ഗീ​താ​മ​ണ്ഡ​ലം വി​ഷു: ശ്യാം ​ശ​ങ്ക​ർ മു​ഖ്യ അ​തി​ഥി
Wednesday, April 17, 2024 3:18 PM IST
ര​ഞ്ജി​ത് ച​ന്ദ്ര​ശേ​ഖ​ർ
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളി​ൽ നാ​ല് ദ​ശ​ക​ങ്ങ​ളി​ൽ ഏ​റെ ആ​യി പൈ​തൃ​ക​വും പാ​ര​മ്പ​ര്യ​വും സ​മ​ഗ്ര​മാ​യി പി​ന്തു​ട​ർ​ന്ന് ഹൈ​ന്ദ​വ ആ​ചാ​ര​ങ്ങ​ൾ അ​നു​ഷ്ഠി​ക്കു​ന്ന ഷി​ക്കാ​ഗോ ഗീ​താ​മ​ണ്ഡ​ലം വി​ഷു പൂ​ജ​യും ആ​ഘോ​ഷ​ങ്ങ​ളും ശ​നി​യാ​ഴ​ച രാ​വി​ലെ പ​ത്തു മു​ത​ൽ ഗീ​താ മ​ണ്ഡ​ലം ത​റ​വാ​ട് ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് ന​ട​ന്നു.

മ​ന്ത്ര പ്ര​സി​ഡ​ന്‍റ് ശ്യാം ​ശ​ങ്ക​ർ മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. മ​ന്ത്ര​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഗീ​താ​മ​ണ്ഡ​ലം കു​ടും​ബ അം​ഗ​ങ്ങ​ൾ ന​ൽ​കു​ന്ന ഊ​ർ​ജം വി​ല മ​തി​ക്കാ​ൻ ആ​വാ​ത്ത​താ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കു​റ​ഞ്ഞ കാ​ലം കൊ​ണ്ട് ത​ന്നെ ക​ണ്ടു മ​ടു​ത്ത നി​ർ​ജീ​വ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി മ​ല​യാ​ളീ ഹൈ​ന്ദ​വ കു​ടും​ബ​ങ്ങ​ളി​ൽ ത​രം​ഗം ആ​വാ​ൻ മ​ന്ത്ര​യ്ക്ക് സാ​ധി​ച്ചു​വെ​ന്ന് മ​ന്ത്ര പ്ര​സി​ഡ​ന്‍റി​ന് സ്വാ​ഗ​തം അ​രു​ളി​ക്കൊ​ണ്ട് ഗീ​താ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യ്ച​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ന്ത്ര​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഗീ​താ​മ​ണ്ഡ​ലം കു​ടും​ബ അം​ഗ​ങ്ങ​ൾ ന​ൽ​കു​ന്ന ഊ​ർ​ജം വി​ല മ​തി​ക്കാ​ൻ ആ​വാ​ത്ത​താ​ണെ​ന്ന് ശ്യാം ​ശ​ങ്ക​ർ അ​റി​യി​ച്ചു. മ​ന്ത്ര ആ​ധ്യാ​ത്മി​ക അ​ധ്യ​ക്ഷ​ൻ ആ​ന​ന്ദ് പ്ര​ഭാ​ക​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

മ​ഹാ​ഗ​ണ​പ​തി ഹോ​മ​ങ്ങ​ളോ​ടെ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ വി​ഷു പൂ​ജ​ക​ൾ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് പു​രു​ഷ​സൂ​ക്ത​ങ്ങ​ളാ​ലും ശ്രീ ​സൂ​ക്ത​ങ്ങ​ളാ​ലും വി​ശേ​ഷാ​ൽ ശ്രീ​കൃ​ഷ്ണ പൂ​ജ ന​ട​ത്തി. വി​ഷു​ക്ക​ണി​യും ഒ​രു​ക്കി​യി​രു​ന്നു.