ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കരോൾ ബാഗ് കൊണാട്ട് പ്ലേസ് ഏരിയ നടത്തിയ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കരോൾ ബാഗിലെ ജെനിഫർ ഹോട്ടലിൽ ചേർന്ന യോഗത്തിൽ കേന്ദ്രക്കമ്മിറ്റി അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, അഡീഷണൽ ട്രെഷറർ പി.എൻ. ഷാജി തുടങ്ങിയവർ നിരീക്ഷകർ ആയിരുന്നു.
ജെ. സോമനാഥനായിരുന്നു റിട്ടേണിംഗ് ഓഫീസർ. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ചീഫ് ട്രെഷറർ മാത്യു ജോസ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ചെയർമാൻ എകെ സുബ്രഹ്മണ്യൻ, വൈസ് ചെയർമാൻ ടിവി തോമസ്, സെക്രട്ടറി സജിത്ത് കൊമ്പൻ, ജോയിന്റ് സെക്രട്ടറിമാർ വി സുരേഷ് ബാബു, പിഎം ഷാബു, ട്രഷറർ എസ് വിജയകുമാരൻ നായർ, ജോയിന്റ് ട്രഷറർ മാത്യു എം. ജോസഫ്, ഇന്റേണൽ ഓഡിറ്റർ എ.എം. മഹേഷ്, വനിതാ വിഭാഗം കൺവീനർ നിർമ്മല നന്ദകുമാർ, ജോയിന്റ് കൺവീനർമാർ രസ്ന സജിത്ത്, റിജുന ഷാബു എന്നിവരെ തെരെഞ്ഞെടുത്തു.
കൂടാതെ ജനറൽ കൗൺസിൽ അംഗങ്ങളായി സിനി റോണി, സുനില ടോണി, ജോൺസി ജോസഫ്, റോയ്മോൻ സി. ബേബി, ആനിയമ്മ നൈനാൻ, ഏലിയാമ്മ എബ്രഹാം, എൽ. ശ്രീകുമാരി എന്നിവരെയും നിർവാഹക സമിതി അംഗങ്ങളായി എൽദോസ് എം. ജോയ്, റോണി മാത്യു, അജിത് രാജൻ, വി. മാനസി, എസ്. ഭുബനേശ്വരൻ, കെ.എം.എൻ. അനിൽ, പി.പി. സാജു, ജോബി തോമസ്, ജോബി വർഗീസ്, സജി മാത്യു എന്നിവരെയും തെരഞ്ഞെടുത്തു.
|