പ്ര​വാ​സി യാ​ത്ര​ക്കാ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന സൗ​ജ​ന്യം: ഉ​ത്ത​ര​വി​നെ ഫോ​മാ സ്വാ​ഗ​തം ചെ​യ്തു
Monday, March 1, 2021 11:51 PM IST
ന്യൂ​യോ​ർ​ക്ക്: വി​ദേ​ശ​ത്ത് നി​ന്ന് കേ​ര​ള​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ആ​ർ ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന ആ​രോ​ഗ്യ​മേ വ​കു​പ്പ്മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യെ ഫോ​മാ സ്വാ​ഗ​തം ചെ​യ്തു.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് ഫീ​സ് ഇ​ടാ​ക്കു​ന്ന​തി​നെ​തി​രെ ഫോ​മാ ഉ​ൾ​പ്പ​ടെ​യു​ള്ള നി​ര​വ​ധി പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധി​ക്കു​ക​യും സ​ർ​ക്കാ​രി​ന് ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ വി​ദേ​ശ​ത്തോ​ട് നി​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്പോ​ൾ 72 മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ആ​ർ ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി വീ​ണ്ടും നാ​ട്ടി​ലെ​ത്തു​ന്പോ​ൾ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നു മാ​ത്ര​മ​ല്ല, ഇ​ന്ത്യ​ൻ ക​റ​ൻ​സി​യി​ൽ ഫീ​സ് അ​ട​ക്ക​ണ​മെ​ന്ന​തും വ​ള​രെ ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കു​ക​യും ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​ക​യും ചെ​യ്ത​ത്.

ഫീ​സ് പി​ൻ​വ​ലി​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി അ​നു​യോ​ജ്യ​വും അ​ഭി​ന​ന്ദ​നാ​ർ​ഹ​വു​മാ​ണെ​ന്നും, സ​ർ​ക്കാ​രി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​വെ​ന്നും ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ തോ​മ​സ് ടി. ​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ