ട്രം​പി​ന്‍റെയും റോ​ബ​ർ​ട്ട് കെ​ന്ന​ഡി ജൂ​നി​യ​റി​ന്‍റെയും വി​പി സാ​ധ്യ​ത​ക​ൾ
Wednesday, March 27, 2024 7:47 AM IST
ഏ​ബ്ര​ഹാം തോ​മ​സ്
വാഷിംഗ്ടൺ : റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ 2024 ലെ ​പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ട്രം​പും സ്വ​ത​ന്ത്ര​ൻ ആ​യി മ​ത്സ​രി​ക്കും എ​ന്ന് പ്ര​ഖ്യാ​പി​ച്ച റോ​ബ​ർ​ട്ട് കെ​ന്ന​ഡി ജൂ​നി​യ​റും ത​ങ്ങ​ളു​ടെ റി​ക്ക​റ്റു​ക​ളി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ക​ൾ ആ​കാ​ൻ സാ​ധ്യ​ത ഉ​ള്ള​വ​രെ കു​റി​ച്ച് സൂ​ച​ന​ക​ൾ ന​ൽ​കി.

മു​ൻ കോ​ൺ​ഗ്ര​സ്മാ​ൻ ലീ ​സി​ൽ​ഡി​നോ ഫ്ലോ​റി​ഡ ജ​ന​പ്ര​തി​നി​ധി ബ​യ​റ​ൺ ഡൊ​ണാ​ൾ​ഡ്സോ ആ​യി​രി​ക്കും ട്രം​പി​ന്‍റെ വി​പി എ​ന്നാ​ണു ഇ​പ്പോ​ൾ ക​രു​തു​ന്ന​ത്. ഫ്ലോ​റി​ഡ സെ​ന​റ്റ​ർ മാ​ർ​ക്കോ റു​ബി​യോ​യും ട്രം​പു​മാ​യി ഉ​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കുവ​ച്ച് റു​ബി​യോ​യു​ടെ സാ​ധ്യ​ത മാ​ധ്യ​മ​ങ്ങ​ൾ ഉ​യ​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും നോ​മി​നി​ക​ൾ ഒ​രേ സം​സ്ഥാ​ന​ത്തി​ൽ നി​ന്നാ​കാ​ൻ പാ​ടി​ല്ല എ​ന്ന് ഭ​ര​ണ​ഘ​ട​ന പ​റ​യു​ന്നു​ണ്ട്.

സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ആ​യി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കും എ​ന്ന് പ​റ​യു​ന്ന റോ​ബ​ർ​ട്ട് കെ​ന്ന​ഡി ജൂ​നി​യ​റും ത​ന്‍റെ വി​പി സ്ഥാ​നാ​ർ​ഥി​യെ കു​റി​ച്ച് സം​സാ​രി​ച്ചു തു​ട​ങ്ങി. കാ​ര​ണം വി​പി സ്ഥാ​നാ​ർ​ഥി ആ​രാ​ണെ​ന്നു പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ മാ​ത്ര​മാ​ണ് ഒ​രു പ്ര​സി​ഡ​ന്റ് സ്ഥാ​നാ​ർ​ഥി​യെ വോ​ട്ട​ർ​മാ​ർ ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​ക ഉ​ള്ളു.

ന്യൂ​യോ​ർ​ക്ക് ജെ​റ്സ് ക്വാ​ർ​ട്ട​ർ ബാ​ക് ആ​രോ​ൺ റോ​ഡ്ജ​ർ​സോ, ഗൂ​ഗി​ൾ കോ​ഫൗ​ണ്ട​റു​ടെ മു​ൻ ഭാ​ര്യ നി​ക്കോ​ൾ ഷാ​ന​ഹാ​നോ വി​പി സ്ഥാ​നാ​ർ​ഥി ആ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ കെ​ന്ന​ഡി​യെ കോ​ട്ട് ചെ​യ്തു പ​റ​യു​ന്നു.