ഷിക്കാ​ഗോ രൂ​പ​ത വൈ​ദീ​ക​ന്‍ ഫാ. ​ജോ​ബി ജോ​സ​ഫ് ഇം​ഗ്ലീ​ഷി​ല്‍ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ പു​ത്ത​ന്‍ പാ​ന യൂ​ട്യൂ​ബി​ല്‍
Wednesday, March 27, 2024 8:08 AM IST
ജോയിച്ചൻ പുതുക്കുളം
ഷിക്കാ​ഗോ: ഷിക്കാ​ഗോ രൂ​പ​ത​യി​ലെ വൈ​ദി​ക​നാ​യ ഫാ. ​ജോ​ബി ജോ​സ​ഫ് ഇം​ഗ്ലീ​ഷി​ൽ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ പു​ത്ത​ൻ പാ​ന യൂ​ട്യൂ​ബി​ൽ. ശ്രു​തി ഉ​റു​മ്പ​ക്ക​ലി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ഗീ​തു ഉ​റു​മ്പ​ക്ക​ൽ, അ​ല​ക്സ് പു​ളി​ക്ക​ൽ എ​ന്നി​വ​ർ പാ​ടി​യ ഗാ​നാ​വ​ത​ര​ണം ഷിക്കാ​ഗോ രൂ​പ​താ മെ​ത്രാ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ടാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്.

അ​ർ​ണോ​സ് പാ​തി​രി എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ജ​ർ​മ​ൻ മി​ഷ​ന​റി ജൊ​ഹാ​ൻ ഏ​ൺ​സ്റ് ഹാ​ൻ​സ്ലെ​ഡി​ൻ ആ​ണ് 1732ൽ ​ഈ​ശോ​യു​ടെ കു​രി​ശു​മ​ര​ണ​ത്തി​ൽ മാ​താ​വി​ന്‍റെ വ്യാ​കു​ല പ്ര​ലാ​പം ഒ​രു കാ​വ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ ര​ചി​ച്ച​ത്.

കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ​ർ വ​ലി​യ നോ​മ്പി​ലെ പീ​ഡാ​നു​ഭ​വാ​ചാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ പ​ര​മ്പ​രാ​ഗ​ത​മാ​യി പ​തി​വാ​ക്കി​യി​രു​ന്ന പാ​ന വാ​യ​ന, പു​തി​യ ത​ല​മു​റ​യ്ക്ക് അ​നു​ഭ​വ​വേ​ദ്യ​മാ​കു​വാ​നാ​യി​ട്ടാ​ണ് ജോ​ബി​അ​ച്ഛ​ൻ ഇം​ഗ്ലീ​ഷി​ൽ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​ത്. ഈ ​വീ​ഡി​യോ ചി​ക്കാ​ഗോ മാ​ർ തോ​മാ ശ്ലീ​ഹാ ക​ത്തീ​ഡ്ര​ലി​ന്റെ യൂ​ട്യൂ​ബ് ചാ​ന​ലാ​യ Syro Vision Network ആ​ണു​ള്ള​ത്:

https://youtu.be/CH27zAZbphk?si=bTJ30XnRicNf9-CX