മ​ന്ത്ര പ്ര​സി​ഡ​ന്‍റ് ഹ​രി ശി​വ​രാ​മ​ന്‍റെ ഫ്ളോ​റി​ഡാ സ​ന്ദ​ർ​ശ​നം വ​ൻ വി​ജ​യം
Wednesday, October 5, 2022 9:33 PM IST
ര​ഞ്ജി​ത് ച​ന്ദ്ര​ശേ​ഖ​ർ
ന്യൂയോർക്ക്: മ​ല​യാ​ളി ഹൈ​ന്ദ​വ ജ​ന​ത​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ ക​ണ്ട​റി​ഞ്ഞു മി​ക​ച്ച രീ​തി​യി​ൽ അ​വ​രു​ടെ ഉ​ന്ന​തി​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കെഎച്ച്എ​സ്എ​ഫ് പോ​ലു​ള്ള സം​ഘ​ട​ന​ക​ളെ കോ​ർ​ത്തി​ണ​ക്കി , .ആ ​സ​മൂ​ഹ​ത്തി​നു പു​തു ചൈ​ത​ന്യം ന​ൽ​കാ​ൻ മ​ന്ത്ര(MANTRAH":-Malayalee Association of North American Hindus ) പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ഹ​രി ശി​വ​രാ​മ​ൻ അ​റി​യി​ച്ചു. കെഎച്ച്എ​സ്എ​ഫ് ഓ​ണ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സൗ​ത്ത് ഫ്ളോ​റി​ഡ​യി​ലെ ഹൈ​ന്ദ​വ ആ​ത്മീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കെ​ച്ച്എ​സ്എ​ഫ് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദേ​ശീ​യ പ്രാ​ദേ​ശി​ക ഹൈ​ന്ദ​വ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​സ്തു​ല​മാ​യ പ​ങ്കു വ​ഹി​ച്ചി​ട്ടു​ള്ള ആ​ന​ന്ദ​ൻ നി​ര​വേ​ൽ മ​ന്ത്ര​യു​ടെ ഭാ​ഗ​മാ​യ​ത്, ഏ​റെ അ​ഭി​മാ​നം ന​ൽ​കു​ന്നു​വെ​ന്ന് ശ്രീ ​ഹ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​മേ​രി​ക്ക​യി​ലെ ക്ഷേ​ത്ര​ന​ഗ​രി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഹൂ​സ്റ്റ​ണി​ൽ 2023 ജൂ​ലൈ​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന വി​ശ്വ ഹി​ന്ദു സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം കെഎച്ച്എ​സ്എ​ഫ് കു​ടും​ബ അം​ഗ​ങ്ങ​ളെ അ​ദ്ദേ​ഹം ബോ​ധ്യ​പ്പെ​ടു​ത്തി . മ​ന്ത്ര​യു​ടെ ശ​ക്ത​മാ​യ മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു കെഎച്ച്എ​സ്എ​ഫ് കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ഫ്ളോ​റി​ഡ​യി​ലു​ള്ള വി​വി​ധ ഹൈ​ന്ദ​വ നേ​താ​ക്ക​ളെ അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു.

കെഎച്ച്എ​സ്എ​ഫ് പ്ര​സി​ഡ​ന്‍റ് ശി​വ​കു​മാ​ർ നാ​യ​ർ, സെ​ക്ര​ട്ട​റി ബി​നീ​ഷ് വി​ശ്വം, ട്ര​ഷ​റ​ർ ദി​പു​രാ​ജ് ദി​വാ​ക​ര​ൻ എ​ന്നി​വ​ർ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ച്ചു . ഓ​ണ പ​രി​പാ​ടി​ക​ൾ​ക്ക് മി​നി ശി​വ​നും ഡോ. ​ജ​ഗ​തി നാ​യ​ർ,്ര ​വ​ത്സാ വേ​ണു എ​ന്നി​വ​ർ തി​രു​വാ​തി​ര​ക്കും വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​ക്ക് ആ​ന​ന്ദ​ൻ നി​ര​വേ​ലും നേ​തൃ​ത്വം ന​ൽ​കി . മ​ഹാ​ബ​ലി​യാ​യി സൂ​ര​ജ് വേ​ഷ​മി​ട്ട​പ്പോ​ൾ സു​ശീ​ൽ നാ​ല​ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​ണ്ട​മേ​ളം ന​ട​ന്നു.