സാൻഹോസയിൽ മിഷൻ ലീഗ് പ്രവത്തനങ്ങൾക്ക് തുടക്കം
Friday, October 15, 2021 11:52 AM IST
സാൻഹോസ (കലിഫോർണിയ): സാൻഹോസേ സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ ചെറുപുഷ്പ മിഷൻ ലീഗിന് തുടക്കമായി. മിഷൻലീഗ് പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഇടവക തല ഉദ്ഘാടനം ഫൊറോന വികാരി ഫാ. സജി പിണർക്കയിൽ നിർവഹിച്ചു.

കുട്ടികൾക്കായുള്ള ഇംഗ്ലീഷ് കുർബാനയ്ക്കു ശേഷം മിഷൻ ലീഗിനെക്കുറിച്ച് ക്ലാസ് എടുക്കുകയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്‌തു. ഓർഗനൈസേഴ്സ് ആയി അനു വേലികട്ടേൽ, ശിതൽ മരവെട്ടികൂട്ടത്തിൽ, റോബിൻ ഇലഞ്ഞിക്കൽ എന്നിവരെ തിരഞ്ഞെടുത്തു. പ്രസിഡൻറ് ആയി ജൊവാൻ നടക്കുഴക്കൽ, വൈസ് പ്രസിഡൻറ് ജോസഫ് പുതിയാടൻ, സെക്രട്ടറി ഫിലിപ്പ് വേലുകിഴക്കേതിൽ, ജോയിന്‍റ് സെക്രട്ടറി സാറാ വേലുകിഴക്കേതിൽ എന്നിവരെ തെരഞ്ഞെടുത്ത് കർമ്മപരിപാടികൾ ആവിഷ്കരിച്ചു

-സിജോയ് പറപ്പള്ളിൽ