യു​എ​സ് ഹൗ​സി​ൽ ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ച്ചു റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി
Friday, November 25, 2022 5:03 AM IST
പി.​പി ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ണ്‍: ന​വം​ബ​ർ 8ന് ​ന​ട​ന്ന ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​എ​സ് ഹൗ​സി​ൽ ഇ​തു​വ​രെ ഫ​ലം പ്ര​ഖ്യാ​പി​ച്ച 432 സീ​റ്റു​ക​ളി​ൽ 220 സീ​റ്റു​ക​ൾ നേ​ടി റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ച്ചു.

435 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ഭൂ​രി​പ​ക്ഷ​ത്തി​നു 218 സീ​റ്റു​ക​ൾ ല​ഭി​ച്ചാ​ൽ മ​തി. ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്കു ഇ​തു​വ​രെ 212 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. കാ​ലി​ഫോ​ർ​ണി​യ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന മൂ​ന്നാ​മ​ത്തെ സീ​റ്റി​ൽ കെ​വി​ൻ കി​ലെ വി​ജ​യി​ച്ച​തോ​ടെ​യാ​ണ് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ ഭൂ​രി​പ​ക്ഷം 220 ലേ​ക്ക് ഉ​യ​ർ​ന്ന​ത്.

ഇ​നി​യും മൂ​ന്നു സീ​റ്റു​ക​ളി​ലെ ഫ​ലം കൂ​ടി പു​റ​ത്തു വ​രാ​നു​ണ്ട്. കാ​ലി​ഫോ​ർ​ണി​യ​യി​ലെ 13 ാം ജി​ല്ല​യി​ലെ​യും അ​ലാ​സ്ക, കൊ​ള​റാ​ഡോ എ​ന്നി സ്റ്റേ​റ്റു​ക​ളി​ലെ ഓ​രോ സീ​റ്റു​ക​ളി​ലെ​യും ഫ​ല​മാ​ണ് പു​റ​ത്തു വ​രാ​നു​ള്ള​ത്. ഇ​വി​ടെ​യും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി വി​ജ​യം പ്ര​തീ​ക്ഷി​ക്കു​ന്നു.

കൊ​ള​റാ​ഡോ​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യാ​യ ലോ​റ​ൻ ബോ​ബെ​ർ​ട്ടി​ന് മു​ൻ​തൂ​ക്ക​മു​ണ്ട്. അ​തേ​സ​മ​യം അ​ലാ​സ്ക​യി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി മേ​രി പെ​ൽ​റ്റോ​ല​യാ​ണ് മു​ന്നി​ൽ. കാ​ലി​ഫോ​ർ​ണി​യ​യി​ൽ 99 ശ​ത​മാ​നം വോ​ട്ടു​ക​ൾ എ​ണ്ണി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ജോ​ണ്‍ ഡാ​ർ​ട്ടെ, ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ആ​ഡം ഗ്രേ​യെ​ക്കാ​ൾ 600 വോ​ട്ടു​ക​ൾ​ക്ക് മാ​ത്രം മു​ന്നി​ലാ​ണ്.

റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 8 സീ​റ്റു​ക​ൾ അ​ധി​കം നേ​ടി​യ​പ്പോ​ൾ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​കു ന​ഷ്ട​മാ​യ​ത് 9 സീ​റ്റു​ക​ളാ​ണ്്.