നന്മ ​ക്രി​സ്മ​സ്- പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ വ​ർ​ണാ​ഭ​മാ​യി
Monday, January 11, 2021 2:33 AM IST
അ​ർ​ക്ക​ൻ​സാ​സ്: നോ​ർ​ത്ത് വെ​സ്റ്റ് അ​ർ​ക്ക​ൻ​സാ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (നന്മ) ​ഈ വ​ർ​ഷ​ത്തെ ക്രി​സ്മ​സ്- പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ ന്ധ​ജിം​ഗി​ൾ ബെ​ൽ​സ് 20’ എ​ന്ന പേ​രി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി ജ​നു​വ​രി 2 വൈ​കു​ന്നേ​രം മൂ​ന്നി​ന് വെ​ർ​ച്വ​ലാ​യി ന​ട​ത്തി.

മു​ൻ​കൂ​ട്ടി റെ​ക്കോ​ർ​ഡ് ചെ​യ്ത പ​രി​പാ​ടി​ക​ൾ വി​ഡി​യോ സ്ട്രീ​മിം​ഗി​ലൂ​ടെ യു​ട്യൂ​ബ് വ​ഴി സം​പ്രേ​ഷ​ണം ചെ​യ്യു​ക​യാ​ണു​ണ്ടാ​യ​ത്. അ​സോ​സി​യേ​ഷ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​ര​മാ​യ പ​രി​പാ​ടി​ക​ൾ സാ​ങ്കേ​തി​ക മി​ക​വു​കൊ​ണ്ടും അ​വ​ത​ര​ണ​ശൈ​ലി കൊ​ണ്ടും ക​ണ്ണി​നും മ​ന​സി​നും കു​ളി​ർ​മ​യാ​യ അ​നു​ഭ​വ​മാ​യി മാ​റി​യ​താ​യി പ്രേ​ക്ഷ​ക​ർ അ​റി​യി​ച്ചു.

രാ​ജാ​ര​വി​വ​ർ​മ്മ​യു​ടെ അ​ന​ശ്വ​ര ചി​ത്ര​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ന്ധ​ഡാ​ഫോ​ഡി​ൽ​സ്’ എ​ന്ന പേ​രി​ലു​ള്ള കൂ​ട്ടാ​യ്മ​യൊ​രു​ക്കി​യ നൃ​ത്താ​വി​ഷ്കാ​രം, കൊ​ച്ചു​കു​ട്ടി​ക​ളു​ടെ ഫാ​ഷ​ൻ പ​രേ​ഡ്, ന്ധ​ക​ലീ​ഡി​യോ​സ്കോ​പ്പ്’ എ​ന്ന ഷോ​ർ​ട്ട് ഫി​ലിം, അം​ഗ​ങ്ങ​ളു​ടെ നൃ​ത്ത​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ നാ​ട​ക​ങ്ങ​ൾ, ഉ​പ​ക​ര​ണ സം​ഗീ​തം, മ​നോ​ഹ​ര​മാ​യ ഗാ​നാ​ലാ​പ​ന​ങ്ങ​ൾ ഇ​വ​യൊ​ക്കെ ത​ന്നെ പ്രാ​യ​ഭേ​ദ​മി​ല്ലാ​തെ പ്രേ​ക്ഷ​ക​ർ ഒ​ന്ന​ട​ങ്കം ആ​സ്വ​ദി​ച്ചു.

മു​ഴു​വ​ൻ പ​രി​പാ​ടി​ക​ളേ​യും കോ​ർ​ത്തി​ണ​ക്കി ഒ​രു ക​ഥ​പ​റ​യു​ന്ന രീ​തി​യി​ലു​ള്ള അ​വ​ത​ര​ണ​മാ​ണ് ഈ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ങ്ങ​ളെ വ്യ​ത്യ​സ്ത​മാ​ക്കി​യ​ത്. അ​തി​ൽ ശ്ര​ദ്ധേ​യ​മാ​യ​ത് പ്രോ​മി​സ് ഫ്രാ​ൻ​സീ​സും, ഭാ​ര്യ അ​നു പ്രോ​മി​സും വൃ​ദ്ധ​ദ​ന്പ​തി​ക​ളാ​യി ന​ട​ത്തി​യ അ​ഭി​ന​യ​മാ​യി​രു​ന്നു. അ​വ​താ​ര​ക​രാ​യ നി​ഷ ചാ​ക്കോ, പ്ര​സി​ല്ല കു​ര്യ​ൻ എ​ന്നി​വ​രും പ്രേ​ക്ഷ​ക​രു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം