ഫിലിപ്പോസ് ചാമക്കാല അന്തരിച്ചു
Friday, January 21, 2022 10:18 AM IST
കോട്ടയം: കൈപ്പുഴ ചാമക്കാലതെക്കേതില്‍ ഫിലിപ്പോസ് ചാമക്കാല (97) അന്തരിച്ചു. ഭാര്യ: പരേതയായ എലിസബത്ത് ഫിലിപ്പോസ് മാന്നാനം കല്ലുവെട്ടാന്‍കുഴിയില്‍ കുടുംബാംഗം.

'നേര്‍കാഴ്ച' ചീഫ് എഡിറ്റര്‍ സൈമണ്‍ വാളാച്ചേരിലിന്‍റെ ഭാര്യാ പിതാവായ ഇദ്ദേഹം കൈപ്പുഴ സെന്‍റ് ജോര്‍ജ് സ്‌കൂള്‍ മുന്‍ ജീവനക്കാരനാണ്. വെല്ലൂര്‍ ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ നിന്നാണ് റിട്ടയര്‍ ചെയ്തത്.

മക്കള്‍: സാവിയോ -മിനി, (ഓസ്ട്രേലിയ), ജെസി -കുഞ്ഞുമോന്‍ വലിയപറമ്പില്‍ (ഷിക്കാഗോ), റോയ് -ത്രേസ്യാമ്മ ചാമക്കാല (ബംഗളുരു), എല്‍സി-സൈമണ്‍ വളാച്ചേരില്‍ (ഹൂസ്റ്റണ്‍),
ബാബു-എല്‍സമ്മ ചാമക്കാല (വെല്ലൂര്‍), ബീന-സജി പാറക്കല്‍ (ലണ്ടന്‍).
കൊച്ചു മക്കള്‍: ജെറി,ജസ്റ്റിന്‍, ജെന്നിഫര്‍, ജോനാഥന്‍, അനു, റിയ, റോണ, റോബിന്‍, ബ്ലെസി.

സംസ്കാരം ജനുവരി 24 ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വെല്ലൂർ കാട്ട്പാടിയിൽ.
കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചനം അറിയിച്ചു.