന്റ് മേരിസ് പ്രാർഥനാ ഗ്രൂപ്പ് അംഗമായ സ്റ്റീവ് ജോർജ് വർഗീസിന്റെ കീബോർഡ് വായന, മർത്തമറിയം വനിതാ സമാജത്തിന്റെ സ്കിറ്റ്, സെന്റ് തോമസ് പ്രാർഥനാ ഗ്രൂപ്പ് അംഗങ്ങളുടെ മാർഗം കളി, സെന്റ് ഡയനോസിസ് പ്രാർഥനാ ഗ്രൂപ്പ് അംഗങ്ങളുടെ മൈം ആക്ട്, ഗ്രൂപ്പ് സോംഗ്സ്, സെന്റ് ജോർജ് പ്രാർഥനാ ഗ്രൂപ്പ് അംഗങ്ങളുടെ സ്കിറ്റ്, യുവജന പ്രസ്ഥാന അംഗങ്ങളുടെ ഗ്രൂപ്പ് സോംഗ്സ്, മാർത്ത മറിയം സമാജം അംഗങ്ങൾക്കായി നടത്തിയ എക്സാമിനു വിജയികളായവർക്ക് സമ്മാനവിതരണം എന്നിവ ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു.
ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, എക്സിക്യൂട്ടീവ് മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, കൺവീനർമാരായ എബി മാത്യു, ജോബിൻ ടി. മാത്യു എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടന്നുവരുന്നു.
|
ഡിഎംഎ മയൂർ വിഹാർ ഫേസ്2 ഏരിയയുടെ "ഓണം പൊന്നോണം’ അരങ്ങേറി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്2 ഏരിയയുടെ "ഓണം പൊന്നോണം' മയൂർ വിഹാർ ഫേസ് 2ലെ സാമുദായിക ഭവനിൽ അരങ്ങേറി. ഏരിയ ചെയർമാൻ എം.എൽ. ഭോജന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ സ്ഥലം എംഎൽഎ രവീന്ദർ സിംഗ് നേഗി മുഖ്യാതിഥിയായിരുന്നു.
ഡിഎംഎ ഏരിയ സെക്രട്ടറി പ്രസാദ് കെ. നായർ, മുൻ എംഎൽഎ ചൗധരി അനിൽ കുമാർ, ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗം ഡി ജയകുമാർ, ഏരിയ ട്രെഷറർ സി.പി. മോഹനൻ, ഏരിയ വൈസ് ചെയർമാൻ വി.കെ. ചന്ദ്രൻ, വനിതാ വിഭാഗം കൺവീനർ അനിത ഉണ്ണികൃഷ്ണൻ, ജോയിന്റ് കൺവീനർമാരായ ഡോളി ആന്റണി, ബീനാ പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ 202425 അധ്യയന വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു. ഏരിയ നടത്തിയ വിവിധ കലാ കായിക മത്സരങ്ങളിലെ വിജയികളെയും, ഓണാഘോഷത്തിന്റെ ഭാഗമായി കേന്ദ്രക്കമ്മിറ്റി നടത്തിയ തിരുവാതിരകളി മത്സരത്തിലും പൂക്കള മത്സരത്തിലും പങ്കെടുത്ത ഏരിയ അംഗങ്ങളെയും ആദരിച്ചു.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. സി .പി. സനിൽ കണ്ണൂർ രചനയും സംവിധാനവും നിർവഹിച്ച തുള്ളൽപ്പാട്ടിന്റെ അകമ്പടിയോടെ അവതരിപ്പിച്ച സ്കിറ്റ് ഹൃദ്യമായി.
ചടങ്ങിൽ മുൻ കേന്ദ്രക്കമ്മിറ്റി ഭാരവാഹികളായ സി.എ. നായർ, സി. കേശവൻകുട്ടി, എ. മുരളീധരൻ, ഹരിദാസൻ നായർ, കെ.ജി. കുട്ടി, വസുന്ധര എൻക്ലേവ് ഏരിയ ചെയർമാൻ കെ ഉണ്ണികൃഷ്ണൻ, മയൂർ വിഹാർ ഫേസ്1 ഏരിയ ട്രഷറർ വി. രഘുനാഥൻ, മുൻ ഏരിയ ചെയർമാൻ കെ. വി. മുരളീധരൻ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
|
മനോജ്കുമാറിന്റെ ചിത്രപ്രദർശനം ശ്രദ്ധേയമായി
ന്യൂഡൽഹി: മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ മലയാളി ടി.കെ.മനോജ്കുമാറിന്റെ ഡൽഹിയിലെ ചിത്രപ്രദർശനം ശ്രദ്ധ നേടുന്നു. "ബിറ്റുവിൻ ഡൽഹി ആൻഡ് ദി ക്ലൗഡ്സ് ' എന്നപേരിലുള്ള മനോജ്കുമാറിന്റെ പെൻസിൽ, പേന സ്കെച്ചുകളുടെ പ്രദർശനം കേന്ദ്ര കാബിനറ്റ് സെക്രട്ടറി ടി.വി.സോമനാഥൻ ഉദ്ഘാടനം ചെയ്തു.
ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന പ്രദർശനം കാണാൻ മുൻ കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം, മുൻ സിഎജി വിനോദ് റായ് അടക്കമുള്ള പ്രമുഖരും നിരവധി കലാസ്വാദകരും എത്തി.
ഡൽഹിയിലെയും മസൂറിയിലെയും ചരിത്രപ്രസിദ്ധവും ശ്രദ്ധേയവുമായ കേന്ദ്രങ്ങളാണു സ്വന്തം സ്കെച്ചുകളിലൂടെ മനോജ്കുമാർ ആസ്വാദകർക്കു നവ്യാനുഭവം ഒരുക്കുന്നത്. കോമെഡ്സിന്റെ ഡാലിയാണു പ്രദർശനം ക്യൂറേറ്റ് ചെയ്തത്.
|
സെന്റ് സ്റ്റീഫന്‍സ് ഇടവകയിലെ ഓണാഘോഷം ഞായറാഴ്ച
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം ഞായറാഴ്ച സംഘടിപ്പിക്കുന്നു.
വിശുദ്ധ കുർബാനക്ക് ശേഷം 10ന് വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കും. ഉച്ചയ്ക്ക് 12ന് ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.
ഇടവക വികാരി റവ.ഫാ. ജോയ്സൺ തോമസ്, യുവജന പ്രസ്ഥാനം സെക്രട്ടറി കോരസൺ ഫിലിപ്പ്, ട്രസ്റ്റി ബിബിൻ സണ്ണി, ഓണസദ്യ കൺവീനർമാരായി ഫിലിപ്പ് ചാക്കോ, പി.ഒ. ജേക്കബ് എന്നിവർ നേതൃത്വം നൽകും.
|
വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാനായി പദ്ധതി ആരംഭിച്ചു
ന്യൂഡൽഹി: ഡൽഹി ഓർത്തഡോക്സ് സിറിയൻ ചർച്ച് സൊസൈറ്റി ഹൗസ് ഖാസ് വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാനായി പുതിയ പദ്ധതി ആരംഭിച്ചു. ഈ പരിപാടി സെന്റ് പോൾസ് സ്കൂൾ അയനഗർ മുഖേനയാണ് നടപ്പാക്കപ്പെടുന്നത്.
ഈ പദ്ധതി അക്കാദമിക് പഠനങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. വിദ്യാർഥികളെ മൂല്യങ്ങളിൽ, കഴിവുകളിൽ, അവസരങ്ങളിൽ വളർത്തി, ആത്മവിശ്വാസമുള്ളതും ഉത്തരവാദിത്വമുള്ളതുമായ വ്യക്തികളാക്കി മാറ്റുകയാണ് ലക്ഷ്യം.
അറിവ്, വിഭവങ്ങൾ, മാർഗനിർദേശങ്ങൾ എന്നിവ പങ്കുവച്ച് പഠനത്തിലൂടെ കൂടുതൽ നേട്ടങ്ങൾ നേടാൻ ആഗ്രഹിക്കുന്നവർക്ക് വാതിലുകൾ തുറക്കുകയാണ് ഈ ശ്രമം.
ഫാ. ഷാജി മാത്യൂസ്, ഫാ. അൻസൽ ജോൺ, ഷാജി പോൾ, സോളമോൻ തോമസ്, കേണൽ നൈനാൻ ജോസഫ്, എൻ.വി. വർഗീസ് എന്നിവർ നേതൃത്വം നൽകി.
|
ദ്വാരക മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ദ്വാരക മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. ദ്വാരക സെക്ടർ 11ലെ എൻഎസ്എസ് ബിൽഡിംഗിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
തിരവാതിരകളിയും മറ്റു കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
|
എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ മയൂർ വിഹാർ ശാഖ ഗുരുദേവ ജയന്തിയാഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഡൽഹി യൂണിയന്റെ കീഴിലെ മയൂർ വിഹാർ ശാഖയുടെ ഗുരുദേവ ജയന്തി ആഘോഷങ്ങൾ മയൂർ വിഹാർ ഫേസ് 1ലെ കാർത്യായനി ഓഡിറ്റോറിയത്തിൽ അരങ്ങേറി.
ശാഖാ പ്രസിഡന്റ് എസ് കെ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം വിസ്മയ് പ്രമോദ് ആലപിച്ച ദൈവ ദശകത്തോടെ ആരംഭിച്ചു. സെക്രട്ടറി ലൈനാ അനിൽ സ്വാഗതം പറഞ്ഞു. ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ രഘുനാഥ്, ഡൽഹി എൻഎസ്എസ് ജനറൽ സെക്രട്ടറി എം ഡി ജയപ്രകാശ്, ആർഷ ധർമ്മ പരിഷദ് പ്രസിഡന്റ് ഡോ രമേശ് നമ്പ്യാർ, എസ്എൻഡിപി യോഗം വനിതാ സംഘം പ്രസിഡന്റ് സുധാ ലച്ചു, സെക്രട്ടറി ജ്യോതി ബാഹുലേയൻ, യൂണിയൻ കമ്മിറ്റി അംഗം സി കെ പ്രിൻസ് തുടങ്ങിയവർ പ്രസംഗിച്ചു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ അരുൺ കുറുവത്ത് വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ഡോ ഷിറിൻ ബാലൻ ആയിരുന്നു അവതാരക.
ചടങ്ങിൽ ഡൽഹി മലയാളി അസോസിയേഷൻ തീം സോംഗിന്റെ രചനയും വിഷയാധിഷ്ഠിതമായ രചനകളുടെയും പ്രവർത്തനങ്ങൾക്ക് പി എൻ ഷാജി, നർത്തകി, നൃത്ത സംവിധായിക, അധ്യാപിക എന്നീ നിലകളിലെ മികച്ച പ്രകടനത്തിന് സ്നേഹ ഷാജി, ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികവിന് ഡോ ആകാൻഷ അനിരുദ്ധനെയും മെമെന്റോയും പൊന്നാടയും അണിയിച്ച് ആദരിച്ചു.
തുടർന്ന് ശ്രീനാരായണ ഗുരുദേവന്റെ രചനകളെയും കേരളത്തിന്റെ തനതു കലകളെയും ഉൾപ്പെടുത്തി നാട്യക്ഷേത്ര സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്ട്സ്, സ്നേഹാ ഷാജിയുടെ നൃത്ത സംവിധാനത്തിലും ആശയത്തിലും ഒരുക്കിയ ആരവം, ആസ്വാദകർക്ക് നവ്യാനുഭൂതി പകർന്നു.
ദില്ലിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുത്ത ചടങ്ങ് വിഭവ സമൃദ്ധമായ ചതയ സദ്യയോടുകൂടിയാണ് സമാപിച്ചത്.
|
ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരക്ക് സ്വീകരണം നൽകി
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരയ്ക്ക് സ്വീകരണം നൽകി. വികാരി ഫാ. സുനിൽ അഗസ്റ്റിൻ, കൈക്കാരന്മാരായ റെജി നെല്ലിക്കുന്നത്ത്, ജോഷി ജോസ് എന്നിവർ ചേർന്ന് ബൊക്കെ നൽകി സ്വീകരിച്ചു.
കുർബാനയ്ക്കും ആദ്യ കുർബാന സ്വീകരണത്തിനും ആർച്ച്ബിഷപ്പ് കാർമികത്വം വഹിച്ചു. മെത്രാപ്പോലീത്തയായി നിയമിതനായ പിതാവിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഇടവകക്കാരുമായി അവരുടെ പ്രശ്നങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. തുടർന്ന് പാരിഷ് കൗൺസിൽ അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സ്നേഹവിരുന്നോടു കൂടി ചടങ്ങുകൾ സമാപിച്ചു.
|
ഓണാഘോഷം സംഘടിപ്പിച്ച് മലയാളി വെൽഫെയർ സൊസൈറ്റി
ന്യൂഡൽഹി: മലയാളി വെൽഫെയർ സൊസൈറ്റിയുടെ (എബിഡി&ഇ ബ്ലോക്ക് ദിൽഷാദ് കോളനി) ഓണാഘോഷപരിപാടികൾക്ക് ഗംഭീരമായി.
റസിഡൻസ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി വിനോദ് നായർ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
ബിജേഷ് ആന്റണി, നാരായണൻകുട്ടി, ടി.സി. സെബാസ്റ്റ്യൻ, ബേബി ദേവനാ സ്രിയ, കെ.എം. പ്രദീപ് കുമാർ, ജിജു ജോർജ് എന്നിവർ സന്നിഹിതരായി.
|
ടി.കെ.മാത്യു അനുസ്മരണം ചൊവ്വാഴ്ച
ന്യൂഡൽഹി: ദീപാലയ മുൻ സിഇഒയും തറയിലേത്ത് കോശി സാറാമ്മ ട്രസ്റ്റ് മുൻ ചെയർമാനുമായ ടി.കെ.മാത്യു അനുസ്മരണം ചൊവ്വാഴ്ച.
കേരള ക്രിസ്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ ഡൽഹി വൈഎംസിഎ ടൂറിസ്റ്റ് ഹോട്ടലിന്റെ കോണ്‍ഫറൻസ് ഹാളിൽ ചൊവ്വാഴ്ച 5.30 ന് നടത്തുന്ന പരിപാടിയിൽ നിരവധി പ്രമുഖർ പങ്കെടുക്കും.
കേരള ക്രിസ്ത്യൻ അസോസിയേഷന് മുൻ അധ്യക്ഷനായിരുന്നു ടി.കെ.മാത്യു. വെണ്മണിയിലെ അമിതം കീരിക്കാട്ട് കുടുംബാംഗമായ ടി.കെ. മാത്യു ഡൽഹിയിലെ പ്രമുഖ വ്യവസായിയാണ്.
|
റിയ വർഗീസ് വീണ്ടും വൈഡബ്ല്യുസിഎ ന്യൂഡൽഹി ഘടകം പ്രസിഡന്റ്
ന്യൂഡൽഹി: യംഗ് വിമൻസ് ക്രിസ്ത്യൻസ് അസോസിയഷൻ (വൈഡബ്ല്യുസിഎ) ന്യൂഡൽഹി ഘടകം പ്രസിഡന്റായി മലയാളിയായ റിയ വർഗീസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പിൽ സംഘടനയുടെ വൈസ് പ്രസിഡന്റുമാരായി ആഫിയ ഡാനിയേലും നിഷ സാമുവലും ട്രഷററായി പെയ്യാല മേഴ്സി പരിമലയും തെരഞ്ഞെടുക്കപ്പെട്ടു.
സുറുച്ചി ഡി. ദാസ് അസിസ്റ്റന്റ് ട്രഷറർ, തൃപ്തി ക്രിസ്റ്റീന റെക്കോർഡിംഗ് സെക്രട്ടറി എന്നിവരാണ് മറ്റു ഭാരവാഹികൾ.
|
കലയുടെ കാൽചിലമ്പൊലി നാദവുമായി ഡിഎംഎയുടെ ചിങ്ങനിലാവ്
ന്യൂഡൽഹി: കലയുടെ കാൽചിലമ്പൊലി നാദവുമായി ഡിഎംഎയുടെ "ചിങ്ങനിലാവ്' ആസ്വാദക ഹൃദയങ്ങളിൽ പെയ്തിറങ്ങി. സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ സദസിൽ ഡിഎംഎ ഏരിയകൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ചിങ്ങനിലാവിനോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം നിത്യ ജിത്തുവിന്റെ പ്രാർഥനാ ഗീതാലാപനത്തോടെ ആരംഭിച്ചു. സിനിമാ താരം ദിലീപ് പങ്കെടുത്ത ചടങ്ങിൽ ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി ഗോകുലം ഗോപാലൻ, എഡിജിപി പി. വിജയൻ ഐപിഎസ്, സംവിധായകൻ ബിന്റോ സ്റ്റീഫൻ, മലബാർ ഗോൾഡ് & ഡയമൺഡ്സ് നോർത്ത് ഇന്ത്യ റീജിയണൽ ഹെഡ് എൻ.കെ. ജിഷാദ്, ചിങ്ങനിലാവ് ജനറൽ കൺവീനറും വൈസ് പ്രസിഡന്റുമായ കെ.വി. മണികണ്ഠൻ, കൾച്ചറൽ കൺവീനറും പശ്ചിമ വിഹാർ ഏരിയ സെക്രട്ടറിയുമായ ജെ. സോമനാഥൻ,
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറിയും ത്രൈമാസിക കൺവീനറുമായ പി.എൻ. ഷാജി, ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീന രമണൻ തുടങ്ങിയവർ പ്രസംഗിച്ചു.
ദേവബാല പദ്മകുമാറും പ്രദീപ് സദാനന്ദനുമായിരുന്നു അവതാരകർ. ചടങ്ങിൽ വിനയ് നഗർ കിദ്വായ് നഗർ ഏരിയയിലെ ജലിൻ സുരേഷ്, ദിൽഷാദ് കോളനി ഏരിയയിലെ സമാര അഗസ്റ്റിൻ, ആർകെ പുരം ഏരിയയിലെ ഗൗരി എസ്. നായർ എന്നിവർക്ക് ഡിഎംഎ സലിൽ ശിവദാസ് മെമ്മോറിയൽ അക്കാഡമിക് എക്സ്സലൻസ് അവാർഡുകളും വസുന്ധര എൻക്ലേവ് ഏരിയയിലെ അനുഗ്രഹ ആനന്ദൻ, പാലം മംഗലാപുരി ഏരിയയിലെ നവമി മനോജ്, വികാസ്പുരി ഹസ്താൽ ഏരിയയിലെ നന്മ എൽസ ജോൺ, ദ്വാരക ഏരിയയിലെ എ താശ്മിക, കരോൾ ബാഗ് കണാട്ട് പ്ലേസ് ഏരിയയിലെ ഏയ്ഞ്ചൽ ടോണി, മയൂർ വിഹാർ ഫേസ് 3 ഗാസിപൂർ ഏരിയയിലെ ഹരിനന്ദൻ എന്നീ കുട്ടികൾക്ക് ഡിഎംഎ ഈ വർഷം തുടക്കമിട്ട സബ്ജക്ട് മാസ്റ്ററി അവാർഡുകളും വിതരണം ചെയ്തു.
കൂടാതെ ഡിഎംഎ ത്രൈമാസികയുടെ 11ാമത് ലക്കം ഓണം വിശേഷാൽ പതിപ്പിന്റെ പ്രകാശനവും നടത്തി. തിരുവാതിരകളി മത്സരത്തിലെയും പൂക്കള മത്സരത്തിലെയും വിജയികൾക്ക് ട്രോഫികളും കാഷ് പ്രൈസുകളും ചടങ്ങിൽ വിതരണം ചെയ്തു.
ഡോ. നിഷ റാണിയുടെ നൃത്തസംവിധാനത്തിൽ കേന്ദ്രക്കമ്മിറ്റി അവതരിപ്പിച്ച രംഗപൂജയോടെയാണ് കലാ പരിപാടികൾ ആരംഭിച്ചത്. തിരുവാതിരകളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വസുന്ധര എൻക്ലേവ് ഏരിയ തിരുവാതിരകളി അവതരിപ്പിച്ചു.
തുടർന്ന് അംബേദ്കർ നഗർ പുഷ്പവിഹാർ അവതരിപ്പിച്ച "ബീറ്റ്സ് ഓഫ് ബ്യൂട്ടി', ആശ്രമം ശ്രീനിവാസ്പുരി അവതരിപ്പിച്ച "എന്റെ ഭാരതം', ദിൽഷാദ് കോളനിയുടെ "കോൽക്കളി', മോത്തി നഗറിന്റെ "സൗത്ത് ഇന്ത്യൻ ഹിറ്റ്സ്', ദ്വാരക അവതരിപ്പിച്ച "ഒറീസ ആസാം മിസോറാം നാടോടി നൃത്തം', കരോൾ ബാഗ് കണാട്ട് പ്ലേസ് നടത്തിയ "സിനിമാറ്റിക് ഫ്യൂഷൻ',
മയൂർ വിഹാർ ഫേസ്2 അവതരിപ്പിച്ച "സെമി ക്ലാസിക്കൽ ഡാൻസ്', മയൂർ വിഹാർ ഫേസ് 3 ഗാസിപൂർ അവതരിപ്പിച്ച "ആരവം', മെഹ്റോളി അവതരിപ്പിച്ച "ഗർബ ഭാംഗ്ര രാജസ്ഥാനി ഫ്യൂഷൻ', പാലം മംഗലാപുരിയുടെ "മേഘവർഷം', പശ്ചിമ വിഹാർ അവതരിപ്പിച്ച "നൃത്യാർപ്പണം', ആർ കെ പുരത്തിന്റെ "സൗത്ത് സൈഡ് സൂപ്പർഹിറ്റ്സ്', വസുന്ധര എൻക്ലേവിന്റെ "അയനം', വികാസ്പുരി ഹസ്താൽ അവതരിപ്പിച്ച "ഹരിത കേരളം', വിനയ് നഗർ കിദ്വായ് നഗറിന്റെ "കൊരമ്പകളി' എന്നിവ ആഘോഷരാവിനെ ആഹ്ലാദഭരിതമാക്കി. പത്തിന് പരിപാടികൾ സമാപിച്ചു.
|
മലയാളി വെൽഫെയർ സൊസൈറ്റിയുടെ ഓണാഘോഷം ഇന്ന്
ന്യൂഡൽഹി: മലയാളി വെൽഫെയർ സൊസൈറ്റിയുടെ (എബിഡി & ഇ ബ്ലോക്ക് ദിൽഷാദ് കോളനി) ഓണാഘോഷപരിപാടികൾ ശനിയാഴ്ച രാവിലെ 9.30ന് എ ബ്ലോക്ക് ദിൽഷാദ് കോളനിയിൽ സ്ഥിതി ചെയ്യുന്ന കമ്യൂണിറ്റി ഹാളിൽ നടക്കും.
രാവിലെ ഒമ്പതിന് പൂക്കളമിടൽ, 10ന് വടംവലി മത്സരം, തുടർന്ന് വിവിധ കായിക മത്സരങ്ങൾ അരങ്ങേറും. 12ന് വിഭവസമൃദ്ധമായ ഓണസദ്യ, വൈകുന്നേരം ആറിന് പ്രയർ ഡാൻസ്, വിശിഷ്ട വ്യക്തികളെ ആദരിക്കൽ, ഏഴിന് ദേവന ശ്രീയയുടെ നേതൃത്വത്തിൽ ശ്രുതിലയയുടെ ഗാനമേള എന്നിവ ഉണ്ടായിരിക്കും.
|
മാർ കുര്യാക്കോസ് ഭരണികുളങ്ങരയ്ക്ക് അതിരൂപത വൈദിക കൂട്ടായ്മ സ്വീകരണം നൽകി
കരോൾബാഗ്: സീറോമലബാർ സഭയിൽ അതിരൂപതയായി ഉയർത്തപ്പെട്ട ഫരിദാബാദ് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായി നിയമിതനായ മാർ കുര്യാക്കോസ് ഭരണികുളങ്ങരയെ അതിരൂപതയിൽ സേവനം ചെയ്യുന്ന വൈദികർ ഒന്നുചേർന്ന് അതിരൂപത കാര്യാലയത്തിൽ സ്വീകരിച്ചു.
ഓഗസ്റ്റിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സീറോമലബാർ സഭയുടെ സിനഡ് സമ്മേളന മധ്യേ ആണ് അതിരൂപതയ്ക്ക് ഏറെ ആഹ്ലാദം നൽകുന്ന ഈ പ്രഖ്യാപനം നടത്തപ്പെട്ടത്. സിനഡിനു ശേഷം തിരിച്ചെത്തിയ പിതാവിനെ സ്വീകരിക്കുവാനും ആശംസകൾ നേരുവാനും രൂപതയിൽ സേവനം ചെയ്യുന്ന അമ്പതോളം വൈദികർ എത്തിച്ചേർന്നിരുന്നു.
ഫരീദാബാദ് അതിരൂപതയ്ക്ക് ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് എല്ലാവരും ഒന്ന് ചേർന്ന് കൃതജ്ഞതസ്തോത്ര ഗീതം ആലപിച്ചു. അതിരൂപതയുടെ കഴിഞ്ഞ 12 വർഷത്തെ യാത്രകളെ ഓർമിപ്പിച്ചുകൊണ്ട് അതിരൂപതയുടെ ചാൻസലർ റവ. ഫാ. മാർട്ടിൻ പാലമറ്റം എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു.
സമ്മേളന മധ്യേ വൈദികരുടെ പ്രതിനിധികളായി റവ.ഫാ. ഫ്രിജോ തറയിൽ, റവ.ഫാ. അഗസ്റ്റിൻ തോന്നികുഴി എംഎസ്ടി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഫരീദാബാദ് രൂപതയെ അതിരൂപതയായി ഉയർത്തിയതിന് റോമിലെ പരിശുദ്ധ സിംഹാസനത്തിനും സീറോമലബാർ സിനഡിനും നന്ദി പറഞ്ഞ മാർ കുര്യാക്കോസ് ഭരണികുളങ്ങര തുടർന്നുള്ള തന്റെ ശുശ്രൂഷ മേഖലകളിൽ കൂടുതൽ ഉത്തരവാദിത്വത്തോടെ ക്രിസ്തീയ ദൗത്യം നിർവഹിക്കപെടുവാൻ എല്ലാവരുടെയും പ്രാർഥന സഹായം ആവശ്യപ്പെടുകയും ചെയ്തു.
|
തിരുവാതിരകളി സംഘടിപ്പിച്ചു
ന്യൂഡൽഹി: ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിലെ ഓണാഘോഷത്തോട് അനുബന്ധിച്ച് തിരുവാതിരകളി സംഘടിപ്പിച്ചു.
തുടർന്ന് വിവിധ കായിക മത്സരങ്ങളും നടന്നു.
|
പ്രളയബാധിതർക്ക് സാന്ത്വനമേകി ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനം
ന്യൂഡൽഹി: വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ഡൽഹി ഭദ്രാസന യുവജന പ്രസ്ഥാനം. ദുരിതം അനുഭവിക്കുന്നവർക്ക് വെള്ളവും ഭക്ഷണവും എത്തിച്ച് നൽകിയാണ് പ്രസ്ഥാനം ദുരിതബാധിതർക്ക് ആശ്വാസമായത്.
ഒസിവെെഎം ഭദ്രാസന ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിൽ കമ്മിറ്റി അംഗങ്ങളും യുവജനപ്രസ്ഥാന പ്രവർത്തകരും പങ്കെടുത്തു.
ഒസിവെെഎം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ഉർജ്ജവും കൈതാങ്ങുമായി സഹകരിച്ച എല്ലാവർക്കും ഡൽഹി ഓർത്തഡോക്സ് യുവജന പ്രസ്ഥാനം നന്ദി രേഖപ്പെടുത്തി.
|
ഡിഎംഎ പൂക്കള മത്സരം: ഒന്നാം സമ്മാനം ആർകെ പുരം ഏരിയയ്ക്ക്
ന്യൂഡൽഹി: ഓണാഘോഷത്തോട അനുബന്ധിച്ച് ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടത്തിയ പൂക്കള മത്സരത്തിൽ ആർകെ പുരം ഏരിയ ഒന്നാം സമ്മാനത്തിന് അർഹരായി.
മയൂർ വിഹാർ ഫേസ്2, മയൂർ വിഹാർ ഫേസ്1 ഏരിയകൾ യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങൾ കരസ്ഥമാക്കി. പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലബാർ ഗോൾഡ് & ഡയമണ്ട്സ് റീജിയണൽ ഹെഡ് നോർത്ത് ഇന്ത്യ, എൻകെ ജിഷാദ് പൂക്കള മത്സരം ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറും വൈസ് പ്രസിഡന്റുമായ കെ.വി. മണികണ്ഠൻ, പൂക്കളം കമ്മിറ്റി കൺവീനറും അഡീഷണൽ ജനറൽ സെക്രട്ടറിയുമായ പി.എൻ. ഷാജി, ജോയിന്റ് കൺവീനർ ഡി. ജയകുമാർ, വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ തുടങ്ങിയവർ സംസാരിച്ചു.
ഉത്തം നഗർ നവാദ, പട്ടേൽ നഗർ, മയൂർ വിഹാർ ഫേസ് 3 ഗാസിപൂർ, വികാസ്പുരി ഹസ്താൽ, ബദർപൂർ, ദ്വാരക, കരോൾ ബാഗ് കണാട്ട് പ്ലേസ്, ആശ്രം ശ്രീനിവാസ്പുരി, രമേശ് നഗർ മോത്തിനഗർ, ഛത്തർപൂർ, വസുന്ധര എൻക്ലേവ്, ലാജ്പത് നഗർ, വിനയ് നഗർ കിദ്വായ് നഗർ, ജസോല, മെഹ്റോളി, ആയാ നഗർ, മായാപുരി ഹരിനഗർ എന്നീ ഡിഎംഎയുടെ 20 ഏരിയ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 20,001, 15,001, 10,001 രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും. മത്സരത്തിൽ പങ്കെടുത്ത സമ്മാനാർഹരാവാത്ത മറ്റു ടീമുകൾക്ക് 3,000 രൂപ വീതം പ്രോത്സാഹന സമ്മാനമായും ലഭിക്കും.
വിജയികൾക്ക് കാഷ് അവാർഡും ട്രോഫികളും സെപ്റ്റംബർ ആറിന് സിരിഫോർട്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയായ ചിങ്ങനിലാവിൽ സമ്മാനിക്കും. സമ്മാനാർഹരാവാത്ത ടീമുകൾക്കുള്ള 3,000 രൂപ സെപ്റ്റംബർ ഏഴ് മുതൽ ഡിഎംഎ ഓഫീസിൽ നിന്നും വിതരണം ചെയ്യും.
|
ഡൽഹിയിൽ മലയാളി നഴ്സ് കുഴഞ്ഞുവീണു മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ മലയാളി മെയിൽ നഴ്സ് കുഴഞ്ഞുവീണു മരിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് എട്ടാം വാര്‍ഡ് വെളിയമ്പ്ര കല്യാണിച്ചിറ വീട്ടില്‍ വി.വിഷ്ണു(32) ആണ് മരിച്ചത്.
ഡല്‍ഹി മാക്സ് സൂപ്പര്‍ സ്പെഷ്യല്‍റ്റി ആശുപത്രിയിലെ ജീവനക്കാരനായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് ഓട്ടോറിക്ഷയിൽ പോകുമ്പോഴാണ് സംഭവം.
ഓട്ടോറിക്ഷയിൽ കുഴഞ്ഞുവീണ വിഷ്ണുവിനെ ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
|
ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം പതിമൂന്നാമത് വാർഷികാഘോഷം നവംബർ 23ന്
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയും ഡൽഹി ഭദ്രാസനത്തിന്റെ
രണ്ടാമത്തെ മെത്രാപ്പോലീത്തയുമായിരുന്ന അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർത്ഥം എല്ലാവർഷവും നടത്തിവരാറുള്ള ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെ പതിമൂന്നാമത് വാർഷിക ആഘോഷം 2025 നവംബർ 23 ന് നടത്തപ്പെടുന്നു.
അനുസ്മരണ പ്രസംഗം റവ. പത്രോസ് കെ ജോയ് (വികാരി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക, ജനക്പൂരി), അനുമോദന സന്ദേശം നൽകുന്നത് റവ. ഫാ. സജി എബ്രഹാം ( മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസന സെക്രട്ടറി)എന്നിവർ പങ്കെടുക്കുന്നു.
ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി നിർവഹിച്ചു. ചെറിയാൻ ബേബി, രാജേഷ് ഡാനിയേൽ, ഫിലിപ്പ് ചാക്കോ, സാബു എബ്രഹാം, റവ. ഫാ. ബിനിഷ് ബാബു, ഇടവക വികാരി റവ.ഫാ. ജോയ്സൺ തോമസ്,ജയ്മോൻ ചാക്കോ, സിഐ ഐപ്പ് എന്നിവർ പങ്കെടുത്തു.
|
ഡൽഹി ഓണലഹരിയിൽ
ന്യൂഡൽഹി: ദേശീയതലസ്ഥാനത്ത് പ്രവാസികളുടെ ഓണാഘോഷങ്ങൾക്കു ഹൃദ്യവും മനോഹരവുമായ തുടക്കം. വാഴയിലയിൽ പരന്പരാഗതരീതിയിലുള്ള രുചിയൂറുന്ന ഓണസദ്യകളും ഓണപ്പാട്ടുകളും ചെണ്ടമേളങ്ങളും അടക്കമുള്ളവയുടെ പരന്പരകളാണു ഡൽഹിയിലെ ഓണാഘോഷത്തിലെ പ്രധാന ആകർഷണം.
ഡൽഹി കേരള ഹൗസിൽ കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച തുടങ്ങിയ ഓണസദ്യ നാളെവരെ തുടരും. വിദേശ എംബസികളിലെ നയതന്ത്രവിദഗ്ധർ, കേന്ദ്രസർക്കാരിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രമുഖർ, പത്രപ്രവർത്തകർ തുടങ്ങി സാധാരണക്കാരായ ഡൽഹി മലയാളികൾക്കെല്ലാം ഓണസദ്യയ്ക്ക് അവസരം ഒരുക്കിയിട്ടുണ്ടെന്ന് കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് പറഞ്ഞു.
റെഡ് എഫ്എം "സൗത്ത് സൈഡ് സ്റ്റോറി’ ഡൽഹിയിലെ കെ.ഡി. യാദവ് റസ്ലിംഗ് ഇൻഡോർ സ്റ്റേഡിയത്തിൽ ശനിയാഴ്ചയും ഇന്നലെയുമായി സംഘടിപ്പിച്ച ഓണാഘോഷത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുപുറമെ ചെണ്ടമേളം, സംഗീതം, നൃത്തം തുടങ്ങി ഓണത്തിന്റെ മേളക്കൊഴുപ്പുകളും ആവേശവും ചോരാതെയാണു ആഘോഷങ്ങൾ. നടി ശോഭന, ടി.എം. കൃഷ്ണ, ജോബ് കുര്യൻ, സൂരജ് സന്തോഷ് തുടങ്ങിയവർ മുതൽ അവിയൽ, രഘു ദീക്ഷിത് പദ്ധതി വരെ ആഘോഷത്തിനു മിഴിവേകി. മലയാളികൾക്കുപുറമെ നൂറുകണക്കിന് ഉത്തരേന്ത്യക്കാരും ആഘോഷങ്ങളിൽ സജീവ പങ്കാളികളായി.
മലയാളിസംഘടനകൾ ഓണാഘോഷം കൊഴുപ്പിക്കാൻ പൂക്കള മത്സരം, ഓണപ്പാട്ട് മത്സരം തുടങ്ങിയ മത്സരങ്ങളും നിരവധി കലാ, സാംസ്കാരിക പരിപാടികളും ഫാഷൻ ഷോകളും സംഘടിപ്പിച്ചിട്ടുണ്ട്. ഡൽഹി മലയാളി അസോസിയേഷനുപുറമെ വിവിധ കലാ, സാംസ്കാരിക, മത സംഘടനകളും വിപുലമായ ഓണപ്പരിപാടികളാണു നടത്തുന്നത്. ഓണക്കോടിക്കായും താത്പര്യമേറെയുണ്ട്. ഡൽഹിയിലെ മിക്ക കേരള റസ്റ്റോറന്റുകളിലും പ്രത്യേക ഓണസദ്യ ആറുവരെ ഒരുക്കിയിട്ടുണ്ട്. പാഴ്സലായുള്ള ഓണസദ്യയ്ക്കും ഡിമാൻഡേറെയാണ്.
|
മറിയാമ്മ രഘു ഡൽഹിയിൽ അന്തരിച്ചു
ന്യൂഡൽഹി: സതേൺ സ്റ്റാർ ഗ്രൂപ്പിന്റെ ചെയർമാൻ പി.ആർ. നായരുടെ ഭാര്യ മറിയാമ്മ രഘു ഡൽഹിയിൽ രാഹിണി ഹൗസ് നമ്പർ 112 E2 /സെക്ടർ 16ൽ അന്തരിച്ചു.
പരേത കോട്ടയം നെടുംകുന്നം കണ്ടെന്ക്കേറിൽ കുടുംബാംഗമാണ്. മക്കൾ: അനുജ് നായർ, പി.ആർ. അഞ്ജു. മരുമക്കൾ: രോഹിണി അനുജ്, ആനന്ദ് ഗോപാൽ.
സംസ്കാരം ചൊവാഴ്ച ബുറാടി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
|
ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് അന്താരാഷ്ട്ര അവാർഡ് ഡോ. ടെസി തോമസിന്
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഡൽഹി ഭദ്രാസനത്തിന്റെ കീഴിലുള്ള സോഫിയ സൊസൈറ്റി ഏർപ്പെടുത്തിയിരിക്കുന്ന എട്ടാം ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് അന്താരാഷ്ട്ര അവാർഡ് ഈ വർഷം ശാസ്ത്രജ്ഞയും "അഗ്നിപുത്രി' എന്നറിയപ്പെടുന്ന ഡോ. ടെസി തോമസിന് സമ്മാനിക്കുമെന്ന് ഭദ്രാസന അധിപൻ ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്ത അറിയിച്ചു.
അവാർഡ് നവംബർ 30ന് നടക്കുന്ന സമ്മേളനത്തിലാണ് സമ്മാനിക്കുക. മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ അംബേദ്ക്കർ യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസിലർ പ്രഫ.ഡോ. ശ്യാം മേനോൻ മുഖ്യ പ്രഭാഷണം നടത്തും.
സമൂഹത്തിൽ വിവിധ മേഖലകളിൽ അതുല്യ സംഭാവനകൾ നൽകിയ പ്രഗത്ഭരെ ആദരിക്കുന്നതിനായി ഡൽഹി ഭദ്രാസനത്തിലെ പ്രഥമ മെത്രാപ്പോലീത്തയും ലോകപ്രശസ്ത മഹാപണ്ഡിതനും വിശ്വമാനവീകനുമായ ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ സ്മരണാർഥത്തിലാണ് ഈ അവാർഡ് ദാന ചടങ്ങ് സോഫിയ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സംഘടിപ്പികുന്നത്.
അവാർഡിനൊപ്പം അഞ്ച് ലക്ഷം രൂപയും പ്രശസ്ത്രി പത്രവുമാണ് ലഭിക്കുക. നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷന്റെ വൈസ് ചാൻസിലറായ ഡോ. ടെസി തോമസ്, ഇന്ത്യയുടെ അഭിമാനമായ അഗ്നി IV , അഗ്നി V മിസൈലുകളുടെ പ്രൊജക്റ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
"മിസൈൽ വനിത' , "അഗ്നിപുത്രി' എന്നീ വിശേഷണങ്ങൾക്ക് ഉടമയായ അവർ 2008ലെ DRDO Scientist of the Year Award, 2012ലെ CNNIBN Indian of the Year Award 2014ലെ കേരള സർക്കാരിന്റെ വനിതാ രത്നം പുരസ്കാരം അടക്കമുള്ള നിരവധി ബഹുമതികൾക്ക് അർഹയായിട്ടുണ്ട്.
സമൂഹത്തിന്റെ ഉന്നമനത്തിനും ശാസ്ത്രവികസനത്തിനും ഡോ. ടെസി തോമസ് നൽകിയ സംഭാവനകൾ ഡോ. പൗലോസ് മാർ ഗ്രീഗോറിയോസിന്റെ ദർശനങ്ങളുമായി ചേർന്ന് നിൽക്കുന്നതായതിനാലാണ് ഈ വർഷത്തെ അവാർഡിന് അവരെ തെരഞ്ഞെടുത്തിരിക്കുന്നത്.
ഇതുവരെ ടിബറ്റൻ ബുദ്ധമതത്തിന്റെ ആത്മീയ നേതാവായ ദലൈലാമ, ഡോ. ബാബാ ആംദെ, അരുണ റോയ്, ഡോ. സോനം വാങ്ചുക് തുടങ്ങി നിരവധി മഹാന്മാരായ ദേശീയആഗോള വ്യക്തിത്വങ്ങൾക്കാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.
|
ഏകദിന സമ്മേളനം സംഘടിപ്പിച്ചു
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസന ഓർത്തഡോക്സ് ക്രിസ്ത്യൻ യുവജന പ്രസ്ഥാനത്തിന്റെ (ഒസിവെെഎം) ഏകദിന സമ്മേളനം ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ നടന്നു.
"ക്രിസ്തുവിലുള്ള വീണ്ടെടുപ്പ്' (Total Redemption In Christ) എന്നതാണ് സമ്മേളനത്തിന്റെ പ്രമേയത്തിൽ റവ. ഫാ. കെ. കെ വർഗീസ് (മാവേലിക്കര ഭദ്രാസനത്തിലെ ഇവൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ വികാരി, ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി അംഗം) ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്യതു. രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം ഏകദിന സമ്മേളനം 10ന് പ്രാർഥനാ ഗാനത്തോടെ ആരംഭികുകയും ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ് സ്വാഗത പ്രസംഗം നടത്തുകയും റവ. ഫാ. ബിനിഷ് ബാബു (ഡൽഹി ഭദ്രാസനം യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ്) ആമുഖ പ്രസംഗം നടത്തുകയും ചെയ്തു.
ഡൽഹി ഭദ്രാസനത്തിലെ ഗുരുഗ്രാം സെന്റ് ഗ്രിഗോറിയോസ് ഇടവക ഗായക സംഘങ്ങൾ ഗാനം ആലപിച്ചു. നോർക്ക സ്കീംസ് സ്പെഷ്യൽ സെക്ഷനിൽ ജെ. ഷാജിമോൻ (നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ) പ്രവാസി മലയാളികൾക്ക് വേണ്ടിയുള്ള വിവിധ പദ്ധതികളെ പറ്റി സംസാരിച്ചു.
ഉച്ചയ്ക്ക് ശേഷം ഡൽഹി ഭദ്രാസനത്തിലെ മീററ്റ് മാർ ഗ്രിഗോറിയോസ് ഇടവക ഗായക സംഘങ്ങൾ ഗാനം ആലപിക്കുകയും, രണ്ട് മണിക്ക് തീം ഉപസംഹാരം റവ. ഫാ. കെ. കെ വർഗീസ് നിർവഹിച്ചു.
ഇന്ന് സമൂഹത്തിൽ വർധിച്ചുവരുന്ന മയക്കു മരുന്നു ആപത്തുകൾക്കെതിരായി യുവജനപ്രസ്ഥാനം അംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിജ്ഞയെടുത്തു. ശേഷം ഒസിവെെഎമ്മിന്റെ ഫണ്ട് ശേഖരണ സംരംഭങ്ങളെ പറ്റി സിജു വർഗീസ് (ഡൽഹി ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ട്രസ്റ്റി) വിവരണങ്ങൾ നൽകി.
തുടർന്ന് റിജോ വർഗീസ് (ഡൽഹി ഭദ്രാസന ഓർത്തഡോക്സ് ക്രിസ്ത്യൻ യുവജന പ്രസ്ഥാനത്തിന്റെ സെക്രട്ടറി) സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രസംഗം നടത്തി.
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ഗായക സംഘങ്ങൾ കാതോലിക്ക മംഗള ഗാനം ആലപിക്കുകയും തുടർന്ന് പ്രാർഥനയോടും ആശിർവാദത്തോടും കൂടി ഏകദിനസമ്മേളനം അവസാനിച്ചു.
സമ്മേളനത്തിൽ ഡൽഹി ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള 200 ഓളം യുവജനപ്രസ്ഥാന അംഗങ്ങൾ പങ്കെടുത്തു.
|
ജേക്കബ് മാർ ബർണബാസ് ഓർമദിനം ആചരിച്ചു
ന്യൂഡൽഹി: ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ ആദ്യ മെത്രാൻ ഭാഗ്യസ്മരണാർഹനായ ജേക്കബ് മാർ ബർണബാസ് തിരുമേനിയുടെ നാലാം ഓർമയാചരണം ഡൽഹി നെബ് സരായ് സെന്റ് മേരീസ് കത്തീഡ്രലിൽ നടത്തി.
അനുസ്മരണച്ചടങ്ങിൽ മലങ്കര കാത്തലിക് അസോസിയേഷൻ ഗുഡ്ഗാവ് ഭദ്രാസന സമിതി മാർ ബർണബാസിന്റെ ഓർമയ്ക്കായി വർഷംതോറും മിഷൻ മേഖലയിലെ നിർധനരായ കുട്ടികൾക്കായി നൽകിവരുന്ന ഡോ. ജേക്കബ് മാർ ബർണബാസ് വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു.
മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ കൂരിയ മെത്രാൻ ഡോ. ആന്റണി മാർ സിൽവാനോസ് വിശുദ്ധ കുർബാന, ധൂപപ്രാർത്ഥന തുടങ്ങിയ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ഡൽഹിയിലെ പാവങ്ങളുടെ പിതാവും ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ സുഗന്ധം ഉത്തരേന്ത്യയിലെ ജനങ്ങൾക്ക് പകർന്നുനൽകിയ മിഷണറിയുമായിരുന്നു ബർണബാസ് പിതാവെന്ന് ബിഷപ് ആന്റണി മാർ സിൽവാനോസ് അനുസ്മരിച്ചു.
ഭദ്രാസന മുഖ്യ വികാരി ജനറാൾ ഫാ. വർഗീസ് വള്ളിക്കാട്ട്, ചാൻസലർ ഫാ. എൽദോസ് തുണ്ടിയിൽ, എംസിഎ ഭദ്രാസന ജനറൽ സെക്രട്ടറി ഷാജി ജോൺ, എംസിഎംഎഫ് ഡൽഹി മേഖല പ്രസിഡന്റ് ജീന അനിൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
എംസിഎ സഭാതല എക്സിക്യൂട്ടീവ് മെംബർ വർഗീസ് മാമ്മൻ, മാനേജിംഗ് കമ്മിറ്റി അംഗം സാബു സാമുവൽ, വിവിധ ഇടവകകളിൽനിന്നെത്തിയ വൈദികർ, സിസ്റ്റേഴ്സ്, അല്മായപ്രതിനിധികൾ, മാർ ബർണബാസിന്റെ കുടുംബാംഗങ്ങൾ എന്നിവർ ശുശ്രൂഷാചടങ്ങുകളിൽ പങ്കെടുത്തു.
|
ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ എകദിന സെമിനാർ ഞായറാഴ്ച
ദിൽഷാദ് ഗാർഡൻ: ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ എകദിന സെമിനാർ ഞായറാഴ്ച രാവിലെ 10ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി ദിൽഷാദ് ഗാർഡനിൽ നടക്കും. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് ഉദ്ഘാടനം നിർവഹിക്കും.
"സ്വാതന്ത്ര്യത്തിനായിട്ട് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി ആകയാൽ അത് ഉറച്ചുനിൽപ്പിൻ അടിമ നുകത്തിൽ പിന്നെയും കുടുങ്ങി പോകരുത്' എന്ന വിഷയത്തെ ആസ്പദമാക്കി മാവേലിക്കര ഭദ്രാസനത്തിലെ വൈദികനായ ഫാ. കെ.കെ. വർഗീസ് ക്ലാസുകൾ നയിക്കുന്നതാണ്.
ഡൽഹി ഭദ്രാസനതിലേ വിവിധ പള്ളികളിൽ നിന്നു പ്രതിനിധികൾ പങ്കെടുക്കും.
|
ഡിഎംഎയുടെ തിരുവാതിര കളി മത്സരം 24ന്
ന്യൂഡൽഹി: ഓണാഘോഷത്തോടനുബന്ധിച്ച് ഡൽഹി മലയാളി അസോസിയേഷൻ നടത്തുന്ന തിരുവാതിരകളി മത്സരം ഓഗസ്റ്റ് 24 ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്ന് മുതൽ ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറും.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന ചടങ്ങിൽ സാംസ്കാരിക മന്ത്രാലയത്തിലെ ഡയറക്ടർ അനീഷ് പി രാജൻ, ഐ.ആർ.എസ്. മുഖ്യാതിഥിയായി പങ്കെടുക്കും.
ആശ്രം ശ്രീനിവാസ്പുരി, ബദർപൂർ, ദിൽഷാദ് കോളനി, ദ്വാരക, ജസോല, കാൽക്കാജി, ലാജ് പത് നഗർ, മഹിപാൽപൂർ കാപ്പസ്ഹേഡാ, മായാപുരി ഹരി നഗർ, മയൂർ വിഹാർ ഫേസ്2, മയൂർ വിഹാർ ഫേസ് 3 ഗാസിപൂർ, മെഹ്റോളി, പാലം മംഗലാപുരി, ആർ കെ പുരം, വസുന്ധര എൻക്ലേവ്, വികാസ്പുരി ഹസ്താൽ, വിനയ് നഗർ കിദ്വായ് നഗർ എന്നീ 17 ഏരിയ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
ഒന്നാം സമ്മാനം 15,000 രൂപയും രണ്ടാം സമ്മാനം 10,000 രൂപയും മൂന്നാം സമ്മാനം 7,500 രൂപയും ട്രോഫികളും നൽകും. കൂടാതെ ഒന്നാം സ്ഥാനക്കാർക്ക് സെപ്റ്റംബർ ആറിനു സിരിഫോർട്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന ’ചിങ്ങനിലാവ്’ എന്ന ഓണാഘോഷ പരിപാടിയിൽ തിരുവാതിരകളി അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടാവും.
മത്സരാർത്ഥികൾ അന്നേദിവസം ഉച്ചകഴിഞ്ഞു 2.15ന് അവരുടെ സാന്നിധ്യം അറിയിക്കേണ്ടതാണെന്ന് വൈസ് പ്രസിഡന്റും കൺവീനറുമായ കെ ജി രഘുനാഥൻ നായർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9810791770, 9818750868 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, പട്പർഗഞ്ച് ഇന്ദ്രപ്രസ്ഥ എക്സ്റ്റൻഷൻ ഏരിയയുടെ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഏരിയ ചെയർമാൻ പി.ഡി. ഡാനിയേൽ അധ്യക്ഷത വഹിച്ച യോഗം ആരാധ്യാ നായർ ആലപിച്ച പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ചു. ഏരിയ സെക്രട്ടറി ആർ വാസുദേവൻ പിള്ള സ്വാഗതം ആശംസിച്ചു.
വിശിഷ്ടാതിഥി മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റും മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററുമായ കെ .ജി രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗം ഡി ജയകുമാർ, നീതി അപ്പാർട്ട്മെന്റ് പ്രസിഡന്റ് അനിൽ നായർ, ഏരിയ ട്രെഷറർ അനിൽ കുമാർ ഭാസ്കർ, വനിതാ വിഭാഗം കൺവീനർ ലെൻസി ജോദ്രി, വൈസ് ചെയർമാൻ സജു എബ്രഹാം, മയൂർ വിഹാർ ഫേസ്2 ഏരിയ ചെയർമാൻ എം.എൽ. ഭോജൻ തുടങ്ങിയവർ പ്രസംഗിച്ചു.
കുമാരി മരിയ റിജോ ചാലിശേരി ആയിരുന്നു അവതാരക. തുടർന്ന് ആൻഡ്രിയ സാജു, ആരാധ്യാ നായർ, ശരണ്യ പിള്ള എന്നീ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ അരങ്ങേറി. യോഗത്തിൽ പങ്കെടുത്തവർക്കെല്ലാം മധുര പാനീയവും പലഹാരങ്ങളും നൽകിയതോടെയാണ് ചടങ്ങുകൾക്ക് സമാപനമായത്.
|
ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ചു
ഡൽഹി /മഹാവീർ എൻക്ലാവ്: : ബാലഗോകുലം ഡൽഹി ദക്ഷിണ മദ്ധ്യ മേഖലയിലെ രാധാമാധവം ബാലഗോകുലം 16/08/25 ന്, മഹാവീർ എൻക്ലേവ്, പിങ്ക് അപാർട്മെന്റിൽ നിന്നാരംഭിച്ച ശോഭായാത്രയോടെ ദ്വാരക അയ്യപ്പക്ഷേത്രത്തിൽ വച്ച് ഉറിയടി, ഗോപികാനൃത്തം, പ്രഭാഷണം, അന്നദാനം, ദിവസ പൂജ തുടങ്ങി പരിപാടികളോടെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ചു.
ആഘോഷത്തിന്റെ ഭാഗമായി കെ. സോഹൻ ലാൽ, രാഷ്ട്രീയ സ്വയസേവക് സംഘം ഡൽഹി പ്രാന്ത് വിസ്ത്രിത് കാര്യകാരിണി സദസ്യൻ ജന്മാഷ്ടമി സന്ദേശം നൽകി. ലളിത ഗർഗ്, ബാൽ സൻസ്കാർ കേന്ദ്ര പ്രാന്ത് ടോളി, സീമ ജെയിൻ, പ്രസിഡന്റ്,ആർഡബ്യുഎ പിങ്ക് അപാർട്മെന്റ് തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചുകൊണ്ട് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ചടങ്ങിൽ പങ്കെടുത്തവർക്ക് പ്രസാദം വിതരണം ചെയ്തു.
ചെണ്ടമേളത്തിന്റെയും അലങ്കരിച്ച രഥത്തിന്റെയും കൃഷ്ണരാധാ വേഷമിട്ട കുഞ്ഞുങ്ങളുടെ നൃത്തത്തിന്റെയും അകമ്പടിയോടെയുള്ള ശോഭ യാത്രയിലും തുടർന്ന് നടന്ന ആഘോഷ പരിപാടികളിലും 250 ലേറെ പേർ പങ്കെടുത്തുകൊണ്ട് ഈ വർഷത്തെ ജന്മാഷ്ടമി ആഘോഷം അവിസ്മരണീയമാക്കി.
ചടങ്ങുകൾക്ക് ആഘോഷ പ്രമുഖ് സി രാമചന്ദ്രൻ, ബാലഗോകുലം അദ്യക്ഷ ലഞ്ചു വിനോദ്, കാര്യദർശി കെ സി സുശീൽ, ട്രഷറർ വിപിൻദാസ് പി, ബാലമിത്രം ധന്യ വിപിൻ, ഭഗിനി പ്രമുഖ് രജിത രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. അതിന് ശേഷം മംഗള ശ്ലോകത്തോടെ ചടങ്ങുകൾ സമാപിച്ചു.
|
ഡിഎംഎ വസുന്ധര എൻക്ലേവ് ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവവും വായനശാലയും ഉദ്ഘാടനം ചെയ്തു
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വസുന്ധരാ എൻക്ലേവ് ഏരിയയുടെ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവവും വായനശാലയും വസുന്ധരാ എൻക്ലേവിലെ ഡീലക്സ് അപ്പാർട്ട്മെന്റിലെ ഫ്ലാറ്റ് നമ്പർ 153ൽ ഉദ്ഘാടനം ചെയ്തു.
ഏരിയ ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററുമായ കെ ജി രഘുനാഥൻ നായർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വായനശാലയുടെ ഉദ്ഘാടനം പ്രമുഖ സംരംഭകയായ ശ്രീമതി രാധികാ നായരും ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി പ്രീത രമേശ് സ്വാഗതം ആശംസിച്ചു. ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് വിശിഷ്ടാതിഥിയായിരുന്നു. മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, മലയാളം മിഷൻ, വിനോദ് നഗർ വസുന്ധരാ എൻക്ലേവ് സോണൽ കോഓർഡിനേറ്റർ ഷാജി കുമാർ, പഠന കേന്ദ്രം ഏരിയ കോഓർഡിനേറ്റർ ശ്രീ പി വി സുനിൽ എന്നിവർ പ്രസംഗിച്ചു. രാധിക കുമാർ ആയിരുന്നു അവതാരക.
ഏരിയയിലെ കുട്ടികളായ അവനി അഭിലാഷ്, നൈറ ശ്യാം, മോഹന ഗിരീഷ്, അഥർവ് അഭിലാഷ്, ശ്രേയാ, വൈദേഹി ജയശങ്കർ, അഡോണാ, ജെറിൻ, ക്രിസ്, ആകാശ്, മൃദുല ഉണ്ണി, രഞ്ജിത രാജേഷ്, രമിത രാജേഷ്, അനന്യ അഗർവാൾ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ശ്യാമ സുന്ദര കേര കേദാര ഭൂമി, ജന ജീവിത ഫല ധാന്യ സമ്പന്ന ഭൂമി ... എന്ന ഗാനത്തിന്റെ അകമ്പടിയോടെ കുമാരി ഭവാനി ജയശങ്കർ അവതരിപ്പിച്ച അർദ്ധ ശാസ്ത്രീയ നൃത്തം പ്രേക്ഷകർക്ക് നവ്യാനുഭുതി പകർന്നു. മധുര പലഹാരങ്ങളുടെ വിതരണത്തോടെ പരിപാടികൾ സമാപിച്ചു.
|
സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ച് ഡിഎംഎ
ന്യൂഡൽഹി: ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ത്രിവർണ പതാക ഉയർത്തിയ ശേഷം പ്രസിഡന്റ് കെ. രഘുനാഥ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
ഇന്ത്യയിൽ ജനിക്കാൻ സാധിച്ചത് പുണ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വൈസ് പ്രസിഡന്റുമാരായ കെ.ജി. രഘുനാഥൻ നായർ, കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ ഏരിയ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. ആർകെ പുരം ഏരിയ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. മധുര പലഹാര വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.
|
ഓണാഘോഷം സെപ്റ്റംബർ 21ന്
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 21ന് ഓണാഘോഷം നടക്കും.
ആഘോഷത്തിന്റെ കൂപ്പൺ ഇടവകയുടെ വൈസ് ചെയർമാൻ ചെറിയാൻ ബേബിക്ക് നൽകി കൊണ്ട് ഇടവകയുടെ വികാരി റവ. ഫാ. ജോയ്സൺ തോമസ് പ്രകാശനം ചെയ്തു.
ഇടവക യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് അനീഷ് വി. തോമസ്, സെക്രട്ടറി കോരസൺ ഫിലിപ്പ്, ട്രസ്റ്റി ബിബിൻ സണ്ണി എന്നിവർ പങ്കെടുത്തു.
|
സെന്റ് സ്റ്റീഫൻസ് ഇടവകയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സൺഡേസ്കൂൾ വിദ്യാർഥികൾക്കായി ഫാൻസി ഡ്രസ് മത്സരം സംഘടിപ്പിച്ചു.
പങ്കെടുത്ത എല്ലാവർക്കും റവ.ഫാ. ജോയ്സൺ തോമസ് സമ്മാനങ്ങൾ വിതരണം ചെയ്തു.
|
സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ആർകെ പുരം സെന്റ് തോമസ് ലാറ്റിൻ ഇടവകയും സെന്റ് പീറ്റേഴ്സ് സീറോമലബാർ ഇടവകയും സംയുക്തമായി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.
സെന്റ് പീറ്റേഴ്സ് ഇടവക വികാരി ഫാ. സുനിൽ അഗസ്റ്റിൻ പതാക ഉയർത്തി. ഫാ. ജോൺ സന്ദീപ്, ഫാ. വിജയ് ബാരറ്റോ, സിൽവസ്റ്റർ ബാ എന്നിവർ പങ്കെടുത്തു.
|
ഫാ.ഡോ. റെജി മാത്യൂസ് സുവിശേഷപ്രഘോഷണം നടത്തി
ന്യൂഡൽഹി: ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാൾ കൺവൻഷനിൽ പഴയസെമിനാരി മുൻ പ്രിൻസിപ്പൽ ഫാ.ഡോ. റെജി മാത്യൂസ് സുവിശേഷപ്രഘോഷണം നടത്തി.
ഡോ. യൂഹാനോൻ മാർ ദിമെത്രിയസ് മെത്രാപ്പോലീത്ത പങ്കെടുത്തു.
|
മലയാളം അക്കാദമി: ഡിഎംഎ ഭാരവാഹികൾ മുഖ്യമന്ത്രി രേഖ ഗുപ്തയെ സന്ദർശിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ മലയാളം അക്കാദമി ആരംഭിക്കണമെന്ന ആവശ്യവുമായി ഡൽഹി മലയാളി അസോസിയേഷൻ ഭാരവാഹികൾ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചു.
ഡൽഹി വിധാൻ സഭയിലെ മുഖ്യമന്ത്രിയുടെ കാര്യാലയത്തിൽ ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ്, വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ ആറിന് നടക്കുന്ന ഡിഎംഎയുടെ ഓണാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കുവാൻ രേഖ ഗുപ്തയെ ഡിഎംഎ സംഘം ക്ഷണിക്കുകയും ചെയ്തു.
|
മർത്ത മറിയം വാർഷിക സമ്മേളനം സംഘടിപ്പിച്ചു
ന്യൂഡൽഹി: ജനക്പുരി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ നടന്ന മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ മർത്ത മറിയം വനിതാ സമാജത്തിന്റെ വാർഷിക സമ്മേളനത്തിൽ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് അധ്യക്ഷത വഹിച്ചു.
ശാസ്താം കോട്ട ബൈബിൾ കോളജ് പ്രിൻസിപ്പലും അടൂർ കടമ്പനാട് ഭദ്രാസനത്തിൽ ശുശ്രൂഷകൾ ചെയ്തുവരുന്ന റവ.ഫാ. ജോജി കെ. ജോയ് സമ്മേളനത്തിൽ മുഖ്യ ചിന്താവിഷയമായ "വീണ്ടെടുപ്പുകാരനായ ക്രിസ്തു' വാക്യത്തെ ആസ്പദമാക്കി കൊണ്ട് ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകി.
റവ.ഫാ. ബിനിഷ് ബാബു, റവ.ഫാ. യാക്കൂബ് ബേബി, ജെസി ഫിലിപ്പ്, രഞ്ജിന മേരി വർഗീസ്, റവ. ജ്യോതി സിംഗ് പിള്ള, റവ.ഫാ. അൻസൽ ജോൺ, റവ.ഫാ. ഷാജി മാത്യൂസ്, റവ.ഫാ. തോമസ് ജോൺ മാവേലിൽ എന്നിവർ സന്നിഹിതരായി.
|
കാറ്റിസം വിദ്യാർഥികൾക്കായി പരിപാടി സംഘടിപ്പിച്ചു
ന്യൂഡൽഹി: ഫരീദാബാദ് രൂപതയിലെ കാറ്റിസം ഡിപാർട്ട്മെന്റ് സൗത്ത് സോണിൽ നിന്നുള്ള 10, 11, 12 ക്ലാസുകളിലെ കാറ്റിസം വിദ്യാർഥികൾക്കായി ജസോളയിലെ ഔവർ ലേഡി ഓഫ് ഫാത്തിമ ഫൊറോന പള്ളിയിൽ "എലൈവ് എ ഡേ വിത്ത് ദ ആർച്ച്ബിഷപ്' എന്ന പരിപാടി സംഘടിപ്പിച്ചു.
ജസോള ഫൊറോന, ഫരീദാബാദ് ഫൊറോന ഇടവകകളിൽ നിന്നുള്ള 126 വിദ്യാർഥികൾ ഉൾപ്പെടെ 150ലധികം വ്യക്തികൾ പരിപാടിയിൽ പങ്കെടുത്തു. ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര തിരിതെളിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികൾക്കായുള്ള പാനൽ ചർച്ചകൾക്കും സെഷനുകൾക്കും നേതൃത്വം നൽകി. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും സംശയങ്ങൾ വ്യക്തമാക്കുകയും ചെയ്തു. പരിപാടിയിൽ ആർച്ച്ബിഷപ് പുതിയ കാറ്റിസം സർട്ടിഫിക്കറ്റും പുറത്തിറക്കി.
കാറ്റിസം ഡയറക്ടർ ഫാ. ജിന്റോ ടോം സ്വാഗത പ്രസംഗം നടത്തുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. കാറ്റിസം സെക്രട്ടറി രഞ്ജി എബ്രഹാം നന്ദി പറഞ്ഞു. ജോയിന്റ് സെക്രട്ടറി സ്മിത തോമസ് പരിപാടിയുടെ അവതാരകയായി.
ജസോളയിലെ ഔവർ ലേഡി ഓഫ് ഫാത്തിമ ഫൊറോന പള്ളിയുടെ വികാരിയും ഫരീദാബാദ് രൂപതാ പ്രൊക്യുറേറ്ററുമായ ഫാ. ബാബു അനിത്താനം, ജസോള ഇടവകയുടെ കാറ്റിസം ഹെഡ് മാസ്റ്റർ ജോഷി ജോർജ്, ജസോള ഇടവകയിലെ മതബോധന സ്റ്റാഫ് എന്നിവർ പരിപാടി സംഘടിപ്പിക്കുന്നതിൽ രൂപത കാറ്റിസം ഡിപാർട്ട്മെന്റിനെ സഹായിച്ചു.
പരിപാടിയിൽ ഛത്തീസ്ഗഡിൽ തടവിലാക്കപ്പെട്ട കന്യാസ്ത്രീമാർക്ക് വേണ്ടി ഒരു മിനിറ്റ് മൗനം ആചരിച്ചു. സന്നിഹിതരായ വൈദികർക്ക് സെന്റ് ജോൺ വിയാനിയുടെ തിരുനാൾ ആശംസകൾ അർപ്പിച്ചു.
|
കെ.എൻ. മനോജ് കുമാർ ഡൽഹിയിൽ അന്തരിച്ചു
ന്യൂഡൽഹി: കാൽക്കാജി എ39 ഡിഡിഎ ഫ്ലാറ്സിൽ താമസിച്ചിരുന്ന കെ.എൻ. മനോജ് കുമാർ ഡൽഹിയിൽ അന്തരിച്ചു.
ഭാര്യ: രാമ ദേവി, മക്കൾ: മഹിമ എം. പിള്ള, മകൻ മിഥുൻ പിള്ള. ആലപ്പുഴ വെളിയനാട് കളരിക്കൽ കുടുംബാംഗമാണ്.
സംസ്കാരം കാൽക്കാജി ക്രെമേഷൻ ഗ്രൗണ്ടിൽ നടത്തി.
|
ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ വാർഷിക സമ്മേളനം നടത്തപ്പെട്ടു
ന്യൂഡൽഹി : മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ മർത് മറിയം വനിതാ സമാജത്തിന്റെ വാർഷിക സമ്മേളനം ഓഗസ്റ്റ് 3ന് ജനക്പുരി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്
ഇടവകയിൽ നടത്തപ്പെട്ടു.
രാവിലെ ഏഴിന് പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബ്ബാനയ്ക്കും ശേഷം പ്രാർഥനയോടെ ആരംഭിച്ച വാർഷിക സമ്മേളനത്തിൽ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ സമ്മേളനം ഉദ്ഘാടനം നിർവഹിച്ച് മുഖ്യപ്രഭാഷണം നടത്തുകയും തുടർന്ന് ശാസ്താം കോട്ട ബൈബിൾ കോളേജ് പ്രിൻസിപ്പലും അടൂർ കടമ്പനാട് ഭദ്രാസനത്തിൽ ശുശ്രൂഷകൾ ചെയ്തുവരുന്ന റവ.ഫാ. ജോജി കെ.ജോയ് അച്ചന്റെ നേതൃത്വത്തിൽ സമ്മേളനത്തിൽ മുഖ്യ ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്ന റൂത്തിന്റെ പുസ്തകം 4.14 വാക്യമായ വീണ്ടെടുപ്പുകാരനായ ക്രിസ്തു ആസ്പദമാക്കി കൊണ്ട് ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകി.
മർത്തമറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് റവ. ഫാ. യാക്കൂബ് ബേബി, ജനക്പുരി മാർ ഗ്രിഗോറിയോസ് ഇടവക വികാരി റവ.ഫാ. പത്രോസ് ജോയി, റവ. ജ്യോതി സിംഗ് പിള്ള (സിഎൻഐ രൂപതയുടെ വനിത പുരോഹിത), മർത്തമറിയം വനിതാ സമാജം ജനറൽ സെക്രട്ടറി ജെസ്സി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുമായി വന്ദ്യ വൈദികർ സമ്മേളനത്തിൽ പങ്കെടുത്തു. അഖില മലങ്കര തലത്തിൽ ഒരു ഉപന്യാസ മത്സരം നടത്തപ്പെട്ടു. ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് തലത്തിൽ നടന്ന ബൈബിൾ ക്വിസ് മത്സരത്തിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവക, മയൂർ വിഹാർ ഫേസ് വൺ ഒന്നാം സ്ഥാനവും, സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക രണ്ടാം സ്ഥാനവും, സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക ഗാസിയബാദ് മൂന്നാം സ്ഥാനവും യഥാക്രമം എവറോളിംഗ് ട്രോഫിയും, വിജയികൾക്കുള്ള ട്രോഫിയും കരസ്ഥമാക്കി.
70 വയസിനു മുകളിലുള്ളവരെ ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ പൊന്നാടയും ട്രോഫിയും, കൂടാതെ 10 വർഷത്തിൽ കൂടുതലായി ഭദ്രാസനതലത്തിലും ഇടവകയിലും ഓഫീസ് പ്രവർത്തകരായി സേവനമനുഷ്ഠിച്ചവരെയും മോമെന്റോ നൽകി ആദരിച്ചു.
ആശാ തോമസ് (ബെസ്റ്റ് നഴ്സിംഗ് ഓഫീസർ ഓപ്പറേഷൻ തിയേറ്റർ), ഡോ.ജിബി ജി താനിക്കൽ (ഇന്ത്യാ സർക്കാരിന്റെ ഭൗമശാസ്ത്ര ഐടി വിഭാഗ മന്ത്രാലയത്തിലെ ശാസ്ത്രജ്ഞൻ), മിസ് രഞ്ജിന മേരി വർഗീസ്(ഇന്ത്യൻ ഫോറിൻ സർവീസ്അണ്ടർ സെക്രട്ടറി, വിദേശകാര്യ മന്ത്രാലയം) എന്നിവരെ അവരുടെ പ്രത്യേക അവാർഡ് നേട്ടത്തിന് ആദരിച്ചു സമ്മേളനത്തിൽ പങ്കെടുത്തവർക്ക് ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ ട്രസ്റ്റി ബീന ബിജു നന്ദി അറിയിച്ചു.
ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ്, റവ.ഫാ.ലിജിൻ ജോസ്, ഇടവക കമ്മിറ്റി അംഗങ്ങളും, ജനക്പുരി മർത് മറിയം വനിതാ സമാജത്തിന്റെ അംഗങ്ങളുടെയും നേതൃത്വത്തിൽ വാർഷിക സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് ഏകോപനം നടത്തി. വിവിധ ഇടവകകളിൽ നിന്നുമായി ഏകദേശം 450 പരം പ്രതിനിധികൾ പങ്കെടുത്ത വാർഷിക സമ്മേളനം വൈകിട്ട് 4.30 ന് സമാപിച്ചു.
|
ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ കോടി അർച്ചനയും ലക്ഷദീപാർച്ചനയും ഒക്ടോബർ ആറ് മുതൽ
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ്1 ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വിഷ്ണുസഹസ്രനാമ കോടി അർച്ചനയും ലക്ഷദീപാർച്ചനയും 2025 ഒക്ടോബർ ആറ് മുതൽ നവംബർ ഒന്ന് വരെ ക്ഷേത്ര തന്ഔഇത്രി ബ്രഹ്മശ്രീ പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ അരങ്ങേറും. സമാപന ദിവസമായ നവംബർ രണ്ട് ഞായറാഴ്ച ലക്ഷദീപാർച്ചനയും നടത്തപ്പെടും. കേരളത്തിൽ നിന്നും പ്രത്യേകം ക്ഷണിക്കപ്പെട്ട 50ൽപ്പരം സാധകർ പരികർമ്മികളാകും.
ഭഗവാൻ വിഷ്ണുവിന് യജ്ഞ ദിവസങ്ങളിൽ വിഷ്ണു സഹസ്രനാമം പ്രതിദിനം നാലുലക്ഷം വീതം ജപിച്ച് 27 ദിവസങ്ങളിലായി ഒരു കോടി അർച്ചന നടത്തുന്നു എന്നതാണ് അപൂർവമായ കോടി അർച്ചനാ യജ്ഞത്തിന്റെ സവിശേഷത.
നാടിന്റെയും നഗരത്തിന്റെയും നാട്ടാരുടെയും രാഷ്ട്രത്തിന്റെയും ശോഭനമായ ഭാവിക്കു വേണ്ടി പുരുഷായുസിൽ ഒരിക്കൽ മാത്രം നടത്തപ്പെടുന്ന സർവ്വാഭീഷ്ട ഫലപ്രദായകമായ കോടി അർച്ചന എന്ന മഹായജ്ഞത്തിൽ പങ്കെടുക്കുവാൻ ലഭിക്കുന്ന ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്തുവാൻ എല്ലാ ഭക്തജനങ്ങളും ശ്രദ്ധിക്കണമെന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അനുജൻ നാരായണൻ നമ്പൂതിരിപ്പാട് ആഹ്വാനം ചെയ്തു.
തന്ത്ര വിധിപ്രകാരം ക്ഷേത്രാങ്കണത്തിൽ പ്രത്യേകം തയ്യാറാക്കുന്ന മണ്ഡപങ്ങളിലാണ് മഹായജ്ഞം അരങ്ങേറുക. ദിവസവും രാവിലെ 6.30 മുതൽ 11.30 വരെയും വൈകുന്നേരം 4.30 മുതൽ 6.30 വരെയുമാണ് കോടി അർച്ചനയുമായി ബന്ധപ്പെട്ട പൂജാകർമ്മങ്ങൾ നടക്കുക. ഐശ്വര്യദായകമായ വെള്ളി കലശത്തിൽ സുഗന്ധദ്രവ്യങ്ങൾ ചേർത്ത് പ്രത്യേകം തയ്യാറാക്കിയ കളഭം നിറച്ച് യജ്ഞ വിധി പ്രകാരം സ്ഥാപിച്ച ശേഷം, സാധകർ ജപാർച്ചന നടത്തുന്നു. സഹസ്രനാമം ജപിച്ച് പുഷ്പാർച്ചന ചെയ്ത കലശം, അടുത്തദിവസം രാവിലെ പന്തീരടി പൂജക്ക് വാദ്യ മേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു് ശ്രീഗുരുവായൂരപ്പന് അഭിഷേകം ചെയ്യുന്നു. അപ്രകാരം 27 ദിവസവും കളഭാഭിഷേകം ഉണ്ടാവും. സമാപന ദിവസമായ നവംബർ 1 ശനിയാഴ്ച, പൂജിച്ച കലശം, അടുത്ത ദിവസം, അതായത് നവംബർ രണ്ട് ഞായറാഴ്ച ആടുന്നതാണ്. വൈകുന്നേരം ലക്ഷദീപാർച്ചനയോടുകൂടി യജ്ഞം സമാപിക്കും.
തന്ത്രിയുടെ കാർമ്മികത്വത്തിൽ കോടി അർച്ചന നടക്കുന്ന ദിവസങ്ങളിൽ ഉദയാസ്തമന പൂജ, വിശേഷാൽ കലശാഭിഷേകം, വിവിധ സൂക്ത പുഷ്പാഞ്ജലികൾ തുടങ്ങിയ വഴിപാടുകൾ ബുക്ക് ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും 8368130663, 01122710305, 01122711029 എന്നീ നമ്പറുകളിലോ www.uttaraguruvayurappan.org
എന്ന വെബ് സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.
|
ഡിഎംഎ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കലോത്സവം 2025ന്റെ ലോഗോ പ്രകാശനം ചെയ്തു. ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ചേർന്ന ചടങ്ങിൽ മുഖ്യാതിഥി മാധ്യമപ്രവർത്തകൻ ടോമി തോമസ് നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതം ആശംസിച്ചു. പ്രമുഖ ഡാൻസറും നൃത്താധ്യാപികയുമായ ഡോ. നിഷ റാണി വിശിഷ്ടാതിഥിയുമായിരുന്നു. ഡിഎംഎ വൈസ് പ്രസിഡന്റും കലോത്സവം ജനറൽ കൺവീനറുമായ കെ. ജി. രഘുനാഥൻ നായർ കൃതജ്ഞത പറഞ്ഞു.
വൈസ് പ്രസിഡന്റ് കെ. വി. മണികണ്ഠൻ, അഡീഷണൽ ജനറൽ സെക്രട്ടറി പി. എൻ. ഷാജി, ട്രഷറർ മാത്യു ജോസ്, അഡീഷണൽ ട്രഷറർ മനോജ് പൈവള്ളിൽ, നിർവാഹക സമിതി അംഗങ്ങളായ ഡി. ജയകുമാർ, സുജാ രാജേന്ദ്രൻ, ആശാ ജയകുമാർ, പി. വി. രമേശൻ, ടി. വി. സജിൻ, കലോത്സവം കോഓർഡിനേറ്ററും ഡിഎംഎ പശ്ചിമ വിഹാർ ഏരിയ സെക്രട്ടറിയുമായ ജെ. സോമനാഥൻ തുടങ്ങിയവരും വിവിധ ഏരിയ ഭാരവാഹികളും പ്രവർത്തകരും ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
മേഖലാ തല മത്സരങ്ങൾ, ഒക്ടോബർ 11നും 19നും 26നും കാനിംഗ് റോഡ്, വികാസ്പുരി എന്നീ കേരളാ സ്കൂളുകളിലും ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലുമായി അരങ്ങേറും. സംസ്ഥാന തല മത്സരങ്ങൾ വികാസ്പുരി കേരളാ സ്കൂളിൽ നവംബർ എട്ട്, ഒമ്പത് തീയതികളിൽ അരങ്ങേറും.
കൂടുതൽ വിവരങ്ങൾക്ക്: ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ജനറൽ കൺവീനർ കെ.ജി. രഘുനാഥൻ നായർ, കോഓർഡിനേറ്റർ ജെ. സോമനാഥൻ എന്നിവരുമായി 7838891770, 9212635200, 9717999482 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
ഡൽഹി ഭദ്രാസന മർത്ത മറിയം വനിതാ സമാജത്തിന്റെ വാർഷിക സമ്മേളനം ഞായറാഴ്ച
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ മർത്ത മറിയം വനിതാ സമാജത്തിന്റെ വാർഷിക സമ്മേളനം ഞായറാഴ്ച ജനക്പുരി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് നടക്കും.
രാവിലെ ഏഴിന് പ്രഭാത നമസ്കാരത്തിനും തുടർന്ന് വിശുദ്ധ കുർബാനയ്ക്കും ശേഷം 9.30ന് പ്രാർഥനയോടെ വാർഷിക സമ്മേളനത്തിന് തുടക്കം കുറിക്കും. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് അധ്യക്ഷത വഹിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തും.
തുടർന്ന് ശാസ്താം കോട്ട ബൈബിൾ കോളജ് പ്രിൻസിപ്പലും അടൂർ കടമ്പനാട് ഭദ്രാസനത്തിൽ ശുശ്രൂഷകൾ ചെയ്തുവരുന്ന റവ.ഫാ. ജോജി കെ. ജോയുടെ നേതൃത്വത്തിൽ സമ്മേളനത്തിൽ മുഖ്യ ചിന്താവിഷയമായി തെരഞ്ഞെടുത്തിരിക്കുന്ന റൂത്തിന്റെ പുസ്തകം 4.14 വാക്യമായ "വീണ്ടെടുപ്പുകാരനായ ക്രിസ്തു' ആസ്പദമാക്കി കൊണ്ട് ബൈബിൾ ക്ലാസുകൾ നയിക്കും,
ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, മർത്ത മറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് റവ. ഫാ. യാക്കൂബ് ബേബി, ജനക്പുരി മാർ ഗ്രിഗോറിയോസ് ഇടവക വികാരി റവ.ഫാ. പത്രോസ് ജോയി, അസിസ്റ്റന്റ് വികാരി റവ.ഫാ. ലിജിൻ ജോസ്, റവ. ജ്യോതി സിംഗ് പിള്ള (സിഎൻഐ രൂപതയുടെ വനിത പുരോഹിത) എന്നിവർ പ്രസംഗിക്കും.
മർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് തലത്തിൽ ബൈബിൾ ക്വിസ് മത്സരവും ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിക്കും. മർത്ത മറിയം വനിതാ സമാജം ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ്, ട്രസ്റ്റി ബീന ബിജു, ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ് എന്നിവരും റവ. ഫാ. പത്രോസ് ജോയി, റവ.ഫാ. ലിജിൻ ജോസ്, ഇടവക കമ്മിറ്റി അംഗങ്ങളും ജനക്പുരി മർത്ത മറിയം വനിതാ സമാജത്തിന്റെ അംഗങ്ങളുടെയും നേതൃത്വത്തിൽ വാർഷിക സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് ഏകോപനം നടത്തും.
ഭദ്രാസന വാർഷിക സമ്മേളനത്തിൽ വിവിധ ഇടവകകളിൽ നിന്നുമായി 450 പ്രതിനിധികൾ പങ്കെടുക്കുന്നതായിരിക്കും.
|
യാത്രയയപ്പു നൽകി
ന്യൂഡൽഹി: ശ്രീനാരായണ ധർമ്മ പരിപാലന യോഗീ മയൂർ വിഹാർ ശാഖാ നമ്പർ 4351ന്റെ ആഭിമുഖ്യത്തിൽ ശാഖയുടെ മുൻ പ്രസിഡന്റുമാരായ കെ.കെ. പൊന്നപ്പനും എം.ആർ.ഷാജിക്കും യാത്ര യപ്പു നൽകി.
57 വർഷക്കാലത്തെ ഡൽഹി ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുകയാണ് പൊന്നപ്പനും ഭാര്യ വിജയമ്മ പൊന്നപ്പനും. 50 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ബാംഗ്ലൂർ നഗരത്തിലേക്കാണ് ഷാജിയും ഗിരിജാ ഷാജിയും മടങ്ങുന്നത്. ഡൽഹി നഗരത്തിലെ ജീവിതാനുഭവങ്ങളും അവർ ഗുരുദേവ പ്രസ്ഥാനങ്ങൾക്കു നൽകിയ സേവനങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയും ശാഖ നൽകിയ സ്നേഹാദരങ്ങൾക്ക് അവർ നന്ദിയും പറഞ്ഞു.
മയൂർ വിഹാർ ഫേസ് 2ലെ എഫ്107ബിയിൽ ഒരുക്കിയ ചടങ്ങിൽ ശാഖാ പ്രസിഡൻ്റ് എസ് കെ കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലൈന അനിൽ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡൻ്റ് കെ കെ ഭദ്രൻ, എം എൽ ഭോജൻ, ബൈജു പൂവണത്തുംവിള, പി എൻ ഷാജി, ജനാർദ്ദനൻ, സന്തോഷ് കുമാർ, വി രഘുനാഥൻ, പി ടി ബൈജുമോൻ, പ്രസീന ഭദ്രൻ, വാസന്തി ജനാർദ്ദനൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സ്നേഹവിരുന്നോടുകൂടിയാണ് ചടങ്ങുകൾ സമാപിച്ചത്.
|
നോർക്ക ഐഡി കാർഡ്: വിതരണ ക്യാമ്പുകൾ സംഘടിപ്പിച്ച് യുഎംഎ
ന്യൂഡൽഹി: നോർക്ക ഐഡി കാർഡ് വിതരണ പദ്ധതിയുടെ ഭാഗമായി ഭോപ്പാലിലെ യുണൈറ്റഡ് മലയാളി അസോസിയേഷൻ (യുഎംഎ) നഗരത്തിലുടനീളം നിരവധി ക്യാമ്പുകൾ സംഘടിപ്പിച്ചു.
സെന്റ് അൽഫോൻസാ ചർച്ച് അവധ്പുരി, ഗോകുൽ ഓട്ടോമൊബൈൽസ്, ശ്രീ നാരായണ മിഷൻ ഹാൾ സുഭാഷ് നഗർ, മൗണ്ട് കാർമൽ സ്കൂൾ ബാഗ്മുഗലിയ, ബിഎൻഎച്ച്ആർസി കരോണ്ട് എന്നിവടങ്ങളിലാണ് ക്യാമ്പുകൾ നടന്നത്.
നോർക്കയിൽ രജിസ്റ്റർ ചെയ്യുന്നതിനും ഐഡി കാർഡ് നേടുന്നതിനുമുള്ള ഫോമുകളും ക്യാമ്പിൽ വിതരണം ചെയ്തു. നോർക്ക വാഗ്ദാനം ചെയ്യുന്ന വിവിധ പദ്ധതികളെക്കുറിച്ച് എൻആർകെ ഡെവലപ്മെന്റ് ഓഫീസർ എസ്. റഫീഖ് വിശദീകരിച്ചു.
നിരവധി പോർ ക്യാന്പിൽ പങ്കെടുത്തു.
|
ഡിഎംഎ മയൂർ വിഹാർ ഫേസ്2 യാത്രയയ്പ്പു നൽകി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് 2ന്റെ ആഭിമുഖ്യത്തിൽ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മൂന്നു കുടുംബങ്ങൾക്ക് യാത്രയയപ്പു നൽകി.
കെ കെ പൊന്നപ്പൻ, വിജയമ്മ പൊന്നപ്പൻ, എം ആർ ഷാജി, ഗിരിജാ ഷാജി, രാജു ഏബ്രഹാം, ജെസി ഏബ്രഹാം എന്നിവർ തങ്ങളുടെ ഡൽഹി ജീവിതാനുഭവങ്ങൾ വിവരിക്കുകയും തങ്ങൾക്കു നൽകിയ ആദരവിന് നന്ദിയും പറഞ്ഞു.
മയൂർ വിഹാർ ഫേസ് 2ലെ സാമുദായിക് ഭവനിലൊരുക്കിയ ചടങ്ങിൽ ഏരിയ ചെയർമാൻ എം എൽ ഭോജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രസാദ് കെ നായർ സ്വാഗതം ആശംസിച്ചു. ഡിഎംഎ മുൻ പ്രസിഡന്റ് സി എ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി,
കേന്ദ്ര നിർവാഹക സമിതി അംഗം ഡി. ജയകുമാർ, ഏരിയ വനിതാ വിഭാഗം കൺവീനർ അനിത ഉണ്ണികൃഷ്ണൻ, ജോയിന്റ് കൺവീനർ ബീനാ പ്രസാദ്, ജോയിന്റ് സെക്രട്ടറി എം.എൽ. സിബിച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രദീപ് സദാനന്ദൻ ആയിരുന്നു അവതാരകൻ.
മനോജ് ജോർജ്, പ്രസീനാ ഭദ്രൻ, സിപിഎസ് പണിക്കർ, സനൽ കണ്ണൂർ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. സ്നേഹഭോജനത്തോടു കൂടിയാണ് ചടങ്ങുകൾ സമാപിച്ചത്.
|
നോയിഡ, ഫരീദാബാദ് രൂപതയിൽ വി. അൽഫോൻസാമ തിരുനാൾ
ന്യൂഡൽഹി: നോയിഡ, ഫരീദാബാദ് രൂപതയിൽ വി. അൽഫോൻസാമയുടെ സ്മരണയ്ക്കായി തിരുനാൾ ആഘോഷിക്കുന്നു. ജൂലൈ 18 മുതൽ 27 വരെയാണ് തിരുന്നാൾ.
തിരുനാളിനായുള്ള ഒമ്പത് ദിവസത്തെ നൊവേന ജൂലൈ 18ന് വിശുദ്ധ കുർബാനയോടെ ആരംഭിച്ചു. ഫൊറോനയിലെയും മറ്റ് പള്ളികളിലെയും വിവിധ വൈദികർ നൊവേനയ്ക്കും വിശുദ്ധ കുർബാനയ്ക്കും നേതൃത്വം നൽകി.
25ന് പഞ്ചാബിലെ മല്ലനവാല ഇൻഫന്റ് പള്ളിയിലെ വികാരി ഫാ. ജോമോൻ കപ്പലുമാക്കൽ പതാക ഉയർത്തി. തിരുനാളിന്റെ സമാപന ദിവസമായ ഞായറാഴ്ച, വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ശേഷം, സെക്ടർ33 ലെ അസീസിയിൽ തിരുന്നാൾ പ്രദക്ഷിണം ഉണ്ടാകും.
പുരോഹിതന്മാർ മെഴുകുതിരികൾ പിടിച്ച് വർണ്ണാഭമായ പട്ടുകുടകളും ചെണ്ടമേളങ്ങളും അണിനിരത്തി സെക്ടർ34 ലെ സെന്റ് മേരീസ് പള്ളിയിൽ നിന്ന് ജപമാല പ്രദക്ഷിണം ആരംഭിക്കും. ഘോഷയാത്ര അസീസിയിൽ എത്തുമ്പോൾ വിശുദ്ധ അൽഫോൻസാമ്മയുടെ നേർച്ചയും സഹനത്തിന്റെ പുഷ്പങ്ങൾ അർപ്പണവും ഉണ്ടായിരിക്കും. തുടർന്ന് സ്നേഹവിരുന്നും ഗാനമേളയും നടക്കും.
|
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചതിൽ ആശ്വാസം അറിയിച്ച് ഭാരത കത്തോലിക്ക മെത്രാൻ സമിതി
ന്യൂഡൽഹി: ഇന്ത്യയിലെ കത്തോലിക്ക മെത്രാൻ സമിതിയുടെ(സിബിസിഐ) പ്രസിഡന്റായ ആർച്ച്ബിഷപ് ആൻഡ്രൂ താഴത്ത് യെമനിൽ മരണശിക്ഷ വിധിക്കപ്പെട്ട ഇന്ത്യൻ നഴ്സായ നിമിഷപ്രിയയുടെ വധശിക്ഷയുടെ തീയതി നീട്ടി നൽകിയതിൽ സന്തോഷവും ആശ്വാസവും പ്രകടിപ്പിച്ചു.
തന്റെ പ്രസ്താവനയിൽ യെമൻ സർക്കാരുമായും നിമിഷപ്രിയയുടെ കുടുംബവുമായി തുടർച്ചയായ ഇടപെടലുകളും സംഭാഷണങ്ങളും നടത്തിയ ഇന്ത്യയിലെയും വിദേശങ്ങളിലെയും വ്യക്തികളെയും സംഘടനകളെയും മതനേതാക്കളെയും ഭരണകൂടങ്ങളേയും അഭിനന്ദിച്ചു.
അവരുടെ അക്ഷീണമായ മാനവീകതയിൽ ഊന്നിയ ശ്രമങ്ങളാണ് ഈ ഗുരുതരമായ സാഹചര്യത്തിൽ കൂടുതൽ സമയം നേടാനും അതിലൂടെ പ്രതീക്ഷയുടെ പുതിയ കിരണം തെളിയിക്കാനും സഹായിച്ചത്.
ഭാരത കത്തോലിക്ക മെത്രാൻ സമിതി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കലും അഡ്വ. ദീപ ജോസഫ് നിമിഷപ്രിയയുടെ കാര്യങ്ങൾ വത്തിക്കാൻ പ്രതിനിധിയുമായി ചർച്ച നടത്തിയതിന്റെ വെളിച്ചത്തിൽ ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ് ലിപ്പോൾഡോ ജിറെല്ലിയുടെ അഭ്യർഥന മാനിച്ചു വത്തിക്കാൻ സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റ് ഇടപെട്ടതിനും മറ്റ് രാജ്യങ്ങളുമായും നയതന്ത്ര ശ്രമങ്ങൾ നടത്തിയതിനെയും ആർച്ച്ബിഷപ് അഭിനന്ദിച്ചു.
തുടർന്നും ഇത്തരം നടപടികൾ ശക്തിപ്പെടുത്തുമെന്നും ആർച്ച്ബിഷപ് ആൻഡ്രൂസ് ആറിയിച്ചു. നിരന്തര സംഭാഷണത്തിലൂടെയും അന്താരാഷ്ട്ര സഹകരണത്തിലൂടെയും നിമിഷപ്രിയയുടെ ജീവൻ സംരക്ഷിക്കുകയും അവസാനം അവർക്ക് സ്വാതന്ത്ര്യം ലഭിക്കാനുമുള്ള പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
ഇന്ത്യയിലെ കത്തോലിക്ക സഭ മനുഷ്യജീവിതത്തിന്റെ മൂല്യത്തെ ആവർത്തിച്ച് ഉറപ്പുനൽകുന്നതായും ഈ വിഷയത്തിൽ കരുണയോടെ നീതിക്ക് വേണ്ടി പ്രാർഥനയും പിന്തുണയും തുടരുമെന്നും ഭാരത കത്തോലിക്ക മെത്രാൻ സമിതി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ. മാത്യു കോയിക്കൽ പ്രസ്താവനയിൽ വ്യക്തമാക്കി.
|
ഡൽഹിയിൽ വൻ തീപിടിത്തം; രണ്ടു പേർ മരിച്ചു
ന്യൂഡൽഹി: ഡൽഹി ഓൾഡ് ഗോവിന്ദ്പുരയിൽ വീടിനു തീപിടിച്ച് രണ്ടുപേർ മരിച്ചു. രുണ്ടുപേർക്കു ഗുരുതരമായി പൊള്ളലേറ്റു. ചൊവ്വാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.
തൻവീർ, നുസ്രത്ത് എന്നിവരാണു മരിച്ചത്. രണ്ടു പേർക്കു ഗുരുതരമായി പരിക്കേറ്റു. ഫൈസൽ, ആസിഫ് എന്നിവർക്കാണു പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ആറുപേരെ പരിക്കേൽക്കാതെ രക്ഷിച്ചു. അഗ്നിരക്ഷാസേനയുടെ എട്ട് യൂണിറ്റുകൽ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടത്തിന്റെ കാരണം വ്യക്തമല്ല.
|
മതബോധന വർഷത്തിന്റെ രൂപതാതല ഉദ്ഘാടനം നിർവഹിച്ചു
ന്യൂഡൽഹി: ഫരീദാബാദ് രൂപത മതബോധന വർഷത്തിന്റെ രൂപതാതല ഉദ്ഘാടനം ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു.
മതബോധന ഡയറക്ടർ ഫാ. ജിന്റോ ടോം, പ്രൊക്യൂറേറ്റർ ഫാ. ബാബു അനിത്താനം, സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ സ്റ്റീഫൻ ആലത്തറ, സിസ്റ്റർ മിനിമോൾ തോമസ്,
സിസ്റ്റർ ക്ലാര സ്വാമിനാഥൻ, ഫാ. മാത്യു പാലച്ചുവട്ടിൽ, സെക്രട്ടറി രഞ്ജി എബ്രഹാം, ജോയിന്റ് സെക്രെട്ടറിമാരായ സ്മിത തോമസ് , സണ്ണി സേവ്യർ എന്നിവർ സന്നിഹിതരായി.
|
ഡിഎംഎ കലോത്സവം: സംസ്ഥാനതല മത്സരങ്ങൾ നവംബറിൽ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കലോത്സവം സംസ്ഥാനതല മത്സരങ്ങൾ വികാസ്പുരി കേരളാ സ്കൂളിൽ നവംബർ എട്ട്, ഒമ്പത് തീയതികളിൽ അരങ്ങേറും. മേഖലാ തല മത്സരങ്ങൾ ഒക്ടോബർ 19നും 26നും കാനിംഗ് റോഡ്, വികാസ്പുരി എന്നീ കേരളാ സ്കൂളുകളിലും ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലുമായി അരങ്ങേറും.
കലോത്സവത്തിന്റെ സുഖകരമായ നടത്തിപ്പിനായി ഡിഎംഎ യുടെ 32 ഏരിയകളെ സൗത്ത്, സൗത്ത് വെസ്റ്റ്, സെൻട്രൽ, ഈസ്റ്റ്, വെസ്റ്റ് എന്നീ അഞ്ചു മേഖലകളായി തരം തിരിച്ചാണ് മത്സരങ്ങൾ അരങ്ങേറുക.
സൗത്ത് മേഖലയിൽ അംബേദ്കർ നഗർ പുഷ്പ് വിഹാർ, ആയാ നഗർ, ബദർപുർ, ഛത്തർപുർ, ജസോല, കാൽക്കാജി, മെഹ്റോളി, സംഗം വിഹാർ, സൗത്ത് നികേതൻ എന്നീ ഏരിയകളും
സൗത്ത് വെസ്റ്റ് മേഖലയിൽ ദ്വാരക, ജനക്പുരി, മഹിപാൽപുർ കാപ്പസ്ഹേഡാ, മായാപുരി ഹരിനഗർ , പാലം മംഗലാപുരി എന്നിവയും സെൻട്രൽ മേഖലയിൽ കരോൾ ബാഗ് കണാട്ട്പ്ലേസ്, ലാജ്പത് നഗർ, പട്ടേൽ നഗർ, ആർ കെ പുരം, വിനയ് നഗർ കിദ്വായ് നഗർ എന്നിവയും
ഈസ്റ്റ് മേഖലയിൽ ആശ്രം ശ്രീനിവാസ്പുരി, ദിൽഷാദ് കോളനി, മയൂർ വിഹാർ ഫേസ്1, മയൂർ വിഹാർ ഫേസ്2, മയൂർ വിഹാർ ഫേസ് 3 ഗാസിപുർ, പട്പർഗഞ്ച് ഇന്ദ്രപ്രസ്ഥ എക്സ്റ്റൻഷൻ, വസുന്ധര എൻക്ലേവ് എന്നിവയും
വെസ്റ്റ് മേഖലയിൽ മോത്തി നഗർ രമേശ് നഗർ, പശ്ചിംവിഹാർ, രജൗരി ഗാർഡൻ, രോഹിണി, ഉത്തംനഗർ നാവാദാ, വികാസ്പുരി ഹസ്താൽ എന്നീ ഏരിയകളുമാണ്.
ജനറൽ കൺവീനറായി ഡിഎംഎ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായരും കൺവീനർമാരായി എസ്. ഷാജി കുമാർ, നോവൽ ആർ. തങ്കപ്പൻ എന്നിവരും കോർഡിനേറ്ററായി ജെ. സോമനാഥനും തെരഞ്ഞെടുക്കപ്പെട്ടു.
മേഖലാതല കൺവീനർമാരായി എം.എസ്. സലികുമാർ (സൗത്ത്), അജി ചെല്ലപ്പൻ (സൗത്ത് വെസ്റ്റ്), പി.പി. പ്രിൻസ് (സെൻട്രൽ), തോമസ് മാമ്പിള്ളി (ഈസ്റ്റ്), കെ.സി. സുശീൽ (വെസ്റ്റ്) എന്നിവരും
മേഖലാതല ജോയിന്റ് കൺവീനർമാരായി സ്റ്റാൻലി തോമസ്, റജി സതീഷ് (സൗത്ത്), ലാൽ കുമാർ, ആർ. കുഞ്ചപ്പൻ (സൗത്ത് വെസ്റ്റ്), എം.എസ്. ജെയിൻ, ആർ.ആർ. നായർ (സെൻട്രൽ), എസ്. രാധിക, എം.എൽ. ഭോജൻ (ഈസ്റ്റ്), സുരേഷ് ബാബു, സിന്ധു അനിൽ (വെസ്റ്റ്) എന്നിവരും കൂടാതെ 17 അംഗങ്ങൾ വീതം ഓരോ മേഖലകളിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ നവംബർ ഒമ്പതിനു ചേരുന്ന സമാപന സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
കൂടുതൽ ഗ്രേഡും പോയിന്റുകളും നേടുന്നവർക്ക് ഡിഎംഎ ടാലന്റഡ് അവാർഡുകൾ, മെമെന്റോകൾ, സർട്ടിഫിക്കറ്റുകൾ, കൂടാതെ കലോത്സവത്തിന്റെ പരമപ്രധാനമായ കലാതിലകം, കലാപ്രതിഭ എന്നീ പട്ടങ്ങളും സമാപന ദിവസം സമ്മാനിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ജനറൽ കൺവീനർ കെ. ജി. രാഘുനാഥൻ നായർ, കോഓർഡിനേറ്റർ ജെ. സോമനാഥൻ എന്നിവരുമായി 7838891770, 9212635200, 9717999482 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
ഡൽഹിയിൽ ഇന്തോ റുവാണ്ടൻ സാംസ്കാരിക സന്ധ്യ അരങ്ങേറി
ന്യൂഡൽഹി: ലോക സമാധാനത്തിന് കലയെ ഉപയോഗപ്പെടുത്തുക എന്ന സന്ദേശം ഊട്ടിയുറപ്പിച്ച് റുവാണ്ടൻ ഹൈക്കമ്മീഷനും ഡൽഹി ചാവറ കൾച്ചറൽ സെന്ററും സംയുക്തമായി ഇന്തോ റുവാണ്ടൻ സാംസ്കാരിക സന്ധ്യ സംഘടിപ്പിച്ചു.
ഭാരത സർക്കാരിന്റെ വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ സഹകരണത്തോടെയായിരുന്നു സാംസ്കാരിക സന്ധ്യ സംഘടിപ്പിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം ആറിനു ശ്രീറാം സെന്റർ ഫോർ പെർഫോമിംഗ് ആർട്സിൽ നടന്ന പരിപാടിയിൽ നിരവധി നയതന്ത്ര പ്രതിനിധികളും ഡൽഹിയിലെ സാംസ്കാരിക പ്രമുഖരും പങ്കെടുത്തു.
മാൾട്ട ഹൈക്കമ്മീഷണർ റൂബൻ ഗൗച്ചി ഉദ്ഘാടനം ചെയ്ത സാംസ്കാരിക സന്ധ്യയിൽ മാർവ്വ സ്റ്റുഡിയോ സ്ഥാപകൻ സന്ദീപ് മാർവ്വ മുഖ്യപ്രഭാഷണം നടത്തി.
റുവാണ്ടൻ ഹൈക്കമ്മീഷണർ ജാക്വലിൻ മുക്കംഗിര മുഖ്യാതിഥിയായിരുന്നു. ഡൽഹി ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ റവ. ഡോ. റോബി കണ്ണഞ്ചിറ സിഎംഐ സ്വാഗതമാശംസിച്ചു.
|
ഇന്‍ഡോര്‍ സെന്റ് ഫ്രാന്‍സിസ് കത്തീഡ്രലില്‍ ദുക്റാന തിരുനാള്‍ ആഘോഷിച്ചു
ഇന്‍ഡോര്‍: ഇന്‍ഡോര്‍ മലയാളി കാത്തലിക് അസോസിയേഷന്(ഐഎംസിഎ) ആഭിമുഖ്യത്തില്‍ ഇന്‍ഡോര്‍ സെന്റ് ഫ്രാന്‍സിസ് കത്തീഡ്രലില്‍ ദുക്റാന തിരുനാളും പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുകയും ചെയ്തു.
വിശുദ്ധ കുര്‍ബാനയ്ക്കു ഇന്‍ഡോര്‍ ബിഷപ് ഡോ. തോമസ് മാത്യു മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോര്‍ജ് പായറ്റിക്കാട് സഹകാര്മകത്വം വഹിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം ബിഷപ് ഡോ. തോമസ് മാത്യു ഉദ്ഘാടനം ചെയ്തു.
ഐഎംസിഎ പ്രസിഡന്റ് അലക്സ് കാലമുറിയില്, ഐഎംസിഎ വൈസ് പ്രസിഡന്റ് മാത്യു എബ്രാഹം, ജോയിന്റ് സെക്രട്ടറി എം.ജെ. എബ്രാഹം, ഫാ. ജോര്‍ജ് പായറ്റിക്കാട്, ട്രഷറാര്‍ ജോണ്സണ് ജോര്‍ജ്, സെക്രട്ടറി ഡോ. ജോസഫ് തറയില്‍ എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തില്‍ എല്ലാ തോമസ് നാമാധാരികളെയും അവരുടെ പങ്കാളികളെയും മക്കളെയും പൂക്കള്‍ നല്കി ആദരിച്ചു. ഈ വര്‍ഷത്തെ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ നേടിയ 12 വിദ്യാര്‍ഥികളെ സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്കി ആദരിച്ചു.
തുടര്‍ന്നു വിഭവസൃമദ്ധമായ സ്നേഹ വിരുന്നുമുണ്ടായിരുന്നു.
|
പഴയ വാഹനങ്ങൾക്ക് ഇന്ധനവിലക്ക് ഡൽഹി സർക്കാർ പിൻവലിക്കും
ന്യൂഡൽഹി: കാലപ്പഴക്കം ചെന്ന വാഹനങ്ങൾ ഡൽഹിയിലെ പന്പുകളിൽനിന്ന് ഇന്ധനം നിറയ്ക്കുന്നത് വിലക്കുന്ന വിവാദ ഉത്തരവ് പിൻവലിക്കാൻ ഡൽഹി സർക്കാർ നിർദേശം നല്കി. ജനരോഷം കണക്കിലെടുത്താണ് നടപടി.
ഉത്തരവ് പിൻവലിക്കാൻ അഭ്യർഥിച്ചുകൊണ്ടുള്ള കത്ത് കമ്മീഷൻ ഓഫ് എയർ ക്വാളിറ്റി മാനേജ്മെന്റിന് (സിഎക്യുഎം) സർക്കാർ നല്കി. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത്തരം ഇന്ധന നിരോധനം നടപ്പാക്കാൻ പ്രയാസമാണെന്ന് പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ളപെട്രോൾ വാഹനങ്ങൾക്കും പത്തു വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ഇന്ധനം നല്‍കരുതെന്നായിരുന്നു നിർദേശം.
|
ഡിഎംഎ പട്പ്പർഗഞ്ച് ഇന്ദ്രപ്രസ്ഥ എക്സ്റ്റൻഷൻ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, പട്പ്പർഗഞ്ച് ഇന്ദ്രപ്രസ്ഥ എക്സ്റ്റൻഷൻ ഏരിയയുടെ 202528 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ദ്രപ്രസ്ഥ മെട്രോ സ്റ്റേഷനടുത്തുള്ള കൈലാഷ് അപ്പാർട്ട്മെന്റിലെ കൈലാഷ് സ്പോർട്ട്സ് ക്ലബിലായിരുന്നു വാർഷിക പൊതുയോഗം അരങ്ങേറിയത്.
യോഗത്തിൽ ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ഏരിയ അഡ്ഹോക് കമ്മിറ്റി കൺവീനർ സാജു എബ്രഹാം, റിട്ടേണിംഗ് ഓഫീസർ എം.എൽ. ഭോജൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി ചെയർമാൻ പി ഡി ഡാനിയേൽ, വൈസ് ചെയർമാൻ സാജു എബ്രഹാം, സെക്രട്ടറി ആർ വാസുദേവൻ പിള്ള, ജോയിന്റ് സെക്രട്ടറി റോജർ ജോൺ, ട്രഷറർ അനിൽ കുമാർ ഭാസ്കർ, ജോയിന്റ് ട്രഷറർ ജോയ് മാത്യു, ഇന്റേണൽ ഓഡിറ്റർ ലത വിനോദ്, വനിതാ വിഭാഗം കൺവീനർ ലെൻസി ജോഡ്രി, വനിതാ വിഭാഗം ജോയിന്റ് കൺവീനർമാർ ജയ്വി സാജു, ലിൻസി ജെയിംസ്, യുവജന വിഭാഗം കൺവീനർ സഞ്ജു എസ് ബാബു, യുവജന വിഭാഗം ജോയിന്റ് കൺവീനർ ലിജോ ജെയിംസ് എന്നിവരെയും എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി സി.എ ഇനാശു, പി രാജു, ബിനു ജോർജ്, പി വി പിള്ള, ടി എസ് വെങ്കിടേശ്വരൻ, കെ എസ് നാരായണ സ്വാമി, എസ് ത്യാഗരാജൻ, ജെയിംസ് ടി ജോ മാത്യു എന്നിവരെയും തെരഞ്ഞെടുത്തു.
|
ഡൽഹിയിൽ പഴയ വാഹനങ്ങൾക്ക് ഇന്ധന നിയന്ത്രണം
ന്യൂഡൽഹി: പഴകിയ വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കാൻ ഡൽഹിയിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഇന്ധന നിയന്ത്രണം പ്രാബല്യത്തിൽ വന്നു.
പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും ഇനി മുതൽ ഡൽഹിയിൽ ഇന്ധനം നിറയ്ക്കാൻ അനുവാദമില്ല.
ജൂലൈ ഒന്നു മുതൽ കാലപ്പഴക്കംചെന്ന വാഹനങ്ങൾ ഡൽഹിയിലെ നിരത്തിലിറങ്ങുന്നത് പൂർണമായും ഒഴിവാക്കാൻ സർക്കാർ കണ്ടെത്തിയ പദ്ധതിയാണ് ഇന്ധനം നിഷേധിക്കൽ.
15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും കാലാവധി കഴിഞ്ഞ വാഹനങ്ങളായാണ് കണക്കാക്കുന്നത്.
ഇത്തരം കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് പെട്രോളോ ഡീസലോ നൽകരുതെന്നാണ് സർക്കാർ പന്പുടമകൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
എയർ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) നേരത്തേ പുറപ്പെടുവിച്ച നിർദേശങ്ങൾ അനുസരിച്ച്, പെട്രോൾ പന്പുകളിലോ പൊതുസ്ഥലങ്ങളിലോ പാർക്കു ചെയ്തിരിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും.
ഇതിനുപുറമേ, എൻഡ്ഓഫ്ലൈഫ് (ഇഒഎൽ) നാലുചക്ര വാഹനങ്ങളുടെ ഉടമകൾക്ക് 10,000 പിഴയും ഇരുചക്ര വാഹന ഉടമകൾക്ക് 5,000 പിഴയും ചുമത്തും. ടോവിംഗ്, പാർക്കിംഗ് ഫീസ് എന്നിവയും നൽകണം.
കൂടാതെ, വാഹനങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുകയോ പാർക്ക് ചെയ്യുകയോ ചെയ്യില്ലെന്നും ഡൽഹിയുടെ അധികാരപരിധിയിൽനിന്നും നീക്കം ചെയ്യുമെന്നും വ്യക്തമാക്കുന്ന ഒരു ഉറപ്പും ഉടമകൾ സമർപ്പിക്കണം.
ഡൽഹിയിലെ എൻഡ്ഓഫ്ലൈഫ് വാഹനങ്ങൾ കണ്ടെത്തുന്നതിനായി, നഗരത്തിലെ 500 ഓളം ഇന്ധന സ്റ്റേഷനുകളിൽ ഓട്ടോമേറ്റഡ് നന്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
എയർ ക്വാളിറ്റി മാനേജ്മെന്റ് പങ്കിട്ട ഡേറ്റ പ്രകാരം, ഡൽഹിയിൽ നിലവിൽ 62 ലക്ഷം എൻഡ് ഓഫ് ലൈഫ് വാഹനങ്ങളുണ്ട്. അവയിൽ 41 ലക്ഷം ഇരുചക്ര വാഹനങ്ങളാണ്. അതേസമയം എൻസിആർ ജില്ലകളിലെ ആകെ ഇഒഎൽ വാഹനങ്ങളുടെ എണ്ണം ഏകദേശം 44 ലക്ഷമാണ് എന്നാണ് കണക്കുകൾ.
ഡൽഹിയിൽ നടപ്പാക്കിയ നിയന്ത്രണം അടുത്ത ഘട്ടമായി നവംബർ ഒന്നു മുതൽ ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗർ, സോനെപത് എന്നീ മേഖലകളിലേക്കും 2026 ഏപ്രിൽ ഒന്നു മുതൽ എൻസിആറിന്റെ ബാക്കി ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണു നീക്കം.
|
ഡൽഹി സാഗർപുരിൽ അച്ഛൻ മകനെ കുത്തിക്കൊന്നു
ന്യൂഡൽഹി: തെക്ക്പടിഞ്ഞാറൻ ഡൽഹിയിലെ സാഗർപുരിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. മഴയത്ത് കളിക്കാൻ പോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് അച്ഛൻ പത്ത് വയസുകാരനായ മകനെ കുത്തിക്കൊന്നത്.
ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. മഴ പെയ്യുന്ന സമയത്ത് പുറത്ത് കളിക്കാൻ പോകണമെന്ന് മകൻ ആവശ്യപ്പെട്ടു. എന്നാൽ അച്ഛൻ തടഞ്ഞു. മകൻ പിന്നെയും വാശിപിടിച്ചതിനെ തുടർന്ന് തർക്കത്തിലേക്ക് നീണ്ടു. തർക്കത്തിനൊടുവിൽ അച്ഛൻ കത്തിയെടുത്ത് മകനെ കുത്തി.
ഗുരുതരമായി പരിക്കേറ്റ പത്ത് വയസുകാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ദിവസ വേതനക്കാരനായ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.
|
മുൻസീറ്റിൽ ഇരിക്കുന്നതിനെച്ചൊല്ലി തർക്കം; ഡൽഹിയിൽ മകൻ അച്ഛനെ വെടിവച്ചു കൊന്നു
ന്യൂഡൽഹി: വാഹനത്തിന്റെ മുൻസീറ്റിൽ ഇരിക്കണമെന്ന ആവശ്യത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മകൻ പിതാവിനെ വെടിവച്ചുകൊന്നു. വടക്കൻ ഡൽഹിയിലെ തിമാർപുർ പ്രദേശത്താണു സംഭവം. പ്രതിയായ 26കാരൻ ദീപക്കിനെ സംഭവസ്ഥലത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും 11 വെടിയുണ്ടകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 7.30 ഓടെ തിമാർപൂരിലെ എംഎസ് ബ്ലോക്കിനു സമീപമാണു സംഭവം നടന്നത്.
പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാർ വെടിയൊച്ച കേട്ട് സ്ഥലത്തേക്ക് എത്തിയിരുന്നു. നടപ്പാതയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ഒരാളെ പോലീസുകാർ കണ്ടെത്തി. പ്രതിയുടെ കൈയിൽ നിന്ന് തോക്ക് കൈവശപ്പെടുത്താൻ നാട്ടുകാർ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാർ സ്ഥലത്തെത്തിയത്.
സിഐഎസ്എഫിൽ നിന്ന് വിരമിച്ച സബ് ഇൻസ്പെക്ടർ 60 കാരനായ സുരേന്ദ്ര സിംഗ് എന്നയാൾക്കാണു വെടിയേറ്റത്. അദ്ദേഹത്തെ എച്ച്ആർഎച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സുരേന്ദ്ര സിംഗിന്റെ വലത് കവിളിലാണു വെടിയുണ്ട കൊണ്ടത്.
ആറു മാസം മുമ്പ് സിഐഎസ്എഫിൽ നിന്നും വിരമിച്ച സുരേന്ദ്ര സിംഗും കുടുംബവും ഉത്തരാഖണ്ഡിലെ സ്വന്തം ഗ്രാമത്തിലേക്ക് മാറാൻ തയാറെടുക്കുകയായിരുന്നു. ഒരു ടെമ്പോ വാൻ വാടകയ്ക്കെടുത്താണ് അവർ സാധനങ്ങൾ കയറ്റിക്കൊണ്ടിരുന്നത്.
ഇതിനിടെ മുൻ സീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി സുരേന്ദ്രയും ദീപക്കും തമ്മിൽ തർക്കമുണ്ടായി. വാഹനത്തിന്റെ മുൻ സീറ്റിൽ ഇരിക്കുമെന്ന് സുരേന്ദ്ര പറഞ്ഞപ്പോൾ, ആക്രമാസക്തനായ ദീപക് പിതാവിന്റെ ലൈസൻസുള്ള തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു.
കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
|
യോഗ ദിനം ആചരിച്ചു
ന്യൂഡൽഹി: അന്താരാഷ്ട്ര യോഗാ ദിനത്തിൽ ഡൽഹി മലയാളി അസോസിയേഷൻ, അഷ്ടവൈദ്യൻ തൈക്കാട്ട് മൂസ് വൈദ്യരത്നം, കേരള ആയുവേദ ലൈഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യോഗ സംഘടിപ്പിച്ചു. ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ രാവിലെ 7:15ന് ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
യോഗയെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ യോഗയുടെ പ്രാധാന്യവും യോഗ അനുഷ്ഠിക്കുന്നതുമൂലം ശരീരത്തിനും മനസിനും ലഭ്യമാകുന്ന ആത്മ സംതൃപ്തിയെയും ആരോഗ്യത്തെക്കുറിച്ചുമൊക്കെ പ്രതിപാദിച്ച രണ്ടു മണിക്കൂർ നീണ്ടു നിന്ന യോഗ സൗജന്യമായാണ് സംഘടിപ്പിച്ചത്.
ഭാരതം ലോകത്തിനു നൽകിയ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായമായ യോഗ സാധാരണ ജനങ്ങളിലേക്ക് പകരാനും യോഗയെപ്പറ്റി കൂടുതൽ മനസിലാക്കിക്കൊടുക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെയൊരു പരിപാടികൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് പറഞ്ഞു. ഡിഎംഎയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് യോഗ നടത്തിയത്.
ചടങ്ങിൽ ഡിഎംഎ വൈസ് പ്രസിഡന്റ് കെ വി മണികണ്ഠൻ, ജോയിന്റ് ഇന്റേണൽ ഓഡിറ്ററും പ്രതിമാസ പ്രോഗ്രാം കൺവീനറുമായ ലീനാ രമണൻ, വൈദ്യരത്നം മയൂർ വിഹാർ ശാഖായിലെ സീനിയർ ആയുർവേദിക് ഫിസിഷ്യൻ ഡോ സൂര്യദാസ്, കേരളാ ആയുർവേദ ലൈഫ്, ഗ്രീൻ പാർക്ക് സീനിയർ ആയുർവേദിക് ഫിസിഷ്യൻ ഡോ വിശ്വംഭരൻ, കേരളാ ആയുർവേദ ലൈഫ് മാനേജിംഗ് ഡയറക്ടർ ഡൊമിനിക് ജോസഫ്, കേരളാ ആയുർവേദ ലൈഫ് ഡയറക്ടർ ആനി ഡൊമിനിക്, ദീപാ ദാസ്, കൂടാതെ ഡിഎംഎ നിർവാഹക സമിതി അംഗങ്ങളായ സുജാ രാജേന്ദ്രൻ, നളിനി മോഹൻ, കെ സജേഷ്, പി വി രമേശൻ, ടി വി സചിൻ തുടങ്ങിയവരും പങ്കെടുത്തു. പ്രദീപ് കുമാർ ആയിരുന്നു യോഗ പരിശീലകൻ.
|
തലമുറ സംഗമം സംഘടിപ്പിച്ചു
ന്യൂഡൽഹി: വടക്കിന്റെ പരുമല എന്ന് അറിയപ്പെടുന്ന ഡൽഹി ജനക്പുരി മാർ ഗ്രിഗോറിയോസ് ദേവാലയത്തിന്റെ ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ച് പരുമല സെമിനാരി ഓഡിറ്റോറിയത്തിൽ നടന്ന തലമുറ സംഗമം മലങ്കര ഓർത്തഡോക്സ് തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാർ സെറാഫിം ഉദ്ഘാടനം ചെയ്തു.
കുടുംബവും സമൂഹവും പാരസ്പര്യമുള്ളവരായി ജീവിക്കുമ്പോഴും മറ്റുള്ളവരെ കരുതുകയും സ്നേഹിക്കുകയും ചെയ്യുമ്പോഴും മാത്രമേ സമൂഹത്തിൽ കരുതൽ നിലനിൽക്കുകയുള്ളൂ എന്ന് മാർ സെറാഫിം പറഞ്ഞു.
തലമുറ സംഗമത്തിൽ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി അധ്യക്ഷത വഹിച്ചു. ഇടവക വികാരി റവ.ഫാ. പത്രോസ് ജോയ്, അസിസ്റ്റന്റ് വികാരി റവ. ഫാ. ഗീവർഗീസ് ജോസ്, ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം,
ചാണ്ടി ഉമ്മൻ എംഎൽഎ, റവ.ഫാ. സക്കറിയ പനക്കാമറ്റം കോറോപ്പിസ്കോപ്പ, റവ.ഫാ. സാം വി ഗബ്രിയേൽ കോർപ്പിസ്കോപ്പ, റവ.ഫാ. ഫിലിപ്പ് എം. സാമുവൽ കോർപ്പിസ്കോപ്പ, റവ.ഫാ. പി.എ. ഫിലിപ്പ്, ഫാ. ബിജു പി. തോമസ്, തോമസ് പി. ജോർജ്, രാജു മാമൻ, സജു മാത്യു എന്നിവർ പങ്കെടുത്തു.
|
സൗജന്യ ലോജിസ്റ്റിക്സ് പഠന ക്ലാസ്
ന്യൂഡൽഹി: ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിന്റെ സൗജന്യ പഠനം മയൂർ വിഹാർ ഫേസ് ടുവിൽ ആരംഭിക്കുന്നു. ഫേസ് ടുവിലെ ലോക്കൽ ഷോപ്പിംഗ് സെന്ററിന്റെ രണ്ടാം നിലയിലുള്ള ദുർഗാ കോംപ്ലെക്സിലെ 206ാം നമ്പറിലുള്ള ലിങ്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സപ്ലെ ചെയിൻ മാനേജ്മെന്റിലാണ് കോഴ്സ് നടക്കുക.
ചെയർമാൻ ബെന്നി രാഘവൻ കോഴ്സുകളുടെ ഉത്ഘാടന കർമം നിർവഹിച്ചു. ക്യാപ്റ്റൻ വിവേക് ശർമ, സി.പി. സനിൽ, പ്രദീപ് സദാനന്ദൻ, ആദിത്യ രാഘവൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. ഡിഗ്രി കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. ആദ്യത്തെ 20 പേർക്ക് മാത്രമായിരിക്കും നൂറു ശതമാനം സ്കോളർഷിപ്പ് ലഭിക്കുക.
കോഴ്സിന്റെ കാലാവധി മൂന്നു മാസമാണ്. തിങ്കൾ മുതൽ വെള്ളിയാഴ്ച വരെയുള്ള ക്ലാസുകളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ തിയറിയും 2.30 മുതൽ ആറ് വരെ പ്രാക്ടിക്കലുമാണ് നടത്തുക.
കോഴ്സുകളിലേക്കുള്ള മൂന്നാം ബാച്ചിന്റെ പ്രവേശനം ജൂലെെ രണ്ടിന് ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9910334964, 9810476436.
|
നജഫ്ഗഡ് ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം ശനിയാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ചകളിൽ നടത്തിവരാറുള്ള മൃത്യുഞ്ജയ ഹോമം ശനിയാഴ്ച രാവിലെ എട്ടിന് നടത്തും. ക്ഷേത്ര മേൽശാന്തിയുടെ കാർമികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
മൃത്യുഞ്ജയ ഹോമവും മറ്റു വഴിപാടുകളും മുൻകൂട്ടി ബുക്ക് ചെയ്യുവാൻ 9868990552, 9289886490 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
ടി.ആർ. രതീഷ് അന്തരിച്ചു
നിലന്പൂർ: ചുങ്കത്തറ പള്ളിക്കൂത്ത് വീട്ടിൽ പരേതനായ രാജപ്പന്റെ മകൻ ടി.ആർ. രതീഷ് (39) അന്തരിച്ചു. ഡൽഹി ഇന്ദിരാപുരത്തായിരുന്നു താമസം.
ഡിഎംകെ വാട്സ്ആപ്പ് കൂട്ടായ്മയുടെ വൈശാലി കോഓർഡിനേറ്ററും സജീവ പ്രവർത്തകനായിരുന്നു. സംസ്കാരം കേരളത്തിൽ നടത്തി.
|
ഡൽഹിയിൽ ഇന്നു പകൽ ഉഷ്ണതരംഗം, വൈകുന്നരം മഴ
ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് ഉഷ്ണതരംഗം ഉണ്ടാകുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. താപനില 43 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.
ഉഷ്ണതരംഗത്തിനുള്ള റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ, നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും അനാവശ്യമായ പുറംയാത്രകൾ ഒഴിവാക്കാനും അധികൃതർ നിർദേശിച്ചു.
അതേസമയം, പകൽ സമയത്തുള്ള ഇന്നത്തെ കൊടും ചൂടിനുശേഷം വൈകുന്നേരത്തോടെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
|
കാരുണ്യ വിശ്രാന്തിഭവന്‍ സഹായമേകി ഗാസിയാബാദ് സെന്റ് തോമസ് ഇടവക
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ ഗാസിയാബാദ് സെന്റ് തോമസ് ഇടവകയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ കാരുണ്യ വിശ്രാന്തിഭവന്‍ സാമ്പത്തിക സഹായം നൽകി.
തദവസരത്തിൽ റവ. തോമസ് ജോൺ റമ്പാച്ചനെ പൊന്നാട അണിയിച്ചു. റവ. ഡി.എൻ. വർഗീസ് ജോർജിനെയും റവ. സിസ്റ്റർ എലിസബത്തിനെയും അവരുടെ സേവനത്തിന് പൊന്നാടയും മെമന്റോയും നൽകി ഇടവക വികാരി റവ. ഫാ. ബിജു ഡാനിയേൽ ആദരിച്ചു.
ഡിക്കൻ വർഗീസ് ജോർജും ഇടവകാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായി.
|
നോർക്ക റൂട്ട്സ് അംഗത്വ സർട്ടിഫിക്കറ്റ്
ന്യൂഡൽഹി: നോർക്ക റൂട്ട്സിൽ അംഗമായ ഡൽഹി മലയാളി അസോസിയേഷന്റെ പുതുക്കിയ അംഗത്വ സർട്ടിഫിക്കറ്റ് ന്യൂഡൽഹിയിലെ കേരള ഹൗസിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സിലെ ഡെവലപ്മെന്റ് ഓഫീസർ ജെ. ഷാജിമോനിൽ നിന്ന് ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ ഏറ്റുവാങ്ങി.
നോർക്കയുടെ പുതുക്കിയ സർട്ടിഫിക്കറ്റിന്റെ കാലാവധി 2030 ജൂൺ ഒന്ന് വരെയാണ്.
|
പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ എംജിഒസിഎസ് എം അംഗങ്ങളുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയിൽ സംഘടിപ്പിച്ചു.
ഇടവക അംഗങ്ങൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു.
|
വർഗീസ് കുര്യൻ ഡൽഹിയിൽ അന്തരിച്ചു
ന്യൂഡൽഹി: ഡൽഹി മയൂർ വിഹാർ ഫേസ് 1 ചില്ല ന്യൂ ഡിഡിഎ ഫ്ലാറ്റ് 27ഡിയിൽ താമസിക്കുന്ന വർഗീസ് കുര്യൻ(58) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഡൽഹി സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവകയിലെ ശുശ്രുഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12.30ന് ബുരാരി സെമിത്തേരിയിൽ.
ഭാര്യ: മറിയാമ്മ വർഗീസ്, മകൻ: അശ്വിൻ വർഗീസ്.
|
പി.ജെ തോമസിന്റെ സംസ്കാരം ശനിയാഴ്ച
ന്യൂഡൽഹി: അന്തരിച്ച ഡൽഹിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ തോമസിന്റെ (74) സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടക്കും. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ചയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ഗാസിയാബാദ് ഡിഎൽഎഫ് കോളനിയിൽ താമസിച്ചു വരുകയായിരുന്ന അദ്ദേഹത്തിന്റെ സംസ്കാരം രാവിലെ 10.30 ബുരാരി ക്രിസ്ത്യൻ സെമിത്തേരിയിൽ ആരംഭിക്കും. മുതിർന്ന കോൺഗ്രസ് നേതാക്കളും സൗത്ത് ഇന്ത്യൻ ഔട്ട്റീച്ച് മിഷനും പരേതന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
രാജ്യതലസ്ഥാനത്ത് കോൺഗ്രസിന്റെ മലയാളി മുഖമായിരുന്നു തോമസ്. രാഷ്ട്രീയ, സാമൂഹ്യ മേഖലകളിലെ പ്രമുഖർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഖം രേഖപ്പെടുത്തി. ഭാര്യ: റോസമ്മ തോമസ്. മക്കൾ: ബിനു തോമസ്, ബെറ്റി തോമസ്, ബൈജു തോമസ്.
|
വൈബ് ഫെസ്റ്റ്: പോസ്റ്റർ പ്രകാശനം റവ. ഫാ. ജോൺ കെ. സാമൂവൽ നിർവഹിച്ചു
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് ത്രീ സെന്റ് ജയിംസ് ഓർത്തഡോക്സ് ഇടവകയുടെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് വിവിധ ചാരിറ്റി പദ്ധതികളുടെ ധനശേഖരണാർഥം നടത്തുന്ന ഗാനസന്ധ്യ "വൈബ് ഫെസ്റ്റ്' പോസ്റ്റർ പ്രകാശനം ഇടവക വികാരി റവ. ഫാ. ജോൺ കെ. സാമൂവൽ നിർവഹിച്ചു.
ഫിലിപ്പ് തോമസ് (രജതജൂബിലി കമ്മിറ്റി അംഗം), റെജി പി.ടി (രജതജൂബിലി കമ്മിറ്റി അംഗം),സിജി ജോസഫ് ജേക്കബ് (രജതജൂബിലി കമ്മിറ്റി ജോയിന്റ് കൺവീനർ), ജിജി ജോർജ് (രജതജൂബിലി കമ്മിറ്റി കൺവീനർ), സജി കെ. വർഗീസ് (രജതജൂബിലി കമ്മിറ്റി ഫിനാൻസ് കൺവീനർ), കുര്യാക്കോസ് എം.ജെ(ഇടവകയുടെ വൈസ് ചെയർമാൻ), ബെന്നി ജോൺ (ഇടവകയുടെ ട്രസ്റ്റി), ഗ്ലാഡ്സ്റ്റോൺ ജോർജ് (ഇടവകയുടെ സെക്രട്ടറി) എന്നിവർ സന്നിഹിതരായി.
|
ഡിഎംഎ മഹിപാൽപുർ കാപ്പസ്ഹേഡാ ഏരിയയ്ക്ക് പുതിയ സാരഥികൾ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപുർ കാപ്പസ്ഹേഡാ ഏരിയ 20252027 വർഷക്കാലത്തേക്ക് പുതിയ സാരഥികളെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ നിരീക്ഷകനും അഡ്വ. കെ.വി. ഗോപി വരണാധികാരിയുമായിരുന്നു.
ചെയർമാൻ ഡോ. ടി. എം. ചെറിയാൻ, വൈസ് ചെയർമാൻ ടി.ആർ. ദേവരാജൻ, സെക്രട്ടറി കെ.വി. ജഗദീശൻ, ജോയിന്റ് സെക്രട്ടറിമാർ മണികണ്ഠൻ പൊന്നൻ, ധരിത്രി അനിൽ, ട്രഷറർ കെ.എം. ദിലീപ്, ജോയിന്റ് ട്രഷറർ ആർ. സന്തോഷ് കുമാർ, ഇന്റേണൽ ഓഡിറ്റർ സജി ഗോവിന്ദൻ എന്നിവരും
വനിതാ വിഭാഗം കൺവീനർ രത്നാ ഉണ്ണികൃഷ്ണൻ, ജോയിന്റ് കൺവീനർമാർ ഷൈനി സാജൻ, ശുഭ അശോകൻ എന്നിവരും യുവജന വിഭാഗം കൺവീനർ അഖിൽ കൃഷ്ണൻ, ജോയിന്റ് കൺവീനർമാർ കുസുംലതാ, റജി കൃഷ്ണൻ എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
കൂടാതെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി പി.വി. പ്രതിഷ് കുമാർ, സാജൻ ഗോവിന്ദൻ, ടി. മോഹനൻ, എ. ഗിരീഷ് കുമാർ, മോളി ജോൺ, ടി.വി. മഹിത്, ഹരികുമാർ, വി. പ്രകാശ്, വിനോദ് രാജൻ, അനീഷ് രവീന്ദർ എന്നിവരെയും തെരഞ്ഞെടുത്തു.
|
ഡൽഹിയിൽ കനത്ത മഴ: മരങ്ങൾ കടപുഴകി, വിമാന സർവീസുകൾ റദ്ദാക്കി
ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിൽ തെരുവുകൾ വെള്ളത്തിനടിയിലായി. പലസ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണു, പരസ്യ ബോർഡുകൾ തകർന്നു വീണു. നിരവധി വിമാന സർവീസുകൾ റദ്ദാക്കി.
മോത്തി ബാഗ്, മിന്റോ റോഡ്, ഡൽഹി വിമാനത്താവള ടെർമിനൽ ഒന്ന് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ട് അനുഭവപ്പെട്ടു. ചണ്ഡീഗഡ്, ഝജ്ജാർ എന്നിവയുൾപ്പെടെ ഹരിയാനയുടെ ചില ഭാഗങ്ങളിലും കനത്ത മഴ പെയ്തു.
ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കനത്ത മഴയും കാറ്റുമുണ്ടായത്.
|
ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂരയുടെ ഷീറ്റ് ഇളകിവീണു; കോട്ടയം സ്വദേശിക്ക് പരിക്ക്
ന്യൂഡൽഹി: ശക്തമായ കാറ്റിനിടെ ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂരയുടെ ഷീറ്റ് ഇളകിവീണു മലയാളി യാത്രക്കാരിക്ക് പരിക്ക്. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഉഷയ്ക്കാണ് കാലിന് പരിക്കേറ്റത്.
രാത്രി 8.40നുള്ള ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലേക്ക് പോകാനിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
വിമാനത്താവളത്തിൽ വച്ച് പ്രാഥമിക ചികിത്സ നൽകി. പരിക്ക് ഗുരുതരമല്ലെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.
|
മാതൃ ദിനാഘോഷവും നഴ്സസ് ദിനാഘോഷവും സംഘടിപ്പിച്ചു
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ മാതൃ ദിനാഘോഷവും നഴ്സസ് ദിനാഘോഷവും സംഘടിപ്പിച്ചു.
വികാരി ഫാ. സുനിൽ അഗസ്റ്റിന്റെ സാന്നിധ്യത്തിൽ ഇടവകയിലെ മുതിർന്ന "അമ്മ' കേക്ക് കട്ട് ചെയ്തു.
|
നഴ്സസ് ദിനാഘോഷം നടത്തി ഗാസിയാബാദ് സെന്റ് തോമസ് ഇടവക
ന്യൂഡൽഹി: സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക ഗാസിയാബാദിൽ നടന്ന അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം റവ.ഫാ. ബിജു ഡാനിയേൽ, റവ.ഫാ. ബിനീഷ് ബാബു, റവ.ഫാ. ചെറിയാൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു.
ഡൽഹി ഭദ്രാസന മർത് മറിയം വനിതാ സമാജം ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി കുഞ്ഞുമോൾ ഷാജി, ട്രസ്റ്റി ആശ എബ്രഹാം എന്നിവർ മീറ്റിംഗ് ഏകോപിപ്പിച്ചു.
ഇടവകയിലെ എല്ലാ നഴ്സുമാരെയും സമൂഹത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ പ്രമാണിച്ച് ഔദ്യോഗികമായി ആദരിച്ചു.
|
നഴ്സസ് ദിനവും മാതൃദിനവും ആഘോഷിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നഴ്സസ് ദിനവും മാതൃദിനവും റവ. ഫാ. ജോയ്സൺ തോമസിന്റെ സാന്നിധ്യത്തിൽ ആഘോഷിച്ചു.
|
അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി കണ്ണൂർ സ്ക്വാഡ്
ന്യൂഡൽഹി: ഡൽഹി പോലീസിൽ നാലു പതിറ്റാണ്ടോളം നീണ്ട സുദീർഘ സേവനത്തിന് ശേഷം വിരമിക്കുന്ന കണ്ണൂർ സ്വദേശികളായ സബ് ഇൻസ്പെക്ടർമാരായ ടി. രവീന്ദ്രൻ, ടി. മനോഹരൻ, വർഗീസ് മുട്ടുമന, കെ.എം. സുരേഷ്, വേലായുധൻ, വി.വി. കൃഷ്ണദാസൻ, എ.എം. മോഹനൻ എന്നിവർക്ക് യാത്രയയപ്പ് നൽകി.
ആർകെ പുരം ഡിഎംഎ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ ഗംഗാധരന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കണ്ണൂർ സ്ക്വാഡ് സെക്രട്ടറി തങ്കച്ചൻ നരിമാറ്റത്തിൽ, സന്തോഷ് കുമാർ എസിപി, പ്രേമരാജൻ, വി.വി. മോഹനൻ, രാമചന്ദ്രൻ, എന്നിവർ ആശംസകൾ നേർന്നു.
രത്നാകരൻ നമ്പ്യാർ നന്ദി രേഖപ്പെടുത്തി.
|
ജലന്ധറിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് അഭയമേകി ഡിഎംഎ
ന്യൂഡൽഹി: പഹൽഗാം സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ അതിർത്തിയിൽ നടക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് പഞ്ചാബിലെ ലുധിയാനയിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട ജലന്ധറിലെ ലവ്ലി പ്രഫഷണൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്ക് അഭയകേന്ദ്രമായി ഡൽഹി മലയാളി അസോസിയേഷൻ.
ബസുമാർഗം ലുധിയാനയിൽ നിന്നും കേരളത്തിലേക്കുള്ള യാത്രാമധ്യേ ഡൽഹിയിലെത്തിയ കുട്ടികൾ ഡിഎംഎ ആർകെ പുരം ഏരിയ സെക്രട്ടറി രത്നാകരൻ നമ്പ്യാർ മുഖേന ഡൽഹി മലയാളി അസോസിയേഷന്റെ ആർകെ പുരത്തെ സാംസ്കാരിക സമുച്ചയത്തിൽ എത്തുകയായിരുന്നു. ഞായറാഴ്ച വിമാന മാർഗം നാട്ടിലേക്ക് മടങ്ങി.
ജോവാൻ ജോ മാത്യു (ശ്രീകണ്ഠപുരം, കണ്ണൂർ), ആനന്ദ് ചന്ദ്രൻ (ചേലേരി, തളിപ്പറമ്പ്), പി. പ്രണവ്, (എളമ്പാറ, കീഴല്ലൂർ), പി. ഹരി ഗോവിന്ദ് (ഇരവിമംഗലം, പെരിന്തൽമണ്ണ), സി. സിദ്ധാർഥ് (ഇരവിമംഗലം, പെരിന്തൽമണ്ണ), എം അനസ് (കോഴൂർ, എരുവട്ടി),
അതിരാട് എസ്. പ്രമോദ് (മുണ്ടയാട്, വാരം), സിനാൻ മുഹമ്മദ് ഷംസാൻ (മന്ദരത്തൂർ, മണിയൂർ, വടകര), ആരോമൽ അനിൽ (എൻ.ആർ. നൂഞ്ഞിക്കാവ്, അട്ടടപ്പ, ചൊവ്വ) എന്നീ ഒന്‍പത് വിദ്യാർഥികളാണ് ഡിഎംഎ ആർകെ പുരത്തെ സാംസ്കാരിക സമുച്ചയത്തിൽ താമസിച്ചത്.
ആപത് ഘട്ടങ്ങളിൽ മലയാളികളോടൊപ്പം നിൽക്കുവാനും ആവശ്യമെങ്കിൽ അവർക്കു വേണ്ട സഹായങ്ങൾ ചെയ്യുവാനും ഡിഎംഎ സജമാണെന്നും സഹായത്തിനായി എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാമെന്നും പ്രസിഡന്റ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ അറിയിച്ചു.
|
വിഷു ആഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ബാലഗോകുലം ദക്ഷിണ മധ്യ മേഖലയിലെ രാധാമാധവം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ വിഷു ആഘോഷം ദ്വാരക സെക്ടർ7ലെ ശ്രീനാരായണ സ്പിരിച്വൽ & കൾചറൽ സെന്ററിൽ വച്ച് നടത്തി.
ആഘോഷപരിപാടികൾക്ക് ബാലഗോകുലം ഡൽഹി എൻസിആർ സഹരക്ഷാധികാരി ജി. മോഹനകുമാർ, ബാലഗോകുലം ദക്ഷിണ മധ്യ മേഖല അധ്യക്ഷൻ വി.എസ്. സജീവ് കുമാർ, പൊതുകാര്യദർശി ഗിരീഷ് എസ്. നായർ, ബാലഗോകുലം അധ്യക്ഷ ലഞ്ചു വിനോദ് തുടങ്ങിയവർ ചേർന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് തുടക്കം കുറിച്ചു.
ബാലഗോകുലം അധ്യക്ഷ ലഞ്ചു വിനോദ് അധ്യക്ഷത വഹിച്ച്, കാര്യദർശി കെ.സി. സുശീൽ സ്വാഗതം ആശംസിച്ചു കൊണ്ട് തുടങ്ങിയ വിഷു ഗ്രാമോത്സവത്തിൽ വിഷുവിന്റെ പ്രാധാന്യത്തെ കുറിച്ചും ഐതിഹ്യങ്ങളെ കുറിച്ചും സർവ്വശ്രീ പി.കെ. സുരേഷ്, മോഹനകുമാർ, വി.എസ്. സജീവ് കുമാർ, ഗിരീഷ് എസ്. നായർ എന്നിവർ ഗോകുലാംഗങ്ങളുമായി സംവദിച്ചു.
ഗോകുലാംഗങ്ങൾ വിഷു കണിയൊരുക്കുകയും ചടങ്ങിൽ പങ്കെടുത്ത ഗോകുലാംഗങ്ങൾക്ക് ബാലഗോകുലം രക്ഷാധികാരി മോഹൻ കുമാർ വിഷു കൈനീട്ടം നൽകുകയും ചെയ്തു.
തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാ കായിക പരിപാടികൾ രാജേന്ദ്രൻ ധന്യ വിപിൻ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറുകയും കുട്ടികൾക്കും പരിപാടികളിൽ വിജയിച്ചവർക്കും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു.
ഗോകുല കുടുംബാംഗങ്ങൾ തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചതിന് ശേഷമാണ് ആഘോഷപരിപാടികൾ തുടങ്ങിയത്.
ചടങ്ങിൽ ബാലഗോകുലം ഡൽഹി എൻസിആർ അധ്യക്ഷൻ പി.കെ. സുരേഷ് മുഖ്യാതിഥിയായി പങ്കെടുത്തു.
|
കൂപ്പൺ ഡ്രോ: സമ്മാനം കെെമാറി
ന്യൂഡൽഹി: രോഹിണി സെന്റ് പാദ്രേ പിയോ പള്ളി നിർമാണത്തിനായി ധനശേഖരണാർഥം നടത്തിയ കൂപ്പൺ ഡ്രോയിൽ ഒന്നാം സമ്മാനം നേടിയ ജൂലിയ തോമസിന് സമ്മാനം കെെമാറി.
ഒന്നാം സമ്മാനമായ ഹോണ്ടാ ആക്ടിവാ ജൂലിയ തോമസിന്റെ പിതാവ് തോമസും കുടുംബവും പള്ളിവികാരി ഫാ. നോബി കാലാചിറയിൽ നിന്നും സ്വീകരിച്ചു.
ബിൽഡിംഗ് കമ്മിറ്റി പ്രസിഡന്റ് കുര്യാക്കോസ് സേവ്യർ, സെക്രട്ടറി പോൾ ടി. പൗലോസ്, കൈക്കാരൻ എം.സി. ചാക്കോ എന്നിവർ സന്നിഹിതരായി.
|
അഞ്ചു പതിറ്റാണ്ടിന്റെ ദീപ്തി: ഇറ്റാവാ മിഷൻ സുവർണ ജൂബിലിക്ക് സമാപനം
ന്യൂഡൽഹി: ഉത്തരേന്ത്യയിലെ മിഷൻ പ്രവർത്തനരംഗത്ത് അതിമനോഹരമായ ഒരു സുവർണപുസ്തകം രചിച്ച് ഇറ്റാവാ മിഷൻ സുവർണ ജൂബിലി ആഘോഷം നടത്തപ്പെട്ടു. കുർബാനയോടുകൂടി ആരംഭിച്ച ജൂബിലി ആഘോഷത്തിൽ മുഖ്യകാർമികത്വം ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ നിർവഹിച്ചു.
വചന സന്ദേശം ആഗ്ര അതിരൂപതാ മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. റാഫി മഞ്ഞളി നൽകിയപ്പോൾ വിശ്വാസികളുടെ മനസ്സുകളിൽ ആത്മീയ ഉണർവ് നിറഞ്ഞു.
സഹകാർമികരായി ചങ്ങനാശേരി അതിരൂപതാ മുൻ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം, ആഗ്ര അതിരൂപതയുടെ മുൻ അധ്യക്ഷൻ മോസ്റ്റ് റവ. ഡോ. ആൽബർട്ട് ഡിസൂസ, ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ പ്രിൻസ് പാണേങ്ങാടൻ, ഷംഷാബാദ് സഹായ മെത്രാൻ മാർ തോമസ് പാടിയത്ത്,
ഗോരക്പൂർ രൂപതാധ്യക്ഷൻ മാർ മാത്യൂ നെല്ലിക്കുന്നേൽ സിഎസ്ടി, ജഗദൽപൂർ രൂപതാധ്യക്ഷൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, ഉജ്ജയിൻ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേൽ എംഎസ്ടി, ഫരീദാബാദ് രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര,
ജയ്പുർ രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. ജോസഫ് കല്ലറക്കൽ, മീററ്റ് രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. ഭാസ്കർ യേസുരാജ്, ലക്നൗ രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. ജെറാൾഡ് ജോൺ മത്തിയാസ്, ജാൻസി രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. വിൽഫ്രഡ് മോറസും നൂറിലധികം വൈദികരും കുർബാനയിൽ പങ്കുചേർന്നു.
നൂറ്റമ്പതിൽപരം സന്യസ്തരും ആയിരത്തിൽപരം മിഷനിലെ വിശ്വാസികളും കൃതജ്ഞതയുടെ ബലിയിൽ ഒന്നുചേർന്നു. ജൂബിലിയുടെ ഭാഗമായി മിഷനിലുള്ള 13 കുട്ടികളുടെ ആഘോഷമായ പരിശുദ്ധ കുർബാന സ്വീകരണം നടത്തി.
തുടർന്ന് ദിവംഗതമായ ഫ്രാൻസിസ് മാർപാപ്പയുടെ ആത്മശാന്തിക്കായി അഭിവന്ദ്യ മാർ ജോസഫ് കൊല്ലംപറമ്പിൽ സി.എം.ഐ. മുഖ്യ കാർമ്മികത്വത്തിൽ ഒപ്പീസ് പ്രാർഥനയും നടത്തപ്പെട്ടു.
ഷംഷാബാദ് രൂപതയുടെ സഹായമെത്രാനും ഇറ്റാവാ രാജസ്ഥാൻ റീജിയണിന്റെ പ്രത്യേക ചുമതലയുള്ള മാർ തോമസ് പാടിയത്ത് പിതാവിന്റെ സ്വാഗതഭാഷണത്തോടുകൂടി ജൂബിലി സമാപന സമ്മേളന പരിപാടികൾക്ക് തുടക്കമായി.
സമ്മേളനത്തിന്റെ അധ്യക്ഷപദം അലങ്കരിച്ച ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ പ്രിൻസ് പാണേങ്ങാടൻ സദസിനെ അഭി സംബോധന ചെയ്ത് സംസാരിച്ചു.
ചങ്ങനാശേരി അതിരൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം സമ്മേളനത്തിൽ ഉദ്ഘാടന പ്രസംഗം നടത്തി. മാർ തോമസ് തറയിൽ, മാർ ജോസഫ് പെരുന്തോട്ടം, മോസ്റ്റ് റവ. ഡോ. റാഫി മഞ്ഞളി, മോസ്റ്റ് റവ. ഡോ. ആൽബർട്ട് ഡിസൂസ, മാർ സെബാസ്റ്റ്യൻ വടക്കേൽ,
മാർ പ്രിൻസ് പാണേങ്ങാടൻ, മാർ തോമസ് പാടിയത്ത്, ബ്രഹ്മാനന്ദ് കട്ടേരിയ പിസിഎസ് (എസ്ഡിഎം), സി. പവിത്ര സിഎംസി, സി. റെജിസ് സിഎംസി, ലൗലി, റോമൻ എന്നിവരും ചേർന്ന് തിരി തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.
സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വീഡിയോ കോൺഫറൻസിലൂടെ സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും തുടർന്ന് ആഗ്ര അതിരൂപതയുടെ മുൻ അധ്യക്ഷൻ മോസ്റ്റ് റവ. ഡോ. ആൽബർട്ട് ഡിസൂസ, മാർ സെബാസ്റ്റ്യൻ വടക്കേൽ എംഎസ്ടി, ബ്രഹ്മാനന്ദ് കട്ടേരിയ പിസിഎസ് (എസ്ഡിഎം), സി. പവിത്ര സിഎംസി എന്നിവർ ആശംസാ പ്രസംഗം നടത്തി.
പൗരോഹിത്യത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന മിഷണറിമാരായ ഫാ. ജിജു കുളത്തിങ്കൽ, ഫാ. ജിയോ ചേക്കാത്തടത്തിൽ, ഫാ. ബിനോയി പാറയ്ക്കൽ എന്നിവരെയും സന്യാസസമർപ്പണ ജീവിതത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന സി. ജെസി വർഗീസ് എസ്ജെഎസ്എം, സി. നവ്യ തോപ്പിലാൻ എസ്ജെഎസ്എം, സി. ആൻസിൻ എസ്എച്ച്, സി. ലിസ് എസ്എച്ച്, സി. ജിൻസി സിഎംസിയെയും വിവാഹജീവിതത്തിന്റെ 25 വർഷം പൂർത്തിയാക്കിയ ദമ്പതികളെയും മെമെന്റോ നൽകി ആദരിച്ചു.
ഫത്തേഗഡ് ഇടവകാംഗങ്ങളുടെ മിഷൻ ചരിത്രത്തിന്റെ ദൃശ്യാവിഷ്കരണവും ഇറ്റാവാ ഇടവകാംഗങ്ങളുടെ നൃത്തച്ചുവടുകളും ഫ്രാൻസീസ് മീനത്തേരിയച്ചന്റെ നേതൃത്വത്തിൽ നടന്ന സംഗീത വിരുന്നും ആഘോഷങ്ങൾക്ക് ഹൃദ്യത പകർന്നു.
പരിപാടിയുടെ അവസാനം മിഷൻ സുപ്പീരിയർ ഫാ. തോമസ് എഴിക്കാട് എല്ലാവർക്കും നന്ദിയും അഭിനന്ദനങ്ങളും അർപ്പിച്ചു. 1975ൽ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ മിഷൻ, ഇന്ന് ഷംഷാബാദ് രൂപതയുടെ ഭാഗമായി ക്രിസ്തുവിന്റെ സുവിശേഷത്തിന് ശക്തമായ സാക്ഷ്യം നൽകികൊണ്ട് മുന്നേറുകയാണ്.
|
ഡല്‍ഹിയില്‍ വീടിന് മുകളിലേക്ക് മരം വീണ് അപകടം; അമ്മയും മൂന്ന് കുട്ടികളും മരിച്ചു
ന്യൂഡല്‍ഹി: ദ്വാരകയിലെ ജാഫര്‍പുര്‍ കലാന് പ്രദേശത്ത് വീടിന് മുകളിലേക്ക് മരം വീണ് അമ്മയും മൂന്ന് കുട്ടികളും മരിച്ചു. ദ്വാരക സ്വദേശിനി ജ്യോതിയും(26) ഇവരുടെ മൂന്ന് മക്കളുമാണ് മരിച്ചത്.
ഇവരുടെ ഭര്‍ത്താവ് വിജയ്യെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കനത്ത മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് മരം മറിഞ്ഞുവീഴുകയായിരുന്നു.
ഇവരുടെ ഒറ്റമുറി വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അതേസമയം വരും മണിക്കൂറുകളിലും ഡല്‍ഹിയില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
|
ഡിഎംഎ ഉത്തം നഗർ നാവാദാ ഏരിയയ്ക്ക് പുതിയ സാരഥികൾ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഉത്തം നഗർ നാവാദാ ഏരിയയുടെ വാർഷിക പൊതുയോഗം ഗുലാബ് ബാഗ് നവാദായിൽ നടത്തി. യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു. നോവൽ ആർ. തങ്കപ്പൻ റിട്ടേണിംഗ് ഓഫീസർ ആയിരുന്നു.
പുതിയ ഭാരവാഹികളായി ടി.വി. ജോഷ്വാ (ചെയർമാൻ), സി.ബി. കുമാർ (വൈസ് ചെയർമാൻ), എസ്. സുരേഷ് ബാബു (സെക്രട്ടറി), ജോമോൻ വർഗീസ്, അനിൽ കുമാർ (ജോയിന്റ് സെക്രട്ടറിമാർ), എൻ.കെ. മോഹൻദാസ് (ട്രെഷറർ), ജെ. ജയപ്രകാശ് (ജോയിന്റ് ട്രെഷറർ),
ഗീതാ ഹരികുമാർ (ഇന്റേണൽ ഓഡിറ്റർ), ബിന്ദു രാമചന്ദ്രൻ (വനിതാ വിഭാഗം കൺവീനർ), സിന്ധു സന്തോഷ്, രാരിമോൾ (വനിതാ വിഭാഗം ജോയിന്റ് കൺവീനർമാർ), അഖിൽ സി. ശശി (യുവജന വിഭാഗം കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
കൂടാതെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി ബിജോ തെക്കേപ്പറമ്പിൽ തോമസ്, റജി കുമാർ, ഹരികുമാർ ചെല്ലപ്പൻ, വി. രാജപ്പൻ പിള്ള, ബി. ശശിധരൻ, പുഷ്പാ തുളസി എന്നിവരെയും തെരെഞ്ഞെടുത്തു.
|
ഡിഎംഎ വിനയ് നഗർ കിഡ്വായ് നഗർ ഏരിയ വിഷു, ഈസ്റ്റർ ആഘോഷിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, വിനയ് നഗർ കിഡ്വായ് നഗർ ഏരിയ വിഷു,ഈസ്റ്റർ ആഘോഷിച്ചു. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലായിരുന്നു ആഘോഷപരിപാടികൾ അരങ്ങേറിയത്.
ഏരിയ ചെയർമാൻ സുനിൽ കുമാർ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ഡിഎംഎ വൈസ് പ്രസിഡന്റ് കെ വി മണികണ്ഠൻ മുഖ്യാതിഥിയും വൈസ് പ്രസിഡന്റ് കെ.ജി രഘുനാഥൻ നായർ വിശിഷ്ടാതിഥിയുമായിരുന്നു.
ഏരിയ സെക്രട്ടറി നോവൽ ആർ തങ്കപ്പൻ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡിഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, അഡിഷണൽ ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ, വൈസ് ചെയർപേഴ്സൺ സുകന്യ അമൻ, ട്രഷറർ അജി ചെല്ലപ്പൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ വിഷ്ണു കെ എച്ച്, ഡോ ശ്യാം ഷാജി, എൻ തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
കേന്ദ്രക്കമ്മിറ്റി നിർവാഹക സമിതി അംഗങ്ങളായ ആശാ ജയകുമാർ, രമാ സുനിൽ, ടി വി സജിൻ തുടങ്ങിയവരും പങ്കെടുത്തു. ഏരിയയിൽ നിന്നും മലയാളം മിഷന്റെ "കണിക്കൊന്ന’, "സൂര്യകാന്തി’ കോഴ്സുകളിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.
കെ.പി. സുതനെയും അദേഹത്തിന്റെ സഹധർമിണി ഗിരി സുതനെയും "കർഷകശ്രീ’ ബഹുമതിയും നൽകി ആദരിച്ചു. തുടർന്ന് ഏരിയയിലെ കുട്ടികളും മുതിർന്നവരും വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. സ്നേഹ വിരുന്നോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.
|
പദ്മശ്രീ പുരസ്കാരം ലഭിച്ച പ്രഫ. ഓമനക്കുട്ടിയമ്മയ്ക്ക് സ്വീകരണം
ന്യൂഡൽഹി: പത്മശ്രീ പുരസ്കാരം സ്വീകരിക്കാൻ ഡൽഹിയിലെത്തിയ പ്രശസ്ത സംഗീതജ്ഞ ഡോ. ഓമനക്കുട്ടിയമ്മയ്ക്ക് സ്വീകരണം നൽകി. ഡൽഹിയിലെ ക്ലാസിക്കൽ മ്യൂസിക് ആൻഡ് ഡാൻസ് റിസർച്ച് സെന്ററായ തൃകാല ഗുരുകുലം ഒരുക്കിയ ചടങ്ങിൽ ഡൽഹി മലയാളി സംഘടനകൾ ചേർന്നാണു ഓമനക്കുട്ടിയമ്മയെ ആദരിച്ചത്. കേരള ഹൗസ് കോണ്‍ഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ത്രികാല ഗുരുകുലം ഡയറക്ടർ ഡോ. ദീപ്തി ഓംചേരി അധ്യക്ഷത വഹിച്ചു.
ദൂർദർശൻ ഡയറക്ടർ ജനറൽ സതീഷ് നന്പൂതിരിപ്പാട് മുഖ്യാതിഥിയായിരുന്നു. സുബു റഹ്മാൻ, ബാബു പണിക്കർ, എ.ജെ. ഫിലിപ്പ്, ജോർജ് കള്ളിവയലിൽ എന്നിവർ പ്രസംഗിച്ചു. ഡൽഹിയിൽ നല്ല സംഗീതജ്ഞാനമുള്ള പ്രവാസിമലയാളികളെ കാണുവാൻ സാധിച്ചതിൽ ഡോ. ഓമനക്കുട്ടിയമ്മ തന്റെ സന്തോഷം പങ്കുവച്ചു. അഡ്വ. ദീപ ജോസഫ്, സുരഭി നന്പിസൻ എന്നിവർ നേതൃത്വം നൽകി. ത്രികാല ഗുരുകുലത്തിനുവേണ്ടി അജികുമാർ മേടയിൽ നന്ദി പ്രകാശിപ്പിച്ചു.
ഡൽഹി മലയാളി അസോസിയേഷൻ, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, കേരള ക്ലബ്, അന്തർ രാജ്യ കഥകളി കേന്ദ്രം, ഡിഎംസി, ഡൽഹി വൈക്കം സംഗമം, ലയം കൾച്ചറൽ ഗ്രൂപ്പ്, അമൃത് കൾച്ചറൽ ഗ്രൂപ്പ്, നൃതലായ, പാലക്കാടൻ കൂട്ടായ്മ, തില്ലാന സ്കൂൾ ഓഫ് ഡാൻസ്, ദി വൃക്ഷ് തിയേറ്റർ, പാഞ്ചജന്യം ഭാരതം, ഉദയ ജ്യോതി ഫൗണ്ടേഷൻ, മാഗ്ന ഗ്രേറ്റർ നോയിഡ, ഐമ രാജസ്ഥാൻ, ദീപ്തി നായർ, ദേശീയ വൈസ് ചെയർപേഴ്സണ്‍, ഐമ വിമൻസ് വിംഗ്, ഡബ്ലിയുഎംസി എന്നീ സ്ഥാപനങ്ങൾ ഓമനക്കുട്ടിയമ്മയെ പൊന്നാടയും പൂച്ചെണ്ടും നൽകി ആദരിച്ചു.
നാലു പതിറ്റാണ്ടിലേറെയായി പദ്മശ്രീ ഡോ. ലീല ഓംചേരി സ്ഥാപിച്ച ത്രികാല ഗുരുകുലമാണു ഡൽഹി മലയാളികൾക്കുവേണ്ടി ഈ അപൂർവ സംഗമം ഒരുക്കിയത്.
|
ഡിഎംഎ ഹരിനഗർ മായാപുരി ഏരിയ വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഹരിനഗർ മായാപുരി ഏരിയയുടെ വാർഷികാഘോഷങ്ങൾ ഹരി എൻക്ലേവിലെ സ്വർഗാശ്രം മന്ദിറിനടുത്തുള്ള അയ്യപ്പ പൂജാ പാർക്കിൽ അരങ്ങേറി.
ഏരിയ ചെയർമാൻ സി.എൻ. രാജന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ.ആർ. നായർ സ്വാഗതം ആശംസിച്ചു.
ഹരിനഗർ എംഎൽഎ ശ്യാം ശർമ, കൗൺസിലർ രാജേഷ് ലഡി, ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബിൻ കണ്ണൻചിറ,
ഹരിനഗർ ആനന്ദ് വിഹാർ സിഎംഐ ഭവൻ പ്രതിനിധി റവ. ഫാ. ജോയ് പുതുശേരി, ഏരിയ ട്രെഷറർ ബി. കെ. നായർ, വനിതാ വിഭാഗം കൺവീനർ സജിതാ അശോക്, ജോയിന്റ് സെക്രട്ടറി എം.ആർ. ശ്യാം തുടങ്ങിയവർ പ്രസംഗിച്ചു.
കഴിഞ്ഞ അധ്യയന വർഷത്തിൽ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ ഏരിയയിലെ 12ാം ക്ലാസ് വിദ്യാർഥികളെയും കൂടാതെ ഏരിയയിലെ ആജീവനാന്ത അംഗങ്ങളിൽ 70 വയസ് പൂർത്തിയാക്കിയ വയോധികരെയും ചടങ്ങിൽ ആദരിച്ചു.
തുടർന്ന് ഏരിയയിലെ എഴുപത്തഞ്ചിൽപ്പരം കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും ശ്രുതിലയ ഡൽഹിയുടെ സംഗീത നിശയും ആഘോഷ പരിപാടികൾക്ക് മിഴിവേകി. സ്നേഹ ഭോജനത്തോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.
|
ടി.പി. രവീന്ദ്രൻ അന്തരിച്ചു
ന്യൂഡൽഹി: കണ്ണൂർ പയ്യന്നൂർ തോട്ടിച്ചാലിൽ ടി.പി. രവീന്ദ്രൻ (67) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഭാര്യ രമണി. മക്കൾ: രോഹിത് മടിയൻ, രജിത്ത് മടിയൻ.
പരേതരായ ടി.പി. പാറുക്കുട്ടി ടീച്ചർ, ടി.പി. ഗോപിനാഥൻ, ടി. പി. സതീദേവി, ടി.പി. രാമചന്ദ്രൻ (മുൻ എസ്ഐ) എന്നിവർ സഹോദരങ്ങളാണ്.
സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പയ്യന്നൂരിലെ കുണിയൻ സമുദായ ശ്മശാനത്തിൽ നടത്തി. ടി.പി. രവീന്ദ്രൻ ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയയിലെ ആജീവനാംഗവും മുൻ ഏരിയ സെക്രട്ടറിയുമായിരുന്നു.
നാട്ടിലേക്ക് കുടുംബ സമേതം താമസം മാറ്റുന്നതുവരെ ഏരിയയിലെ സജീവ പ്രവർത്തകനും ഏരിയയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച ആളുമായിരുന്നുവെന്ന് ഏരിയ ചെയർമാൻ സി.ഡി. ജോസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: രോഹിത് 9910241986.
|
ഡൽഹിയിലെ ചേരിയിൽ തീപിടിത്തം; രണ്ടു കുട്ടികൾ വെന്തു മരിച്ചു
ന്യൂഡൽഹി: ചേരിയിലുണ്ടായ തീപിടിത്തത്തിൽ രണ്ടു കുട്ടികൾ വെന്തു മരിച്ചു. ഡൽഹി രോഹിണിയിലെ സെക്ടർ 17 ലുണ്ടായ തീപിടിത്തത്തിൽ 500 ലധികം വീടുകൾ കത്തി നശിച്ചു. ഞായറാഴ്ച രാവിലെ 12 നായിരുന്നു സംഭവം.
പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് അധികൃതർ പറഞ്ഞു. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കുട്ടികളുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായില്ലെങ്കിലും ഒരു കുടിലില്‍ നിന്ന് മറ്റൊന്നിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
|
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല 29ന്
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഈ മാസം 29ന് നടത്തപ്പെടും. രാവിലെ 5.30ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
ക്ഷേത്ര മേൽശാന്തിയുടെ കാർമ്മികത്വത്തിൽ രാവിലെ 8.30ന് ശ്രീകോവിലിലെ നെയ്യ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാലയ്ക്ക് ആരംഭമാവും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര മാനേജരുമായി 98689 90552, 92898 86490 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
ആയാനഗർ സെന്റ് ജോർജ് പള്ളി പെരുന്നാളിന് കൊടിയേറി
ന്യൂഡൽഹി: ആയാനഗർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് ഡൽഹി ഭദ്രസന സെക്രട്ടറി ഫാ. സജി എബ്രഹാം കൊടിയേറ്റി.
ഫാ. ഷാജി മാത്യൂസ്, ഫാ. അൻസൽ ജോൺ, ഫാ. റെനീഷ് ഗീവർഗീസ് എന്നിവർ സന്നിഹിതരായി.
|
ഡൽഹിയിൽ സ്കൂളിൽ വെടിയേറ്റ വിദ്യാർഥി മരിച്ചു
ന്യൂഡൽഹി: വെടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥി മരണത്തിനു കീഴടങ്ങി. ഡൽഹിലെ ഖുഷാൽനഗറിലെ സ്വകാര്യസ്കൂളിലെ വിദ്യാർഥിയായ ഹേമന്ത്സിംഗ് (18) ആണു മരിച്ചത്.
ശിവ്പുർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖുഷാൽനഗറിൽ പ്രവർത്തിക്കുന്ന ഗ്യാൻദീപ് പബ്ലിക് സ്കൂളിൽ വച്ചാണ് വെടിവയ്പുണ്ടായതെന്ന് പോലീസ് അറിയിച്ചു.
സംഭവസ്ഥലത്തുനിന്ന് എല്ലാ തെളിവുകളും ശേഖരിച്ചുവെന്നും വിദ്യാർഥിയെ വെടിവയ്ക്കാൻ ഉപയോഗിച്ച പിസ്റ്റളും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
സംഭവത്തിൽ സ്കൂൾ മാനേജർ രവി സിംഗ് ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തതായി ഡിസിപി പറഞ്ഞു.
|
ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഈസ്റ്റർ ആഘോഷിച്ചു
ന്യൂഡൽഹി: ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഈസ്റ്റർ ശുശ്രുഷകൾക്ക് അലക്സായസ് മാർ യൗസെബീയോസ് മെത്രാപൊലിത മുഖ്യകാർമികത്യം വഹിച്ചു.
വികാരി ഫാ. ഷാജി മാത്യൂസ്, അസി. വികാരി അൻസൽ ജോൺ എന്നിവർ സഹകർമികരായിരുന്നു.
|
ഡൽഹി വിമാനത്താവളത്തിൽ 68 ശതമാനം വിമാനങ്ങളും വൈകി; ദുരിതത്തിലായി യാത്രക്കാർ
ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച 68 ശതമാനം വിമാനങ്ങളും വൈകി. ഇതുമൂലം ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. വിമാനത്താവള അധികൃതർ നൽകിയ മുന്നറിയിപ്പിന് അനുസരിച്ച് ഷെഡ്യൂളുകൾ ക്രമീകരിക്കുന്നതിൽ കമ്പനികൾ വരുത്തിയ വീഴ്ചയാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.
വിമാനത്താവളത്തിലെ റൺവേകളിലൊന്ന് അറ്റകൂറ്റപ്പണിക്കായി അടച്ചിടുമെന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ വിമാനകമ്പനികളെ അറിയിച്ചുവെന്നാണ് ഡൽഹി എയർപോർട്ട് അധികൃതർ നൽകുന്ന വിശദീകരണം.
ഇതിന് അനുസരിച്ച് ഷെഡ്യൂളുകൾ ക്രമീകരിക്കാൻ കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു. അതിൽ അവർ വരുത്തിയ വീഴ്ചയാണ് പ്രശ്നത്തിന് കാരണമെന്നാണ് വിമാനത്താവള അധികൃതരുടെ വിശദീകരണം.
ഇതിനൊപ്പം കാറ്റിന്റെ ഗതി മാറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും വിമാനകമ്പനികൾക്ക് നൽകിയിരുന്നു. എന്നാൽ വിമാനകമ്പനികൾ ഇതിനനുസരിച്ച് ഷെഡ്യൂൾ ക്രമീകരിച്ചില്ലെന്നും വിമാനത്താവള അധികൃതർ ആരോപിച്ചു.
|
ഡിഎംഎ ദിനാഘോഷങ്ങൾ സമാപിച്ചു
ന്യൂഡൽഹി: പ്രേക്ഷക ഹൃദയങ്ങളിൽ നവ്യാനുഭൂതി പകർന്ന് ഡിഎംഎയുടെ 76ാമത് വാർഷികാഘോഷങ്ങൾ സമാപിച്ചു. ആർകെ പുരം സെക്ടർ 8ലെ കേരളാ സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ അരങ്ങേറിയത്.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം മുഖ്യാതിഥി ആർകെ പുരം എംഎൽഎ അനിൽ കുമാർ ശർമ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കീർത്തനാ രാജീവ് പ്രാർഥനാ ഗീതം ആലപിച്ചു.
വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ ചൊല്ലിയ "ലഹരിക്കെതിരേ ഞാനും നിങ്ങളോടൊപ്പം' എന്ന പ്രതിജ്ഞയോടെ ചടങ്ങുകൾ ആരംഭിച്ചു. വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ഏവൺ കോട്ടിംഗ്സ് മാനേജിംഗ് ഡയറക്ടർ ജെയ്സൺ ജോസഫ് എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുത്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ പി.എൻ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. ജെഎൻയു വിദ്യാർഥിനി നിരഞ്ജന കിഷനായിരുന്നു അവതാരക.
ചടങ്ങിൽ ഈ വർഷത്തെ "ഡിഎംഎ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്' ഡിഎംഎ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന അന്തരിച്ച സി.എൽ. ആന്റണിക്ക് മരണാനന്തര ബഹുമതിയായും "ഡിഎംഎ വിശിഷ്ട സാമൂഹ്യ സേവാ പുരസ്കാരം' ആർഷ ധർമ്മ പരിഷദ് പ്രസിഡന്റ് ഡോ. രമേഷ് നമ്പ്യാർക്കും
"ഡിഎംഎ വിശിഷ്ട സേവാ പുരസ്കാരം' മുൻ ഡിഎംഎ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ സി. ചന്ദ്രനും ഡിഎംഎ മുൻ ജനറൽ സെക്രട്ടറിയായ എസ്. ഉണ്ണിക്കൃഷ്ണൻ എന്നിവർക്കും "ഡിഎംഎ കലാഭാരതി പുരസ്കാരം' പ്രശസ്ത നർത്തകിയും അധ്യാപികയുമായ ഡോ. നിഷാ റാണിക്കും സമ്മാനിച്ചു.
കൂടാതെ മലയാളി സമൂഹത്തിനു നൽകിയ സമഗ്ര സേവനത്തിന് ഡൽഹി പോലീസ് ഇൻസ്പെക്ടർ പവിത്രൻ കൊയിലാണ്ടി, ആരോഗ്യ മേഖലയിലെ സേവനത്തിന് ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് നഴ്സിംഗ് ഓഫീസർ സിനു ജോൺ കറ്റാനം എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ഡിഎംഎ ത്രൈമാസികയുടെ പത്താമത് ലക്കം ഡിഎംഎ ദിന വിശേഷാൽപ്പതിപ്പിന്റെ പ്രകാശനവും അഡ്വ ദീപാ ജോസഫ് രചിച്ച "ദ ഡിവൈൻ ഗ്രിറ്റ്' എന്ന ബുക്കിന്റെ പ്രകാശനവും ചടങ്ങിൽ നടത്തി. ഡൽഹി മലയാളി അസോസിയേഷന്റെ തീം സോംഗ് വേദിയിൽ വീഡിയോയുടെ അകമ്പടിയോടെ അവതരിപ്പിച്ചു. തുടർന്ന് രംഗപൂജയോടെ കലാപരിപാടികൾ ആരംഭിച്ചു.
ഡിഎംഎയുടെ ദിൽശാദ് കോളനി ഏരിയ ഭരതനാട്യവും ദ്വാരക ഏരിയ മാർഗം കളിയും കരോൾ ബാഗ് കണാട്ട് പ്ലേസ് ഏരിയ സിനിമാറ്റിക് ഫ്യൂഷനും വികാസ് പുരി ഹസ്താൽ ഏരിയ ഒപ്പനയും അംബദ്കർ നഗർ പുഷ്പ് വിഹാർ ഏരിയ നാടോടി നൃത്തവും ആർകെ പുരം ഏരിയ സെമി ക്ലാസിക്കൽ ഡാൻസും മെഹ്റോളി ഏരിയ സിനിമാറ്റിക് ഡാൻസും അവതരിപ്പിച്ചപ്പോൾ അവ പ്രേക്ഷക ഹൃദയങ്ങളിൽ കേരളീയ നടനത്തിന്റെ നവ്യാനുഭൂതി പകർന്നു.
തുടർന്ന് കലാഭവൻ പ്രജിത് നയിച്ച രംഗവേദിയുടെ "തുടി താളമേളം' ആഘോഷരാവ് അവിസ്മരണീയമാക്കി. വിഷു സദ്യയോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.
|
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം; നാല് പേര് മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി മുസ്തഫാബാദില് നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മതിൽ തകർന്നുവീണുണ്ടായ അപകടത്തിൽ നാല് പേര് മരിച്ചു. നിരവധി ആളുകൾ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനായി അധികൃതർ അറിയിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയും ഡൽഹി പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. രാത്രി ഡൽഹിയുടെ ചില ഭാഗങ്ങളിൽ ഉണ്ടായ പൊടിക്കാറ്റും കനത്ത മഴയുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നിഗമനം.
|
ഡൽഹിയിൽ യുവതിയെ വെടിവച്ച് കൊലപ്പെടുത്തി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് യുവതിയെ വെടിവച്ച് കൊലപ്പെടുത്തി. 20 വയസ് തോന്നിക്കുന്ന യുവതിയാണ് മരിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല
ഷാദ്രയിലെ ജിടിബി എൻക്ലേവിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ രണ്ട് തവണ വെടിയേറ്റിട്ടുണ്ട്.
പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
|
ഓശാന തിരുക്കർമങ്ങളും വാർഷിക ധ്യാനവും
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ ഓശാന തിരുക്കർമങ്ങളും വാർഷിക ധ്യാനവും ഞായറാഴ്ച ആർകെ പുരം സെക്ടർ 12ലെ ഹോളി ചൈൽഡ് ഓക്സിലിയം ജൂണിയർ സ്കൂളിൽ (സംഗം സിനിമയ്ക്ക് സമീപം) വച്ച് നടക്കും.
|
ഡൽഹിയിൽ പൊടിക്കാറ്റിൽ നാശം
ന്യൂഡൽഹി: ദേശീയതലസ്ഥാന നഗരയിൽ ഇന്നലെ വൈകുന്നേരമുണ്ടായ അതിശക്തമായ പൊടിക്കാറ്റിനെത്തുടർന്ന് നാശം. വിവിധ കേന്ദ്രങ്ങളിൽ മരങ്ങൾ നിലംപൊത്തി.
കിഴക്കൻ ഡൽഹിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞുവീണ് ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മരങ്ങൾ ഒടിഞ്ഞുവീണ് നഗരത്തിൽ വിവിധ പ്രദേശങ്ങളിൽ ഗതാഗതതടസമുണ്ടായി. 15 വിമാനസർവീസുകൾ വഴിതിരിച്ചുവിടുകയും നിരവധി സർവീസുകൾ വൈകുകയും ചെയ്തു.
|
രജത ജൂബിലിക്ക് തുടക്കം കുറിച്ച് ദ്വാരക സെന്റ് ജോർജ് ഇടവക
ന്യൂഡൽഹി: ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ 25 വർഷം(രജത ജൂബിലി) പൂർത്തിയാകുന്നതിനോട് അനുബന്ധിച്ചുള്ള ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.
ഇടവക മെത്രാപ്പോലിത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി റവ. ഫാ. യാക്കൂബ് ബേബി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
|
സീസണിലെ ഏറ്റവും ഉയർന്ന താപനില; ഡൽഹിയിൽ ഉഷ്ണതരംഗ സാധ്യത
ന്യൂഡൽഹി: ഡൽഹിയിൽ ഈ സീസണിലെ ഏറ്റവും ഉയർന്ന താപനില തിങ്കളാഴ്ച രേഖപ്പെടുത്തി. സഫ്ദർജംഗിൽ 40.2 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ഇത് സാധാരണയേക്കാൾ 5.1 ഡിഗ്രി കൂടുതലാണ്.
ബുധനാഴ്ച വരെ രാജ്യതലസ്ഥാനത്തെ ചില ഭാഗങ്ങളിൽ ഉഷ്ണതരംഗം ഉണ്ടാകുമെന്നു കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. പരമാവധി താപനില 40 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
രാജസ്ഥാൻ, ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഏകദേശം 21 നഗരങ്ങളിലും വരും ദിവസങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയേക്കും.
|
ഡൽഹിയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ചാണക്യപുരിയിലെ ബിജ്വാസൻ റോഡ് ഫ്ലൈഓവറിലാണ് സംഭവം. തിങ്കളാഴ്ച രാത്രി 10.32 ഓടെയാണ് സംഭവം.
ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടിത്തത്തിന്റെ കാരണം പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
|
വേൾഡ് മലയാളി കൗണ്‍സിൽ അഞ്ചു പുതിയ പ്രൊവിൻസ് രൂപീകരിച്ചു
ന്യൂഡൽഹി: വേൾഡ് മലയാളി കൗണ്‍സിലിന്റെ പുതിയ അഞ്ചു പ്രൊവിൻസ് രൂപീകരണ പ്രഖ്യാപനം നടന്നു. ന്യൂഡൽഹി ചാണക്യപുരി ഹോട്ടൽ സാമ്രാട്ടിൽ നടന്ന ചടങ്ങലായിരുന്നു പ്രഖ്യാപനം.
ജോണ്‍ ബ്രിട്ടാസ് എംപി, മുൻ അംബാസഡർ കെ.പി. ഫാബിയാൻ, വേൾഡ് മലയാളി കൗണ്‍സിൽ ഇന്ത്യ റീജണ്‍ പ്രസിഡന്റ് ഡൊമിനിക് ജോസഫ് തുടങ്ങിയവരുടെ സാനിധ്യത്തിലായിരുന്നു പ്രഖ്യാപനം നടന്നത്.
പുതുതായി രൂപീകരിച്ച ഉത്തർപ്രദേശിലെയും ഡൽഹി നഗരത്തിൽ നോർത്ത്, ഈസ്റ്റ്, സൗത്ത് വെസ്റ്റ് എന്നീ പ്രൊവിൻസുകളിലെയും ഭാരവാഹികളെ യോഗത്തിൽ അനുമോദിച്ചു.
വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്റ് ബേബി മാത്യു സോമതീരം, ഗ്ലോബൽ അംബാസഡർ ഡോ. ഐസക് ജോണ്‍ പട്ടാണിപ്പറന്പിൽ, വി.പി. അഡ്മിൻ ഡോ. നടയ്ക്കൽ ശശി,
ഗ്ലോബൽ വൈസ് ചെയർമാൻ വർഗീസ് പനയ്ക്കൽ, ഇന്ത്യ റീജണ്‍ പ്രസിഡന്റ് ഡൊമനിക് ജോസഫ്, ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ, ചീഫ് കോഓർഡിനേറ്റർ മുരളീധരൻ പിള്ള എന്നിവർ പ്രസംഗിച്ചു.
അസർബൈജാനിൽ നടക്കുന്ന ഗ്ലോബൽ കോണ്‍ഫറൻസിന്റെ ലോഗോ ജോണ്‍ ബ്രിട്ടാസ് എംപി പ്രകാശനം ചെയ്തു. മ്യാൻമറിലും തായ്ലൻഡിലും ഭൂകന്പത്തിൽ മരിച്ചവരെയും കഴിഞ്ഞ രണ്ടു വർഷത്തിനിടെ മരിച്ച വേൾഡ് മലയാളി കൗണ്‍സിൽ അംഗങ്ങളെയും യോഗത്തിൽ അനുസ്മരിച്ചു.
|
ഡൽഹിയിലെ ബാലഗോകുലങ്ങളിൽ വാർഷിക പൊതുയോഗങ്ങൾക്ക് തുടക്കം
ന്യൂഡൽഹി: രാധാമാധവം ബാലഗോകുലത്തിന്റെ 202425ലെ വാർഷിക പൊതുയോഗം നടന്നു. രക്ഷാധികാരി ടി.പി. രജിത സ്വാഗതം ആശംസിച്ചുകൊണ്ട് ആരംഭിച്ച പൊതുയോഗം ബാലഗോകുലം ഡൽഹി എൻസിആർ അധ്യക്ഷൻ പി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു.
ഇന്നത്തെ കാലഘട്ടത്തിൽ ബാലഗോകുലങ്ങളിൽ കുട്ടികൾ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. തുടർന്ന്, രാധാമാധവം ബാലഗോകുലത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കായി 202526 വർഷത്തേക്കുള്ള പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു.
ഗോകുല സമിതിയിലേക്ക് മോഹൻകുമാർ (രക്ഷാധികാരി), പ്രിയ രാജേന്ദ്രൻ, മധു വല്യമ്പത്ത് (സഹ രക്ഷാധികാരി), ധന്യ വിപിൻ (ബാലമിത്രം), സ്മിത അനീഷ് (സഹബാലമിത്രം), രജിത ടി.പി (ഭഗിനി പ്രമുഖ്), സുകന്യ മിഥുൻ (സഹ ഭഗിനി പ്രമുഖ്) എന്നിവരെയും
ഗോകുല രക്ഷാകർതൃ സമിതിയിയിലേക്ക് ലഞ്ചു വിനോദ് (അധ്യക്ഷ), രാജേന്ദ്രൻ .സി, ശ്രീജേഷ് നായർ, മിഥുൻ മോഹൻ (ഉപാധ്യക്ഷൻ), സുശീൽ കെ.സി (കാര്യദർശി), രാധാകൃഷ്ണൻ നായർ (രമേശ്), അനീഷ് കുമാർ (സഹ കാര്യദർശി), വിപിൻ ദാസ് (ട്രഷറർ) വിനോദ് നായർ (ജോ. ട്രഷറർ)എന്നിവരെയും
ഗോകുല സമിതിയിലേക്ക് ഹരിനന്ദൻ എ. നായർ (പ്രസിഡന്റ്), ആർജ്ജ ജാൻവി (വൈസ് പ്രസിഡന്റ്), ശിവനന്ദ് രാജേഷ് (സെക്രട്ടറി), അശ്വിൻ എസ്. നായർ (ജോയിന്റ് സെക്രട്ടറി), ധ്രുവ് വിനോദ് നായർ (ട്രഷറർ), ദക്ഷ് വിനോദ് നായർ (ജോ. ട്രഷറർ), വിവേകയുവ ജാഗ്രത സംയോജകൻ ആയി നിർമൽ സി.ആർ, രാധമാധവം ബാലഗോകുലം മലയാള പഠന കേന്ദ്രങ്ങളുടെ സംയോജകരായി ഷാലി കെ.ടി, ധന്യ വിപിൻ
ബാലഗോകുലം കെെയെഴുത്തു മാസിക സംയോജകൻ ആയി ഗോകുൽ സി.ആർ തുടങ്ങിയവരെ ബാലഗോകുലം ഡൽഹി എൻസിആർ അധ്യക്ഷൻ പി.കെ. സുരേഷ്, സഹരക്ഷാധികാരി മോഹൻകുമാർ, ബാലഗോകുലം ദക്ഷിണ മധ്യ മേഖല കാര്യദർശി ഗിരീഷ് കുമാർ, സഹരക്ഷാധികാരി രാമചന്ദ്രൻ നായർ, ഉപാധ്യക്ഷൻ സുശീൽ കെ.സി, മയിൽപീലി സംയോജകൻ വിപിൻ ദാസ് .പി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന പൊതുയോഗം തെരഞ്ഞെടുത്തു.
|
ശബരിമല വിമാനത്താവളം കൊടുമണ്ണിൽ വേണമെന്ന് ഡൽഹി മലയാളി അസോസിയേഷനുകൾ
ന്യൂഡൽഹി: പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ പ്ലാന്റേഷൻ റവന്യു ഭൂമിയിൽ ശബരിമല വിമാനത്താവളം അനുവദിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ന്യൂഡൽഹിയിൽ കൂടിയ ജില്ലയിലെ വിവിധ മലയാളി അസോസിയേഷനുകളുടെ ഏകോപനസമിതി യോഗം ആവശ്യപ്പെട്ടു.
ശബരിമല തീർഥാടകരുടെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം കൊടുമൺ ആണ്. ശബരി വിമാനത്താവളം സാക്ഷാത്കരിക്കപ്പെടുന്നു എന്നു പറയാൻ തുടങിയിട്ടു വർഷങ്ങളായി.
എന്നാൽ നിയമക്കുരുക്കിൽ നിൽക്കുന്ന ഒരു സ്ഥലത്ത് വിമാനത്താവളം എന്ന ആശയം നടപ്പാകില്ലെന്നുള്ള കാര്യം ഏവർക്കും അറിവുള്ളതാണ്. അലക്സ് ജോർജ് തുവയൂർ അധ്യക്ഷത വഹിച്ചു.
കൊടുമണ്‍ എയർപോർട്ട് ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ ഉദ്ഘാടനം ചെയ്തു. സജി കെ. ഡാനിയൽ, ബിജു ജോണ്‍, ബിനു സി. ജോർജ്,കെ.വി. ബേബി, ഷാജൻ ഏബ്രഹാം, സാലി വർഗീസ് എന്നിവർ പ്രസംഗിച്ചു.
കൊടുമണ്‍ എയർപോർട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന എല്ലാ സമര പരിപാടികൾക്കും യോഗം പിന്തുണ പ്രഖ്യാപിച്ചു. അലക്സ് ജോർജ് കണ്‍വീനർ ആയിട്ടുള്ള 51 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
|
ഡൽഹിയിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ വെന്തുമരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ വാടകകെട്ടിടത്തിന് തീപിടിച്ച് രണ്ട് കുട്ടികൾക്ക് വെന്തുമരിച്ചു. ആകാശ് (7), സാക്ഷി (14) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 8.30 ഓടെയാണ് ഈസ്റ്റ് പഞ്ചാബി ബാഗ് പാർക്ക് ഏരിയയിലാണ് തീപിടിത്തമുണ്ടായത്.
കൊല്ലപ്പെട്ട കുട്ടികളുടെ മാതാവായ സവിത അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. സവിതയും 11 വയസുള്ള മകളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
നാട്ടുകാർ ഓടി എത്തുമ്പോഴേക്കും കുട്ടികൾക്ക് 100 ശതമാനം പൊള്ളലേറ്റിരുന്നു. അപകട സമയത്ത് പിതാവ് ജോലി സ്ഥലത്തായിരുന്നു.
|
ഡിഎംഎ അവാർഡുകൾ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വർഷം തോറും ഡിഎംഎ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് നൽകി വരാറുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.
ഈ വർഷത്തെ "ഡിഎംഎ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്' അന്തരിച്ച സി.എൽ. ആന്റണിക്ക് മരണാനന്തര ബഹുമതിയായും "ഡിഎംഎ വിശിഷ്ട സാമൂഹ്യ സേവാ പുരസ്കാരം' ഡോ രമേഷ് നമ്പ്യാർക്കും 'ഡിഎംഎ വിശിഷ്ട സേവാ പുരസ്കാരം' (രണ്ടു പേർക്ക്), സി. ചന്ദ്രൻ, എസ്. ഉണ്ണിക്കൃഷ്ണൻ എന്നിവർക്കും 'ഡിഎംഎ കലാഭാരതി പുരസ്കാരം' ഡോ നിഷാ റാണിക്കും സമ്മാനിക്കും.
ഏപ്രിൽ 13ന് ഉച്ചകഴിഞ്ഞു മൂന്ന് മുതൽ ആർകെ പുരം കേരള സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന 76ാമത് ഡിഎംഎ സ്ഥാപക ദിനാഘോഷങ്ങളോട് അനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ്, വൈസ് പ്രസിഡന്റുമാരായ കെ.വി. മണികണ്ഠൻ, കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ചീഫ് ട്രെഷറർ മാത്യു ജോസ്, ഏരിയ ചെയർമാൻമാരായ എം.എൽ. ഭോജൻ (മയൂർ വിഹാർ ഫേസ്2), എസ്. അജികുമാർ (ദിൽശാദ് കോളനി), എം. ഷാജി (ആശ്രം ശ്രീനിവാസ്പുരി), കെ. ഉണ്ണിക്കൃഷ്ണൻ (വസുന്ധരാ എൻക്ലേവ്), ഇ. ജെ. ഷാജി (രജൗരി ഗാർഡൻ) എന്നിവർ അടങ്ങുന്നതായിരുന്നു അവാർഡ് സെലക്ഷൻ കമ്മിറ്റി.
|
ഡൽഹിയിൽ 15 വയസുകാരിയുടെ വിവാഹം പോലീസ് തടഞ്ഞു
ന്യൂഡൽഹി: പ്രേം നഗര്‍ പോലീസ് സ്റ്റേഷനില്‍ പരിധിയിലെ രോഹിണിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമം പോലീസ് ഇടപെട്ടു തടഞ്ഞു. 15 വയസുകാരിയായ പെണ്‍കുട്ടിയുടെ വിവാഹം 21 വയസുകാരനുമായി ഒരമ്പലത്തില് നടത്താനായിരുന്നു ബന്ധുക്കളുടെ തീരുമാനം.
എന്നാൽ, ശൈശവവിവാഹവിവരം അറിഞ്ഞ ഒരാള്‍ പോലീസിനെ അറിയിച്ചു. പോലീസെത്തി പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടപ്പോൾ രേഖകള്‍ നല്കാന് വീട്ടുകാര്‍ വിസമ്മതിക്കുകയായിരുന്നു.
തുടര്‍ന്ന് മെഡിക്കല്‍ സംഘം എത്തി കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. തങ്ങള്‍ നടത്താനിരുന്നത് കല്ല്യാണമല്ലെന്നും കല്ല്യാണനിശ്ചയമാണെന്നും കുടുംബക്കാര് വാദിച്ചെങ്കിലും ഇവര്‍ക്കെതിരേ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കിയശേഷം ഒരു ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റി.
|
ഡൽഹിയിൽ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത മൂന്ന് പേർ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിയിൽ പതിനാറ് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഞായറാഴ്ചയാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയത്. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയാണ് കൊല ചെയ്തത്.
ഡൽഹി വസീറാബാദിലാണ് സംഭവം. കേസിൽ പ്രായപൂർത്തിയാകാത്ത മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ കുറ്റം സമ്മതിച്ചു. ബൈക്കിൽ എത്തിയതായിരുന്നു സംഘം വിദ്യാർഥിയെ വീട്ടിൽനിന്ന് പുറത്തേക്ക് കൊണ്ടുപോയത്.
അഞ്ച് മിനിട്ടിനുള്ളിൽ തിരിച്ചെത്താമെന്ന് പറഞ്ഞായിരുന്നു വീട്ടിൽ നിന്നും വിദ്യാർഥി പോയത്. പിന്നീട് മാതാപിതാക്കൾക്ക് വന്ന ഫോൺ സംഭാഷണത്തിലാണ് കുട്ടിയെ വിട്ടുകിട്ടുന്നതിനായി 10 ലക്ഷം രൂപ വേണമെന്ന ആവശ്യം ഉന്നയിച്ചത്.
ഇതിനുപിന്നാലെയാണ് ഡൽഹിയിലെ ഒരു വനമേഖലയിൽ കുത്തി കൊലപ്പെടുത്തിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. കൊലപാതകത്തിനുശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിക്കാനും പ്രതികൾ ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു.
|
ആരോഗ്യ മേള സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് 1ന്റെ ആഭിമുഖ്യത്തിൽ കൊശാംബി യശോദാ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യമായി ആരോഗ്യ മേള സംഘടിപ്പിച്ചു.
കേട്ട്ലാ വില്ലജ് ആർ എസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ആരോഗ്യ മേള, ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് തന്റെ രക്തസമ്മർദ്ദം പരിശോധിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ഏരിയ ചെയർമാൻ സി. കേശവൻ കുട്ടി, വൈസ് ചെയർമാൻ ആർ.കെ. പിള്ള, സെക്രട്ടറി പിരിയാട്ട് രവീന്ദ്രൻ, ജോയിന്റ് സെക്രട്ടറി ശ്രീനി നായർ, ഇന്റേണൽ ഓഡിറ്റർ സി.കെ. പ്രിൻസ്, നിർവാഹക സമിതി അംഗങ്ങളായ ജോസ് മത്തായി, എസ്. സതീശൻ പിള്ള, ശ്രീകുമാർ തുടങ്ങിയവരും പങ്കെടുത്തു.
ജനറൽ ഫിസിഷ്യൻ, ഡെന്റൽ, ഡയറ്റീഷ്യൻ, പീഡിയാട്രീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, നേത്ര ചികിത്സകൻ എന്നിവരുമായി കൺസൾട്ട് ചെയ്യുവാനും കൂടാതെ ബ്ലഡ് പ്രഷർ, റാൻഡം ബ്ലഡ് ഷുഗർ, ഇസിജി / പിഎഫ്ടി എന്നിവ ചെയ്യുവാനും പ്രത്യേകം സൗകര്യമൊരുക്കിയിരുന്നു.
|
ഏകദിന സമ്മേളനം സംഘടിപ്പിച്ചു
നോയിഡ: മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ മർത്തമറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം നോയിഡ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് നടത്തി. ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം നിർവഹിച്ചു.
ജോഷ്വാ തോമസ്, ഗീവർഗീസ് ചാക്കോ, റവ.ഫാ. നൈനാൻ ഫിലിപ്പ്, റവ.ഫാ. ബിജു ആൻഡ്രൂസ്, റവ.ഫാ. യാക്കൂബ് ബേബി, ജെസി ഫിലിപ്പ്, ബീന ബിജു, ആശ മറിയം റോയ്, ബിനു ജോൺ എന്നിവർ പങ്കെടുത്തു.
|
ഡൽഹിയിലെ പാർക്കിൽ കൗമാരക്കാരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ഹൗസ് ഖാസ് പ്രദേശത്തെ ഡീർ പാർക്കിൽ കൗമാരക്കാരനെയും പെൺകുട്ടിയെയും ജീവനൊടുക്കിയ നിലയിൽകണ്ടെത്തി. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഏകദേശം 17 വയസ് പ്രായമുള്ള ആൺകുട്ടി കറുത്ത ടീഷർട്ടും നീല ജീൻസുമാണ് ധരിച്ചിരിക്കുന്നത്. ഏകദേശം സമപ്രായക്കാരിയായ പെൺകുട്ടി പച്ച നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
മരിച്ചവരുടെ പേര് വിവരങ്ങളും ഇവർ ജീവനൊടുക്കാനുണ്ടായ സാഹചര്യവുംകണ്ടെത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
|
ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം ഞായറാഴ്ച
നോയിഡ: മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ മർത്തമറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം ഞായറാഴ്ച നോയിഡ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ വച്ചു നടത്തപ്പെടുന്നു.
ഇടുക്കി ഭദ്രാസനത്തിന്റെ സെക്രട്ടറിയായി ശുശ്രൂഷ ചെയ്തുവരുന്ന ബിജു ആൻഡ്രൂസ് അച്ചന്റെ മുഖ്യ കാർമികത്വത്തിൽ രാവിലെ ഏഴിന് പ്രഭാത നമസ്കാരവും തുടർന്ന് കുർബാനയും ശേഷം 10.15ന് ഡൽഹി ഭദ്രാസനാധിപനും മർത്തമറിയം വനിതാ സമാജത്തിന്റെ പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലിത്താ ഏകദിന സമ്മേളനം ഉദ്ഘാടനം നിർവഹിച്ച് മുഖ്യപ്രഭാഷണം നടത്തും.
തുടർന്ന് ബിജു ആൻഡ്രൂസ് അച്ചൻ ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകും. ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ.സജി എബ്രഹാം, മർത്ത മറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് യാക്കോബ് ബേബി അച്ചൻ, മാർ ഗ്രിഗോറിയോസ് ഇടവക വികാരി നൈനാൻ ഫിലിപ്പ് അച്ചൻ എന്നിവർ പ്രസംഗിക്കും.
മർത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് തലത്തിൽ സംഗീത മത്സരം നടത്തപ്പെടുന്നതായിരിക്കും. മർത്തമറിയം വനിതാ സമാജം ജനറൽ സെക്രട്ടറി ജെസ്സി ഫിലിപ്പ്, ട്രസ്റ്റി ബീന ബിജു, ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ് എന്നിവരും ഇടവക വികാരി റവ. ഫാ. നൈനാൻ ഫിലിപ്പ്, ഇടവക കമ്മിറ്റി അംഗങ്ങളും മർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ഏകദിന സമ്മേളനത്തിന്റെ ക്രമീകരണങ്ങൾ ഏകോപിപ്പിക്കും.
|
ഡിഎംഎ ജസോല ഏരിയ വാർഷിക പൊതുയോഗം ഏപ്രിൽ ആറിന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, ജസോല ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഏപ്രിൽ ആറിന് രാവിലെ 11.30 മുതൽ രണ്ടു വരെ ജസോല എൽഐജി ഫ്ലാറ്റ്സ്, പോക്കറ്റ് 12ലെ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. റിട്ടേണിംഗ് ഓഫീസറായി നോവൽ ആർ തങ്കപ്പനെ നിയമിച്ചു.
202528 വർഷക്കാലത്തേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക. ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, ജോയിന്റ് ട്രഷറർ, ഇന്റേണൽ ഓഡിറ്റർ, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ, വനിതാ വിഭാഗം കൺവീനർ, ജോയിന്റ് കൺവീനർ, യുവജന വിഭാഗം കൺവീനർ (വയസ് 1835), യുവജന വിഭാഗം ജോയിന്റ് കൺവീനർ (വയസ് 1835) (ആൺ, പെൺ, ഒന്ന് വീതം) എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.
ഈ മാസം 23ന് ഉച്ചകഴിഞ്ഞു നാലു മുതൽ ആറു വരെയും 24ന് രാത്രി ഏഴ് മുതൽ ഒന്‍പത് വരെയും റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയമായ ജസോല ലിവിംഗ് സ്റ്റൈൽ മാളിലെ മൂന്നാം നിലയിലെ നമ്പർ 318, റോയൽ തോട്ട്സിൽ നിന്നും നാമനിർദ്ദേശ പത്രിക സ്വീകരിക്കുകയും പൂരിപ്പിച്ച പത്രികകൾ സമർപ്പിക്കുകയും ചെയ്യാവുന്നതാണ്.
പത്രിക സമർപ്പിക്കേണ്ട അവസാന തീയതി 24ന് രാത്രി ഒന്‍പത് വരെയാണ്. 25നു രാത്രി 7.30ന് ലഭിച്ച നാമ നിർദ്ദേശ പത്രികകളുടെ ലിസ്റ്റ് ജസോലയിലെ ’റോയൽ തോട്ട്സ്’ലും ആർകെ പുരത്തെ ഡിഎംഎ സമുച്ചയത്തിലും പ്രസിദ്ധപ്പെടുത്തും. 26ന് രാത്രി ഏഴ് മുതൽ രാത്രി ഒന്‍പത് വരെ പത്രിക പിൻവലിക്കാവുന്നതാണ്.
27ന് രാത്രി ഏഴിന് സൂക്ഷ്മ പരിശോധനക്കു ശേഷമുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമെങ്കിൽ, ഏപ്രിൽ ആറിന് ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരെയാണ് സമയം. വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന ജസോല ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ / ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: റിട്ടേണിംഗ് ഓഫീസർ നോവൽ ആർ തങ്കപ്പൻ, അഡീഷണൽ ജനറൽ സെക്രട്ടറിയും കോഓർഡിനേറ്ററുമായ പി.എൻ. ഷാജി എന്നിവരെ 98182 04660, 96506 99114 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
എംജിഒസിഎസ്എം ഏകദിന സമ്മേളനം നടത്തി
ന്യൂഡൽഹി: ദ്വാരകയിലെ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് എംജിഒസിഎസ്എം ഏകദിന സമ്മേളനം നടത്തി. "കൂദാശകളെ മനസിലാക്കൽ: വിശ്വാസത്തിന്റെ ഒരു യാത്ര' എന്നതായിരുന്നു പ്രമേയം.
നോമ്പുകാല ആത്മീയ വളർച്ചയുടെയും പഠനത്തിന്റെയും ഈ ദിനത്തിൽ കണ്ടനാട് ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായ ഡോ. തോമസ് മാർ അത്തനേഷ്യസ് തിരുമേനി മുഖ്യാതിഥിയായി ഉദ്ഘാടനം ചെയ്ത് നിർവഹിക്കുന്നു.
ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലിത്ത, റവ. ഫാ.യാക്കൂബ് ബേബി (ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക വികാരി), റവ. ഫാ. എബിൻ പി. ജേക്കബ്, വിവിധ ഇടവകകളിൽ നിന്നുള്ള നൂറ്റാമ്പതോളം എംജിഒസിഎസ്എം വിദ്യാർഥികൾ ഈ ഏകദിന സമ്മേളനത്തിൽ പങ്കെടുത്തു.
|
ഡൽഹിയിൽ പുകമഞ്ഞ് തടയാൻ കൃത്രിമമഴയ്ക്ക് സർക്കാർ
ന്യൂഡൽഹി: പുകമഞ്ഞ് തടയാൻ കൃത്രിമ മഴ പരീക്ഷണത്തിന് ഡൽഹി സർക്കാർ. ഡൽഹിഎൻസിആർ മേഖലയിലെ മലിനീകരണവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കൃത്രിമ മഴയ്ക്കുള്ള നീക്കം.
മലിനീകരണം കുറയ്ക്കുന്നതിനായി സർക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും മുൻ വർഷങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വായു ഗുണനിലവാരം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ഇതിനകംതന്നെ ആരംഭിച്ചെന്നും പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കൃത്രിമ മഴയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ദോഷകരമായി ഭവിക്കുമോ എന്നതിൽ വിശദമായ റിപ്പോർട്ട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊടും ശൈത്യകാലത്ത് ദേശീയ തലസ്ഥാനത്തിന്റെ വായു ഗുണനിലവാരം ഗണ്യമായി വഷളായിരുന്നു. വായു ഗുണനിലവാര സൂചിക (എക്യുഐ) പലപ്പോഴും 450 കടന്നിരുന്നു. രാജ്യത്തെ ഏറ്റവും മോശം അവസ്ഥകളിൽ ഒന്നാണിത്.
26 വർഷത്തിനുശേഷം ഡൽഹിയിൽ അധികാരമേറ്റ ബിജെപി സർക്കാർ മലിനീകരണം നേരിടാൻ കർശന നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കിയിരുന്നു.
31ന് ശേഷം തലസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ അനുവാദമില്ലെന്നു നേരത്തെ പരിസ്ഥിതി മന്ത്രി പ്രഖ്യാപിച്ചിരുന്നു.
|
ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാൾ
ന്യുഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാൾ ഞായറാഴ്ച രാവിലെ 11ന് ആർകെ പുരം സെക്ടർ 2യിലെ സെന്റ് തോമസ് ദേവാലയത്തിൽ വച്ച് കൊണ്ടാടുന്നു.
വികാരി ഫാ. സുനിൽ അഗസ്റ്റിൻ കാർമികത്വം വഹിക്കും. രൂപം വെഞ്ചരിപ്പ് പ്രെസുദേന്തി വാഴ്ച്ച, പ്രദക്ഷിണം തുടർന്ന് ഊട്ടുനേർച്ച വിതരണവും ഉണ്ടായിരിക്കും .
പ്രസുദേന്തിമാരാകാൻ താത്പര്യമുള്ളവർ ഭാരവാഹികളെ വിളിക്കുക: 97177 57749.
|
ഡിഎംഎ മയൂർ വിഹാർ ഫേസ്2 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, മയൂർ വിഹാർ ഫേസ്2 ഏരിയയുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു.
മയൂർ വിഹാർ ഫേസ് 2ലെ ഡിഎംഎ ഓഫീസിൽ ഏരിയ ചെയർമാൻ എം.എൽ. ഭോജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തങ്കം ഹരിദാസിന്റെ പ്രാർഥനാ ഗീതാലാപനത്തോടെ ആരംഭിച്ചു.
വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷ പഠന ക്ലാസുകളുടെ കോഓർഡിനേറ്ററുമായ കെ ജി രഘുനാഥൻ നായർ നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പ്രസാദ് കെ നായർ സ്വാഗതം പറഞ്ഞു.
ഡിഎംഎ രജൗരി ഗാർഡൻ ഏരിയ സെക്രട്ടറിയും മലയാളം മിഷൻ ഈസ്റ്റ് വിനോദ് നഗർ വസുന്ധരാ എൻക്ലേവ് കോർഡിനേറ്ററുമായ ഷാജികുമാർ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, നിർവാഹക സമിതി അംഗം ഡി ജയകുമാർ, മലയാള ഭാഷാധ്യാപകരായ ഡോ രാജലക്ഷ്മി മുരളീധരൻ, കൃത് ഉണ്ണികൃഷ്ണൻ, മുൻ അധ്യാപിക ഗ്രേസ് ജോൺ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
പ്രദീപ് സദാനന്ദൻ അവതാരകനുമായിരുന്നു. ഏരിയ വൈസ് ചെയർമാൻ വി.കെ. ചന്ദ്രൻ, വനിതാ വിഭാഗം കൺവീനർ അനിതാ ഉണ്ണികൃഷ്ണൻ, ജോയിന്റ് കൺവീനറായ ബീനാ പ്രസാദ് മുൻ ചെയർമാൻ കെ.വി. മുരളീധരൻ, മുൻ അഡീഷണൽ ജനറൽ സെക്രട്ടറി ഹരിദാസൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ലഘുഭക്ഷണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.
|
മയക്കുമരുന്ന് വ്യാപനം തടയുന്നതിൽ എൽഡിഎഫ് സർക്കാർ പരാജയമെന്ന് ആരോപിച്ച് ഡൽഹിയിൽ പ്രതിഷേധം
ന്യൂഡൽഹി: കേരളത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപനം തടയുന്നതിൽ എൽഡിഎഫ് സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുബന്ധ സംഘടനകൾ ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
കേരളത്തിലെ യുവാക്കൾക്ക് കടുത്ത ഭീഷണി ഉയർത്തുന്ന മയക്കുമരുന്ന് ദുരുപയോഗത്തിനെതിരേ കർശന നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൗത്ത് ഇന്ത്യൻ ഔട്ട്റീച്ച് മിഷൻ കോഓർഡിനേറ്റർ സ്കറിയ തോമസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു പറഞ്ഞു.
ഡോ. സിമ്മി, വിനീത്, തോമസ് കുട്ടിയാനമറ്റം, ജോയൽ, മഹിള കോൺഗ്രസ് അംഗം പ്രേമ ബാലകൃഷ്ണൻ, ലത, എൻഎസ്യുഐ നേതാക്കളായ മാത്യു, അബുൽ ഫത്തേഹ്, മനു പ്രസാദ്, ഷിനു ജോസഫ് എന്നിവരുൾപ്പെടെയുള്ള നേതാക്കൾ കേരള സർക്കാരിനെ ശക്തമായി വിമർശിച്ചു.
മയക്കുമരുന്ന് പ്രതിസന്ധി സംസ്ഥാനത്തുടനീളമുള്ള കാമ്പസുകളിൽ അപകടകരമായ ഒരു ഭീഷണിയായി മാറിയിട്ടുണ്ടെന്നും യുവതലമുറയെ ബാധിക്കുന്ന കാൻസറാണ് ഇതെന്നും അവർ പറഞ്ഞു.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ആഹ്വാനത്തെ തുടർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
|
ഡിഎംഎ ലാജ്പത് നഗർ ഏരിയ വാർഷിക പൊതുയോഗം 30ന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ലാജ്പത് നഗർ ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഈ മാസം 30ന് ഉച്ചകഴിഞ്ഞ് 3.30ന് ഡിഎംഎ ഓഫീസായ സാദിഖ് നഗറിലെ സൻവാൽ നഗറിലുള്ള 11എയിൽ നടക്കും. റിട്ടേണിംഗ് ഓഫീസറായി നോവൽ ആർ. തങ്കപ്പനെ നിയമിച്ചു.
20252028 വർഷക്കാലത്തേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ചെയർമാൻ1, വൈസ് ചെയർമാൻ1, സെക്രട്ടറി1, ജോയിന്റ് സെക്രട്ടറി2, ട്രെഷറർ1, ജോയിന്റ് ട്രെഷറർ1, ഇന്റേണൽ ഓഡിറ്റർ1, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ15, വനിതാ വിഭാഗം കൺവീനർ1, ജോയിന്റ് കൺവീനർ2, യുവജന വിഭാഗം കൺവീനർ (വയസ് 1835)1, യുവജന വിഭാഗം ജോയിന്റ് കൺവീനർ (വയസ് 1835)2 (ആൺ, പെൺ 1 വീതം) എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.
18, 19 തീയതികളിൽ വൈകുന്നേരം 7.30 മുതൽ ഒന്‍പത് വരെ മേൽപ്പറഞ്ഞ ഡിഎംഎ ഓഫീസിൽ നിന്നും നാമനിർദ്ദേശ പത്രിക സ്വീകരിക്കാനും പൂരിപ്പിച്ച പത്രികകൾ സമർപ്പിക്കാവുന്നതുമാണ്. പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം 19 രാത്രി ഒന്‍പത് വരെയാണ്.
20നു രാത്രി ഏഴിന് ലഭിച്ച നാമനിർദ്ദേശ പത്രികകളുടെ ലിസ്റ്റ് സൻവാൽ നഗറിലും ആർകെ പുരത്തെ ഡിഎംഎ സമുച്ചയത്തിലും പ്രസിദ്ധപ്പെടുത്തും. 21ന് രാത്രി ഏഴ് മുതൽ രാത്രി ഒന്‍പത് വരെ പത്രിക പിൻവലിക്കാവുന്നതാണ്.
22ന് രാത്രി ഏഴിന് സൂക്ഷ്മ പരിശോധനയ്ക്കു ശേഷമുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമെങ്കിൽ, 30ന് ഉച്ചകഴിഞ്ഞ് 3.30 മുതൽ വൈകുന്നേരം ആറ് വരെയാണ് സമയം.
വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന ലാജ്പത് നഗർ ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ / ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസർ നോവൽ ആർ. തങ്കപ്പൻ, കോഓർഡിനേറ്റർ കെ.ജി. രഘുനാഥൻ നായർ എന്നിവരെ 98182 04660, 98187 50868 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
ഡൽഹിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു
ന്യൂഡൽഹി: ആസാദ്പുർ ബാലാജി ടവറിന് സമീപം മിനിട്രക്കിടിച്ച് യുവതി മരിച്ചു. ബാലാസ്വ ഡയറിയിൽ നിന്നുള്ള പൂജ ദേവി(37) ആണ് മരിച്ചത്.
ശനിയാഴ്ചയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ പൂജയെ ബിജെആർഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ട്രക്ക് ഡ്രൈവറെ നാട്ടുകാർ പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
ഡൽഹിയിൽ ഐഎഫ്എസ് ഉദ്യോഗസ്ഥൻ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി
ന്യൂഡൽഹി: ഡൽഹിയിൽ ഐഎഫ്എസ് ഉദ്യോഗസ്ഥൻ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. ജിതേന്ദ്ര റാവത്താണ് ജീവനൊടുക്കിയത്.
വെള്ളിയാഴ്ച രാവിലെ ചാണക്യപുരി പ്രദേശത്തെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടിയാണ് ഇയാൾ മരിച്ചത്. പോലീസ് മരണം സ്ഥിരീകരിച്ചു.
ഇയാൾ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. ജിതേന്ദ്ര അമ്മയോടൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്.
ജിതേന്ദ്രയുടെ ഭാര്യയും കുട്ടികളും ഡെറാഡൂണിൽ താമസിക്കുന്നതായാണ് വിവരം.
|
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ബുധനാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ബുധനാഴ്ച നടത്തപ്പെടും. രാവിലെ 5.30ന് നിർമാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
ക്ഷേത്ര മേൽശാന്തിയുടെ കാർമികത്വത്തിൽ രാവിലെ 8.30ന് ശ്രീകോവിലിലെ നെയ്യ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാലയ്ക്ക് ആരംഭമാവും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ക്ഷേത്ര മാനേജരുമായി 9868990552, 9289886490 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
കാൻസർ ബോധവത്കരണ ക്ലാസും ആരോഗ്യ പരിശോധന ക്യാമ്പും നടത്തി
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്റർ ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ കാൻസർ ബോധവത്കരണ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.
ഡോ. പാപിയ ശർമ, ഡോ. സൈയാദ ഷാൻ, ഡോ. രാഹുൽ കുമാർ, ഡോ. ആരാധന റായ്, ജെസി ഫിലിപ്പ് (ജനറൽ സെക്രട്ടറി ഡൽഹി ഭദ്രാസന മാർത്ത മറിയം സമാജം), ബീന ബിജു, ആശ റോയി, റെജി ടി. മാണി, സുജ വർഗീസ് എന്നിവർ ഹെൽത്ത് ക്യാമ്പിനും ക്ലാസുകൾക്കും പങ്കെടുത്തു.
മയൂർ വിഹാർ ഫെയ്സ് വൺ സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവക വികാരി റവ.ഫാ. ടി.ജെ.ജോൺസൺ ഇടവകയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മാർത്തമറിയം വനിതാ സമാജവും ഈ പ്രോഗ്രാമിന്റെ ക്രമീകരണങ്ങൾക്കു നേതൃത്വം വഹിച്ചു.
|
കെ.വി. വർഗീസ് ഡൽഹിയിൽ അന്തരിച്ചു
ന്യൂഡൽഹി: എടത്വ പച്ച കളത്തിൽ വീട്ടിൽ കെ.വി. വർഗീസ് (തങ്കച്ചൻ 74) ഡൽഹി ദ്വാരകയിൽ അന്തരിച്ചു. സംസ്കാരം സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തി.
ഭാര്യ: മോനി വർഗീസ് (നിലമ്പൂർ ചിറയിൽ കുടുംബാംഗം). മക്കൾ: ജോസഫ് കെ. വർഗീസ്, ജോർജ് കെ. വർഗീസ്. മരുമകൾ: ഡിംപിൾ ജോസഫ്. കൊച്ചുമക്കൾ: ഷോൺ, ഇസബെൽ, കാതറിൻ.
|
ഡിഎംഎ ജൂബിലി ആഘോഷങ്ങളും ഞായറാഴ്ച
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ആശ്രം ശ്രീനിവാസ്പുരി കാലേഖാൻ ജൂലൈന ശാഖ രജത ജൂബിലി ആഘോഷങ്ങളും ക്രിസ്മസ് പുതുവത്സര പരിപാടികളും സംഘടിപ്പിക്കുന്നു.
ഞായറാഴ്ച വൈകുന്നേരം നാലിന് ആശ്രം സൺലൈറ്റ് കോളനിയിലെ ഡോ. അംബേദ്കർ പാർക്കിൽ സമ്മേളനം ആരംഭിക്കും.
|
വലിയ പൊങ്കാല: പൊങ്കാലക്കലങ്ങളിൽ നിറഞ്ഞു തൂവി പ്രാർഥാന പുണ്യം
ന്യൂഡൽഹി: പൊങ്കാലക്കലങ്ങളിൽ നിറഞ്ഞു തൂവിയ പ്രാർഥാന പുണ്യവുമായി നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ വലിയ പൊങ്കാല. കോടമഞ്ഞ് ഈറനണിയിച്ച ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്ര സന്നിധിയിലേക്ക് തലസ്ഥാന നഗരിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി വലിയ പൊങ്കാലയിൽ പങ്കെടുക്കുവാനായി ഭക്ത സഹസ്രങ്ങൾ ഒഴുകിയെത്തി.
വെങ്കിടേശ്വരൻ പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. നിർമാല്യ ദർശനം, ഉഷഃപൂജ, വിശേഷാൽ പൂജകൾ എന്നിവയും ഉണ്ടായിരുന്നു.
തുടർന്ന് പൂത്താലമേന്തിയ ബാലികമാരുടെയും ഡൽഹി പഞ്ചവാദ്യ ട്രസ്റ്റ് കലാകാരന്മാർ അവതരിപ്പിച്ച വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തിയ ദിവ്യാഗ്നിയുമായി എഴുന്നെള്ളത്ത്.
പണ്ടാര അടുപ്പിലേക്ക് ദിവ്യാഗ്നി പകർന്നപ്പോൾ വായ്ക്കുരവകളും "അമ്മേ നാരായണാ ദേവീ നാരായണാ' എന്ന നാമജപഘോഷവും ക്ഷേത്രാങ്കണത്തിൽ നിറഞ്ഞു നിന്നു.
തുടർന്ന് ഭക്തജനങ്ങൾ അവരവരുടെ പൊങ്കാല അടുപ്പുകളിലേക്ക് സ്വയം പണ്ടാര അടുപ്പിൽ നിന്നും കൊളുത്തിയ അഗ്നി പകർന്നതോടെ വലിയ പൊങ്കാലയ്ക്ക് ആരംഭമായി.
പൊങ്കാല അടുപ്പുകളിൽ നിന്നും ഉയർന്ന ധൂമ പടലങ്ങളാൽ മേഘാവൃതമായ അന്തരീക്ഷം ശിവാജി എൻക്ലേവിലെ നാദബ്രഹ്മം ഭജനാമൃതം അവതരിപ്പിച്ച ഭജന ഗാനാമൃതത്താൽ ഭക്തി സാന്ദ്രമായി. തിളച്ചു തൂവി പകമാക്കിയ പൊങ്കാലക്കലങ്ങളിൽ തിരുമേനിമാർ തീർത്ഥം തളിച്ചത്തോടെ പായസം നിവേദ്യമായി.
ഉദിച്ചുയർന്ന സൂര്യഭഗവാനെ സാക്ഷിയാക്കി ഭക്തജനങ്ങൾ ദേവീമന്ത്രജപങ്ങളോടെ നിവേദ്യം ചോറ്റാനിക്കയിയമ്മക്കു മനസാ സമർപ്പിച്ച ശേഷം തിരുനടയിലെത്തി ദർശനവും വഴിപാടുകളും കാണിക്യയുമർപ്പിച്ചു മിഴികളടച്ചു തൊഴുതു. തുടർന്ന് അന്നദാനത്തിലും പങ്കെടുത്ത് ഒരു വർഷം നീണ്ടു നിന്ന വ്രത ശുദ്ധിയുടെ പുണ്യവുമായി മടക്കയാത്ര.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു സംഘാടകരായ ശ്രീഭഗവതി ക്ഷേത്രം & ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡന്റ് കെ ജി സുനിലിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സി കൃഷ്ണ കുമാർ സ്വാഗതം ആശംസിച്ചു.
വൈസ് പ്രസിഡന്റ് വി.കെ.എസ്. നായർ, നജഫ്ഗഡ് എംഎൽഎ നീലം കൃഷ്ണാ പഹൽവാൻ, കൗൺസിലർ അമിത് ഖഡ്കരി, ഡൽഹി മലയാളി അസോസിയേഷൻ അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, പി.കെ. സുരേഷ് ബാലഗോകുലം, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ലേഖ സോമൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
ജോയിന്റ് സെക്രെട്ടറിയായ അനിൽ കുമാർ, ആക്ടിംഗ് ട്രെഷറർ മധുസൂദനൻ, ജോയിന്റ് ട്രെഷറർ സാബു മുതുകുളം, നിർവാഹക സമിതി അംഗങ്ങളായ അശോകൻ, എസ്. ഗണേശൻ, വിജയ പ്രകാശ്, കെ.എസ്. പ്രദീപ്, യശോധരൻ നായർ, ജോഷി, വാസുദേവൻ, തുളസി, സുരേഷ്,
വനിതാ വിഭാഗം പ്രവർത്തകരായ ശ്യാമളാ കൃഷ്ണ കുമാർ, ശോഭ പ്രകാശ്, ലത നായർ, തിലക മണി, ലീല രാഘവൻ, വിവിധ ഏരിയകളിൽ നിന്നുള്ള സംഘാടകർ തുടങ്ങിയവർ പൊങ്കാല മഹോത്സവത്തിന് നേതൃത്വം നൽകി.
പൊങ്കാല സമര്‍പ്പണത്തിനുള്ള എല്ലാ സാധന സാമഗ്രികളും ക്ഷേത്രാങ്കണത്തിൽ ലഭ്യമായിരുന്നു. പൊങ്കാല കൂപ്പണുകളും വഴിപാടുകളും തത്സമയം ബുക്കു ചെയ്യുവാൻ പ്രത്യേക കൗണ്ടറുകളും ഒരുക്കിയിരുന്നു.
|
കാൻസർ ബോധവത്കരണ ക്ലാസും ആരോഗ്യ പരിശോധന ക്യാമ്പും നടന്നു
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററും ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ കാൻസർ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് നടന്ന ക്യാന്പിൽ ഡോ. പാപിയ ശർമ കാൻസർ ബോധവത്കരണ ക്ലാസ് നടത്തി.
|
ഡൽഹിയിൽ ഭൂചലനം; റിക്ടര്‍ സ്കെയില്‍ 4.0 രേഖപ്പെടുത്തി
ഡൽഹി: രാജ്യതലസ്ഥാനത്ത് ശക്തമായ ഭൂചലനം. തിങ്കളാഴ്ച പുലർച്ചെ 5.36 നാണ് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായി പ്രദേശവാസികൾ പറയുന്നു.
ഡൽഹിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും അധികൃതർ പറഞ്ഞു. ഡല്‍ഹി, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ശക്തമായ ചലനമാണ് അനുഭവപ്പെട്ടത്.
ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ തുറസായ സ്ഥലത്തേക്ക് മാറി. ഡല്‍ഹിയില്‍ അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചിരിക്കുന്നത്.
ഡല്‍ഹിയും സമീപ പ്രദേശങ്ങളും ഭൂകമ്പ സാധ്യതാ മേഖലയിലുള്‍പ്പെടുന്ന സ്ഥലങ്ങളാണ്.
|
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ ദുരന്തം; മരണം 18 ആയി
ന്യൂഡൽഹി: ശനിയാഴ്ച രാത്രിയിൽ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി. മരിച്ചവരിൽ അഞ്ചു കുട്ടികളും 11 സ്ത്രീകളും ഉൾപ്പെടുന്നു. അന്‍പതോളം പേർക്ക് പരിക്കേറ്റു. ഒന്‍പതു പേരുടെ നില ഗുരുതരമാണ്.
മഹാ കുംഭമേളയ്ക്ക് പ്രയാഗ്രാജിലേക്കു പോകാനെത്തിയ തീർഥാടകരുടെ എണ്ണം അനിയന്ത്രിതമായതാണ് അപകടത്തിലേക്കു നയിച്ചത്. 14, 15 പ്ലാറ്റ്ഫോമുകളിലാണ് അപകടം സംഭവിച്ചത്. അനിയന്ത്രിതമായ രീതിയിലാണ് പ്രയാഗ്രാജിലേക്കുള്ള ജനറൽ ടിക്കറ്റുകൾ വിറ്റത്.
ഓരോ മണിക്കൂറിലും 1500ഓളം ജനറൽ ടിക്കറ്റുകൾ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽനിന്നു വിറ്റെന്നാണ് റിപ്പോർട്ട്. ഇതോടെ പ്രയാഗ്രാജിലേക്കു പോകുന്ന രണ്ട് ട്രെയിനുകൾ എത്തേണ്ട പ്ലാറ്റ്ഫോമുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു.
അപകടം നടക്കുന്ന സമയത്ത് ഈ പ്ലാറ്റ്ഫോമുകളിൽ ബിഹാറിലെ പാറ്റ്നയിലേക്ക് പോകുന്ന മഗധ് എക്സ്പ്രസും ന്യൂഡൽഹിജമ്മു ഉത്തർസന്പർക്ക ക്രാന്തി എക്സ്പ്രസും ഉണ്ടായിരുന്നതായി ഉത്തര റെയിൽവേയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ഹിമാൻഷു ഉപാധ്യായ വ്യക്തമാക്കി.
അതേസമയം, അനൗണ് സ്മെന്റിലുണ്ടായ വീഴ്ച ആശയക്കുഴപ്പത്തിലേക്കും തുടർന്ന് അപകടത്തിലേക്കും വഴിവച്ചുവെന്നാണ് ഡൽഹി പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പ്രയാഗ്രാജ് എക്സ്പ്രസും പ്രയാഗ്രാജിലേക്കു പോകേണ്ട സ്പെഷൽ ട്രെയിനും ഒരേ സമയം അനൗണ്‍സ് ചെയ്തതാണു യാത്രക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കിയത്.
14ാം നന്പർ പ്ലാറ്റ്ഫോമിൽ പ്രയാഗ്രാജ് എക്സ്പ്രസ് ട്രെയിൻ കാത്ത് ആളുകൾ നിന്നപ്പോഴാണ് പ്രയാഗ്രാജ് സ്പെഷൽ ട്രെയിൻ 16ാം നന്പർ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നതായി അനൗണ്‍സ്മെന്റ് വന്നത്. ഇതോടെ ആശയക്കുഴപ്പത്തിലായ 14ാം നന്പർ പ്ലാറ്റ്ഫോമിൽ നിന്ന യാത്രക്കാർ തങ്ങളുടെ ട്രെയിൻ 16ാം നന്പർ പ്ലാറ്റ്ഫോമിലാണു വരുന്നതെന്ന് വിചാരിച്ച് തിരക്കു കൂട്ടിയത് അപകടത്തിന് വഴിവച്ചു.
അനൗണ്‍സ്മെന്റ് കേട്ടതോടെ ആളുകൾ ഒന്നടങ്കം 16ാം നന്പർ പ്ലാറ്റ്ഫോമിലേക്ക് മേൽപ്പാലത്തിലൂടെ ഓടി. ഓട്ടത്തിനിടയിൽ മേൽപ്പാലത്തിൽ ഇരിക്കുന്ന യാത്രക്കാരുടെ മുകളിലേക്ക് ഇവർ വീഴുകയും അപകടം സംഭവിക്കുകയും ചെയ്തുവെന്നാണ് പോലീസിന്റെ വിശദീകരണം. കൂടാതെ മൂന്ന് ട്രെയിനുകൾ വൈകിയത് സ്റ്റേഷനിൽ തിരക്ക് വർധിക്കാൻ കാരണമായതായും പോലീസ് പറയുന്നു.
ശനിയാഴ്ച രാത്രി പത്തിനാണ് ദുരന്തം സംഭവിച്ചെങ്കിലും അർധരാത്രിയോടെയാണു സംഭവത്തിന്റെ തീവ്രത പുറംലോകം അറിയുന്നത്. അടുത്ത നാളുകളിലൊന്നും കാണാത്തത്ര തിരക്കാണ് ശനിയാഴ്ച രാത്രി ഏറെ വൈകിയും ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ അനുഭവപ്പെട്ടതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
മരിച്ചവരുടെ ബന്ധുക്കൾക്ക് റെയിൽവേ 10 ലക്ഷം രൂപ ധനസഹായം നൽകും. ഗുരുതരമായ പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപയും ധനസഹായം നൽകുമെന്നും റെയിൽവേ അറിയിച്ചു.
|
ഷെൽട്ടർ ഹോമിലെ പീഡനം: മുൻ സൂപ്രണ്ടിനെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു
ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ ഷെൽട്ടർ ഹോമിൽ പാർപ്പിച്ചിരുന്ന അന്തേവാസികളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തുടർച്ചയായ ലൈംഗിക പീഡനങ്ങൾക്ക് വിധേയരാക്കി എന്ന കേസിൽ ഷെൽട്ടർ ഹോമിന്റെ മുൻ സൂപ്രണ്ടിനെ ഡൽഹി സെഷൻസ് കോടതി ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു.
അഡീഷണൽ സെഷൻസ് ജഡ്ജ് അനു അഗർവാൾ ആണ് വിധിപ്രസ്താവം നടത്തിയത്. ജീവപര്യന്തം കഠിന തടവിന് പുറമെ പീഡനത്തിനിരയായ പെൺകുട്ടികളുടെ പുനരധിവാസത്തിന് വേണ്ടി എട്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
കുട്ടികൾക്ക് നേരെ ക്രൂരമായ ലൈംഗികപീഡനങ്ങൾ, അതും അവരെ സംരക്ഷിക്കാൻ സർക്കാർ വിശ്വസിച്ചേൽപ്പിച്ച ആളുകളുടെ ഭാഗത്തു തന്നെ ഉണ്ടാവുന്നത് ഏറെ ദൗർഭാഗ്യകരമാണ് എന്ന് കോടതി നിരീക്ഷിച്ചു.
സംരക്ഷകൻ തന്നെ വേട്ടക്കാരൻ ആവുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. പോക്സോ നിയമത്തിലെ വകുപ്പുകൾ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ പീഡനം അടക്കമുള്ള നിരവധി ക്രിമിനൽ ചട്ടങ്ങൾ ചേർത്താണ് പ്രതിയെ കോടതി വിചാരണ ചെയ്തത്.
പീഡനത്തിനിരയാക്കപ്പെട്ട പെൺകുട്ടികൾ എല്ലാം തന്നെ പത്തുവയസിനു താഴെയുള്ളവരായിരുന്നു എന്ന് ഇരകൾക്ക് വേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അരുൺ കുറുവത്ത് വേണുഗോപാൽ വാദിച്ചു.
ഷെൽട്ടർ ഹോമിന്റെ സൂപ്രണ്ട് ആയ പ്രതി വഹിച്ചിരുന്ന സ്ഥാനം ഒരു പിതാവിന്റെ സ്ഥാനം ആയിരുന്നു. എന്നാൽ തന്റെ അധികാരം ഉപയോഗിച്ച് പ്രതി അന്തേവാസികളായ പെൺകുട്ടികളെ പീഡനത്തിനിരയാക്കുകയായിരുന്നു.
പ്രതിയുടെ പ്രവർത്തി ഇരകളിലുണ്ടാക്കിയ മാനസിക ശാരീരിക ആഘാതം കണക്കിലെടുത്താൽ പ്രതി യാതൊരു ദാക്ഷിണ്യവും അർഹിക്കുന്നില്ല എന്നും പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ ബോധിപ്പിച്ചു.
2016 ജൂൺ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. പീഡനത്തിനിരയായ അന്തേവാസികളായ പെൺകുട്ടികൾ വെൽഫയർ ഓഫീസർക്ക് പരാതി നൽകുകയും അന്നത്തെ വനിതാ ശിശു വികസന വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ ദില്ലി ലജ്പത് നഗർ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അന്വേഷണ വിധേയമായി പ്രതിയെ 2016ൽ സൂപ്രണ്ട് പദവിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ഒന്‍പത് വർഷങ്ങളുടെ വിചാരണയ്ക്ക് ഒടുവിൽ ഇരകൾക്ക് നീതി ലഭിച്ചതിൽ ചാരിതാർഥ്യം ഉണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
|
കാൻസർ ബോധവത്കരണ ക്യാന്പ് സംഘടിപ്പിക്കുന്നു
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററും ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ കാൻസർ ബോധവത്കരണ ക്യാന്പ് സംഘടിപ്പിക്കുന്നു.
ഞായറാഴ്ച രാവിലെ 10 മുതൽ 3.30 വരെ ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ വച്ചാണ് ക്യാന്പ് നടക്കുക. ഡോ. പാപിയ ശർമ, ഡോ. സൈയാദാ ഷാൻ, ഡോ. ഖുശ്ബൂ ഗൗതം, ഡോ. ഹർഷിത് റാണ, റവ. ഫാ. യാക്കൂബ് ബേബി (മർത്ത മറിയം വനിതാ സമാജം ഡൽഹി ഭദ്രാസന വൈസ് പ്രസിഡന്റ്), ജെസി ഫിലിപ്പ് (ജനറൽ സെക്രട്ടറി ഡൽഹി ഭദ്രാസന മർത്ത മറിയം വനിതാ സമാജം),
സിസ്റ്റർ ബീന, ബീന ബിജു, ആശ റോയി, റെജി ടി. മാണി എന്നിവർ ഹെൽത്ത് ക്യാമ്പിനും ക്ലാസുകൾക്കും നേതൃത്വം നൽകും. ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക വികാരി റവ.ഫാ. യാക്കൂബ് ബേബി, ഇടവകയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മർത്ത മറിയം വനിതാ സമാജവും പരിപാടിയുടെ ക്രമീകരണങ്ങൾ ചെയ്തുവരുന്നു.
|
കേരള എക്സ്പ്രസിൽ വീണ്ടും മോഷണം
ന്യൂഡൽഹി: നാളുകൾക്ക് ശേഷം കേരള എക്സ്പ്രസിൽ വീണ്ടും മോഷണം. മയൂർ വിഹാർ ഫേസ്2, 271സി, പോക്കറ്റ് സിയിലെ താമസക്കാരായ കൊല്ലം മയ്യനാട് അനിൽ കുമാറിന്റെയും ലൈന അനിൽ കുമാറിന്റെയും മകളായ അനക എ. കുമാറിന്റെ ലാപ്ടോപ്പും(എലൈറ്റ് ബുക്ക് സിൽവർ) മറ്റു സാധനങ്ങളും അടങ്ങിയ ബാഗാണ് ബുധനാഴ്ച രാവിലെ അഞ്ചിനും ആറിനും ഇടയിൽ തിരുപ്പതി ഭാഗത്ത് വച്ച് മോഷണം പോയത്.
കാൽക്കാജി ദേശ് ബന്ധു കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ അനകയുടെ ബാഗിൽ ലാപ്ടോപ്പ് കൂടാതെ പച്ച കളർ ഡയറി, പതിനായിരത്തോളം രൂപ വിലയുള്ള മേക്കപ്പ് സാധനങ്ങൾ, ആർട്ടിഫിഷ്യൽ ജൂവലറി, ഗോൾഡൻ കളർ സൊനാട്ട വാച്ച്, 3000 രൂപ, കോളജ് ഐഡി, ആധാർ കാർഡ്, പാൻ കാർഡ്, മൊബൈൽ ചാർജർ, ലാപ്ടോപ്പ് ചാർജർ തുടങ്ങിയവയും ഉണ്ടായിരുന്നു.
രാവിലെ 4.30 മുതൽ ട്രെയിനിൽ കണ്ട ശുചീകരണ തൊഴിലാളിയെ യാത്രക്കാർ ചോദ്യം ചെയ്തെങ്കിലും ബാഗ് കണ്ടെത്താനായില്ല. ധാരാളം സിസിടിവി കാമറകൾ തിരുപ്പതി സ്റ്റേഷനിൽ ഉള്ളതിനാൽ അവിടെ നിന്നും മോഷണം പോയാൽ കണ്ടെത്താൻ വളരെ സഹായകരമാണെന്ന് മറ്റു യാത്രക്കാർ പറഞ്ഞു.
വ്യാഴാഴ്ച ഹസ്രത് നിസാമുദ്ദീൻ സ്റ്റേഷൻ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
അനിൽ കുമാർ: 9818028312, 9650256712.
|
ജോർജ് കുര്യനെ സന്ദർശിച്ചു
ന്യൂഡൽഹി: തലശേരി അതിരൂപതയിൽ നിന്നുള്ള ബയോ മൗണ്ടൻ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ, ഡയറക്ടർ ബോർഡ് അംഗം ഫാ. തോമസ് തയ്യിൽ, ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയോടൊപ്പം മന്ത്രി ജോർജ് കുര്യനെ സന്ദർശിച്ചു.
കർഷകരുടെ ആനുകൂല്യങ്ങൾക്കായുള്ള നിർദേശങ്ങൾ സമർപ്പിച്ചു. കപ്പ, ചക്ക, വാഴക്കുല തുടങ്ങിയ കാർഷിക ഉത്പന്നങ്ങളിൽ നിന്ന് കാലിത്തീറ്റ തയാറാക്കുന്നതിനുള്ള നൂതന ആശയങ്ങൾ നിർദേശത്തിൽ ഉൾപ്പെടുന്നു.
|
ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മാർത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാൻസർ ബോധവത്കരണ ക്യാന്പ് സംഘടിപ്പിച്ചു.
ഡോ. രവി, ഡോ. ജേക്കബ്, ഡോ. സാകിയ പെർവീൻ ഖാൻ, മൊഹ്തേഷ്ം ഹുസൈൻ, ഫാ.യാക്കൂബ് ബേബി (മർത്തമറിയം വനിതാ സമാജം ഡൽഹി ഭദ്രാസന വൈസ് പ്രസിഡന്റ്), ജെസി ഫിലിപ്പ് (ജനറൽ സെക്രട്ടറി ഡൽഹി ഭദ്രാസന മാർത്ത മറിയം വനിതാ സമാജം), ബീന ബിജു, സിസ്റ്റർ ബീന, റെജി റ്റി മാണി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ഗാസിയാബാദ് സെന്റ് തോമസ് ഇടവക വികാരി റവ. ഫാ. ബിജു ഡാനിയേൽ, അസിസ്റ്റന്റ് വികാരി റവ. ഫാ. ചെറിയാൻ ജോസഫ്, സ്കൂൾ മാനേജർ റവ. ഫാ. ബിനിഷ് ബാബു, ഇടവകയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും പരിപാടിയുടെ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിച്ചു. 125 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു
|
ദേവാലയം സന്ദർശിച്ചു
ന്യൂഡൽഹി: ഫരീദാബാദ് രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ റവ.ഫാ. നോബി കാലാച്ചിറയോടൊപ്പം രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള അമ്മമാരും കുടുംബാംഗങ്ങളും ഒന്നിച്ച് ഝാൻസിലുള്ള വി. യൂദാശ്ലീഹായുടെ ദേവാലയം സന്ദർശിച്ചു.
ഫാ. നോബി കാലാച്ചിറയുടെ നേതൃത്വത്തിൽ യൂദാശ്ലീഹായുടെ നൊവേനയും വിശുദ്ധ ബലിയും അർപ്പിച്ചു.
|
തിരുനാൾ ആരംഭിച്ചു
ന്യൂഡൽഹി: നേബ് സരായി ഹോളി ഫാമിലി ഇടവക ദേവാലയത്തിൽ തിരുകുടുംബത്തിന്റെയും സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ആരംഭം കുറിച്ചുകൊണ്ട് ഫാ. ഡേവിസ് കള്ളിയത്ത് പറമ്പിൽ കൊടി ഉയർത്തി.
ഇടവക വികാരി ഫാ. മാർട്ടിൻ നാൽപ്പതിൽചിറ, തിരുനാൾ കൺവീനർ ജോയ് കുര്യൻ കൈക്കാരൻ സി.സി. ഷൈജൻ എന്നിവർ സന്നിഹിതരായി.
|
സീറ്റിൽ ഭക്ഷണം വീണു; ബസ് ജീവനക്കാർ പാചകക്കാരനെ തല്ലിക്കൊന്നു
ന്യൂഡൽഹി: യാത്രാബസിന്റെ സീറ്റിൽ ഭക്ഷണപദാർഥങ്ങൾ വീണതിനു ജീവനക്കാർ പാചകക്കാരനെ തല്ലിക്കൊന്നു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബവാനയിലാണു സംഭവം. കേസിൽ ആർടിവി ബസിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് പറഞ്ഞു.
രണ്ടുപേർ ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള തെരച്ചിൽ ഊർജിതമാക്കിയെന്നും പോലീസ്. നരേല സ്വദേശിയായ മനോജ് എന്ന ബാബുവാണു മരിച്ചത്. പ്രതികളിലൊരാൾ ബാബുവിന്റെ സ്വകാര്യഭാഗത്ത് ഇരുമ്പുവടി കുത്തിയിറക്കിയതായും പോലീസ് പറഞ്ഞു.
ക്രൂരമർദനത്തെത്തുടർന്ന് അബോധാവസ്ഥയിലായ ബാബുവിനെ ബവാന ഫ്ലൈഓവറിനു സമീപം ഉപേക്ഷിച്ചശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സുൽത്താൻപുർ ദാബാസിൽ നടന്ന വിവാഹസദ്യക്കുശേഷം പാചകക്കാരായ ബാബുവും ദിനേശും രാത്രിയിൽ മടങ്ങുകയായിരുന്നു. ബാക്കിവന്ന ഭക്ഷണം ഇവർ പാത്രത്തിൽ കരുതിയിരുന്നു.
യാത്രയ്ക്കിടെ കുറച്ചു ഭക്ഷണം ബസിന്റെ സീറ്റിൽ വീണു. ഇതിൽ പ്രകോപിതരായ ഡ്രൈവറും സഹായികളും ഇവരെ ക്രൂരമായി മർദിച്ചു. വസ്ത്രമഴിപ്പിച്ച് സീറ്റ് തുടപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ദിനേശിനു ഗുരുതരമായി പരിക്കേറ്റിരുന്നു.
|
കാൻസർ ബോധവത്കരണ ക്ലാസും ആരോഗ്യ പരിശോധന ക്യാമ്പും സംഘടിപ്പിക്കുന്നു
ഗാസിയാബാദ്: മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന മാർത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ കാൻസർ ബോധവത്കരണ ക്ലാസും ആരോഗ്യ പരിശോധന ക്യാമ്പും സംഘടിപ്പിക്കുന്നു.
ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ ഗാസിയാബാദ് ഇന്ദിരാപുരം സെന്റ് തോമസ് സ്കൂളിൽ വച്ചാണ് ക്യാന്പ് നടക്കുന്നത്. ഡോ. രവി, ഡോ. ജേക്കബ്, റവ.ഫാ. യാക്കൂബ് ബേബി (മർത്തമറിയം വനിതാ സമാജം ഡൽഹി ഭദ്രാസന വൈസ് പ്രസിഡന്റ്), ജെസി ഫിലിപ്പ് (ജനറൽ സെക്രട്ടറി ഡൽഹി ഭദ്രാസന മാർത്ത മറിയം വനിതാ സമാജം), ആശ റോയി (ജോയിന്റ് സെക്രട്ടറി ഡൽഹി ഭദ്രാസന മാർത്തമറിയം വനിതാ സമാജം),സിസ്റ്റർ ബീന, റെജി ടി. മാണി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.
ഗാസിയാബാദ് സെന്റ് തോമസ് ഇടവക വികാരി റവ. ഫാ. ബിജു ഡാനിയേൽ, അസിസ്റ്റന്റ് വികാരി റവ. ഫാ. ചെറിയാൻ ജോസഫ്, സ്കൂൾ മാനേജർ റവ. ഫാ. ബിനിഷ് ബാബു, ഇടവകയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും പരിപാടിയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
|
ഡൽഹിയിൽ അഞ്ച് വയസുകാരിയെ വിദേശവിദ്യാർഥി പീഡിപ്പിച്ചു
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് അഞ്ച് വയസുകാരിയെ ഒരു വിദേശ വിദ്യാർഥി ലൈംഗികമായി പീഡിപ്പിച്ചു. വിദേശ പൗരനായ മുതിർന്ന വിദ്യാർഥിയാണ് ആണ് മകളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു.
എന്നാൽ സംഭവം നടന്ന് അഞ്ച് മാസമായിട്ടും പോലീസ് പ്രതിയെ പിടികൂടിയില്ല. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ വെള്ളിയാഴ്ച സ്കൂളിന് പുറത്ത് നിരവധി പേർ തടിച്ചുകൂടി.
കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് സംഭവം നടന്നതെന്നും ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്) സെക്ഷൻ 75(2), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ(പോക്സോ) നിയമത്തിലെ സെക്ഷൻ 10 എന്നിവ പ്രകാരം സെപ്റ്റംബറിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 16ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാപിതാക്കൾ സംഭവം സ്കൂൾ പ്രിൻസിപ്പലിനെ അറിയിക്കുകയും തുടർന്ന് സെപ്തംബർ 18ന് പോലീസിൽ പരാതി നൽകുകയും ചെയ്തു.
|
ഡിഎംഎ ജനക്പുരി ഏരിയയുടെ സുവർണ ജൂബിലിയും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയുടെ സുവർണ ജൂബിലിയും ക്രിസ്മസ് പുതുവത്സര ആഘോഷവും ജനക്പുരി സി2ലെ മഹാരാജ അഗ്രസെൻ ഭവനിൽ അരങ്ങേറി.
ഏരിയ ചെയർമാൻ സി.ഡി. ജോസ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റുമാരായ കെ.വി. മണികണ്ഠൻ, കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ചീഫ് ട്രെഷറർ മാത്യു ജോസ്, സിനിമാ താരം സോണിയ മൽഹാർ, ജനക്പുരി സെന്റ് തോമസ് ചർച്ച് വികാരി റവ. ഫാ. ഡേവിഡ് കാളിയത്ത്പറമ്പിൽ,
മലബാർ മാനുവൽ ജുവല്ലറി ഡയറക്ടർ ഡോ ഡെലോണി മാനുവൽ, ഏരിയ സെക്രട്ടറി കെ സി സുശീൽ, ട്രെഷറർ വി. ആർ. കൃഷ്ണദാസ്, ഇന്റണേൽൽ ഓഡിറ്ററും കൾച്ചറൽ പ്രോഗ്രാം കൺവീനറുമായ ജിനു എബ്രഹാം, വനിതാ വിഭാഗം കൺവീനർ സിന്ധു സതീഷ്, ഏരിയ മുൻ ഭാരവാഹികളായ ജി. ശിവശങ്കരൻ, കെ.എൻ. കുമാരൻ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ ഏരിയയുടെ ആദ്യകാല പ്രവർത്തകരായ ജി. ശിവശങ്കരൻ, കെ.ജി. രഘുനാഥൻ നായർ, എം പി രാമകൃഷ്ണൻ എന്നിവരെ പൊന്നാടയും മെമെന്റോയും നൽകി ആദരിച്ചു.
തുടർന്ന് ഏരിയയിലെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ പരിപാടികളും ഡിഎംഎ അംഗങ്ങൾ അവതരിപ്പിച്ച കരോക്കെ ഗാനമേളയും ആഘോഷ പരിപാടികൾക്ക് ചാരുതയേകി. ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.
|
പ്രവേശനോത്സവം സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ പാലം മംഗലാപുരി ഏരിയയുടെ മലയാളം ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം ഉദ്ഘാടനം നടത്തി. ദ്വാരക സെക്ടർ 1 എയിലെ നസിർപുർ സബ്ജി മണ്ടിക്കു മുൻവശത്തെ ഇഐഎൽ അപ്പാർട്ട്മെന്റിലായിരുന്നു വേദി ഒരുക്കിയിരുന്നത്.
ഏരിയ ചെയർമാൻ പി.ഡി. ജയപ്രകാശിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു.
ഡിഎംഎ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോഓർഡിനേറ്ററും വൈസ് പ്രസിഡന്റുമായ കെ.ജി. രഘുനാഥൻ നായർ, കേന്ദ്ര നിർവാഹക സമിതി അംഗം ഡി. ജയകുമാർ, ഡിഎംഎ മുൻ ജനറൽ സെക്രട്ടറി എസ്. ഉണ്ണികൃഷ്ണൻ, ഏരിയ വൈസ് ചെയർമാൻ അനിൽ കുമാർ,
സെക്രട്ടറി അനന്തകൃഷ്ണൻ, ജോയിന്റ് ട്രെഷറർ ഹരിഹരസുതൻ, ഇന്റേണൽ ഓഡിറ്റർ സജീവൻ അയ്യപ്പൻ, വനിതാ വിഭാഗം കൺവീനർ സീമാ ജോളി, ജോയിന്റ് കൺവീനർ അജിത, മലയാളം ഭാഷാധ്യാപകരായ ഉദയ ജയപ്രകാശ്, അനിത ബാബു, ചന്ദ്ര ശേഖരൻ, പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
|
ഭാരത് പർവിൽ ഡൽഹി മലയാളി അസോസിയേഷന്റെ തിരുവാതിര കളി അരങ്ങേറി
ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന ഭാരത് പർവ് 2025ൽ ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവാതിര കളി അരങ്ങേറി.
ഗുരു രാജി രാജഗോപാലിന്റെ സംവിധാനത്തിൽ തിരുവാതിര കളി അവതരിപ്പിച്ചത് ജാസ്മിൻ ജോൺ, മിനി സുനിൽ, നിർമ്മല നന്ദകുമാർ, പ്രിയാ ഉണ്ണികൃഷ്ണൻ, രജനി കൃഷ്ണദാസ്, രമ്യാ മനോജ്, ശരണ്യാ ശ്രീരാജ്, സിന്ധു അനിൽ, ശ്രീദേവി രാജേഷ്, സുജാതാ മനീഷ് എന്നിവരാണ്.
ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ്, ഭാര്യ രാധിക രഘുനാഥ്, വൈസ് പ്രസിഡന്റ് കെ. ജി. രഘുനാഥൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
|
ദേശീയ ഗെയിംസിൽ ഡൽഹി മലയാളികൾ മെഡലുകൾ നേടി
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ വച്ച് നടന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റിൽ ഡൽഹിയെ പ്രതിനിധീകരിച്ച് മത്സരിച്ച മലയാളികൾക്ക് മികച്ച നേട്ടം. ഡിഎംഎ ആർകെ പുരം ഏരിയയിൽ നിന്നുള്ള താഴെപ്പറയുന്നവർ സമ്മാനം കരസ്ഥമാക്കി:
ഏരിയയിലെ യൂത്ത് വിംഗ് അംഗങ്ങളായ കുമാരിമാർ: അർച്ചന നമ്പ്യാർ (രണ്ട് സിൽവർ മെഡൽ), വൈഷ്ണവി കൃഷ്ണ (സിൽവർ), വിസ്മയ വിനു (ഒന്ന് സിൽവർ, ഒന്ന് ബ്രോൺസ്), സ്നേഹ (രണ്ട് ബ്രോൺസ്) എന്നിവർ മെഡലുകൾ കരസ്ഥമാക്കി.
മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ എല്ലാ മലയാളി അത്ലറ്റുകൾക്കും സമ്മാനം നേടിയവർക്കും ടീം ഡിഎംഎ ആർകെ പുരം ഏരിയ അഭിനന്ദനങ്ങൾ നേർന്നു.
|
നജഫ്ഗഡ് ക്ഷേത്രത്തിലെ വലിയ പൊങ്കാല 16ന്
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ 26ാമത് വലിയ പൊങ്കാല മഹോത്സവം 16ന് രാവിലെ 5.30ന് ക്ഷേത്ര തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ അരങ്ങേറും. അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തോടെ മഹോത്സവ ചടങ്ങുകൾ ആരംഭിക്കും.
രാവിലെ 4.30ന് നിർമാല്യ ദർശനം, ഏഴ് മുതൽ ഉഷഃപൂജയും വിശേഷാൽ പൂജകളും ഒന്‍പതിന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നിയുമായി പണ്ടാര അടുപ്പിങ്കലേക്കുള്ള എഴുന്നെള്ളത്ത്.
തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. 9.30 മുതൽ ശിവാജി എൻക്ലേവ് നാദബ്രഹ്മം ഭജനാമൃതം അവതരിപ്പിക്കുന്ന ഭജന, 11.30ന് ഉച്ചപൂജ, 12ന് അന്നദാനം തുടങ്ങിയവയാണ് മറ്റു പ്രധാന പരിപാടികൾ.
എല്ലാ വര്‍ഷവും കുംഭ മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാവും നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ വലിയ പൊങ്കാല മഹോത്സവം അരങ്ങേറുക. ക്ഷേത്രത്തിൽ എല്ലാ മാസവും കാർത്തിക നക്ഷത്രത്തിൽ കാർത്തിക പൊങ്കാല നടത്തുന്നതുകൊണ്ടാണ് വർഷത്തിലൊരിക്കലുള്ള പൊങ്കാല, വലിയ പൊങ്കാലയായി അറിയപ്പെടുന്നത്.
ഡല്‍ഹിയുടെയും പ്രാന്ത പ്രദേശങ്ങളായ നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുഡുഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാര്‍ ഗാര്ഡന് എന്നീ സ്ഥലങ്ങളില്‍ നിന്നെല്ലാം വലിയ പൊങ്കലയിൽ പങ്കെടുക്കുവാൻ ഭക്ത ജനങ്ങൾ എത്തിച്ചേരും.
പൊങ്കാല സമര്‍പ്പണത്തിനുള്ള എല്ലാ സാധന സാമഗ്രികളും ക്ഷേത്രാങ്കണത്തിൽ ലഭ്യമാണ്. പൊങ്കാല കൂപ്പണുകൾക്കും വഴിപാടുകൾ ബുക്കു ചെയ്യാനുമായി പ്രത്യക കൗണ്ടറകളും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9289886490, 9868990552, 8800552070 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
നൂറിലധികം ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ ട്രക്കിനു തീപിടിച്ച് വൻസ്ഫോടനം
ന്യൂഡൽഹി: ഡൽഹിയിലെ ഗാസിയാബാദിൽ നൂറിലധികം ഗ്യാസ് സിലിണ്ടറുകൾ കയറ്റിവരികയായിരുന്ന ട്രക്കിനു തീപിടിച്ചു വൻ സ്ഫോടനം. താന ടീല മോഡ് ഏരിയയിലെ ഡൽഹിവസീറാബാദ് റോഡിലെ ഭോപുര ചൗക്കിൽ ഇന്നു പുലർച്ചെയായിരുന്നു സംഭവം.
സ്ഫോടനശബ്ദം മൂന്നു കിലോമീറ്റർ ദൂരെവരെ കേട്ടിരുന്നു. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു വീടിനും ഗോഡൗണിനും തീപിടിച്ചതായി റിപ്പോർട്ടുണ്ട്. സ്ഫോടനശബ്ദം ഭീതി പരത്തിയതോടെ ആശങ്കയിലായ നാട്ടുകാർ വീടുകളിൽനിന്നു പുറത്തിറങ്ങിയോടി.
അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തിയെങ്കിലും സിലിണ്ടറുകൾ പൊട്ടിത്തെറിക്കുന്നത് തുടരുന്നതിനാൽ രക്ഷാപ്രവർത്തനം വൈകി. തീ നിയന്ത്രണവിധേയമായതായി രക്ഷാപ്രവർത്തകർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
|
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: പ്രചാരണം നടത്തി ചാണ്ടി ഉമ്മൻ
ന്യൂഡൽഹി: ഡൽഹിയിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. കസ്തൂർബാ നഗർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് ദത്തിന് വേണ്ടിയാണ് ചാണ്ടി ഉമ്മൻ വോട്ട് അഭ്യർഥിച്ച് ഭവന സന്ദർശനം നടത്തിയത്.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച മുന്നേറ്റമുണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എസ്ഐഒഎം സംസ്ഥാന കോഓർഡിനേറ്റർ സ്കറിയ തോമസ്, കസ്തൂർബാ നഗർ തെരഞ്ഞെടുപ്പ് പ്രചാരണ കോഓർഡിനേറ്റർ ഷിനു ജോസഫ്, എസ്ഐഒഎം സൺവാൾ നഗർ എവി നഗർ കോഓർഡിനേറ്റർമാരായ കെ.വി. രാജു, റെജി തോമസ്, സെബാസ്റ്റ്യൻ ജെയ്മോൻ മാത്യു, യൂത്ത് അംഗങ്ങളായ ജോയ്സ് ജോയൽ, നിഖിൽ തോമസ് എന്നിവർ നേതൃത്വം നൽകി.
|
ഡിഎംഎ ജസോളാ ഏരിയയുടെ ക്രിസ്മസ് പുതുവത്സരാഘോഷം ശനിയാഴ്ച
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജസോളാ ഏരിയയുടെ ക്രിസ്മസ് പുതുവത്സരാഘോഷ പരിപാടികൾ ശനിയാഴ്ച ജസോല പോക്കറ്റ് 12ലെ പാക്കിൽ അരങ്ങേറും.
വൈകുന്നേരം ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ഏരിയ അഡ്ഹോക് കമ്മിറ്റി കൺവീനർ പി.ഡി. പുന്നൂസ് സ്വാഗതം ആശംസിക്കും.
സരിത വിഹാർ സെന്റ് തോമസ് ചർച്ച് വികാരി ഫാ. ജോജി കുര്യൻ തോമസ്, ജസോള അവർ ലേഡി ഓഫ് ഫാത്തിമ ഫൊറാനാ പള്ളി സഹവികാരി ഫാ. ജോമോൻ കൈപ്രംമ്പാടൻ ക്രിസ്മസ് സന്ദേശം നൽകും.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സംഘടനാ സന്ദേശവും അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി ആശംസകളും നേരും. ജോയിന്റ് അഡ്ഹോക് കൺവീനർ തോമസ് മാമ്പിള്ളി കൃതജ്ഞത പറയും.
തുടർന്ന് ജസോള ഏരിയ അവതരിപ്പിക്കുന്ന ക്രിസ്മസ് കരോളും വിവിധ കലാപരിപാടികളും അരങ്ങേറും.
കൂടുതൽ വിവരങ്ങൾക്ക്: 9811287129, 9971072326.
|
തിരുനാൾ ആഘോഷിച്ചു
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ സെബാസ്ത്യനോസിന്റെ തിരുനാൾ ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടത്തി.
രൂപം വെഞ്ചരിപ്പ്, പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാൾ കുർബാന എന്നിവ നടന്നു. ഫാ. ജോൺസൻ കുന്നത്തേട്ട് തിരുനാൾ സന്ദേശം നൽകി. ഫാ. സുനിൽ അഗസ്റ്റിൻ സഹകാർമികൻ ആയിരുന്നു.
അമ്പ് എഴുന്നള്ളിപ്പ്, പ്രദക്ഷിണം, നേർച്ച വിതരണം എന്നിവ ഉണ്ടായിരുന്നു.
|
റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഡിഎംഎ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ പ്രസിഡന്റ് കെ. രഘുനാഥ് ത്രിവർണ പതാക ഉയർത്തി.
ഡിഎംഎ വൈസ് പ്രസിഡന്റുമാരായ കെ.വി. മണികണ്ഠൻ, കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ചീഫ് ട്രഷറാർ മാത്യു ജോസ്, ജോയിന്റ് ട്രഷറർ മനോജ് പൈവള്ളിൽ, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീനാ രമണൻ,
നിർവാഹക സമിതി അംഗങ്ങളായ ആർ.എം.എസ്. നായർ, നളിനി മോഹനൻ, ആശാ ജയകുമാർ, വീണാ എസ്. നായർ, പി.വി. രമേശൻ, പ്രദീപ് ദാമോദരൻ തുടങ്ങിയ കേന്ദ്രക്കമ്മിറ്റി അംഗങ്ങളെ കൂടാതെ
വസുന്ധരാ എൻക്ലേവ് ഏരിയ ചെയർമാൻ ഉണ്ണികൃഷ്ണൻ, ആർകെ പുരം ഏരിയ ചെയർമാൻ എം. ജയചന്ദ്രൻ, വിനയ് നഗർ കിദ്വായ് നഗർ ഏരിയ സെക്രട്ടറി നോവൽ ആർ തങ്കപ്പൻ, സംഗം വിഹാർ ഏരിയ സെക്രട്ടറി പി.എൻ. വാമദേവൻ, ജനക് പുരി ഏരിയ സെക്രട്ടറി കെ.സി. സുശീൽ തുടങ്ങിയവർ പങ്കെടുത്തു.
ഡിഎംഎ ആർകെ പുരം ഏരിയയുടെ ആഭിമുഖ്യത്തിൽ നടത്തിയ ആഘോഷ പരിപാടിയിൽ ആശ ജയകുമാറും സംഘവും ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. പായസ വിതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.
|
അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണം കൂട്ടാൻ എയർ ഇന്ത്യ
ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ എയർ ഇന്ത്യ തയാറെടുപ്പുകൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന ഇന്റർനാഷണൽ ഫ്ലൈറ്റുകളുടെ എണ്ണത്തിലായിരിക്കും വർധന വരുത്തുക.
അധിക സർവീസുകൾ ഏപ്രിൽ മുതൽ പറന്നു തുടങ്ങും. അന്താരാഷ്ട്ര യാത്രയ്ക്കുള്ള വർധിച്ച് വരുന്ന ഡിമാൻഡ് കണക്കിലെടുത്താണ് ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ അന്താരാഷ്ട്ര ശൃംഖല മെച്ചപ്പെടുത്താൻ തീരുമാനിച്ചത്.
മാറ്റങ്ങളിലൂടെ മുൻനിര ആഗോള കാരിയർ എന്ന സ്ഥാനം വീണ്ടെടുക്കാനുള്ള എയർ ഇന്ത്യയുടെ സുപ്രധാന തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ വിമാനങ്ങൾ ഏർപ്പെടുത്തുന്നത്. ഈ മാറ്റങ്ങൾ നിലവിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തകയും യാത്രക്കാർക്ക് കൂടുതൽ ആകർഷകമായ ഓപ്ഷനുകൾ നൽകുകയും ചെയ്യുമെന്നാണ് എയർ ഇന്ത്യ പ്രതീക്ഷിക്കുന്നത്.
ഡൽഹി നെയ്റോബി (കെനിയ) റൂട്ടിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് നടത്തുന്നത്. ഏപ്രിൽ ഒന്നു മുതൽ ഇത് ആഴ്ചയിൽ നാല് സർവീസായി ഉയർത്തും. എയർ ഇന്ത്യയാണ് ഈ മേഖലയിലെ ഏക എയർ ലൈൻ.
ബോയിംഗ് 7878 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ഡൽഹിക്ക് പുറമേ നെയ്റോബിയുമായി ബന്ധിപ്പിക്കുന്ന ഏക നഗരം മുംബൈ ആണ്. ഡൽഹിസിയോൾ (ദക്ഷിണ കൊറിയ) റൂട്ടിലും ആഴ്ചയിൽ നാല് സർവീസ് ഉള്ളത് ഏപ്രിൽ ഒന്നു മുതൽ അഞ്ചായി വർധിപ്പിക്കും.
ഈ മേഖലയിൽ കൊറിയൻ എയറുമായാണ് എയർ ഇന്ത്യയുടെ മത്സരം. ബോയിംഗ് 7879 ഉപയോഗിച്ച് അവർ ആഴ്ചയിൽ ആറ് വിമാനങ്ങൾ സർവീസ് നടത്തുന്നു. സിയോളിലേയ്ക്ക് നോൺ സ്റ്റോപ്പ് ഫ്ലൈറ്റുകൾ ഉള്ള ഇന്ത്യയിലെ ഏക നഗരമാണ് ഡൽഹി.
ഡൽഹി വിയന്ന (ഓസ്ട്രിയ) സർവീസ് ആഴ്ചയിൽ മൂന്നെണ്ണമാണ് നിലവിൽ ഉള്ളത്. ഇത് ആഴ്ചയിൽ നാല് ആക്കാനാണ് തീരുമാനം. മേയ് 11മുതൽ അധിക സർവീസ് പ്രാബല്യത്തിൽ വരും.
വിയന്നയിലേയ്ക്ക് ബോയിംഗ് 1878 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ഈ മേഖലയിലെ ഏക എയർലൈൻ എയർ ഇന്ത്യയാണ്. മുമ്പ് ലുഫ്താൻസ ഗ്രൂപ്പ് ഈ റൂട്ടിൽ സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രാബല്യത്തിൽ വന്നില്ല.
ഡൽഹി സൂറിച്ച് (സ്വിറ്റ്സർലൻഡ്) ഫ്ലൈറ്റുകൾ ആഴ്ചയിൽ നാല് എന്നുള്ളത് മേയ് 31 മുതൽ അഞ്ച് സർവീസ് ആയി ഉയർത്തും. ഈ മേഖലയിൽ സ്വിസ് ഇന്റർനാഷണൽ എയർലൈൻസുമായാണ് എയർ ഇന്ത്യ മത്സരിക്കുന്നത്.
അവർ എയർ ബസ് എ 330300 വിമാനങ്ങൾ ഉപയോഗിച്ച് പ്രതിദിനം സർവീസ് നടത്തുന്നുണ്ട്. കോവിഡിന് ശേഷം അന്താരാഷ്ട്ര യാത്രകളിൽ രാജ്യത്ത് വൻ കുതിച്ചുചാട്ടമാണ് അനുഭവപ്പെടുന്നതെന്ന് എയർ ഇന്ത്യ വിലയിരുത്തുന്നു.
അവധിക്കാലത്തോടുള്ള വർധിച്ച് വരുന്ന താത്പര്യമാണ് ഈ പ്രവണതയുടെ പ്രധാന ഘടകം. കോവിഡാനന്തരം ഇന്ത്യൻ യാത്രക്കാർ വിനോദത്തിനായി പുതിയ അന്താരാഷ്ട്ര ഇടങ്ങൾ ലക്ഷ്യം വയ്ക്കുകയാണ്.
ഇതിൽ യൂറോപ്പ്, കിഴക്കൻ ഏഷ്യ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളാണ് ഏറെ ജനപ്രിയം. ഇക്കാരണം കൂടി കണക്കിലെടുത്ത് ഇനിയും കൂടുതൽ ഫ്ലൈറ്റുകൾ അന്താരാഷ്ട്ര റൂട്ടിൽ സർവീസ് നടത്താൻ എയർ ഇന്ത്യക്ക് പദ്ധതിയുണ്ട്.
|
ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് രണ്ടു മരണം, നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ ബുരാരിയിൽ ബഹുനില കെട്ടിടം തകർന്നുവീണ് അപകടം. രണ്ടുപേർ മരിച്ചു. 12 പേരെ രക്ഷപ്പെടുത്തി. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.
സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ബുരാരി ഏരിയയിൽ ഓസ്കർ പബ്ലിക് സ്കൂളിന് സമീപം പുതുതായി പണിതീർത്ത നാലുനിലക്കെട്ടിടമാണ് തിങ്കളാഴ്ച രാത്രി തകർന്നുവീണത്.
ഒമ്പതോളം അഗ്നിശമന സേന യൂണിറ്റ് രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ നിർമാണത്തിലുളള അപാകതയാണ് അപകടത്തിനു കാരണമെന്ന് ഡൽഹി ഫയർ സർവീസ് ചീഫ് അതുൽ ഖാർഗ് പറഞ്ഞു.
അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ എക്സിൽ കുറിച്ചു. രക്ഷാപ്രവർത്തനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും കേജരിവാള്‍ പറഞ്ഞു.
|
സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷം ഞായറാഴ്ച
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ അത്ഭുതപ്രവർത്തകനായ വി. സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷം ഞായറാഴ്ച(ജനുവരി 26) നടക്കും.
വിശുദ്ധന്റെ മധ്യസ്ഥതയിൽ ദുരന്തങ്ങളിൽ നിന്നും സംഭക്ഷണം തേടുന്നതിനും ദൈവാനുഗ്രഹം പ്രാപിക്കുന്നതിനുമായി ഏവരേയും ക്ഷണിക്കുന്നതായി കമ്മിറ്റിയംഗങ്ങൾ അറിയിച്ചു.
കാര്യപരിപാടി:
11.00: രൂപം എഴുന്നള്ളിക്കൽ, പ്രെസുദേന്തി വാഴ്ച്ച ലദീഞ്ഞ്, ആഘോഷമായ തിരുന്നാൾ കുർബാന, വചനസന്ദേശം ഫാ. ജോൺസൺ കുന്നത്തേട്ട്, സഹകാർമികൻ റവ. ഫാ. സുനിൽ അഗസ്റ്റിൻ (വികാരി). 12.15: അമ്പ് എഴുന്നെള്ളിപ്പ്
|
ഡിഎംഎ വിനയ് നഗർ കിഡ്വായ് നഗർ ഏരിയ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ കിഡ്വായ് നഗർ ഏരിയ ക്രിസ്മസും പുതുവർഷവും ആഘോഷിച്ചു. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു ആഘോഷപരിപാടികൾക്ക് ആരംഭമായത്.
ഏരിയ ചെയർമാൻ സുനിൽ കുമാർ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ റവ. ഫാ. റോബി കണ്ണൻചിറ ക്രിസ്മസ് സന്ദേശം നൽകി. കൃഷി ജാഗ്രൺ ഫൗണ്ടേഷൻ, എഡിറ്റർ ഇൻ ചീഫ് & ഫൗണ്ടർ, ഫാർമർ എം.സി. ഡോമനിക് വിശിഷ്ടാതിഥിയുമായിരുന്നു.
ഏരിയ സെക്രട്ടറി നോവൽ ആർ തങ്കപ്പൻ സ്വാഗതം പറഞ്ഞു. ഡിഎംഎ വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡിഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, അഡിഷണൽ ഇന്റേർണൽ ഓഡിറ്റർ ലീനാ രമണൻ, ഏരിയ വൈസ് ചെയർപേഴ്സൺ സുകന്യ, ട്രഷറർ അജി ചെല്ലപ്പൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ ശ്യാം ഷാജി, വനിതാ വിഭാഗം കൺവീനർ സുതില ശിവ, ജോയിന്റ് കൺവീനർ പാർവതി തുടങ്ങിയവർ പ്രസംഗിച്ചു.
ഡിഎംഎ കേന്ദ്രക്കമ്മിറ്റി ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചു ജനുവരി 5നു നടത്തിയ കരോൾ ഗാന മത്സരത്തിൽ ഏരിയയിൽ നിന്നും പങ്കെടുത്ത കരോൾ സംഘാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
കേന്ദ്രക്കമ്മിറ്റി നിർവാഹക സമിതി അംഗങ്ങളായ ആർ. ജി. കുറുപ്പ്, ആർ.എം.എസ്. നായർ, ഡി. ജയകുമാർ, സുജാ രാജേന്ദ്രൻ, നളിനി മോഹൻ, രമാ സുനിൽ, വീണാ എസ്. നായർ, പി. വി. രമേശൻ, കെ. സജേഷ്, കെ. തോമസ് തുടങ്ങിയവരും പങ്കെടുത്തു.
തുടർന്ന് ഏരിയയിലെ കുട്ടികളും മുതിർന്നവരും വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. സ്നേഹ ഭോജനത്തോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.
|
ക്നാനായ സംഗമം ഡൽഹിയിൽ ആഘോഷിച്ചു
ന്യൂഡൽഹി: ഡൽഹി ക്നാനായ കത്തോലിക്ക മിഷന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിലും പരിസരങ്ങളിലും താമസിക്കുന്ന ക്നാനായാസമുദായ അംഗങ്ങളുടെ സംഗമം കോട്ടയം അതിരൂപത മെത്രോപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉൽഘാടനം ചെയ്തു.
ഹ്യുസ്ഖാസിൽ ഉള്ള സഹോദയ സ്കൂൾ അങ്കണത്തിൽ നടന്ന സംഗമത്തിൽ വിവിധ സമുദായ പ്രതിനിധികൾ സംസാരിച്ചു. പ്രസിഡന്റ് എം.എം. ജോയ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഡൽഹി അതിരൂപതയിൽ എപ്പിസ്കോപ്പൽ വികാരിയും സമുദായ അംഗവുമായ ഫാ. ഡോമി വെള്ളോംകുന്നേലിനെ ആദരിച്ചു.
ഫാ. സുനിൽ, ഫാ. സുജിത്, ഫാ. സാമുവേൽ, വൈസ് പ്രസിഡന്റ് ജോയ് ജോസഫ്, സെക്രട്ടറി ജോസ്മോൻ, ട്രെഷറർ തോമസ്, മേഖല കോഓർഡിനേറ്റർമരായ റെജിമോൻ, ബിനോയ്, ജോസി, ടോമി , മാത്യു (കെസിസി പ്രസിഡന്റ്, ഡൽഹി)എന്നിവർ ഡൽഹി കൂട്ടായ്മക്ക് നേതൃത്വം നൽകി. സ
മുദായ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
|
കവണ ഉപയോഗിച്ച് കാറിന്റെ ചില്ല് തകര്‍ത്ത്; ഡൽഹിയിൽ ഒരു കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്നു
ന്യൂഡൽഹി: കവണ ഉപയോഗിച്ച് വാഹനത്തിന്റെ ചില്ലു തകര്‍ത്ത് ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ കവര്‍ന്നു. തെക്കുകിഴക്കൻ ഡൽഹിയിലെ ഭാരത് നഗറിലാണു സംഭവം. സെൻട്രൽ ഡൽഹിയിലെ സരായ് റോഹില്ലയിൽനിന്ന് ആഭരണങ്ങൾ കൊണ്ടുപോകുകയായിരുന്ന കാറാണ് ആക്രമിക്കപ്പെട്ടത്.
ലക്ഷ്മിഭായി കോളജിന് സമീപത്തെ റെഡ് സിഗ്നലിൽ വാഹനം നിർത്തിയപ്പോൾ കവർച്ചാസംഘം കവണ ഉപയോഗിച്ച് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്ത് ആഭരണങ്ങള്‍ നിറച്ച ബാഗ് കൊള്ളയടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
കവർച്ച നടത്തിയശേഷം രക്ഷപ്പെട്ട പ്രതികൾക്കായി പോലീസ് തെരച്ചിൽ നടത്തിവരികയാണ്.
|
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ട് അഭ്യർഥിച്ച് കേരളനേതാക്കൾ
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർഥിച്ച് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ. കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ നേതൃത്വത്തിലാണ് നേതാക്കൾ കോൺഗ്രസിനായി വോട്ട് അഭ്യർഥിച്ച് എത്തിയത്.
മലയാളികൾ എല്ലാം കൈപ്പത്തി ചിഹ്നത്തിലായിരിക്കും വോട്ടു ചെയ്യുകയെന്ന് സുധാകരൻ പറഞ്ഞു. കസ്തൂർബാ നഗർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് ദത്തിന് വോട്ട് അഭ്യർഥിച്ചാണ് സുധാകരനും നേതാക്കളും എത്തിയത്.
എഐസിസി സൗത്ത് ഇന്ത്യൻ ഔട്ട് റീച്ച്മിഷന്റെ നേതൃത്വത്തിലാണ് കേരള നേതാക്കളെ ഉൾപ്പെടുത്തി കുടുംബസംഗമം സംഘടിപ്പിച്ചത്.
എസ്ഐഒഎം സംസ്ഥാന കോഓർഡിനേറ്റർ സ്കറിയ തോമസ്, സോഷ്യൽ മീഡിയ കോഓർഡിനേറ്റർ ഷിനു ജോസഫ്, സൺവാൾ നഗർഎവി നഗർ കോഓർഡിനേറ്റർമാരായ കെ.വി. രാജു, റെജി തോമസ്, സെബാസ്റ്റ്യൻ ജെയ്മോൻ മാത്യു, യൂത്ത് അംഗങ്ങളായ ജോയ്സ് ജോയൽ, നിഖിൽ തോമസ് എന്നിവർ നേതൃത്വം നൽകി.
|
ഭിന്നശേഷിക്കാർക്ക് അനായാസം കയറിപ്പറ്റുവാൻ സഹായകമായ രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങൾ അനിവാര്യം
ന്യൂഡൽഹി: ഭിന്നശേഷിക്കാർക്ക് മാത്രമല്ല പ്രായമായവർക്കും ഗർഭിണികൾക്കുമൊക്കെ കെട്ടിടങ്ങളിലേക്കും വീടുകളിലേക്കും പൊതു സ്ഥലങ്ങളിലേക്കും സ്റ്റെപ്പുകളിലൂടെ അല്ലാതെ അനായാസം കയറുവാൻ സഹായകമായ രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തേണ്ടത് അനിവാര്യമാണെന്ന് കേരള സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് ഭിന്നശേഷി മേഖലയിലെ മികച്ച മാതൃകാ വ്യക്തി മികവിനുള്ള അംഗീകാരം കരസ്ഥമാക്കിയ പി.എ. സൂരജ് പറഞ്ഞു.
എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ ശാഖാ നമ്പർ 4351 മയൂർ വിഹാർ നടത്തിയ പുതുവത്സര ആഘോഷത്തിൽ ആദരവ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഡിസംബർ 15 മുതൽ ജനുവരി മൂന്ന് വരെ ആറായിരത്തിൽപരം കിലോമീറ്ററുകൾ താണ്ടിയെന്നും ജനങ്ങളെയും പൊതു സമൂഹത്തെയും ബോധവാന്മാരാകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മയൂർ വിഹാർ ഫേസ് 1ലെ ഡി കെ സെലിബ്രേഷൻസിലായിരുന്നു പുതുവത്സര ആഘോഷത്തിനായി വേദി ഒരുങ്ങിയത്. ഗുരുദേവന്റെ ഛായാചിത്രത്തിനു മുമ്പിലെ നിലവിളക്കിൽ തിരി തെളിയിച്ച ശേഷം യൂണിയൻ കൗൺസിലർ അംഗം സി.കെ. പ്രിൻസ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം മാധവ് ഗിരീഷ് ആലപിച്ച ദൈവ ദശകത്തോടെ ആരംഭിച്ചു. ശാഖാ സെക്രട്ടറി ലൈന അനിൽ കുമാർ, വനിതാ സംഘം പ്രസിഡന്റ് വാസന്തി ജനാർദ്ദനൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ കലാകാരനും അവതാരകനുമായ പ്രദീപ് സദാനന്ദൻ, കഥാകാരിയും കവയിത്രിയുമായ ശ്രീരേഖാ പ്രിൻസ് എന്നിവരെയും ആദരിച്ചു. കൂടാതെ കഴിഞ്ഞ അധ്യയന വർഷത്തിൽ ശാഖയിൽ ഉന്നത വിജയം കൈവരിച്ച 10ാം ക്ലാസിലെ മാധവ് ഗിരീഷ്, 12ാം ക്ലാസിലെ ഗൗരി നന്ദന (സയൻസ്), എം അതുൽ കൃഷ്ണ (കോമേഴ്സ്) എന്നിവരെ മെമെന്റോയും കാഷ് അവാർഡും നൽകി ആദരിച്ചു. അനകാ അനിൽ കുമാറും പി.എൻ. ഷാജിയുമായിരുന്നു അവതാരകർ.
ആഘോഷ പരിപാടികളിൽ ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്2 ഏരിയ സെക്രട്ടറി പ്രസാദ് കെ നായർ, ഡിഎംഎ മയൂർ വിഹാർ ഫേസ്3 ഗാസിപ്പൂർ ഏരിയ ജോയിന്റ് സെക്രട്ടറി ദീപക് നായർ, ഡിഎംഎ മുൻ അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡന്റ് രമേശ് കോയിക്കൽ, സെക്രട്ടറി ഡി. ജയകുമാർ, വേൾഡ് മലയാളി കൗൺസിലിന്റെ ഗീതാ രമേശ്, സുദർശനൻ പിള്ള, ഉണ്ണികൃഷ്ണൻ, കെ. ഗോപാലൻ കുട്ടി, ശിരിഷ്, മോഹൻ നമ്പ്യാർ, പി.കെ. ഹരി, രാജീവ് മേനോൻ തുടങ്ങിയവർ പങ്കെടുത്തു.
സ്വര മാധുരി ഡൽഹിയുടെ ഗായകരായ മണികണ്ഠൻ ആര്യനാട്, സൗപർണിക, ആരതി സന്തോഷ്, പി.ആർ. മനോജ് തുടങ്ങിയവർ ആലപിച്ച സംഗീത സന്ധ്യ ആഘോഷ രാവിനെ ആസ്വാദ്യ മധുരമാക്കി. അത്താഴ വിരുന്നോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.
|
മാളിലെ എസ്കലേറ്റർ കൈവരിയിൽ നിന്ന് വീണ് മൂന്ന് വയസുകാരൻ മരിച്ചു
ന്യൂഡൽഹി: തിലക് നഗറിലുള്ള മാളിലെ എസ്കലേറ്റർ കൈവരിയിൽ നിന്ന് വീണ് മൂന്ന് വയസുകാരൻ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഉത്തംനഗറിൽ നിന്നെത്തിയ സംഘത്തിലുണ്ടായിരുന്ന മൂന്ന് വയസുകാരനാണ് മരിച്ചത്.
തിലക് നഗറിലെ പസഫിക്ക് മാളിലാണ് സംഭവം നടന്നത്. മാളിൽ സിനിമ കാണാനെത്തിയതാണ് മാതാവും കുട്ടികളും ഉള്ള സംഘം. കൂടിയുണ്ടായിരുന്നവർ ടിക്കറ്റ് വാങ്ങുന്ന സമയത്ത് എസ്കലേറ്ററിന് സമീപത്തെത്തിയ കുട്ടി എസ്കലേറ്ററിന്റെ കൈവരിയിലൂടെ നിരങ്ങിനീങ്ങാൻ ശ്രമിച്ചു.
എന്നാൽ നിയന്ത്രണം നഷ്ടപ്പെട്ട കുട്ടി തെറിച്ച് താഴത്തെ നിലയിലേയ്ക്ക് വീണു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
|
മുൻവൈരാഗ്യം; യുവാവിനെ ക്രൂരമായി മർദിച്ചു കൊന്നു
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ഗാസിപൂർ പ്രദേശത്ത് യുവാവിനെ ക്രൂരമായി മർദിച്ചു കൊന്നു. ദീൻ ദയാൽ(26) ആണ് കൊല്ലപ്പെട്ടത്.
മുൻവൈരാഗ്യത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് പോലീസ് അറിയിച്ചു. ഡൽഹിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാലുപ്രതികളെയും പോലീസ് പിടികൂടി. രണ്ടുപേർ ഒളിവിലാണ്.
രാഹുൽ താക്കൂർ (23), ഇർഫാൻ (24), സന്ദീപ് (24), നിഖിൽ ഗൗതം (25) എന്നിവരും മറ്റ് രണ്ട് പേരും ചേർന്ന് ഇഷ്ടികയും കല്ലും ഉപയോഗിച്ച് ദീൻദയാലിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു.
|
സ്തേഫാനോസ് സഹദായുടെ ഓർമപ്പെരുന്നാൾ കൊണ്ടാടി
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവും ശെമ്മാശന്മാരിൽ പ്രധാനിയും സഹദേന്മാരിൽ മുൻപനുമായ സ്തേഫാനോസ് സഹദായുടെ ഓർമപ്പെരുന്നാൾ കൊണ്ടാടി.
കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗിസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.
|
ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു; 150 വിമാനങ്ങൾ വൈകി
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങൾ അതിശൈത്യത്തിന്റെ പിടിയിലാണ്. മോശം കാലാവസ്ഥയിൽ ജനജീവിതം ദുസഹമായി.
ഇന്നു രാവിലെ ഡൽഹിയിൽ മൂടൽമഞ്ഞിനെത്തുടർന്ന് ദൃശ്യപരത പൂജ്യമായി കുറയുകയും 150ലേറെ വിമാനങ്ങളും 26 ട്രെയിനുകളും വൈകുകയും ചെയ്തു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് കാരണം നൂറുകണക്കിനു വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്.
|
ഡിഎംഎ ക്രിസ്മസ് കരോൾ ഗാനമത്സരം സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷനും ആദിത്യ ബിർള ഗ്രൂപ്പ് ഇന്ദ്രിയ ജൂവല്ലറിയും സംയുക്തമായി നടത്തിയ "ശാന്ത രാത്രി പുതു രാത്രി’ എന്ന ക്രിസ്മസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ചു നടത്തിയ കരോൾ ഗാന മത്സരം സീസൺ 6ൽ ഡിഎംഎ പട്ടേൽ നഗർ ഏരിയ ഒന്നാം സമ്മാനത്തിനും ഡിഎംഎ മയൂർ വിഹാർ ഫേസ്1 ഏരിയ രണ്ടാം സമ്മാനത്തിനും ഡിഎംഎ മയൂർ വിഹാർ ഫേസ്3 ഗാസിപ്പൂർ ഏരിയ മൂന്നാം സമ്മാനത്തിനർഹരായി.
|
ഡിഎംഎയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം ഗംഭീരമായി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷനും ആദിത്യ ബിർള ഗ്രൂപ്പ് ഇന്ദ്രിയ ജൂവല്ലറിയും സംയുക്തമായി "ശാന്ത രാത്രി പുതു രാത്രി' എന്ന പേരിൽ ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.
കരോൾ ഗാന മത്സരവും വിവിധ ഏരിയകൾ നടത്തിയ സിനിമാറ്റിക് ഡാൻസുകളും അർധ ശാസ്ത്രീയ നൃത്തവും ഫ്യൂഷൻ ഡാൻസും നാടൻ പാട്ടുകളും എല്ലാം പരിപാടിയുടെ ഭാഗമായി അരങ്ങേറി.
ആഘോഷങ്ങളോട് അനുബന്ധിച്ച് ഡിഎംഎ വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം, മയൂർ വിഹാർ ഫേസ്3 ഗാസിപ്പുർ ഏരിയയിലെ അമൃതാ റാവുവിന്റെ പ്രാർഥനാ ഗീതാലാപനത്തോടെയാണ് ആരംഭിച്ചത്.
ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണഞ്ചിറ മുഖ്യാതിഥിയും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ നിർവാഹക സമിതി അംഗം ഡോ. ഷാജി പ്രഭാകരനും ഇന്ദ്രിയ ജൂവലറിയുടെ സീനിയർ ജൂവലറി കൺസൾട്ടന്റുമായ അശ്വതി രമേശും വിശിഷ്ടാതിഥിയുമായിരുന്നു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, കരോൾ ഗാന മത്സരം കോഓർഡിനേറ്റർ മാത്യു ജോസ്, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ പ്രശസ്ത സംരംഭകനായ ഡോ. ടി.ഒ. തോമസിനെയും ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ആനികുമാറിനെയും ആദരിച്ചു.
കൂടാതെ കേരള സ്കൂളുകളിൽ പഠിക്കുന്ന നിർധനരായ കുട്ടികൾക്ക് ഡിഎംഎ നൽകുന്ന ഫീസ് ഏരിയ ഭാരവാഹികൾ ഏറ്റുവാങ്ങി. തുടർന്ന് ഡിഎംഎ ത്രൈമാസികയുടെ ഒന്‍പതാം ലക്കത്തിന്റെ ആദ്യ പ്രതി മുഖ്യാതിഥി ഫാ. റോബി കണ്ണഞ്ചിറ, വിശിഷ്ടാതിഥി ഡോ. ഷാജി പ്രഭാകരനു നൽകികൊണ്ട് പ്രകാശനം ചെയ്തു.
കരോൾ ഗാന മത്സരത്തിൽ പട്ടേൽ നഗർ ഏരിയ ഒന്നാം സമ്മാനമായ 15,000 രൂപയും മയൂർ വിഹാർ ഫേസ്1 ഏരിയ രണ്ടാം സമ്മാനമായ 10,000 രൂപയും മയൂർ വിഹാർ ഫേസ് 3 ഗാസിപ്പുർ ഏരിയ മൂന്നാം സമ്മാനമായ 7,500 രൂപയും കരസ്ഥമാക്കി.
വർഗീസ് ജോൺ, എം.ജി. രതീഷ്, പ്രിൻസി പുന്നൂസ് എന്നിവരായിരുന്നു വിധി കർത്താക്കൾ. മത്സരത്തിൽ അംബേദ്കർ നഗർ പുഷ്പ് വിഹാർ, ആശ്രമം ശ്രീനിവാസ്പുരി, മെഹ്റോളി, രജൗരി ഗാർഡൻ, വികാസ്പുരി ഹസ്തസാൽ, വിനയ് നഗർ കിദ്വായ് നഗർ എന്നീ ഏരിയകളും പങ്കെടുത്തു. പ്രദീപ് സദാനന്ദനായിരുന്നു അവതാരകൻ.
രാത്രി ഏഴ് മുതൽ ഡിഎംഎ കേന്ദ്രക്കമ്മിറ്റി ഗുരു മേഘാ നായരുടെ ശിക്ഷണത്തിൽ അവതരിപ്പിച്ച രംഗപൂജയോടെയാണ് കലാപരിപാടികൾ ആരംഭിച്ചത്. സ്നേഹഭോജനത്തോടു കൂടിയാണ് പരിപാടിക്കു തിരശീല വീണത്.
|
ഡൽഹിയിൽ ഭാര്യയെ കൊന്ന് മൃതദേഹം ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിയിൽ ഭാര്യയെ കൊന്ന് മൃതദേഹം ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ. ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊല. ഭാര്യയുടെ ആൺ സുഹൃത്തിനെയും കൊല്ലാൻ പദ്ധതി തയാറാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജനക്പുരിയിൽ വച്ച് ദീപിക ചൗഹാൻ(26)ആണ് കൊല്ലപ്പെട്ടത്. തുടർന്ന് ഭർത്താവ് ധൻരാജ് മൃതദേഹം പെട്ടിക്കുള്ളിൽ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു.
ടാക്സി ഡ്രൈവറായ ധൻരാജ് കടുത്ത മദ്യപാനിയായിരുന്നു. ദീപിക ജോലി ചെയ്തുണ്ടാക്കുന്ന വരുമാനം കൊണ്ടാണ് വീട്ടിലെ കാര്യങ്ങൾ നടന്നിരുന്നത്. ഡിസംബർ 29നാണ് ദീപിക കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ അമൃത്സറിലേക്ക് പോയ ഇയാൾ മടങ്ങി വരുന്നതിനിടെയാണ് പോലീസിന്റെ പിടിയിലാകുന്നത്.
ദീപികയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഇയാൾ കൃത്യം നടത്തിയത്. ദീപികയുടെ ആൺ സുഹൃത്തിനെയും കൊല്ലാൻ ഇയാൾ പദ്ധതിയിട്ടുവെങ്കിലും പോലീസിന്റെ ഇടപെടലിൽ അത് നടന്നില്ല. ദീപികയുടേത് ഉൾപ്പടെ മൂന്ന് മൊബൈൽ ഫോണുകൾ ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
|
സാമൂഹിക സേവനത്തിനുള്ള അവാർഡ് സുധീർ പ്രകാശ് ഏറ്റുവാങ്ങി
ന്യൂഡൽഹി: ഉത്തർപ്രദേശ് ബറെയിലി ജയനാരായൻ സരസ്വതി മന്ദിറിൽ നടന്ന ചടങ്ങിൽ വനംവകുപ്പ് മന്ത്രി ഡോ. അരുൺ കുമാറിൽ നിന്ന് മികച്ച സാമൂഹിക സേവനത്തിനുള്ള രോഹിൽഖണ്ഡ് റീജിയണൽ പുരസ്കാരം റിട്ട. കേർണൽ സുധീർ പ്രകാശ് ഏറ്റുവാങ്ങി.
|
രാക്കുളിപ്പെരുന്നാൾ: തിരുക്കർമങ്ങൾ നടന്നു
ന്യൂഡൽഹി: രാക്കുളിപ്പെരുന്നാളിനോട് അനുബന്ധിച്ച് ബെർസറായി സെന്റ് പീറ്റേഴ്സ് ഭവനിൽ തിരുക്കർമങ്ങൾ നടന്നു. ഫാ. തോമസ് തോപ്പുറത്തു കാർമികത്വം വഹിച്ചു.
|
സെന്റ് സ്റ്റീഫൻസ് ഇടവകയിൽ മാർ സ്തേഫാനോസ് സഹദായുടെ ഓർമപ്പെരുന്നാൾ
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവും ശെമ്മാശന്മാരിൽ പ്രധാനിയും സഹദേന്മാരിൽ മുൻപനും പരിശുദ്ധ സഭയുടെ പ്രഥമ രക്തസാഷിയുമായ പരിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമപ്പെരുന്നാൾ നടക്കുന്നു.
ജനുവരി അഞ്ച് മുതൽ 12 വരെയുള്ള ദിവസങ്ങളിൽ കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗിസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിലാണ് പെരുന്നാൾ നടക്കുന്നത്.
പെരുന്നാൾ ശുശ്രൂഷയ്ക്ക് വികാരി റവ. ഫാ. ജോയ്സൺ തോമസിന്റെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെയും പെരുന്നാൾ കൺവീനർമാരുടെയും നേതൃത്വത്തിൽ ക്രമീകരണം നടക്കുന്നുണ്ട്.
പരിപാടികൾ
ചൊവ്വാഴ്ച (സെന്റ് സ്റ്റീഫൻസ് ഡേ) വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരത്തിനും കുർബാനയ്ക്കും റവ. ഫാ. പത്രോസ് കെ. ജോയി (വികാരി, മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ജനക്പൂരി) നേതൃത്വം നൽകും.
ബുധനാഴ്ച വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർഥന. വ്യാഴാഴ്ച വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർഥന. വെള്ളിയാഴ്ച വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർഥന.
ശനിയാഴ്ച വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരത്തിന് ഡോ. ഗീവർഗിസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ. ഏഴിന് വചന ശുശ്രൂഷയ്ക്ക് ഡോ. ഗീവർഗിസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും.
7.30ന് ഭക്തിനിർഭരമായ പെരുന്നാൾ പ്രദക്ഷിണം. 8.30ന് ധൂപപ്രാർഥന, ശ്ലൈഹീക വാഴ്വ്, ആശീർവാദം, കൈമുത്ത്, സ്നേഹവിരുന്ന്. ഞായറാഴ്ച രാവിലെ 7.30ന് പ്രഭാത നമസ്കാരം, കുർബാനയ്ക്ക് കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗിസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.
10.30ന് 20232024 അധ്യയന വർഷത്തിലെ ഇടവകയിലെ വിദ്യാർഥികളിൽ പത്താം ക്ലാസിലും 12ാം ക്ലാസിലും ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കി വിജയികളായവർക്ക് അക്കാദമിക് എക്സലൻസ് അവാർഡ് വിതരണം ചെയ്യും.
തുടർന്ന് ശ്ലൈഹീക വാഴ്വ്, ആശീർവാദം, കൈമുത്ത്, നേർച്ചവിളമ്പ്. 11ന് പെരുന്നാൾ കൊടിയിറക്ക്
|
ഡൽഹിയിൽ മലിനീകരണം കുറഞ്ഞു: വാഹനനിയന്ത്രണം നീക്കി
ന്യൂഡൽഹി: തലസ്ഥാനനഗരത്തിലും സമീപ പ്രദേശങ്ങളിലും വായുമലിനീകരണ തോത് കുറഞ്ഞതിനെത്തുടർന്ന് ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന് (ജിആർഎപി) കീഴിലുള്ള സ്റ്റേജ് 3 നിയന്ത്രണങ്ങൾ പിൻവലിച്ചു.
വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു.
|
തണുത്തു വിറച്ച് ഉത്തരേന്ത്യ
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ തണുപ്പ് അതികഠിനമായി. ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ആറു മുതൽ എട്ടു ഡിഗ്രി സെൽഷ്യസ് വരെയാണ് കുറഞ്ഞ താപനില.
ജമ്മു കാഷ്മീരിലെ പൂഞ്ചിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് മുഗൾ റോഡ് നാലു ദിവസമായി അടച്ചിട്ടിരിക്കുകയാണ്. കാഷ്മീർ താഴ്വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന സോജില പാസും അടച്ചു.
ശ്രീനഗറിലെ ദാൽ തടാകം തണുത്തുറഞ്ഞ നിലയിലാണ്. നാളെ മുതൽ ഹിമാചലിലും ജമ്മു കാഷ്മീരിലും ശീതതരംഗമെത്തുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ജമ്മുവിലേക്കും ഹിമാചലിലേക്കും സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്.
കുടുങ്ങിക്കിടന്ന ആയിരക്കണക്കിനു സഞ്ചാരികളെ പലയിടങ്ങളിൽനിന്നായി പോലീസും സുരക്ഷ സേനയും രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.
|
ഗുരുഗ്രാം മാർ ഇവാനിയോസ് സ്കൂൾ വാർഷിക ദിനാചരണം സംഘടിപ്പിച്ചു
ന്യൂഡൽഹി: ഗുരുഗ്രാം മാർ ഇവാനിയോസ് സ്കൂൾ വാർഷിക ദിനാചരണം സംഘടിപ്പിച്ചു. ഗുരുഗ്രാം എംഎൽഎ മുകേഷ് ശർമ മുഖ്യാതിഥിയായി പങ്കെടുത്തു. സ്വാഗത പ്രസംഗത്തോടും ദീപം തെളിക്കൽ ചടങ്ങോടും കൂടിയാണ് പരിപാടി ആരംഭിച്ചത്.
മുകേഷ് ശർമ തന്റെ പ്രസംഗത്തിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ സ്കൂളിന്റെ ശ്രമങ്ങളെ പ്രശംസിക്കുകയും മികവിനായി പരിശ്രമിക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വിദ്യാർഥികളുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ പാഠ്യേതര പ്രവർത്തനങ്ങളുടെ, പ്രത്യേകിച്ച് സ്പോർട്സിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
തുടർന്ന് സ്കൂളിന്റെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ക്ലാസിക്കൽ, ഫോക്ക്, കൻറ്റെമ്പറെറി തുടങ്ങി വിവിധ നൃത്തരൂപങ്ങളിലൂടെ വിദ്യാർഥികളുടെ കഴിവുകൾ പ്രദർശിപ്പിച്ച "ഷൈൻ ബ്രൈറ്റ് ബി റിയൽ' എന്നതായിരുന്നു സാംസ്കാരിക പരിപാടിയുടെ പ്രമേയം.
ഗുരുഗ്രാം ഭദ്രാസനാധിപൻ തോമസ് മാർ.അന്തോണിയോസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ പഠനത്തിലും കായിക പ്രവർത്തനങ്ങളിലും മികവ് പുലർത്തിയ വിദ്യാർഥികളെയും ജീവനക്കാരെയും അഭിനന്ദിച്ചു.
പ്രിൻസിപ്പൽ ഫാ.ഡോ. സി.സി.ജോൺ, മാനേജർ ഫാ. വിനയാനന്ദ് ഒഐസിസി എന്നിവർ കായിക പ്രവർത്തന വിജയികൾക്കും അക്കാദമിക് മികവിനും ഉപഹാരം നൽകി. പരിപാടിയിൽ രക്ഷിതാക്കളും വിദ്യാർഥികളും ക്ഷണിക്കപ്പെട്ട അതിഥികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ദേശീയ ഗാനത്തോടെ പരിപാടി അവസാനിച്ചു.
|
ഡൽഹിയിൽ ഉത്തര ശിവഗിരി തീർഥാടനം ജനുവരി അഞ്ചിന് കൊടിയേറും
ന്യൂഡൽഹി: ശ്രീ നാരായണ ധർമ്മ പരിപാലന യോഗം ഡൽഹി യൂണിയന്റെ ആഭിമുഖ്യത്തിൽ കാൽകാജി ശാഖാ നമ്പർ 4353ന്റെ നേതൃത്വത്തിൽ "അറിവിന്റെ അഷ്ടാംഗ മാർഗ തീർഥാടനം’ എന്നറിയപ്പെടുന്ന ശിവഗിരി തീർഥാടനം ജനുവരി അഞ്ചിന് കൊടിയേറും.
രാവിലെ അഞ്ചിന് ഗോവിന്ദ് പുരിയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളോടെയാവും 16ാമത് പ്രതീകാത്മക ശിവഗിരി തീർഥാടനം ആരംഭിക്കുക. രാവിലെ 5.30ന് ഗുരു പൂജ, പ്രാർഥന.
തുടർന്ന് ഏഴിന് മെഹ്റോളി ഗുരുമന്ദിരത്തിൽ നിന്നും കാൽക്കാജി ഗുരുദേവ ക്ഷേത്രത്തിൽ എത്തിക്കുന്ന തീർഥാടന പതാക എസ്എൻഡിപി ഡൽഹി യൂണിയൻ സെക്രട്ടറി എ.ഡി. ഓമനക്കുട്ടൻ ഉയർത്തുന്നതോടെ തീർഥാടനത്തിന് ആരംഭമാവും.
എട്ടിന് ഡൽഹിയിലും പരിസര പ്രദേശങ്ങളിൽനിന്നും എത്തിച്ചേരുന്ന പീതാംബര ധാരികളായ ഗുരുഭക്തരുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ അളകനന്ദ ശ്രീബാല വേണുഗോപാല ക്ഷേത്രത്തിൽ നിന്നും അലങ്കരിച്ച രഥത്തിൽ ഗുരുദേവന്റെ ഛായാ ചിത്രവുമായി ആരംഭിക്കുന്ന ഭക്തി നിർഭരമായ തീർഥാടന ഘോഷയാത്ര,
തീർഥാടന വീഥികളിൽ കാത്തു നിൽക്കുന്ന ഭക്തസഹസ്രങ്ങൾക്ക് ദർശന സായൂജ്യമേകി ഗോവിന്ദ്പുരി ഗുരുദേവ ക്ഷേത്രത്തിൽ എത്തിച്ചേരുമ്പോൾ ഗുരു പുഷ്പാഞ്ജലികളോടെ ക്ഷേത്ര ഭാരവാഹികൾ വരവേൽപ്പു നൽകും.
10ന് കാൽക്കാജി ശാഖാ പ്രസിഡന്റ് ഡി വേണുവിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ മലയാള മനോരമ റസിഡന്റ് എഡിറ്റർ ആർ. പ്രസന്നൻ മുഖ്യാഥിതിയാവും. മാനുവൽ മലബാർ ജൂവലേഴ്സ് ഡയറക്ടർ ഡോ ഡെലോണി മാനുവൽ വിശിഷ്ടാതിഥിയാവും. ഡൽഹി യൂണിയൻ പ്രസിഡന്റ് ടി.എസ്. അനിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രമുഖ പ്രഭാഷകനായ ഡോ എം എം ബഷീർ പ്രഭാഷണം നടത്തും.
യൂണിയൻ വൈസ് പ്രസിഡന്റ് സി.ഡി. സുനിൽ കുമാർ, യൂണിയൻ സെക്രട്ടറി എ ഡി ഓമനക്കുട്ടൻ, യോഗം ഡയറക്ടർ ബോർഡ് അംഗം എം .കെ. അനിൽ കുമാർ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സുധാ ലച്ചു, സെക്രട്ടറി ജ്യോതി ബാഹുലേയൻ, ശാഖാ സെക്രട്ടറി പി ജി സുശീലൻ തുടങ്ങിയവർ പ്രസംഗിക്കും.
ഉച്ചയ്ക്ക് 1.40ന് അന്നദാനത്തോടുകൂടി വ്രതശുദ്ധിയുടെ പുണ്യം തേടി കാത്തിരുന്ന തീർഥാടന മഹാമഹത്തിന് സമാപനമാകും. കൂടുതൽ വിവരങ്ങൾക്ക് 9711104310, 9971204764, 8860256982, 9811684042 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
കാൻസർ ബോധവത്കരണ ക്ലാസ് ഞായറാഴ്ച
ഗുരുഗ്രാം: ശാന്തിഗ്രാം വിദ്യാ നികേതൻ സ്കൂൾ മണ്ഡവാറിന്റെയും മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസന മാർത്തമറിയം വനിതാ സമാജത്തിന്റെയും ആഭിമുഖ്യത്തിൽ സഭാംഗങ്ങൾക്കും പ്രദേശവാസികൾക്കുമായി കാൻസർ ബോധവത്കരണ ക്ലാസും ആരോഗ്യ പരിശോധന ക്യാമ്പും നടത്തപ്പെടുന്നു.
രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ ഡോ. ഷാൻ കാൻസർ ബോധവത്കരണ ക്ലാസ് നടത്തും.
സിസ്റ്റർ ബീന, ഡോ. രവി, ജെസ്സി ഫിലിപ്പ് (ജനറൽ സെക്രട്ടറി ഡൽഹി ഭദ്രാസന മാർത്തമറിയം സമാജം), റെജി ടി. മാണി, ഡോ. സാകിയ പെർവീൻ ഖാൻ, മൊഹ്തേഷ്ം ഹുസൈൻ എന്നിവർ നേതൃതം നൽകുന്ന ക്യാമ്പ് ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3.30 വരെ നടക്കും.
റവ. ഫാ. അഭിലാഷ് ടി. ഐസക്, ശാന്തിഗ്രാം വിദ്യാ നികേതൻ സ്കൂൾ സ്റ്റാഫും ബോധവത്കരണ ക്ലാസ് ക്യാമ്പിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
|
ക്രിസ്മസ് ആഘോഷം നടത്തി
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം നടത്തി. 24ന് വൈകുന്നേരം സെന്റ് തോമസ് ദേവാലയത്തിൽ നടന്ന തിരുക്കർമങ്ങൾക്ക് ഫാ. തോമസ് തോപ്പുറത് കാർമികത്വം വഹിച്ചു.
കരോൾ ഗാനാലാപനം, ക്രിസ്മസ് സ്കിറ്റ്, ആഘോഷമായ വിശുദ്ധ കുർബാന, എല്ലാ ദിവസവും കാരോളിൽ പങ്കെടുത്തവർക്ക് സമ്മാന വിതരണം, കേക്ക് വിതരണം എന്നിവ ഉണ്ടായിരുന്നു.
|
ക്രിസ്മസ് പരിപാടി സംഘടിപ്പിച്ചു
ന്യൂഡൽഹി: ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്മസ് പരിപാടി സംഘടിപ്പിച്ചു.
ജൈന സമുദായത്തിൽ നിന്നുള്ള ആചാര്യ വിവേക് മുനി ജി മഹാരാജ് (സ്ഥാപക ചെയർമാൻ സുശീൽ മുനി മിഷൻ), യൂലിയ ആര്യേവ (കൗൺസിലർ), എകറ്റെറിന ലസാരെവ (അറ്റാഷെ),
മിഖായേൽ ആൻസിഫെറോവ് (റഷ്യൻ എംബസിയിൽ നിന്നുള്ള അറ്റാഷെ), റവ.ഫാ. ഷാജി മാത്യൂസ്, റവ.ഫാ. അൻസൽ ജോൺ എന്നിവർ പങ്കെടുത്തു.
|
ക്രിസ്മസ് ശുശ്രൂഷകൾ നടത്തി
ന്യൂഡൽഹി: ഫരിദാബാദ് ക്രിസ്തുരാജ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ക്രിസ്മസ് ശുശ്രൂഷകൾക്ക് മാർ കുര്യാക്കോസ് ഭരണികുളങ്ങര നേതൃത്വം നൽകി.
കത്തീഡ്രൽ വികാരി ഫാ. റോണി തോപ്പിലാൻ, അസി. വികാരി ഫാ. നെവിൻ കുന്നപ്പിള്ളി എന്നിവർ സഹകാർമികരായി.
|
കരോൾ സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ കരോൾ സംഘം ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ് സന്ദർശിച്ചു.
പ്രിൻസിപ്പൽ പ്രഫ. ജോൺ വർഗീസിന് കരോൾ സംഘം ആശംസ നേർന്നു.
|
ടി. രാജേഷ് ബംഗളൂരു ഡിആർടി ജഡ്ജ്
ന്യൂഡൽഹി: ചെന്നൈ ഡിആർടി ജഡ്ജിയും കേരള ഹൈക്കോടതി മുൻ അഭിഭാഷകനുമായ ടി. രാജേഷിനെ ബംഗളൂരു ഡിആർടി2 ജഡ്ജായി നിയമിച്ചു.
പ്രധാനമന്ത്രി അടങ്ങുന്ന പാർലമെന്റ് അപ്പോയിന്റ്മെന്റ് കമ്മിറ്റിയാണ് തീരുമാനം എടുത്തത്. മുവാറ്റുപുഴ കടാതി സ്വദേശിയാണ് ടി. രാജേഷ്.
|
ക്രിസ്മസ് കരോൾ മത്സരം: ലിറ്റിൽ ഫ്ലവർ പള്ളി ഒന്നാം സ്ഥാനത്ത്
ന്യൂഡൽഹി: ഫരീദാബാദ് രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ നടത്തിയ ക്രിസ്മസ് കരോൾ മത്സരത്തിൽ ജസോല ഫൊറോനയുടെ കീഴിലുള്ള ലിറ്റിൽ ഫ്ലവർ പള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
|
ഡിഎംഎ ജസോല ഏരിയ ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, ജസോല ഏരിയ ക്രിസ്മസ് കരോൾ നടത്തി.
ഡിസംബർ 15, 16, 17 തീയതികളിൽ രാത്രി 8 മണി മുതൽ 10 മണി വരെ ജസോല ഡിഡിഎ ഫ്ലാറ്റ്സിന്റെ 10, 11, 12 പോക്കറ്റുകളിലാണ് കരോൾ സംഘം ഭവന സന്ദർശനം നടത്തിയത്.
അഡ്ഹോക് കമ്മിറ്റി കൺവീനറായ പി ഡി പുന്നൂസ്, ജോയിന്റ് കൺവീനർമാരായ ദിവ്യ ജോസ്, തോമസ് മാമ്പിള്ളി, കൂടാതെ പ്രദീപൻ, സിബി പോൾ, സേവി പുതുശേരി, മുൻ ഏരിയ വൈസ് ചെയർമാനായ എസ് പി തോമസ് എന്നിവർ നേതൃത്വം നൽകി.
|
അന്നദാനത്തിൽ കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര പങ്കെടുത്തു
ന്യൂ ഡൽഹി: ശ്രീ അയ്യപ്പ പൂജാ സമിതി മയൂർ വിഹാർ ഫേസ്2ന്റെ 16ാമത് മണ്ഡല പൂജാ മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ അന്നദാനത്തിൽ കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര പങ്കെടുത്തു. മയൂർ വിഹാർ ഫേസ്2, പോക്കറ്റ് ബിയിലെ നീലം മാതാ മന്ദിറിനു സമീപം പ്രത്യേകം സജ്ജമാക്കിയ പൂജാ പന്തലിലാണ് ചടങ്ങുകൾ നടന്നത്.
മഹാഗണപതി ഹോമത്തോടെ ആരംഭിച്ച ചടങ്ങുകളിൽ വിളക്കു പൂജ, വിഷ്ണു സഹസ്രനാമ പാരായണം, സൂര്യകാലടി ഭജന മണ്ഡലി, കോട്ടയം അവതരിപ്പിച്ച പ്രത്യേക നാമ പ്രഘോഷണം, അന്നദാനം എന്നിവയായിരുന്നു പ്രധാനം.
ചടങ്ങുകളിൽ മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്ര മന്ത്രി ഹർഷ് മൽഹോത്ര, ഭജനയിൽ വേദി പങ്കിട്ടും അന്നദാനം വിളമ്പിയും പൂജാദികളിൽ സജീവ സാന്നിധ്യമായത് ഭക്തർക്ക് കൗതുകമായി.
വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ഡോമിനിക് ജോസഫ്, ഡൽഹി മലയാളി അസോസിയേഷൻ അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് സി കേശവൻകുട്ടി, എൻഎസ്എസ് ഡൽഹി ജനറൽ സെക്രട്ടറി എം ഡി ജയപ്രകാശ്, മാനുവൽ മലബാർ ജൂവലേഴ്സ് ഡയറക്ടർ ഡോ ഡെലോണി മാനുവൽ തുടങ്ങിയവരും ചടങ്ങുകളിൽ പങ്കെടുത്തു.
വൈകുന്നേരം പോക്കറ്റ് എയിലെ പ്രാചീൻ ശിവ് മന്ദിറിൽ നിന്നും പൂത്താലമേന്തിയ ബാലികമാരുടെയും വാദ്യ മേളങ്ങളുടേയും അകമ്പടിയോടെ ആരംഭിച്ച താലപ്പൊലി എഴുന്നെള്ളത്ത് മയൂർ വിഹാർ ഫേസ്2വിലെ അയ്യപ്പ ഭക്തരുടെ സ്വീകരണങ്ങൾ ഏറ്റു വാങ്ങി നഗര പ്രദക്ഷിണത്തോടെ പൂജാ സന്നിധിയിൽ എത്തിയ ശേഷം മഹാദീപാരാധനയും ഹരിവരാസനവും പാടി. പ്രസാദ വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.
|
വിശുദ്ധ ചാവറയച്ചൻ സാമൂഹിക പ്രവർത്തകർക്ക് ഉത്തമ മാതൃക: ശശി തരൂർ
ന്യൂഡൽഹി: പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി അക്ഷീണം പ്രവർത്തിച്ച വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസ് ഇന്ത്യയിലെ സാമൂഹിക പ്രവർത്തകർക്ക് ഉത്തമ മാതൃകയാണെന്ന് ഡോ. ശശി തരൂർ എംപി.
ഡൽഹിയിലെ ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ചാവറ പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ ദരിദ്രരുടെയും അധഃസ്ഥിതരുടെയും ഉയർത്തെഴുന്നേൽപ്പിന് ഏറ്റവും അനിവാര്യമായതു വിദ്യാഭ്യാസമാണ്.
ഈ ലക്ഷ്യം സാധിക്കുന്നതിനുവേണ്ടിയാണ് വിശുദ്ധ ചാവറ കുര്യാക്കോസ് പള്ളികളോടു ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിച്ചതും ഇന്ത്യയിൽ ആദ്യമായി ശമ്പളം നൽകി മികച്ച അധ്യാപകരെ നിയമിച്ചതും കുട്ടികൾക്ക് സൗജന്യ ഉച്ചഭക്ഷണം നൽകിത്തുടങ്ങിയതും.
ഇന്ത്യയിലെ മുൻനിര സാമൂഹിക പരിഷ്കർത്താക്കൾക്കും വളരെ മുന്‍പുതന്നെ സമൂഹത്തിലെ വ്യത്യസ്തമേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന് സാധിച്ചുവെന്നും ഡോ. ശശി തരൂർ ചൂണ്ടിക്കാട്ടി.
‘വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് മുന്നോട്ടുവച്ച മാതൃക’ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണ പരിപാടിയിൽ ഡൽഹി അതിരൂപത സഹായമെത്രാൻ ഡോ. ദീപക് വലേറിയൻ ടൗരോ, ദീപിക അസോസിയേറ്റ് എഡിറ്റർ ജോർജ് കള്ളിവയലിൽ, ഡൽഹി ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ റവ. ഡോ. റോബി കണ്ണഞ്ചിറ സിഎംഐ എന്നിവർ പ്രസംഗിച്ചു.
എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബെഹനാൻ, ആന്റോ ആന്റണി, കെ. രാധാകൃഷ്ണൻ, ഫ്രാൻസിസ് ജോർജ്, ജോസ് കെ.മാണി, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, കേരളസർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി. തോമസ്, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
|
സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ക്രിസ്മസ് കരോൾ നടത്തി
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ക്രിസ്മസ് കരോൾ നടത്തി.
ടീം അംഗങ്ങൾ വികാരി റവ. ഫാ. ജോയ്സൺ തോമസ് നേതൃത്വം നൽകി.
|
ബേസിൽ ജെയ്സൺ പ്രവാസി ലീഗൽ സെൽ നാഷണൽ കോഓർഡിനേറ്ററായി
ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ നാഷണൽ കോഓർഡിനേറ്ററായി അഡ്വ. ബേസിൽ ജെയ്സൺ ചുമതലയേറ്റു. സുപ്രീംകോടതി അഭിഭാഷകനായ ബേസിൽ ജെയ്സൺ പല മനുഷ്യാവകാശ സംഘടനകളിലും സേവനമനുഷ്ഠിക്കുന്നുണ്ട്.
ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ.
ലോകത്തെമ്പാടും ചാപ്റ്ററുകളുള്ള പിഎൽസിയുടെ ഇന്ത്യയിലെ നാഷണൽ കോഓർഡിനേറ്ററായിട്ടാണ് ബേസിൽ ജെയ്സൺ ചുമതലയേറ്റെടുത്തത്. പൂനെ സാവിത്രിഭായ് ഫുലെ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബേസിൽ നിയമപഠനം പൂർത്തിയാക്കിയത്.
സുപ്രീംകോടതി ജഡ്ജി അഭയ് എസ്. ഓക്ക, അഡ്വ. ഗീത ലുത്ര മുതലായ പല പ്രശസ്ത സീനിയർ അഭിഭാഷകരുടെയും ഓഫീസുകളിൽ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
|
|
|
|
|
|