ന്യൂജേഴ്സി: വേൾഡ് മലയാളി കൌണ്‍സിൽ അമേരിക്ക റീജണ്‍ യൂണിഫിഡിന് അഭിമാന പൂരകമായി പറയുവാൻ കഴിയുന്ന ഒരു പ്രൊവിൻസായി ഷിക്കാഗോ പ്രൊവിൻസ് മാറിയതായി ചെയർമാൻ മാത്തുക്കുട്ടി ആലുംപറന്പിൽ, പ്രസിഡന്റ് ബെഞ്ചമിൻ തോമസ്, ജനറൽ സെക്രട്ടറി തോമസ് ഡിക്രൂസ്, ട്രഷറർ കോശി ജോർജ്, ചാരിറ്റി ചെയർമാൻ തോമസ് വര്‍ഗീസ് (വിൽസണ്‍), അഡ്വൈസറി ചെയർമാൻ പ്രൊഫ. തന്പി മാത്യു, ബീന ജോർജ്, സാബി കോലേത്, മാത്യൂസ് എബ്രഹാം എന്നിവർ ന്ധഹോം ഫോർ ഹോംലെസ്ന്ധ പ്രോജെക്ടിനെ പരാമർശിച്ചുകൊണ്ട് അറിയിച്ചു.
ഡോ. എം. എസ്. സുനിലുമായിട്ടാണ് വീടുകൾ നിർമിച്ചു നൽകുന്നത്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവർക്കു വീട് നൽകുക വഴി ഭൂമിയിൽ ഒരു സ്വർഗം തന്നെയാണ് വേൾഡ് മലയാളി കൗണ്‍സിൽ തീർക്കുന്നത് എന്ന് അഡ്വൈസറി ചെയർമാനും മുൻ മാർത്തോമാ കോളേജ് പ്രൊഫസറും കൂടിയായ തന്പി മാത്യു പറഞ്ഞു.
പണി തീർത്ത വീടുകൾ: ഒരു വീട്മ ലയാലപ്പുഴ, ഒരു വീട് ഇലവന്തിട്ട, രണ്ടു വീടുകൾ തിരുവില്വാമല (തൃശൂർ ജില്ലാ) , ചെറുതോണി (ഇടുക്കി), ഒരു വീട് പാലക്കാട്ട്, മുതലായ സ്ഥലങ്ങളിൽ ആറു വീടുകൾ പണി തീർത്തതായും അടുത്ത സമയം നല്‍കിയത് തൃശൂരിലുള്ള തിരുവല്ലാ മലയിൽ രണ്ടു വീടുകൾ, ആറാട്ടുപുഴ (പത്തനം തിട്ട ജില്ല) ഒരു വീട് എന്നിങ്ങനെയാണ് എന്നും ബെഞ്ചമിൻ അറിയിച്ചു. ചിക്കാഗോ പ്രൊവിൻസ്, ഫിലാഡൽഫിയ പ്രൊവിൻസ്, ഡാളസ് പ്രൊവിൻസ് മുതലായ പ്രൊവിൻസുകളെ ഡോ. എം. എസ്. സുനിൽ അനുമോദനം അറിയിച്ചു.
ഗ്ലോബൽ ചെയർമാൻ ഡോ. രാജ് മോഹൻ പിള്ള, ഗ്ലോബൽ പ്രസിഡന്റ് ഡോ. പി. വി. ചെറിയാൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി പ്രഫ. കെ. പി. മാത്യു, അഡ്വ. ജോർജ് വർ്ഗീസ് അമേരിക്ക റീജിയൻ അഡ്ഹോക് കമ്മിറ്റി ചെയർമാൻ പി. സി. മാത്യു, പ്രസിഡന്റ് എൽദോ പീറ്റർ, ട്രഷറർ ഫിലിപ്പ് മാരേട്ട്, ജനറൽ സെക്രട്ടറി കുരിയൻ സഖറിയ, വൈസ് പ്രസിഡന്റ് മാരായ ജോസ് ആറ്റുപുറം, ഉഷ ജോർജ്, വൈസ് ചെയർ പേഴ്സണ്‍ ശോശാമ്മ ആൻഡ്രൂസ്, മാത്യു വന്ദനത്തു വയലിൽ, അലക്സ് യോഹന്നാൻ അസോസിയേറ്റ് സെക്രട്ടറി, ഹെൽത്ത് ഫോറം താര സാജൻ, കൾച്ചറൽ ഫോറം എലിസബത്ത് റെഡിയാർ, പബ്ലിക് റിലേഷൻസ് ജെയ്സി ജോർജ് എന്നിവരോടൊപ്പം പ്രൊവിൻസ് നേതാക്കളായ, ജോസ് കുരിയൻ, സോമോൻ സഖറിയ, ബിജു തോമസ്, ടിജോ കുരിയൻ, പുന്നൂസ് തോമസ്, സിഞ്ചു തോമസ്, വര്‍ഗീസ് കയ്യാലക്കകം, മഹേഷ് പിള്ളൈ, സാം മാത്യു, പ്രൊഫ്. ജോയ് പല്ലാട്ടുമഠം, ബിജു തുന്പിൽ, സോണി തോമസ്, മാത്യു തോമസ്, സ്റ്റാൻലി തോമസ്, പ്രദീപ് മേനോൻ, രാജീവ് ജോർജ്, അലൻ ഫിലിപ്പ്, പോൾ മത്തായി, ഡോ. എലിസബത്ത് മാമൻ മുതലായവർ അനുമോദനം അറിയിച്ചു.
അമേരിക്ക റീജണ്‍ മുൻ വൈസ് പ്രസിഡന്റ് മാത്യൂസ് എബ്രഹാം ആശംസ നേർന്നു ഒപ്പം പ്രോജക്ടിന്റെ വിജയത്തിനായി അകമഴിഞ്ഞു സഹായിച്ച അംഗങ്ങളെയും, സ്പോണ്സർമാരെയും നന്ദിയോടെ സ്മരിക്കുവാനും മാത്യൂസ് മറന്നില്ല. ജനറൽ സെക്രട്ടറി തോമസ് ഡിക്രൂസ് നന്ദി പ്രകാശിപ്പിച്ചു. ഷിക്കാഗോ പ്രൊവിൻസ് സംഘടിപ്പിച്ച കലാ സന്ധ്യ വിജയിപ്പിച്ച ഏവർക്കും നന്ദി അറിയിക്കുന്നതായി പ്രോഗ്രാം കണ്‍വീനർ ഫിലിപ്പ് പുത്തെൻപുരക്കൽ പറഞ്ഞു.