80 ശ​ത​മാ​നം പേ​ർ​ക്ക് വാ​ക്സീ​ൻ ന​ൽ​കി​യ അ​മേ​രി​ക്ക​യി​ലെ ആ​ദ്യ സം​സ്ഥാ​ന​മെ​ന്ന ബ​ഹു​മ​തി വെ​ർ​മോ​ണ്ടി​ന്
Tuesday, June 15, 2021 10:53 PM IST
വെ​ർ​മോ​ണ്ട്: അ​മേ​രി​ക്ക​യി​ൽ അ​ർ​ഹ​രാ​യ 80 ശ​ത​മാ​നം പേ​ർ​ക്ക് കോ​വി​ഡ് വാ​ക്സീ​ൻ ന​ൽ​കി​യ ആ​ദ്യ സം​സ്ഥാ​ന​മെ​ന്ന ബ​ഹു​മ​തി വെ​ർ​മോ​ണ്ടി​ന്. വെ​ർ​മോ​ണ്ട് ഗ​വ​ർ​ണ​ർ ഗ​വ​ർ​ണ​ർ ഫി​ലി​പ് ബി. ​സ്കോ​ട്ടാ​ണ് ഈ ​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. 80 ശ​ത​മാ​നം പേ​ർ​ക്ക് ഒ​രു ഡോ​സെ​ങ്കി​ലും ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​തോ​ടെ കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന​താ​യും ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു.

ജൂ​ണ്‍ 14ന് ​കോ​വി​ഡ് രോ​ഗ​വ്യാ​പ​നം 34 ശ​ത​മാ​നം കു​റ​ഞ്ഞ​താ​യും, ഹോ​സ്പി​റ്റ​ലൈ​സേ​ഷ​ൻ 78 ശ​ത​മാ​നം കു​റ​ഞ്ഞ​താ​യും ഗ​വ​ർ​ണ​ർ വെ​ളി​പ്പെ​ടു​ത്തി. പ​തി​ന​ഞ്ചു മാ​സം നീ​ണ്ട കോ​വി​ഡ് വ്യാ​പ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു​വെ​ങ്കി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളും സ്വ​കാ​ര്യ വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ളും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഇ​പ്പോ​ഴും നി​ല​നി​ർ​ത്തു​ന്നു. പൊ​തു​ജ​നാ​രോ​ഗ്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ങ്ങ​നെ​യൊ​രു നി​യ​ന്ത്ര​ണം നി​ല​നി​ർ​ത്തു​ന്ന​തെ​ന്നാ​ണ് ഇ​വ​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

ജൂ​ലൈ 4 അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​നു മു​ന്പ് അ​മേ​രി​ക്ക​യി​ലെ 70 ശ​ത​മാ​നം പേ​ർ​ക്കും കോ​വി​ഡ് വാ​ക്സീ​ൻ ല​ഭി​ക്ക​ണ​മെ​ന്ന് ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തീ​രു​മാ​നം മി​ക്ക​വാ​റും പൂ​ർ​ത്തീ​ക​രി​ക്ക​പ്പെ​ടു​മെ​ന്നു ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് വാ​ക്സീ​ൻ ആ​വ​ശ്യ​ത്തി​നു ല​ഭ്യ​മാ​ണെ​ന്നും ആ​രം​ഭ​ത്തി​ൽ വാ​ക്സി​നേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന മാ​ന്ദ്യം ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യും മാ​റി​യി​ട്ടു​ണ്ടെ​ന്നു അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഈ ​വ​ർ​ഷാ​വ​സ​ന​ത്തോ​ടെ അ​മേ​രി​ക്ക പൂ​ർ​വ​സ്ഥി​തി​യി​ലേ​ക്കു മ​ട​ങ്ങു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ