കാ​ർ​ണ​ഗീ ഹാ​ളി​ൽ ഡാ​ൻ​സ് ഫെ​സ്റ്റി​വ​ൽ 2022 അ​ര​ങ്ങേ​റു​ന്നു
Monday, November 29, 2021 9:35 PM IST
ന്യൂ​യോ​ർ​ക്ക്: ലോ​ക​ത്തി​ലെ അ​തു​ല്യ​ക​ലാ​കാ​ര·ാ​ർ ക​ലാ വി​രു​ന്നു​ക​ൾ അ​വ​ത​രി​പ്പി​ക്കു​വാ​ൻ കൊ​തി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ക​ലാ വേ​ദി​യാ​യ കാ​ർ​ണ​ഗീ ഹാ​ളി​ൽ ജ​നു​വ​രി 22ന് ​ത്രി അ​ക്ഷാ ക​ന്പ​നി, ഭ​ര​തം അ​ക്കാ​ഡ​മി എ​ന്നീ നൃ​ത്ത​ക​ലാ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭാ​ര​തീ​യ ന​ർ​ത്ത​കി​മാ​രു​ടെ ഓ​ൾ ഇ​ന്ത്യ​ൻ ഡാ​ൻ​സ് ഫെ​സ്റ്റി​വ​ൽ 2022 അ​ര​ങ്ങേ​റു​ന്നു. ഗു​രു വി​ജീ റാ​വൂ, നി​മ്മീ ദാ​സ് എ​ന്നി​വ​ർ നൃ​ത്ത​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്തു​ന്ന​ത്.

കാ​ർ​ണ​ഗീ ഹാ​ളി​ൽ ക​ലാ​വ​ത​ര​ണ​ത്തി​ന് അ​വ​സ​രം ല​ഭി​ക്കു​ക എ​ന്ന​ത് അ​താ​രാ​ഷ്ട്ര പു​ര​സ്കാ​ര നേ​ട്ട​ത്തി​നു തു​ല്യ​മാ​ണ്. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും ഏ​റ്റ​വും മി​ക​ച്ച ക​ലാ​കാ​ര·ാ​രു​ടെ അ​പാ​ര​മാ​യ ക​ലാ പ്ര​ക​ട​നം വ​ർ​ഷ​ങ്ങ​ളി​ലു​ട​നീ​ളം ഏ​റ്റു​വാ​ങ്ങാ​ൻ ഭാ​ഗ്യം സി​ദ്ധി​ച്ച കാ​ർ​ണ​ഗീ ഹാ​ളി​ൽ ക​ലാ​വ​ത​ര​ണ​ത്തി​ന് അ​വ​സ​രം ല​ഭി​ക്കു​ന്ന ഗു​രു വി​ജീ റാ​വൂ, നി​മ്മീ ദാ​സ് ടീ​മി​ന്‍റെ നൃ​ത്തോ​ത്സ​വ​ത്തി​ൽ, ഇ​ന്ത്യ​യി​ലെ​ന്പാ​ടു​മു​ള്ള ക്ലാ​സി​ക്ക​ൽ, നാ​ടോ​ടി-​സ​മ​കാ​ലി​ക-​നൃ​ത്ത രൂ​പ​ങ്ങ​ൾ, ഭ​ര​ത​നാ​ട്യം, ക​ഥ​ക്, ഒ​ഡീ​സി, കു​ച്ചി​പ്പു​ടി, മോ​ഹി​നി​യാ​ട്ടം, ഗ​ർ​ബ, കൊ​ര​വ​ങ്കി, കോ​ലാ​ട്ട എ​ന്നി​വ ഉ​ൾ​പ്പെ​ടെ അ​നു​പ​മ​മാ​യ നൃ​ത്ത​രൂ​പ​ങ്ങ​ൾ ആ​വി​ഷ്ക്ക​രി​ക്കു​ന്നു. 2022 ജ​നു​വ​രി 22-ന് ​കാ​ർ​ണ​ഗീ ഹാ​ളി​ലെ സ്റ്റേ​ണ്‍ ഓ​ഡി​റ്റോ​റി​യം/​പെ​ര​ൽ​മാ​ൻ സ്റ്റേ​ജി​ൽ ഉ​ച്ച​യ്ക്ക് 2 മു​ത​ൽ ഇ​ന്ത്യ​ൻ നൃ​ത്ത​ത്തി​ന്‍റെ​യും സം​സ്കാ​ര​ത്തി​ന്‍റെ​യും സ​മൃ​ദ്ധി ആ​ഘോ​ഷി​ക്കാ​നാ​ണ് ഫെ​സ്റ്റി​വ​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്.

നി​മ്മീ ദാ​സ് ഫി​ല​ഡ​ൽ​ഫി​യ​യും വി​ജീ റാ​വൂ ഹാ​രി​സ് ബ​ർ​ഗും ആ​സ്ഥാ​ന​മാ​ക്കി​യാ​ണ് നൃ​ത്ത​വി​ദ്യാ​ല​യ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ത്രി ​അ​ക്ഷാ നൃ​ത്ത വി​ദ്യാ​ല​യ ഉ​ട​മ​യാ​യ വി​ജി റാ​വൂ ഫി​ല​ഡ​ൽ​ഫി​യ ടെ​ന്പി​ൾ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നൃ​ത്താ​ധ്യാ​പി​ക​യാ​ണ്. ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ഡ​മി​യാ​ണ് നി​മ്മീ ദാ​സി​ന്‍റെ നൃ​ത്ത​ക​ലാ സ്ഥാ​പ​നം, നേ​ഴ്സ് എ​ഡ്യൂ​ക്കെ​റ്റ​റാ​ണ്.

ന്ധ​ശ​കു​ന്ത​ളാ ആ​ന്‍റ് ദ ​ലോ​സ്റ്റ് റി​ങ്ങ്ന്ധ എ​ന്ന നൃ​ത്ത ശി​ൽ​പ്പ​മാ​ണ് നി​മ്മീ ദാ​സ് ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ്ര​ഫ. പ്ര​ഭാ വ​ർ​മ ര​ചി​ച്ച ഗാ​ന​ങ്ങ​ൾ​ക്ക് ക​ല്ല​റ ഗോ​പ​നാ​ണ് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സ്കോ​റ്റി​ഷ് അ​മേ​രി​ക്ക​ൻ സ്റ്റീ​ൽ വ്യ​വ​സാ​യി​യും കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ആ​ണ്ട്രൂ കാ​ർ​ണ​ഗി​യാ​ണ് കാ​ർ​ണ​ഗി ഹാ​ളി​ന്‍റെ സ്ഥാ​പ​ക​ൻ. വി​ല്ല്യം ട​ട് ഹി​ൽ എ​ന്ന സെ​ല്ലി​സ്റ്റ് (വ​യ​ലി​ൻ പോ​ലു​ള്ള സം​ഗീ​ത ഉ​പ​ക​ര​ണ വാ​ദ​ക​ൻ) ആ​യി​രു​ന്നു കാ​ർ​ണ​ഗീ ഹാ​ളി​ന്‍റെ ആ​ർ​ക്കി​റ്റെ​ക്റ്റ്. 1891ൽ ​നി​ർ​മ്മി​ത​മാ​യി. പി​ന്നീ​ട് ന്യൂ​യോ​ർ​ക്ക് സി​റ്റി കൗ​ണ്‍​സി​ലി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി.

അ​ഡ്ര​സ്‌​സ്: Address: 881, 7th Ave, New York, NY 10019 (Midtown Manhattan in New York City. It is at 881 Seventh Avenue, occupying the east side of Seventh Avenue between West 56th and 57th Streets.).

പി​.ഡി. ജോ​ർ​ജ് ന​ട​വ​യ​ൽ