അലിഗഡ് അലൂംനി അസോസിയേഷന്‍ 20 - മത് വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂണ്‍ 26 ന്
Friday, June 25, 2021 6:23 PM IST
ഹൂസ്റ്റണ്‍ : ഫെഡറേഷന്‍ ഓഫ് അലിഗഡ് അലൂംനി അസോസിയേഷന്‍റെ ഇരുപതാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂണ്‍ 26 നു (ശനി) നടക്കും. വെര്‍ച്ച്വല്‍ ആയി സംഘടിപ്പിക്കുന്ന കണ്‍വന്‍ഷനില്‍ കൊറോണവൈറസ് : ലെസ്സന്‍സ് , ചലഞ്ചസ് , റോള്‍ ഓഫ് അലിഗ്‌സ് ('CORONAVIRUS: LESSONS, CHALLENGES, AND ROLE OF ALIGS') എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണങ്ങളും ചര്‍ച്ചകളുമാണ് ഉണ്ടായിരിക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു .

മുന്‍ ഇന്ത്യന്‍ വൈസ് പ്രസിഡന്‍റ് ഹമീദ് അന്‍സാരി , ഡോ.അര്‍ഫാ ഖാനം ഷെര്‍വാനി , പ്രഫ. എം എം സഫിയന്‍ബഗ് എന്നിവര്‍ മുഖ്യാതിഥിയായി പങ്കെടുക്കും .

രാവിലെ 11 ന് (EST) 8 PM (PST) 8.30 PM (INDIA) ആരംഭിക്കുന്ന വെര്‍ച്വല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് http://aligs.org/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാവുന്നതാണെന്ന് പ്രസിഡന്‍റ് സലിം ഷാ , സിക്രട്ടറി ഹാരിസ് ജമാല്‍ എന്നിവര്‍ അറിയിച്ചു .

റിപ്പോർട്ട്: പി.പി ചെറിയാന്‍