ഹൂസ്റ്റണിൽ നിയന്ത്രണം വിട്ട കാർ താഴേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
Saturday, August 1, 2020 10:27 PM IST
ഹൂസ്റ്റൺ: ഡൗൺ ടൗണിൽ അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾ മരിച്ചു. സൗത്ത് ഫ്രീവേയിലെ ഐ -45 ഗൾഫ് ഫ്രീവേ ഫ്ലൈഓവറിൽ പുലർച്ചെ രണ്ടരയോടെയാണ് സംഭവം.

സൗത്ത് ഫ്രീവേയിലേക്കുള്ള എക്സിറ്റ് എടുക്കുമ്പോൾ കാർ നിയന്ത്രണം വിട്ട് സേഫ്റ്റി ബാരിയറിൽ ഇടിച്ച് 100 അടിയോളം താഴെക്ക് വീണതിനു ശേഷം മരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നുവെന്ന് ഹൂസ്റ്റൺ പോലീസ് പറഞ്ഞു. മരത്തിൽ ഇടിക്കുന്നതിനുമുമ്പ് വാഹനം പലതവണ മറിഞ്ഞതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

വാഹനം ഓടിച്ചയാളെ ഗുരുതരമായ പരിക്കുകളോടെ മെമ്മോറിയൽ ഹെർമൻ ആശുപത്രിയിലേക്ക് മാറ്റി. അപകട സമയത്തു ഡ്രൈവർ മദ്യപിച്ചിരുന്നുവോ എന്ന് പരിശോധിക്കും.

റിപ്പോർട്ട്: അജു വാരിക്കാട്