ഡ്രോൺ ഉപയോഗിച്ച് ജയിലിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
Tuesday, August 16, 2022 2:58 PM IST
പി.പി ചെറിയാൻ
ഫോട്ടവർത്ത് (ടെക്സസ് ): മയക്കുമരുന്നും ഫോണും എംപി3 പ്ലെയേഴ്സ് നിറച്ച് ഡ്രോൺ ഫോർട്ട് വർത് ജയിലിലേക്ക് അയച്ചു ബ്രയന്‍റ് ലിരെ ഹെൻഡേഴ്‌സനെ (45) പോലീസ് അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 11 വ്യാഴാഴ്ച സ്മിത്ത് വിലയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് യുഎസ് നോർത്ത് ഡിസ്ട്രിക്ട് ഓഫ് ടെക്സസ് അറ്റോർണി ചാഡ് ഇ മെക്കം അറിയിച്ചു നിരോധിക്കപ്പെട്ട വസ്തുക്കൾ ജയിലിലേക്ക് കടത്താൻ ശ്രമിച്ചതിനും എയർമാൻ സർട്ടിഫിക്കറ്റ് ഇല്ലാതെ എയർമാന്‍റെ ചുമതലകൾ നിർവഹിച്ചു എന്നും ഇയാൾക്കെതിരെ ചാർജ് ചെയ്ത കേസിൽ ചൂണ്ടിക്കാണിക്കുന്നു.

മെയ് നാലിനായിരുന്നു സംഭവം. ഡ്രോണിനോട് ചേർത്ത് ബന്ധിച്ച പാക്കേജ് ജയിൽ അധികൃതർ പിടികൂടി .87 ഗ്രാം മയക്കുമരുന്ന് 2 പ്രീപെയ്ഡ് സ്മാർട്ട്ഫോൺ 9 എം പി 3 പ്ലയെർ എന്നിവയായിരുന്നു പാക്കറ്റിൽ നിറച്ചിരുന്നത്. സംഭവം നടന്ന ദിവസം ജയിലിനു സമീപമുള്ള ഓടി വൈറ്റ് ഹൈസ്കൂൾ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ ഒരാൾ ചുവന്ന വാഹനത്തിൽ നിന്നും പുറത്തു ഇറങ്ങുന്നതും ജയിലിൽ നേരെ ഡ്രോൺ അയക്കുന്നതും തുടർന്ന് അതേ വാഹനത്തിൽ കയറി രക്ഷപ്പെടുന്നതും വ്യക്തമായി പറഞ്ഞിരുന്നു.

.രണ്ടര ആഴ്ചകൾക്കു ശേഷം ഈ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ പോലീസ് റോഡരികിൽ കണ്ടെത്തി ഹെൻഡേഴ്‌സന്റെ ഡെബിറ്റ് കാർഡ്, ഡ്രോൺ കൺട്രോളർ എന്നിവ ഈ വാഹനത്തിൽ നിന്നും പോലീസ് കണ്ടെടുത്തു .ഇതിനെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് ആൻഡേഴ്സൺ പോലീസ് പിടിയിലായത് കുറ്റം തെളിഞ്ഞാൽ 45 വർഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്