ജോ​ർ​ജ് തോ​ട്ട​പ്പു​റ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ഘോ​ഷ​യാ​ത്ര ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു
Friday, May 27, 2022 12:12 AM IST
സൈ​മ​ണ്‍ മു​ട്ട​ത്തി​ൽ
ഷി​ക്കാ​ഗോ: കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​രം​ഭ​ദി​വ​സ​മാ​യ ജൂ​ലൈ 21ന് ​വൈ​കി​ട്ട് ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പാ​യി ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ഘോ​ഷ​യാ​ത്ര​യു​ടെ ചെ​യ​ർ​മാ​നാ​യി ജോ​ർ​ജ് തോ​ട്ട​പ്പു​റ​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ക്നാ​നാ​യ ക​ണ്‍​വ​ൻ​ഷ​നി​ലെ ഏ​റ്റ​വും പ​കി​ട്ടേ​റി​യ ഒ​രു കാ​ഴ്ച​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​ത്തി​ന് മു​ന്പാ​യി എ​ല്ലാ അം​ഗ​സം​ഘ​ട​ന​ക​ളും ന​യി​ക്കു​ന്ന വ​ർ​ണ​പ്പ​കി​ട്ടാ​ർ​ന്ന ഘോ​ഷ​യാ​ത്ര.

ഇ​ത്ത​വ​ണ​ത്തെ ക​ണ്‍​വ​ൻ​ഷ​നി​ലെ ഘോ​ഷ​യാ​ത്ര ഏ​റ്റ​വും മ​ഹ​നീ​യ​മാ​ക്കു​വാ​നു​ള്ള അ​ണി​യ​റ​യി​ലാ​ണ് മു​ൻ ഷി​ക്കാാ​ഗോ കെ​സി.​എ​സി​ന്‍റെ പ്ര​സി​ഡ​ന്‍റും മി​ക​വു​റ്റ സം​ഘാ​ട​ക​നു​മാ​യ ജോ​ർ​ജ് തോ​ട്ട​പ്പു​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മ​റ്റി. ജോ​ർ​ജ് തോ​ട്ട​പ്പു​റം ചെ​യ​ർ​മാ​നാ​യി ന​യി​ക്കു​ന്ന ക​മ്മ​റ്റി​യി​ൽ ജോ​സ് മ​ന്പി​ള്ളി​യി​ൽ, ക​വി​ത നീ​രാ​ട്ടു​പാ​റ, ജ​സ്മോ​ൻ പു​റ​മ​ഠ​ത്തി​ൽ, സാ​ബു തെ​ക്കേ​വ​ട്ട​ത്ത​റ, ജോ​ളി മ്യാ​ലി​ൽ എ​ന്നി​വ​ർ കോ-​ചെ​യ​ർ​മാ​ൻ​മാ​രാ​യി ഈ ​ഘോ​ഷ​യാ​ത്ര ക​മ്മ​റ്റി​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

കെ​സി​സി​എ​ൻ​എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഷി​ജു അ​പ്പോ​ഴി​യി​ൽ ആ​ണ്. ജൂ​ലൈ 21ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന്് ക്നാ​യി തോ​മാ ന​ഗ​റി​ൽ വ​ച്ച് ന​ട​ക്കു​ന്ന ഘോ​ഷ​യാ​ത്ര​യി​ൽ ന്യൂ​യോ​ർ​ക്ക്, ഡി​ട്രോ​യി​റ്റ്, ഫി​ലാ​ഡ​ൽ​ഫി​യ, ഡാ​ള​സ്, ഒ​ഹാ​യോ, മി​ന​സോ​ട്ട, കാ​ന​ഡ, താ​ന്പ, വാ​ഷിം​ഗ്ട​ണ്‍, സാ​ൻ അ​ന്േ‍​റാ​ണി​യോ, ഹൂ​സ്റ്റ​ണ്‍, ബോ​സ്റ്റ​ണ്‍, മ​യാ​മി, ലാ​സ്വേ​ഗ​സ്, സാ​ക്ര​മ​ന്േ‍​റാ, അ​റ്റ്ലാ​ന്‍റ, അ​രി​സോ​ണ, ലോ​സ് ആ​ഞ്ച​ൽ​സ്, സാ​ൻ​ഹൊ​സെ, ഷി​ക്കാ​ഗോ എ​ന്നീ ക്ര​മ​ത്തി​ൽ കെ​സി​സി​എ​ൻ​എ​യു​ടെ എ​ല്ലാ അം​ഗ​സം​ഘ​ട​ന​ക​ളും പ​ങ്കെ​ടു​ക്കു​ന്നു.

ക്നാ​നാ​യ സം​സ്ക്കാ​രം, ആ​ഘോ​ഷ വി​താ​ന​ങ്ങ​ൾ, വ​ർ​ണ്ണ​പ്പൊ​ലി​മ, അ​ച്ച​ട​ക്കം തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ൾ നി​ർ​ണ്ണ​യി​ച്ചാ​ണ് മി​ക​ച്ച ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് തോ​ട്ട​പ്പു​റം അ​റി​യി​ച്ചു.

ഈ ​വ​ർ​ഷ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ഘോ​ഷ​യാ​ത്ര ഗാം​ഭീ​ര​മാ​ക്കു​വാ​ൻ ത​യ്യാ​റെ​ടു​ക്കു​ന്ന ജോ​ർ​ജ് തോ​ട്ട​പ്പു​റം നേ​തൃ​ത്വം ന​ൽ​കു​ന്ന ക​മ്മ​റ്റി​യെ കെ.​സി.​സി.​എ​ൻ.​എ. എ​ക്സി​ക്യൂ​ട്ടീ​വി​ന്‍റെ പേ​രി​ൽ കെ.​സി.​സി.​എ​ൻ.​എ. പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ അ​ഭി​ന​ന്ദി​ച്ചു.

കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ൻ ഘോ​ഷ​യാ​ത്ര​ക്കു​റി​ച്ചു​ള്ള സം​ശ​യ​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ചെ​യ​ർ​മാ​ൻ ജോ​ർ​ജ് തോ​ട്ട​പ്പു​റം (847 975 9239), കോ ​ചെ​യേ​ഴ്സാ​യ ക​വി​ത നീ​രാ​ട്ടു​പാ​റ (647 780 7043), സാ​ബു തെ​ക്കേ​വ​ട്ട​ത്ത​റ (917 412 4198), ജ​സ്മോ​ൻ പു​റ​മ​ഠ​ത്തി​ൽ (224 766 9695), ജോ​സ് മാ​ന്പ​ള്ളി​ൽ (408 836 5804), ജോ​ളി മ്യാ​ലി​ൽ (516 519 9038), ഷി​ജു അ​പ്പോ​ഴി (818 522 2301) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കെ.​സി.​സി.​എ​ൻ.​എ. സെ​ക്ര​ട്ട​റി ലി​ജോ മ​ച്ചാ​നി​ക്ക​ൽ അ​റി​യി​ച്ചു.