പ​ഠ​ന​മി​ക​വും മാ​ന​വി​ക​ത​യും സാ​ന്വ​യി​പ്പി​ക്കു​ന്ന ഡി​എം​എ സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി
Tuesday, June 15, 2021 10:40 PM IST
ഡി​ട്രോ​യി​റ്റ്: അ​ക്കാ​ദ​മി​ക് വി​ജ​യ​ങ്ങ​ൾ നേ​ടാ​നു​ള്ള മ​ത്സ​ര​യോ​ട്ട​ത്തി​ൽ പു​തു​ത​ല​മു​റ​ക്ക് ന​ഷ്ട​മാ​കു​ന്ന സ​ഹ​ജീ​വി സൗ​ഹാ​ർ​ദ്ദ​വും സ​ഹാ​നു​ഭൂ​തി​യും തി​രി​ച്ചു​പി​ടി​ക്കാ​ൻ നൂ​ത​ന​മാ​യൊ​രു പ്രോ​ത്സാ​ഹ​ന സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി​യു​മാ​യി ഡി​ട്രോ​യി​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.

സീ​നി​യ​ർ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ ശ​രാ​ശ​രി ഗ്രേ​ഡ് പോ​യി​ന്‍റി​നോ​ടൊ​പ്പം (GPA)സ്വ​ന്തം സ​മൂ​ഹ​ത്തി​ൽ ന​ട​ത്തി​യി​ട്ടു​ള്ള ഇ​ട​പെ​ട​ലു​ക​ളും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൂ​ടി വി​ല​യി​രു​ത്തി വി​ജ​യി​ക​ളെ ക​ണ്ടെ​ത്തു​ന്ന നൂ​ത​ന​മാ​യ ഈ ​സ്കോ​ള​ർ​ഷി​പ്പി​ന് 2021 ജൂ​ലാ​യ് 15 വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.

മാ​താ​പി​താ​ക്ക​ളി​ൽ ഒ​രാ​ളെ​ങ്കി​ലും മ​ല​യാ​ളി​യാ​യി​ട്ടു​ള്ള മി​ഷി​ഗ​ണ്‍ സം​സ്ഥാ​ന​ത്തി​ൽ സ്ഥി​ര​താ​മ​സ​മു​ള്ള ഏ​തൊ​രാ​ൾ​ക്കും അ​പേ​ക്ഷ ന​ൽ​കാ​വു​ന്ന​താ​ണ്.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക്ക് ആ​യി​രം ഡോ​ള​റി​ന്‍റെ ക്യാ​ഷ്പ്രൈ​സും സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കും. മാ​റി​വ​രു​ന്ന പ്ര​വാ​സി സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സ​വും സാ​ന്പ​ത്തി​ക സ​ഹാ​യ​വും ഉ​റ​പ്പാ​ക്കു​ന്ന ഈ ​സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി പ്ര​യോ​ജ​പ്പെ​ടു​ത്താ​ൻ മി​ഷി​ഗ​ണി​ലെ എ​ല്ലാ മ​ല​യാ​ളി വി​ദ്യാ​ർ​ത്ഥി​ക​ളും ശ്ര​മി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ജി​ജി പോ​ൾ, മാ​ത്യു ചെ​രു​വി​ൽ, മ​ധു നാ​യ​ർ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി അ​ഭ്യ​ർ​ഥി​ച്ചു.

റിപ്പോർട്ട്:ജോ​യി​ച്ച​ൻ പു​തു​ക്കു​ളം