ഡാ​ള​സി​ൽ വെ​ടി​വ​യ്പ്പി​ൽ മ​രി​ച്ച സാ​ജ​ൻ മാ​ത്യൂ​സി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച
Saturday, November 20, 2021 8:35 PM IST
ഡാ​ള​സ്: ഡാ​ള​സി​ൽ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച അ​ക്ര​മി​യു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച കോ​ഴ​ഞ്ചേ​രി ചെ​റു​കോ​ൽ ക​ല​പ്പ​മ​ണ്ണി​പ്പ​ടി ച​രു​വേ​ൽ വീ​ട്ടി​ൽ പ​രേ​ത​രാ​യ സി.​പി മാ​ത്യു​വി​ന്‍റെ​യും സാ​റാ​മ്മ​യു​ടെ​യും മ​ക​നും ഡാ​ള​സ് സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ ഇ​ട​വ​കാം​ഗ​വു​മാ​യ സാ​ജ​ൻ മാ​ത്യു​വി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 4 മു​ത​ൽ 8 വ​രെ സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ ന​ട​ക്ക​പ്പെ​ടും.

കു​റ്റ​പ്പു​ഴ മോ​ഴ​ച്ചേ​രി​ൽ പ​രേ​ത​നാ​യ എം.​സി വ​ർ​ഗീ​സി​ന്‍റെ​യും അ​ന്ന​മ്മ വ​ർ​ഗീ​സി​ന്‍റെ​യും മ​ക​ളാ​യ മി​നി സ​ജി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഫേ​ബാ സാ​റാ സാ​ജ​ൻ, അ​ലീ​ന ആ​ൻ സാ​ജ​ൻ. മ​രു​മ​ക​ൻ: അ​നീ​ഷ്

ന​വം​ബ​ർ 21 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 4 മു​ത​ൽ 8 വ​രെ ഡാ​ള​സി​ലെ പ്ലാ​നോ​യി​ലു​ള്ള സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ (3760 14th St, Plano, Tx 75074) ​ പൊ​തു​ദ​ർ​ശ​ന​വും, ന​വം​ബ​ർ 24 ബു​ധ​ൻ രാ​വി​ലെ 10ന് ​സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ സം​സ്കാ​ര ശു​ശ്രു​ഷ​ക​ൾ​ക്കു​ശേ​ഷം പ്ലാ​നോ​യി​ൽ ഉ​ള്ള ടെ​ഡ് ഡി​ക്കി ഫ്യൂ​ണ​റ​ൽ ഹോം ​സെ​മി​ത്തേ​രി​യി​ൽ (2128, 18th St, Plano, Tx 75074) ​സം​സ്ക​രി​ക്കും.

ബു​ധ​നാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്ന സം​സ്കാ​ര ശു​ശ്രു​ഷ​ക​ൾ​ക്ക് മാ​ർ​ത്തോ​മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക - യൂ​റോ​പ്പ് ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ് ഡോ. ​ഐ​സ​ക്ക് മാ​ർ ഫി​ല​ക്സി​നോ​സ് മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

സം​സ്കാ​ര ശു​ശ്രു​ഷ​ക​ൾ www.provisiontv.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്.

ഷാ​ജി രാ​മ​പു​രം