ഫീനിക്സ് റിച്ച്മണ്ട് മലയാളി അസോസിയേഷൻ 2022 എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു
Sunday, January 16, 2022 11:25 AM IST
വാൻകൂവർ: ഫീനിക്സ് റിച്ച്മണ്ട് മലയാളി അസോസിയേഷൻ 2022 കാലയളവിലേക്കുള്ള കമ്മറ്റിയെ തിരഞ്ഞെടുത്തു. അരുൺ ഷാജു പ്രസിഡന്‍റും, നീതു ജിതിൻ സെക്രട്ടറിയും ആയ 11 അംഗ കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്.

സുജീഷ് ജയപാലൻ (ട്രഷറർ), ഡോ.സൻജു ജോൺ (എക്സിക്യുട്ടീവ് കമ്മറ്റി അംഗം), ജിബ്സൺ മാത്യു ജേക്കബ് (എക്സിക്യുട്ടീവ് കമ്മറ്റി അംഗം), ജോൺ കെ. നൈനാൻ (എക്സിക്യുട്ടീവ് കമ്മറ്റി അംഗം), രഘു കെ നായർ (എക്സിക്യുട്ടീവ് കമ്മറ്റി അംഗം), റോയി ചാക്കോ (എക്സിക്യൂട്ടീവ് കമ്മറ്റി അംഗം, ഷിബു രാജൻ (എക്സിക്യുട്ടീവ് കമ്മറ്റി അംഗം), സൂര്യ ഉദയഭാനു (എക്സിക്യുട്ടീവ് കമ്മറ്റി അംഗം), യൂസഫ് വൈ.ടി.എം (എക്സിക്യുട്ടീവ് കമ്മറ്റി അംഗം) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

2018 നവംബർ കേരളപ്പിറവി ദിനത്തിൽ രൂപീകൃതമായ ഫീനിക്സ് റിച്മണ്ട് വാൻകൂവർ മലയാളികൾക്കിടയിൽ കഴിഞ്ഞ നാളുകളിൽ ചെയ്ത പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. ഈ വർഷത്തെ പ്രവർത്തന പരിപാടികൾ റിപബ്ലിക് ദിനാഘോഷത്തോടെനുബന്ധിച് ആരംഭിക്കുന്നതായി പ്രസിഡന്‍റ് അരുൺ ഷാജു അറിയിച്ചു.

ജോസഫ് ജോൺ കാൽഗറി