ട്രൈസ്റ്റേറ്റ് ഓണ മഹോത്സവം: ദമ്പതികൾക്ക് ഒരു ലക്ഷം രൂപയും പ്രശംസാ പത്രവും
Saturday, July 2, 2022 8:32 AM IST
സുമോദ് തോമസ് നെല്ലിക്കാല
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഈ വർഷം നടത്തുന്ന ഓണ മഹോത്സവത്തിൽ പരമ്പരാഗത കേരളാ വസ്ത്ര രീതിയിൽ അണിഞ്ഞൊരുങ്ങി വരുന്ന സുന്ദര വസ്ത്ര ധാരികളായ ദമ്പതികൾക്ക് ഒരു ലക്ഷം രൂപയും പ്രശംസാ പത്രവും സമ്മാനിക്കും.

ഓഗസ്റ്റ് 20 നു (ശനി) ഉച്ചകഴിഞ്ഞു രണ്ടു മുതൽ അക്കാദമി റോഡിലുള്ള കൺസ്റ്റാറ്റർ ഓപ്പൺ സ്റ്റേഡിയത്തിൽ നടത്തപ്പെടുന്ന ഓണ മഹോത്സവത്തിൽ തുടക്കം മുതൽ പങ്കെടുക്കുന്നവരിൽനിന്നായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. സമാപന സമ്മേളനത്തിൽ വിജയിയെ പ്രഖ്യാപിക്കും.

വൈസ് ചെയർമാൻ വിൻസെന്‍റ് ഇമ്മാനുവേൽ കോർഡിനേറ്ററായി പ്രവർത്തിക്കും. ഡെന്നിസ് ജേക്കബ് - ജൂബി ജേക്കബ് ദമ്പതികളാണ് സ്പോൺസർമാർ.

ഫിലാഡൽഫിയയിലെ 15 ൽ പരം സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ട്രൈസ്റ്റേറ്റ് ഏരിയയിലെ മുഴുവൻ മലയാളികളെയും ഒന്നിച്ചണി നിരത്തി വര്ഷങ്ങളായി നടത്തി വരുന്ന ഓണാഘോഷം ഫിലഡൽഫിയയിലെ മലയാളി മാമാങ്കമായാണ് അറിയപ്പെടുന്നത്.

വിവരങ്ങൾക്ക്: ചെയർ മാൻ സാജൻ വർഗീസ് 215 906 7118, ജനറൽ സെക്രട്ടറി റോണി വർഗീസ് 267 213 5544, ട്രഷറർ ഫിലിപ്പോസ് ചെറിയാൻ 215 605 7310, ഓണം ചെയർ പേഴ്സൺ ജീമോൻ ജോർജ് 267 970 4267. വിൻസെന്‍റ് ഇമ്മാനുവേൽ 215 880 3341.