മോഹം ഓണാഘോഷം വര്‍ണശബളമായി
Wednesday, September 28, 2022 11:26 AM IST
കലിഫോർണിയ: കലിഫോർണിയായിലെ മൗണ്ടൻ ഹൗസ് അസോസിയേഷൻ ഓഫ് മലയാളീസ് (മോഹം) , പൂക്കളവും പൂവിളികളും, ഓണസദ്യയും, ഓണക്കോടിയും ഒക്കെകൊണ്ട് പൊന്നോണാഘോഷം അവിസ്മരണീയമാക്കി.

സെപ്റ്റംബർ 10-ന്, എണ്ണൂറിൽപരം മലയാളി കുടുംബാംഗങ്ങൾ ഒത്തുചേർന്ന ആഘോഷത്തിൽ തമ്പി ആൻ്റണി മുഖ്യാതിഥി ആയിരുന്നു.

തിരുവോണ സദ്യക്ക് ശേഷം, താലപ്പൊലിയുടേയും ചെണ്ടമേളത്തിന്‍റേയും അകമ്പടിയോടെ, മഹാബലി തമ്പുരാനെ എതിരേറ്റു. വിവിധ കലാപരിപാടികൾ, പ്രായഭേദമന്യേ എല്ലാ മലയാളികളേയും ഗൃഹാതുരത്വത്തിന്‍റെഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന, വേറിട്ട ഒരു അനുഭവമായായിരുന്നു .

തിരുവാതിരകളിയും, ഓട്ടൻതുള്ളലും, വിവിധ നൃത്ത കലാപരിപാടികളും ഓണാഘോഷ ചടങ്ങിന്റെ മാറ്റു കൂട്ടി. ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തപ്പെട്ട വടംവലി, ട്രിവിയ, കർഷകശ്രീ വിജയികൾക്ക് സമ്മാനദാനം നൽകി ആദരിച്ചു.

2022 മോഹം കോർഡിനേറ്റേഴ്സ് ആയ ജി.ഗോപകുമാർ, സുനിൽ ചെറിയാൻ, വിജി ഗോപൻ , റീനു ചെറിയാൻ എന്നിവർ നന്ദി പ്രകാശിപ്പിച്ചു.