പിഎംഎഫ് അമേരിക്കൻ റീജൺ പ്രവർത്തനങ്ങൾ വിപുലീകരിക്കും
Saturday, May 14, 2022 9:57 AM IST
പി.പി. ചെറിയാൻ
ഡാളസ് : കോവിഡ് മഹാമാരിയെ തുടർന്നു മന്ദഗതിയിലായിരുന്നു അമേരിക്കയിലെ പ്രവാസി മലയാളി ഫെഡറേഷൻ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനും വിപുലീകരിക്കുന്നതിനും പരിപാടികൾ ആവിഷ്കരിക്കുമെന്ന് അമേരിക്കൻ റീജൺ പി എം എഫ് കോ-ഓർഡിനേറ്റർ ഷാജി രാമപുരം. മേയ് 13 നു യുഎസ് റീജൻ പി എംഎഫ് ഭാരവാഹികളുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കോഡിനേറ്റർ ആയിരുന്ന ജോസ്മാത്യു പനച്ചിക്കലിന്‍റെ സ്മരണക്കുമുന്പിൽ ആദരാഞ്ജലികൾ അർപ്പിച്ചു ഒരു മിനിറ്റ് മൗനാചരണം നടത്തിയാണ് യോഗനടപടികൾ ആരംഭിച്ചത് .

നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് രാജേഷ് മാത്യു സ്വാഗതം ആശംസിച്ചു. സെക്രട്ടറി രാജി തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു .കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മൂന്നു വിജയകരമായ കോൺഫറൻസുകൾ സംഘടിപ്പിക്കുവാൻ കഴിഞ്ഞുവെന്നതും കേരളത്തിലെ വിവിധ ജില്ലകളിൽ സാമ്പത്തിക ശേഷിയില്ലാത്ത നിരവധി വിദ്യാർഥികൾക്ക് ഫോൺ വിതരണം ചെയ്യുവാൻ കഴിഞ്ഞതും സംഘടനാ പ്രവർത്തനത്തിന്‍റെ നേട്ടമാണെന്ന് രാജി പറഞ്ഞു. ട്രഷറർ ജി. മുണ്ടിക്കൽ വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു.ചർച്ചകൾക്കു ശേഷം റിപ്പോർട്ടും കണക്കും ഐഖ്യകണ്ഠേന പാസാക്കി.

സെപ്റ്റംബർ ആദ്യവാരം കേരളത്തിൽ നടക്കുന്ന ഗ്ലോബൽ സമ്മേളനത്തിലേക്ക് ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ പി.പി. ചെറിയാൻ എല്ലാവരെയും സ്വാഗതം ചെയ്തു പിഎംഎഫ് യുഎസ് എ യുടെ വിപുലമായ പ്രവർത്തന യോഗം ജൂൺ ആദ്യവാരം നടത്തുന്നതിനും യോഗം തീരുമാനിച്ചു രാജേഷ് മാത്യു നന്ദി പറഞ്ഞു.