വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായി ജോർജി വർഗീസ് കൂടിക്കാഴ്ച നടത്തി
Saturday, September 25, 2021 4:40 PM IST
ന്യൂ​യോ​ർ​ക്ക്: വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി മീ​നാ​ക്ഷി ലേ​ഖി​യു​മാ​യി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​മേ​രി​ക്ക​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന മ​ന്ത്രി ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ വി​ളി​ച്ചു കൂ​ട്ടി​യ യോ​ഗ​ത്തി​ൽ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ഫൊ​ക്കാ​നാ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി​യ​ത്.

അ​ടു​ത്തി​ടെ​യു​ണ്ടാ​യ ഇ​ന്ത്യ​യു​ടെ ഭ​ര​ണ​നേ​ട്ട​ങ്ങ​ളെ പ​റ്റി വി​ശ​ദ​മാ​യി സം​സാ​രി​ച്ച മ​ന്ത്രി കോ​വി​ഡി​നെ നേ​രി​ടാ​ൻ രാ​ജ്യം ചെ​യ്‌​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ വി​ശ​ദ​മാ​ക്കി. ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ റ​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ, ഡെ​പ്യൂ​ട്ടി കോ​ൺ​സു​ൽ ജ​ന​റ​ൽ വ​രു​ൺ ജെ​ഫ് എ​ന്നി​വ​രും കോ​ൺ​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്.

അ​മേ​രി​ക്ക​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലി​ൽ നി​ന്നു​ള്ള വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ കേ​ന്ദ്ര സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച പ്ര​സി​ഡ​ന്‍റു​മാ​ർ ഉ​ൾ​പ്പെ​ട്ട പ്ര​തി​നി​ധി സം​ഘ​മാ​യി​രു​ന്നു യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ. ന്യൂ​യോ​ർ​ക്ക് കോ​ൺ​സു​ലേ​റ്റ് അ​തി​ർ​ത്തി​യി​ലു​ള്ള ഇ​ന്ത്യ​ൻ വം​ശ​ജ​രു​ടെ സാ​മൂ​ഹ്യ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി നി​ത്യ​മാ​യി ബ​ന്ധം പു​ല​ർ​ത്തി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ൾ​പ്പെ​ടെ നേ​തൃ​ത്വം ന​ല്കു​ന്ന ക​മ്യൂ​ണി​റ്റി അ​ഫ്‌​യേ​ഴ്‌​സ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ മേ​ധാ​വി എ.​കെ. വി​ജ​യ കൃ​ഷ്ണ​ൻ മീ​റ്റിം​ഗി​ന് സാ​ര​ഥ്യം വ​ഹി​ച്ചു.

വീ​സ, ഒ ​സി ഐ ​കാ​ർ​ഡ് ഉ​ൾ​പ്പെ​ടെ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ കോ​ൺ​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ജോ​ർ​ജി വ​ർ​ഗീ​സ് അ​നൗ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ ന​ട​ത്തി. കോ​ൺ​സു​ലേ​റ്റ് അ​ധി​കാ​രി​ക​ളു​മാ​യി ബ​ന്ധ​ങ്ങ​ൾ സു​ദൃ​ഢ​മാ​ക്കാ​നും കോ​ൺ​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ബ​ന്ധം ഹാ​ർ​ദ്ദ​വ​മാ​ക്കാ​നും യോ​ഗം ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്നു​വെ​ന്ന് ജോ​ർ​ജി വ​ർ​ഗീ​സ് അ​റി​യി​ച്ചു.

‌ ഒ ​സി ഐ ​കാ​ർ​ഡ് ന​ട​പ​ടി​ക​ളി​ൽ അ​ടു​ത്ത​യി​ടെ വ​ന്നി​ട്ടു​ള്ള മാ​റ്റ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു വി​ശ​ദീ​ക​ര​ണ ക്ലാ​സു​ക​ൾ‌ ന​ട​ത്തു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ജോ​ർ​ജി വ​ർ​ഗീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ത​ട​ത്തി​ൽ ഫ്രാ​ൻ​സി​സ്