ഫോ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സോ​സ്റ്റം തി​രു​മേ​നി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മേ​യ് 11ന്
Tuesday, May 11, 2021 11:11 PM IST
ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ സ​ഭ മു​ൻ അ​ധ്യ​ക്ഷ​ൻ പ​ത്മ​ഭൂ​ഷ​ണ്‍ ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത കാ​ലം ചെ​യ്ത വാ​ർ​ത്ത ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളും, വി​ശ്വാ​സി​ക​ളും വ​ള​രെ വേ​ദ​ന​യോ​ടെ​യാ​ണ് ശ്ര​വി​ച്ച​ത്. ജ·​സി​ദ്ധ​മാ​യ ന​ർ​മ​വാ​സ​ന കൊ​ണ്ടും, ജീ​വി​ത​ത്തി​ലു​ട​നീ​ളം പു​ല​ർ​ത്തി​യ ലാ​ളി​ത്യം കൊ​ണ്ടും, ജാ​തി-​മ​ത​ഭേ​ദ​മ​ന്യേ എ​ല്ലാ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലും ഇ​ടം​നേ​ടി​യ ക്രി​സോ​സ്റ്റ​മി​ന്‍റെ വേ​ർ​പാ​ട് മ​ല​യാ​ളി​ക​ൾ​ക്കെ​ല്ലാം തീ​രാ ന​ഷ്ട​മാ​ണ്. ക്രൈ​സ്ത​വ സ​ഭ​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ബി​ഷ​പ്പാ​യി​രു​ന്ന ക്രി​സോ​സ്റ്റം തി​രു​മേ​നി പ്ര​മു​ഖ ആ​ത്മീ​യ പ്ര​ഭാ​ഷ​ക​നും, രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ സാം​സ്കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ നി​റ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്നു.

അ​ശ​ര​ണ​രു​ടെ ക​ണ്ണീ​രൊ​പ്പു​ന്ന​തി​നും അ​വ​ർ​ക്കാ​ശ്വാ​സം പ​ക​രാ​നു​മാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച ശ്രേ​ഷ്ഠ പു​രോ​ഹി​ത​നാ​യ ക്രി​സോ​സ്റ്റം തി​രു​മേ​നി​യു​ടെ വേ​ർ​പാ​ടി​ൽ എ​ല്ലാ മ​ല​യാ​ളി​ക​ളോ​ടോ​പ്പ​വും, വി​ശ്വാ​സ സ​മൂ​ഹ​ത്തോ​ടൊ​പ്പ​വും ഫോ​മ​യും പ​ങ്കു​ചേ​രു​ന്നു. അ​ഭി​വ​ന്ദ്യ തി​രു​മേ​നി​യെ അ​നു​സ്മ​രി​ക്കു​ന്ന​തി​നും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്താ​നും ഫോ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​യ് 11 ചൊ​വ്വാ​ഴ്ച ഈ​സ്റ്റേ​ണ്‍ സ്റ്റാ​ൻ​ഡേ​ർ​ഡ് സ​മ​യം വൈ​കി​ട്ട് എ​ട്ടി​ന് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ക്കും. അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക രം​ഗ​ത്തു​ള്ള​വ​രും, വി​വി​ധ മ​ത മേ​ല​ധ്യ​ക്ഷ·ാ​രും അ​ഭി​വ​ന്ദ്യ​രു​മാ​യ സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് മെ​ത്രോ​പ്പോ​ലീ​ത്ത അ​യൂ​ബ് മാ​ർ സി​ൽ​വാ​നി​യോ​സ്, റൈ​റ്റ് റെ​വ​റ​ന്‍റ് ഡോ. ​ഐ​സ​ക് മാ​ർ ഫി​ലോ​ക്സി​നോ​സ് , ഓ​ക്സി​ലി​യ​റി ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്, സ​ക്ക​റി​യ മാ​ർ നി​ക്കോ​ളോ​വാ​സ് മെ​ത്രോ​പ്പോ​ലീ​ത്ത എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തെ അ​നു​സ്മ​രി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മു​ൻ രാ​ജ്യ​സ​ഭാം​ഗ​വും , എം​എ​ൽ​എ​യും, പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ പി. ​രാ​ജീ​വ് എം​എ​ൽ​എ , പ്ര​ശ​സ്ത സി​നി​മാ സം​വി​ധാ​യ​ക​ൻ ബ്ലെ​സി, വ​ർ​ഗീ​സ് മാ​മ്മ​ൻ തു​ട​ങ്ങി​യ​വ​ർ കേ​ര​ള​ത്തി​ൽ നി​ന്നും സം​സാ​രി​ക്കും.

എ​ക​ഐം​ജി പ്ര​സി​ഡ​ന്‍റ് ഡോ ​സു​ബ്ര​മ​ണ്യ ഭ​ട്ട് , നൈ​ന പ്ര​സി​ഡ​ന്‍റ് ഡോ ​ആ​ഗ്ന​സ് തേ​ർ​ഡി , ക​ഐ​ച്ച് എ​ൻ എ ​പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ അ​ന്പാ​ടി, ന· ​പ്ര​സി​ഡ​ന്‍റ് ഫി​റോ​സ് മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കും.

എ​ല്ലാ ന​ല്ല​വ​രാ​യ മ​ല​യാ​ളി​ക​ളും, അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സൂം ​ഐ.​ഡി. 958 0353 7253 എ​ന്ന ലി​ങ്കു വ​ഴി പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഫോ​മാ പ്ര​സി​ഡ​ന്‍റ് ശ്രീ ​അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ തോ​മ​സ് ടി ​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ,ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ