കാ​പ്പി​റ്റോ​ൾ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത വെ​സ്റ്റ് വെ​ർ​ജി​നി​യ നി​യ​മ​സ​ഭാം​ഗം രാ​ജി​വ​ച്ചു
Monday, January 11, 2021 9:39 PM IST
വെ​ർ​ജി​നി​യ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് കാ​പ്പി​റ്റോ​ൾ ബി​ൽ​ഡിം​ഗി​ലേ​ക്ക് സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത വെ​സ്റ്റ് വെ​ർ​ജി​നി​യ നി​യ​മ​സ​ഭ​യി​ലേ​ക്ക് പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റി​പ്പ​ബ്ലി​ക്ക​ൻ ഡെ​റി​ക് ഇ​വാ​ൻ​സ് നി​യ​മ സ​ഭാം​ഗ​ത്വം രാ​ജി​വ​ച്ചു. മാ​ർ​ച്ച് അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ഡെ​റി​ക് ഇ​വാ​ൻ​സ് ബി​ൽ​ഡിം​ഗി​ന​ക​ത്തേ​ക്ക്് ക​യ​റു​ന്ന ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്. ഡെ​റി​ക്കി​നെ​തി​രെ ഫെ​ഡ​റ​ൽ കേ​സെ​ടു​ത്ത് അ​റ​സ്റ്റു ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു രാ​ജി.

അ​റ​സ്റ്റ് ചെ​യ്ത ഡെ​റി​ക്കി​നെ ഹ​ണ്ടിം​ഗ്ട​ണ്‍ ഫെ​ഡ​റ​ൽ ജ​ഡ്ജി​ന് മു​ന്പി​ൽ ഹാ​ജ​രാ​ക്കി. കു​റ്റം തെ​ളി​യു​ക​യാ​ണെ​ങ്കി​ൽ ഒ​ന്ന​ര​വ​ർ​ഷം വ​രെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ജ​നു​വ​രി 9ന് ​പു​റ​ത്തി​റ​ക്കി​യ പ്ര​സ്ത​വ​ന​യി​ൽ ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്ന് ഡെ​റി​ക് വെ​ളി​പ്പെ​ടു​ത്തി. ഗ​വ​ർ​ണ​ർ ജിം ​ജ​സ്റ്റി​സ് ഡെ​റി​ക്കി​ന്‍റെ രാ​ജി വി​വ​രം സ്ഥി​രീ​ക​രി​ച്ചു. മ​റ്റു പ​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഡ​ലി​ഗേ​റ്റു​ക​ളും മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​വ​രെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും എ​ഫ്ബി​ഐ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ