പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന് ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ്വീ​ക​ര​ണം ന​ൽ​കു​ന്നു
Thursday, August 18, 2022 3:23 AM IST
ജോ​ഷി വ​ള്ളി​ക്ക​ളം
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സി​ദ്ധ മ​ജീ​ഷ്യ​നും മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റു​മാ​യ പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന് സ്വീ​ക​ര​ണം ന​ൽ​കു​ന്നു. വി​വി​ധ സ്റ്റേ​ജു​ക​ളി​ലാ​യി എ​ണ്ണാ​യി​ര​ത്തി​ൽ പ​രം മാ​ജി​ക് ഷോ​ക​ൾ ന​ട​ത്തി ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം നേ​ടി​യ വ്യ​ക്തി​യാ​ണ് ഗോ​പി​നാ​ഥ് മു​തു​കാ​ട്.

അ​ദ്ദേ​ഹം ഇ​പ്പോ​ൾ പ്രൊ​ഫ​ഷ​ണ​ൽ മാ​ജി​ക് ഷോ​ക​ൾ നി​ർ​ത്തി ത​ന്‍റെ ക​ഴി​വും സ​മ​യ​വും സ​ന്പ​ത്തും മു​ഴു​വ​ൻ കേ​ര​ള​ത്തി​ലെ ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കു​ക​യാ​ണ്. 2019 ൽ ​അ​വ​ർ​ക്കു​വേ​ണ്ടി ഒ​രു ആ​ർ​ട്ട് സെ​ന്‍റ​ർ ത​ന്നെ അ​ദ്ദേ​ഹം ആ​രം​ഭി​ച്ചു. കു​ട്ടി​ക​ളെ അ​വ​രു​ടെ ക​ഴി​വി​ന​നു​സ​രി​ച്ച് പ​ല ത​ര​ത്തി​ൽ മാ​ജി​ക് പ​രി​ശീ​ലി​പ്പി​ച്ച് സ്വ​യം പ​ര്യാ​പ്ത​രാ​യി സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യാ​ണ് ഈ ​ആ​ർ​ട്ട് സെ​ന്‍റ​റി​ലൂ​ടെ.

ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ള്ളി​ക്ക​ള​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട് ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് കൂ​ടു​ത​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​താ​ണ്. പ​രി​പാ​ടി​യു​ടെ ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് മൊ​ളാ​ക്ക​ലാ​ണ്.