വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ധ​ന​കാ​ര്യ മ​ന്ത്രി ആ​ർ. ബാ​ല​ഗോ​പാ​ൽ പ്ര​ശം​സി​ച്ചു
Wednesday, February 8, 2023 12:30 AM IST
ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ
ന്യൂ​യോ​ർ​ക്ക്: വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ പേ​രി​ൽ കൊ​ല്ല​ത്തെ ക​നി​വ് എ​ന്ന സം​ഘ​ട​ന​ക്ക് വേ​ണ്ടി 50,000 രൂ​പ​യു​ടെ സ​ഹാ​യം കൊ​ട്ടാ​ര​ക്ക​ര​യി​ൽ ന​ട​ന്ന ചാ​ട​ങ്ങി​ൽ ധ​ന​കാ​ര്യ​മ​ന്ത്രി ആ​ർ . ബാ​ല​ഗോ​പാ​ലാ​ന് കൈ​മാ​റി . ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ന്നും മാ​തൃ​ക​യാ​യി നി​ൽ​ക്കു​ന്ന ഒ​രു സം​ഘ​ട​യാ​ണ് വെ​സ്റ്റ്ചെ​സ്റ്റ​ർ. ക​നി​വി​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​പ്പോ​ഴും ഒ​രു സ​ഹാ​യ ഹ​സ്ത​മാ​യി നി​ൽ​ക്കു​ന്ന ഒ​രു അ​സോ​സി​യേ​ഷ​ൻ കൂ​ടി​യാ​ണ് വെ​സ്റ്റ്ചെ​സ്റ്റ​ർ . പ്ര​സി​ഡ​ന്‍റ് ടെ​റ​ൻ​സെ​ൻ തോ​മ​സി​ന്‍റ് നേ​തൃ​ത്വ​ത്തി​ലാ​ണ് ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത് .

ക​നി​വ് എ​ന്ന സം​ഘ​ട​ന കേ​ര​ള​ത്തി​ലെ പാ​വ​പെ​ട്ട​വ​രാ​യ രോ​ഗ​ശ​യ്യ​യി​ൽ ക​ഴി​യു​ന്ന ആ​ളു​ക​ളെ മെ​ഡി​ക്ക​ലി സ​ഹാ​യി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ്. ക​നി​വ് എ​ന്ന വാ​ക്കി​നെ അ​ർ​ത്ഥ​വ​ത്താ​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ളാ​ണ് ഈ ​സം​ഘ​ട​ന ചെ​യ്യു​ന്ന​ത്. ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​രാ​യ ആ​ളു​ക​ളു​ടെ നി​ർ​ലോ​ഫ​മാ​യ സ​ഹ​കാ​രം കൊ​ണ്ടാ​ണ് ഈ ​സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​നം വ​ള​രെ ന​ല്ല രീ​തി​യി​ൽ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. അ​ഡ്വ. പി .​കെ ജോ​ണ്‍​സ​ൻ, അ​ഡ്വ. ഡി.​എ​സ്. സു​നി​ൽ എ​ന്നി​വ​ർ ഈ ​സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്നു. ഈ ​ച​ട​ങ്ങി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന വ​ള​രെ അ​ധി​കം രോ​ഗി​ക​ൾ​ക്ക് വീ​ൽ ചെ​യ​റു​ക​ൾ ചി​കി​ത്സ​ക്ക് വേ​ണ്ടി​യു​ള്ള സ​ഹാ​യ​ങ്ങ​ൾ എ​ന്നി​വ മ​ന്ത്രി വി​ത​ര​ണം ചെ​യ്തു.

കൊ​ട്ടാ​ര​ക്ക​ര​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​സോ​സി​യേ​ഷ​നെ പ്ര​ധി​നി​ധി​ക​രി​ച്ചു മു​ൻ പ്ര​സി​ഡ​ന്‍റും ഫൊ​ക്കാ​ന പി ​ആ​ർ​ഒ​യു​മാ​യ ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​നാ​ണ് ഈ ​തു​ക ധ​ന​കാ​ര്യ​മ​ന്ത്രി ആ​ർ. ബാ​ല​ഗോ​പാ​ലാ​ന് കൈ​മാ​റി​യ​ത്. ഈ ​അ​വ​സ​ര​ത്തി​ൽ ആ​ർ. ബാ​ല​ഗോ​പാ​ൽ വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ക്കു​ക​യും. വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​നു​മാ​യി വ​ള​രെ നാ​ള​ത്തെ അ​ടു​ത്ത പ​രി​ച​യ​മു​ണ്ടെ​ന്നും താ​ൻ അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ എ​ല്ലാം അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ബ​ന്ധ​ത്ത​പ്പെ​ടാ​റു​ണ്ടെ​ന്നും സ​ദ​സി​നെ അ​റി​യി​ച്ചു. ഇ​ത്ത​രം ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​സി​ഡ​ന്‍റ് ടെ​റ​ൻ​സ​ണ്‍ തോ​മ​സി​നെ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ക​യും പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.